Wild Life

ഇവര്‍ വംശനാശ ഭീഷണിയില്‍

വെബ് ഡെസ്‌ക് നാളത്തെ തലമുറ ഒരുപക്ഷെ, വന്യമൃഗങ്ങളെ കാണാന്‍ കൊതിക്കും. പ്രത്യേകിച്ചും അഞ്ചു കൂട്ടരെ. കാരണം മറ്റൊന്നുമല്ല, ഇതുവരെ വനങ്ങളില്‍ കണ്ടിരുന്ന ഇവര്‍ ഇന്ന് വംശനാശ ഭീഷണിയിലാണ്. സൗത്ത് ചൈന ടൈഗര്‍,അമുര്‍ പുള്ളിപ്പുലി, കിഴക്കന്‍ ആഫ്രിക്കയിലെ കറുത്ത കാണ്ടാമൃഗം,ക്രോസ് റിവര്‍ ഗോറില്ല,ഹോസ്‌ക്ബില്‍ ആമകള്‍ എന്നിവയാണ് ഇപ്പോള്‍ പ്രധാനമായും വംശനാശത്തിന്റെ വക്കിലുള്ളത്. പസഫിക്കിലും അറ്റാലാന്റിക്കിലും ഒരു കാലത്ത് ധാരാളമായി കാണപ്പെട്ടിരുന്നവയാണ് ഈ ആമകളാണ് ഹോസ്‌ക്ബില്‍ ആമകള്‍. ന്നാല്‍ ഇന്ന് അവ വംശനാശത്തിന്റെ വക്കിലാണ്. ഇറച്ചിക്ക് വേണ്ടിയുള്ള വ്യാപകമായ വേട്ടയാണ് ഇവയെ ഈ അവസ്ഥയില്‍ എത്തിച്ചത്.ഇന്ന് ആയിരത്തിനും ...

Read More »

സ്വപ്‌നം കാണാനാവുമോ വന്യമൃഗങ്ങളില്ലാത്ത വനം?

1970 മുതല്‍ 2012വരെയുള്ള കാലയളവില്‍ വന്യമൃഗങ്ങളില്‍ 58 ശതമാനത്തോളം ഇല്ലാതായതായി റിപ്പോര്‍ട്ട്ഒടുവില്‍ എല്ലാവരും പ്രതീക്ഷിച്ചപോലെ തന്നെ സംഭവിക്കും. എന്തെല്ലാം പദ്ധതികള്‍ നടപ്പാക്കിയാലും അവസാനം സംഭവിക്കാന്‍ പോകുന്നത് അത് തന്നെയാണ് പുതിയ റിപ്പോര്‍ട്ട്. എന്താണന്നല്ലേ.മറ്റൊന്നുമല്ല,നമ്മുടെ വന്യമൃൃഗങ്ങളുടെ കാര്യം തന്നെ.അവയുടെ ആവാസവ്യസ്ഥയിലുണ്ടായ മാറ്റവും മനുഷ്യന്റെ വേട്ടയാടലിന്റെയും പരിണതഫലമായി വന്യമൃഗങ്ങള്‍ ഭാവിയില്‍ ഇല്ലാതാകുമെന്നാണ് പഠനം.2020 ആകുമ്പോഴേക്കും ഭൂമിയില്‍ നിന്ന് മൂന്നില്‍ രണ്ട് വന്യമൃഗങ്ങളും അപ്രത്യക്ഷരാകുമെന്ന് പഠനം. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറും ലണ്ടന്‍ സുവോളജിക്കല്‍ സൊസൈറ്റിയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. 1970 മുതല്‍ ...

Read More »

പഴങ്കഥയാകുമോ ആഫ്രിക്കന്‍ ആനകള്‍….

ആനയെന്ന് കേട്ടാല്‍ മലയാളിക്ക് ആവേശമാണ്. നാടനായാലും ആഫ്രിക്കനായാലും ആന മലയാളിക്ക് കൗതുകം തന്നെ.ടി.വിയില്‍ ആയാലും നേരിട്ടായാലും ആനയെ കണ്ടാല്‍ മുതിര്‍ന്നവര്‍ വരെ കൊച്ചുകുട്ടിയെപ്പോലെ നോക്കി നില്‍ക്കും. അവന്റെ നീക്കങ്ങള്‍ എല്ലാംതന്നെ നിരീക്ഷിക്കും. മലയാളക്കരയില്‍ നിന്നും വളരെയകലെയുള്ള ആഫ്രിക്കന്‍ ആനയുടെ പ്രത്യേകതപോലും നമുക്ക് മനപാഠമാണ്.കാരണവും ആനക്കമ്പം തന്നെ.എന്നാല്‍ ഇത്തരക്കാര്‍ക്കു നിരാശ നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഭൂരിഭാഗം മലയാളികളും ടി.വികളിലൂടെ കണ്ട് പരിചയപ്പെട്ട ആഫ്രിക്കന്‍ ആനകളും വംശനാശം സംഭവിച്ച ജീവികളുടെ പട്ടികയില്‍ ഉടന്‍ തന്നെ ഇടംപിടിക്കുമെന്നതില്‍ സംശയമില്ല. ഇതു തെളിയിക്കുന്നതാണ് പുറത്തുവന്ന സെന്‍സെസ് റിപ്പോര്‍ട്ട്. ...

Read More »

ജിറാഫുകള്‍ഒന്നല്ല; നാലുതരമുണ്ടെന്ന് പുതിയ പഠനം

മൃഗങ്ങളുടെ കൂട്ടത്തിലെ പൊക്കക്കാരായ ജിറാഫുകള്‍ക്കിടയിലുമുണ്ട് വിവിധ വര്‍ഗക്കാര്‍. ജിറാഫിഡെ കുടുംബത്തില്‍പ്പെട്ട ഇവയ്ക്ക് രൂപത്തില്‍ കാര്യമായ വ്യത്യാസമില്ലത്തതിനാല്‍ G.camelopardalis എന്ന ഒറ്റ വര്‍ഗ്ഗത്തിലായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത് . ഇവയ്ക്ക് ഒന്‍പത് ഉപ വര്‍ഗവും. എന്നാല്‍ ജിറാഫുകള്‍ക്കിടയിലും വിവിധ വര്‍ഗക്കാരുണ്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ശാസ്ത്രലോകത്തുനിന്ന് ലഭിക്കുന്നത്. ദി സെല്‍ പ്രസ് എന്ന ജേര്‍ണലിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ പഠന പ്രകാരം ജിറാഫുകളെ Giraffe giraffe, Masai giraffe, reticulated giraffe, G.camelopardalis എന്നീ നാലു സ്പീഷിയസുകളാണ് തിരിച്ചിരിക്കുന്നത്. ജിറാഫുകളില്‍ നടത്തിയ ജനിതക പരിശോധനയിലാണ് ഇവയ്ക്കിടയില്‍ വ്യത്യസ്തതരം വര്‍ഗങ്ങളുണ്ടെന്ന് ...

Read More »