Wild Life

പ്രായം മൂന്നു കോടി, കാണാനോ സുന്ദരി…പക്ഷേ….

വെബ് ഡെസ്‌ക് കാണാന്‍ സുന്ദരി ,പ്രായമോ ഒന്നും രണ്ടുമല്ല 3 കോടി, ചുരുക്കി പറഞ്ഞാല്‍ ഒരു മുതുമുത്തശ്ശി . കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമല്ലേ? എങ്കില്‍ സംഗതി സത്യമാണ്. ഈ പറഞ്ഞു വരുന്നത് ജീവികളുടെ ഫോസിലിനെക്കുറിച്ചല്ല; ഒരു പൂവിനെക്കുറിച്ചാണ്. ഒരു കുഞ്ഞു പൂവിന്റെ കാര്യമാണ് ഈ പറയുന്നത്. ചിലപ്പോള്‍ പലരും വിശ്വസിച്ചില്ലെന്ന് വരാം. പക്ഷേ, കാര്യമില്ല ഇത് സ്ത്യമാണ്. ലോകം അംഗീകരിച്ച സത്യം.സ്ട്രിക്ക്‌നോസ് ഇലക്ട്രി എന്ന പൂവാണ് ഇത്തരത്തില്‍ കോടിക്കണക്കിന് വര്‍ഷം പഴക്കം ചെന്നകഥയുമായി ശാസ്ത്രലോകത്ത്  തിളങ്ങി നില്‍ക്കുന്നത്. . പ്രകൃതിയുടെ കരുതിവയ്പ്പുകാരനായ ആംബെര്‍ എന്ന ...

Read More »

നാണംകുണുങ്ങി കുരങ്ങ് ഇനിയെത്ര നാള്‍?

വെബ് ഡെസ്‌ക് കടുത്ത വംശനാശ ഭീഷണിയില്‍ വാനരവംശത്തിലെ നാണം കുണുങ്ങിയെന്ന് അറിയപ്പെടുന്ന ടാര്‍സിയെറും . തെക്കുകിഴക്കനേഷ്യയിലെ ദ്വീപുകളില്‍ മാത്രം കണ്ടുവരുന്ന അത്യപൂര്‍വജീവിയായ ടാര്‍സിയെറിന്റെ നിലനില്‍പ്പിന് ഭീഷണിയായിരിക്കുന്നത് വന നശീകരണം തന്നെ. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്തിലിന്ന് മൂന്നുതരം ടാര്‍സിയെറുകളാണുള്ളത്. വെസ്റ്റേണ്‍, ഈസ്റ്റേണ്‍, ഫിലിപ്പിയന്‍ എന്നിവയാണവ. ഇവയില്‍ത്തന്നെ പതിനെട്ടോളം വിഭാഗങ്ങളും ഉപവിഭാഗങ്ങളുമുണ്ട്. എന്നാല്‍ ഇവയില്‍ ഏതാണ്ട് ഭൂരിഭാഗവും അന്യം നിന്നുപോകുന്ന സ്ഥിതിയാണ് നിലവില്‍. ചെറിയ ശരീരത്തിനും മുഖത്തിനും ചേരാത്തവിധം വലിപ്പമുള്ള ഉണ്ടക്കണ്ണുകള്‍, താരതമ്യേന വലിയ പാദങ്ങളോടുകൂടിയ നീണ്ട പിന്‍കാലുകള്‍, മെലിഞ്ഞു നീണ്ട വാല്‍, നീണ്ട വിരലുകള്‍, ...

Read More »

ഇവര്‍ ചിന്നാറിലെ പുതിയ അതിഥികള്‍

വെബ് ഡെസ്‌ക്‌ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് പുതിയയിനം ചിത്രശലഭങ്ങളെ കണ്ടെത്തി.  നിലവില്‍ രേഖപ്പെടുത്താത്ത 84 ഇനങ്ങള്‍ കൂടി കണ്ടെത്തി. മുന്‍പ് 156 ഇനം ചിത്രശലഭങ്ങളെ കണ്ടെത്തിയിരുന്നു. എന്നാല്‍, ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ മുഴുവന്‍ പ്രദേശങ്ങളും ഉള്‍പ്പെടുത്തി കൃത്യമായ ഇടവേളകളില്‍ നടത്തിയ കണക്കെടുപ്പില്‍ ആകെ 240 തരം ചിത്രശലഭങ്ങളെ ഈ മഴനിഴല്‍ പ്രദേശത്തു കണ്ടെത്താനായി. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ‘വിലാസിനി’ എന്ന മലയാള നാമമുള്ള ‘സതേണ്‍ ബേര്‍ഡ് വിങ് ‘, ഏറ്റവും ചെറിയ ചിത്രശലഭമായ ‘ഗ്രാസ് ജുവല്‍’, അപൂര്‍വമായി മാത്രം കാണപ്പെടുന്ന ‘പളനി ...

Read More »

ആമസോണ്‍ മഴക്കാടുകള്‍ ജൈവസമ്പത്തിന്റെ കലവറ

വൈശാഖ് ഉണ്ണിത്താന്‍ തെക്കേ അമേരിക്കയിലെ ആമസോണ്‍ പ്രദേശത്തു പടര്‍ന്നു കിടക്കുന്ന ഒരു വലിയ വനപ്രദേശമാണ് ആമസോണ്‍ മഴക്കാടുകള്‍. ഈ പ്രദേശത്തിന്റെ ആകെയുള്ള വ്യാപ്തിയായ 70 ലക്ഷം ചതുരശ്രകിലോമീറ്ററില്‍ 55 ലക്ഷം ചതുരശ്രമീറ്ററും ഈ വനം വ്യാപിച്ചു കിടക്കുന്നു. (കേരളത്തിന്റെ 138 ഇരട്ടി വലിപ്പം). 60 ശതമാനവും ബ്രസീലിലും 13 ശതമാനം പെറുവിലും 10 ശതമാനം കൊളംബിയയിലും ഉള്‍പ്പെടെ ആകെ 9 രാജ്യങ്ങളിലായി ആമസോണ്‍ മഴക്കാടുകള്‍ സ്ഥിതിചെയ്യുന്നു. മറ്റു രാജ്യങ്ങള്‍ വെനിസ്വേല, ഇക്വഡോര്‍, ബൊളീവിയ, ഗയാന, സുരിനാം ഫ്രഞ്ച് അധീനതയിലുള്ള ഫ്രഞ്ച് ഗയാന എന്നിവയാണവ. ലോകത്ത് ...

Read More »

വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ എണ്ണം വര്‍ധിക്കുന്നു

വെബ് ഡെസ്‌ക് മരങ്ങള്‍ വെട്ടി മുറിക്കുമ്പോള്‍ നാം തകര്‍ക്കുന്നത് മറ്റു ജീവികളുടെ ആവാസ വ്യവസ്ഥയാണ്. ഇത്തരത്തില്‍ ആവാസ വ്യവ്‌സഥയിലുണ്ടായ മാറ്റത്തിലൂടെ പല പക്ഷികള്‍ക്കും വംശ നാശം സംഭവിച്ചുവെന്നു വേണം പറയാന്‍. ഇത് ശരിവെക്കുന്നതാണ് പുതിയ ഗവേഷണ ഫലങ്ങള്‍.രാജ്യാന്തര പ്രകൃതി സംരക്ഷണ യൂനിയന്റെ കണക്കുകള്‍ തെറ്റാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഇവര്‍ ചുവന്ന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിലധികം പക്ഷികള്‍ ഇന്ന് ഭൂമിയില്‍ വംശനാശ ഭീഷണി നേരിടുന്നുവെന്നാണ് കണക്കുകള്‍. വികസന മേഖലകളില്‍ 200 ലധികം പക്ഷികള്‍ വംശനാശ ഭീഷണിയിലാണ്. duke യൂനിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് കൂടുതല്‍ പക്ഷികള്‍ ...

Read More »

തകര്‍ക്കരുതേ കോട്ടമലയെ…

കോട്ടമലയില്‍ കണ്ടെത്തിയ 369 ഇനം സസ്യങ്ങളില്‍ 25 ഇനം  പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്നവയാണ്. വംശനാശ ഭീഷണി നേരിടുന്നതും ഇന്റര്‍നാഷണല്‍ നേച്ചര്‍ കണ്‍സര്‍വേഷന്‍ യൂനിയന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതുമായ മലയൂരം കുറിഞ്ഞി കൂമ്പന്‍, കോട്ടമല നിരകളില്‍ ധാരാളമുണ്ട് പ്രത്യേക ലേഖകന്‍ കോട്ടയം ജില്ലയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയമാണ് കോട്ടമല. ജൈവ സമ്പത്തിന്റെ കലവറയെന്ന് വിശേഷിപ്പിക്കുന്ന കോട്ടമലയില്‍ മനുഷ്യന്റെ അനധികൃത ഇടപെടല്‍ രൂക്ഷമായിരിക്കുകയാണ്. വിവിധ ഇനം സസ്യങ്ങളും ജന്തുക്കളും കാണപ്പെടുന്ന ഇവിടെ പാറമടയ്ക്ക് ലൈസന്‍സ് നല്‍കി അധികൃതര്‍ തന്നെയാണ് ഇതിന് ആദ്യം തുരങ്കം വെച്ചത് തന്നെ. ...

Read More »

കാട്ടിലെ താരങ്ങള്‍ , ജീവിതം മൃഗശാലയില്‍

വെബ് ഡെസ്‌ക് അതെ ,അങ്ങനെ പറയുന്നതാണ് ശരി, ജീവിതകാലം ജയിലില്‍ ജീവിച്ച് തീര്‍ക്കാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍ എന്നുപറയുന്നപോലെയാണ് ഇവരുടെ കാര്യവും. ഭൂരിഭാഗം വന്യമൃഗങ്ങളും കൂടുതല്‍ നാള്‍ ജീവക്കുന്നത് മൃഗശാലകളിലാണെന്ന് പഠനങ്ങള്‍ പറയുന്നു. ലയോണ്‍ യൂനിവേഴ്‌സിറ്റിയും സൂറിച്ച് യൂനിവേഴ്‌സിറ്റിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇവിടുത്തെ ഒരുകൂട്ടര്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ സിംഹം, ആഫ്രിക്കന്‍ ബഫല്ലോ, കലമാന്‍, സീബ്ര, നീര്‍നായ, തുടങ്ങി നാല്‍പതിലധികം വര്‍ഗത്തില്‍പ്പെട്ട ജന്തുക്കള്‍ മൃഗശാലകളിലാണ് കഴിയുന്നതെന്ന് വ്യക്തമായി.വനത്തില്‍ കഴിയേണ്ട ഇരപിടിയന്മാരായ ഭൂരിഭാഗം മൃഗത്തെയും ലോകത്തെ വിവിധ മൃഗശാലകളില്‍ ഇന്ന് കാണാന്‍ സാധിക്കും. ...

Read More »

കാറ്റാടിയന്ത്രങ്ങള്‍ വവ്വാലുകള്‍ക്ക് ഭീഷണിയോ?

വെബ് ഡെസ്‌ക് കാറ്റാടിയന്ത്രങ്ങള്‍ വവ്വാലുകളുടെ ജീവന്‍ ഭീഷണിയാകുന്നുവെന്ന് പഠനം.യു.കെയില്‍ ഓരോ മാസവും നൂറിലധികം വവ്വാലുകളാണ് കാറ്റാടിയന്ത്രത്തിലിടിച്ച് ചാകുന്നതെന്ന് പുതിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭീമാകാരമായ കാറ്റാടിയന്ത്രങ്ങള്‍ വളരെ വേഗത്തില്‍ കറങ്ങുന്നതാണ് പലപ്പോഴും വവ്വാലുകളുടെ ജീവനു ഭീഷണിയായി മാറുന്നതെന്നാണ് ഗവേഷകരുടെ അഭിപ്രായം. കാറ്റാടിയന്ത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളില്‍ നിന്നും വവ്വാലുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. എക്‌സീറ്റെര്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പരിശോധനയിലാണ് വിന്‍ഡ് ഫാമുകളുടെ സമീപങ്ങളില്‍ നിന്ന് വവ്വാലുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വവ്വാലുകളുടെ ജീവന് കാറ്റാടിയന്ത്രങ്ങള്‍ കാരണമാകുന്നതെങ്ങനെയെന്നത് സംബന്ധിച്ച് കറന്റ് ബയോളജി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമായി ...

Read More »

ആനത്തൊട്ടാവാടിയും ധൃതരാഷ്ട്രപച്ചയും സ്വാഭാവിക വനത്തിന് ഭീഷണിയോ?

സ്വന്തം ലേഖകന്‍ പച്ചപ്പ് നിറഞ്ഞ കാട് എത്ര സുന്ദരമാണ്. വനത്തിലൂടെ ഒരിക്കലെങ്കിലും സഞ്ചരിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരും കാണില്ല. അത്രമാത്രം പ്രത്യേകത നിറഞ്ഞതും നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്നതാണ് വനം. കാട്ടിലേക്കിറങ്ങിയാല്‍ മണ്ണിര മുതല്‍ ആനയെയും കടുവയെയും നമുക്ക് കാണാം. ചെറു വള്ളികള്‍ മുതല്‍ വന്‍ മരങ്ങള്‍ വരെ കാണാനും അവയെ പരിചയപ്പെടാനും സാധിക്കും. പുല്‍മേടുകള്‍ മേച്ചില്‍പ്പുറമാക്കുന്ന മാന്‍കൂട്ടങ്ങള്‍ എല്ലാം തന്നെ മിഴികള്‍ക്ക് കുളിര്‍മയേകുന്നതാണെങ്കിലും ഇപ്പോള്‍ ജൈവവൈവിധ്യമാര്‍ന്ന കാടും ചില ഭീഷണി നേരിടുകയാണ്. ശത്രു മനുഷ്യരല്ല, അധിനിവേശ സസ്യങ്ങളാണ്. ഇത്തരം അധിനിവേശ സസ്യങ്ങള്‍ സ്വാഭാവിക വനത്തെ കാര്‍ന്നു തിന്നുന്ന ...

Read More »

ഇല്ല, പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല

വെബ് ഡെസ്‌ക്‌ ഇല്ല പ്രതീക്ഷകള്‍ പൂര്‍ണമായും അസ്തമിച്ചിട്ടില്ല. വംശനാശ ഭീഷണിയില്‍ നില്‍ക്കുന്നചൈനീസ് മുതലകളെ ചിലപ്പോള്‍ തിരികെ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. ഇതിന് കാരണവുമുണ്ട്. വംശനാശഭീഷണിയുടെ പാതയില്‍ കഴിഞ്ഞിരുന്ന ചൈനീസ് മുതലയുടെ കുഞ്ഞിനെ ഷാങ്ഹായ് വെറ്റ്‌ലാന്റ് പാര്‍ക്കില്‍ നിന്നും കണ്ടെത്തി. ഇപ്പോള്‍ ഇവയുടെ പെരുമാറ്റ രീതികള്‍ നീരിക്ഷിക്കുകയാണ് ഗവേഷകര്‍. വൈല്‍ഡ് ലൈഫ് കണ്‍സെര്‍വേഷന്‍ സൊസൈറ്റിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭൂമുഖത്തുനിന്നും ഇല്ലാതായിക്കൊണ്ടിരുന്ന ഇവയുടെ സന്താനത്തെ വീണ്ടും ലോകത്തിന് പരിചയപ്പെടുത്താനുള്ള പ്രാരംഭ നടപടികളും തുടങ്ങിക്കഴിഞ്ഞു. ഈസ്റ്റ് ചൈന നോര്‍മല്‍ സര്‍വകലാശാലയാണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത്. വംശനാശ ഭീഷണി ...

Read More »