Wild Life

വെള്ള കാണ്ടാമൃഗങ്ങള്‍ ഇനി അധികനാളില്ല, അവശേഷിക്കുന്നത് രണ്ട് പെണ്‍ കാണ്ടാമൃഗങ്ങള്‍ മാത്രം

വെള്ള കാണ്ടാമൃഗങ്ങളെ ഇനി അധികനാള്‍ നമുക്ക് കാണാന്‍ കഴിയില്ല. മനുഷ്യന്റെ ക്രൂരതയ്ക്ക് മുമ്പില്‍ കാണ്ടാമൃഗവും മുട്ടുകുത്തിയെന്ന് പറയുന്നതാവും ശരി. ആവാസവ്യവസ്ഥാ നാശവും വേട്ടയാടലുമാണ് ഇവയുടെ നിലനില്‍പ്പിന് ഭീഷണിയായത്. വന്യജീവികളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട അന്ധവിശ്വാസത്തിന്റെ ഇരകൂടിയാണ് വെള്ള കാണ്ടാമൃഗം. കാണ്ടാമൃഗത്തിന്റെ കൊമ്പിന് ദിവ്യശക്തിയുണ്ടെന്നും അത് ചേര്‍ത്ത ഔഷധങ്ങള്‍ക്ക് മാറാരോഗങ്ങള്‍ മാറ്റാനുള്ള കഴിവുണ്ടെന്നും മറ്റുമുള്ള അന്ധവിശ്വാസങ്ങള്‍ ഇവയുടെ നാശത്തിന് വന്‍തോതില്‍ കാരണമായിട്ടുണ്ട്. അനധികൃത വന്യജീവി വ്യാപാര മാര്‍ക്കറ്റില്‍ വന്‍ഡിമാന്‍ഡാണ് ഇവയുടെ കൊമ്പിന്. കാണ്ടാമൃഗങ്ങളുടെ കൊമ്പ് വീട്ടില്‍ പ്രദര്‍ശിപ്പിക്കുന്നത് പ്രൗഢിയുടെയും പ്രതാപത്തിന്റെയും അടയാളമായി കാണുന്നവരും ധാരാളം. വെള്ള കാണ്ടാമൃഗങ്ങള്‍, ...

Read More »

ഉറുമ്പ് ആള് നിസാരക്കാരനല്ല, വേണ്ടിവന്നാല്‍ മനുഷ്യനെയും കൊല്ലും

ഉറുമ്പ് ആള് നിസാരക്കാരനല്ല, വേണ്ടി വന്നാല്‍ മനുഷ്യനെ കൊല്ലാന്‍ വരെ ശേഷിയുണ്ട്. പറഞ്ഞുവരുന്നത് ഓസ്്‌ട്രേലിയന്‍ തീരത്തെ ഉറുമ്പിനെക്കുറിച്ചാണ്. പേര് മിര്‍മിസിയ. പെരിഫോര്‍മിസ് ബുള്‍ഡോഗ് ഉറുമ്പുകള്‍ എന്നറിയപ്പെടുന്ന ഉറുമ്പു കുടുംബത്തിലെ അംഗങ്ങളാണ് ഇക്കൂട്ടര്‍.മാരക വിഷമുള്ള ഇവയാണ് ലോകത്തെ ഏറ്റവും അപകടകാരികളായ ഉറുമ്പുകളെന്ന് അറിയപ്പെടുന്നതും. ഈ ഉറുമ്പുകളുടെ കടിയേറ്റ് മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടെ അവസാനിക്കുന്നില്ല ഉറുമ്പുകളുടെ വിശേഷങ്ങള്‍. എല്ലാ ഉറുമ്പുകളും ഒരേ വേഗത്തിലല്ല സഞ്ചരിക്കുന്നത്. പരസ്പരം മുത്തം നല്‍കിയും വിശേഷങ്ങള്‍ തിരക്കിയും സഞ്ചരിക്കുന്ന ഉറുമ്പുകളെയല്ലേ നമ്മള്‍ കണ്ടിട്ടുള്ളു. എന്നാല്‍ അത്തരക്കാര്‍മാത്രമല്ല, ഈ ...

Read More »

200 വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ അവശേഷിക്കുന്നത് പശുക്കള്‍ മാത്രമോ ?

200 വര്‍ഷങ്ങള്‍ക്ക് ശേഷം ആനയും ജിറാഫും ഹിപ്പോയും നമ്മുടെ ഭൂമിയില്‍ കാണുമോയെന്ന് ചോദിച്ചാല്‍ ഇല്ലെന്നാകും ശാസ്ത്രലോകം നല്‍കുന്ന മറുപടി. ജീവികളുടെ വംശനാശം അതിവേഗത്തില്‍ നടക്കുമ്പോള്‍ സസ്തനികളെല്ലാം തന്നെ ഭൂമിയില്‍ നിന്നും ഇല്ലാവാകുകയാണ്. ഇങ്ങനെപോയാല്‍ 200 വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ ശേഷിക്കുന്ന ഏറ്റവും വലിയ സസ്തനി ചിലപ്പോള്‍ പശുക്കള്‍മാത്രമാകുമെന്നും ഗവേഷകര്‍ പറയുന്നു. യൂണിവേഴിസിറ്റി ഓഫ് ന്യൂ മെക്‌സിക്കോയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. 1,25,000 വര്‍ഷത്തെ ജൈവവൈവിധ്യ ചരിത്രത്തെ ആധാരമാക്കിയായിരുന്നു ഗവേഷകരുടെ പഠനം. ഇതനുസരിച്ച് വലിപ്പമുള്ള ജീവികള്‍ക്ക് വേഗത്തില്‍ വംശനാശം സംഭവിക്കുന്നതായാണ് ...

Read More »

ആ നോട്ടം ആരെയും വീഴ്ത്തും

പരുക്കന്‍ ശബ്ദം മുഴക്കി കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും പറന്നു നടക്കുന്ന കോഴിവേഴാമ്പല്‍ ആരെയും ആകര്‍ഷിക്കും. അല്ലെങ്കിലും ചാഞ്ഞും ചരിഞ്ഞും കഴുത്തു നീട്ടിയും കുറുക്കിയുമുള്ള നോട്ടം കണ്ടാല്‍ ആരാണ്  ശ്രദ്ധിതിരിക്കുക. കക്ഷി കാര്യം ഒരു രസികനാണെങ്കിലും ഒരിടത്തും അടങ്ങിയിരിക്കുന്ന സ്വഭാവക്കാരനേയല്ല. സഹ്യപര്‍വതവനനിരകളില്‍ മാത്രം കാണുന്ന ഒരു തദ്ദേശീയ കാട്ടുപക്ഷിയാണ് കോഴിവേഴാമ്പല്‍ . കേരളത്തില്‍ പൊട്ടന്‍ വേഴാമ്പല്‍, മഴയമ്പുള്ള്എന്നൊക്കെ അറിയപ്പെടാറുണ്ട്. കേരളത്തിലെ വനങ്ങളുടെ ശബ്ദം എന്നു പറയുന്നത് കോഴിവേഴാമ്പലിന്റെ ശബ്ദമാണെന്ന് പറയുന്നതി തെറ്റൊന്നുമില്ല. പക്ഷേ തികച്ചും തദ്ദേശ്ശീയമായ വംശം ആയതിനാല്‍ ഇവിടുത്തെ പരിസ്ഥിതിയിലുള്ള ഓരോ ചെറിയമാറ്റവും ...

Read More »

ഇരയുടെ വലിപ്പം ഭീമന്‍ പല്ലിക്ക് പ്രശ്‌നമല്ല

മജീഷ് ചാക്കോ വര്‍ഷം 1910. ഇന്തോനേഷ്യ ഡച്ച് കോളനി ആയിരുന്ന കാലം. അവിടെ ലെഫ്റ്റന്റ്‌റ് ആയിരുന്ന വാന്‍ സ്റ്റെയ്ന്‍ വാന്‍ ഹെന്‍സ്‌ബ്രോക്കിനെ രണ്ടു കാലില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ സാധിക്കുന്ന ഒരു പറ്റം മുതലകള്‍ കരയില്‍ വച്ച് ആക്രമിക്കാന്‍ അടുത്തു എന്നൊരു വാര്‍ത്ത പരന്നു. അതിനെത്തുടര്‍ന്ന് നടന്ന അന്വേഷണങ്ങള്‍ ചെന്നെത്തിയത് കരയില്‍ ജീവിക്കുന്ന ഏറ്റവും വലിയ പല്ലി വര്‍ഗത്തില്‍പ്പെട്ട ഒരു ജീവിയിലും. പേര് കൊമോഡോ ഡ്രാഗണ്‍!!! അങ്ങനെയാണ് പുറംലോകം ഈ ഭീമന്‍പല്ലിയെക്കുറിച്ചു അറിഞ്ഞു തുടങ്ങിയത്. ഇന്തോനേഷ്യന്‍ ദ്വീപസമൂഹത്തില്‍ ആണ് ഇവ സാധാരണയായി കാണപ്പെടുന്നത്. ഉരഗവര്‍ഗ്ഗത്തില്‍പ്പെടുന്ന ഇവയ്ക്ക് ...

Read More »

ഈ രാജാവ് ഒരു ഒന്നൊന്നര വേട്ടക്കാരനാ…

  വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പരമ്പര സയന്‍സ് വാലിയില്‍ ഇന്നു മുതല്‍ ആരംഭിക്കുന്നു മജീഷ് ചാക്കോ കിംഗ് കോബ്ര പേര് പോലെ തന്നെ ഉരഗങ്ങളിലെ രാജാവ്. കരയില്‍ ജീവിക്കുന്ന വിഷമുള്ള പാമ്പ് വര്‍ഗങ്ങളില്‍ ഏറ്റവും നീളം കൂടിയ ജീവി  . ഏകദേശം 5മീറ്ററില്‍ അധികം നീളവും 8കിലോഗ്രാം ഭാരവും ഉണ്ടാകും പൂര്‍ണ വളര്‍ച്ച എത്തിയവയ്ക്ക്. നാഡിവ്യൂഹത്തെ നേരിട്ട് ബാധിക്കുന്ന വിഷം ഉള്ള ഇവയുടെ ഒരു കടിയേറ്റാല്‍ ഏകദേശം മുപ്പത് മിനിട്ടിനുള്ളില്‍ ഒരു മനുഷ്യന്‍ മരണപ്പെട്ടെക്കാം. മനുഷ്യാവാസ പ്രദേശങ്ങളില്‍ ഇവ പരമാവധി സമ്പര്‍ക്കം ഒഴിവാക്കാറുണ്ട്. ...

Read More »

ജിറാഫിനെന്തിനാണ് നീളമുള്ള കഴുത്ത്? നാക്കിന്റെ പ്രത്യേകതയെന്ത്?(വീഡിയോ കാണാം)

കൊച്ചിന്‍ യൂനിവേഴ്‌സിറ്റി ലൈബ്രററി വാര്‍ഷികത്തോടനുബന്ധിച്ച് പ്രൊഫ.രവിചന്ദ്രന്‍ സി നടത്തിയ ജിറാഫിന്റെ കഴുത്ത് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രസംഗത്തിന്റെ പൂര്‍ണ രൂപം

Read More »

ചീറ്റപ്പുലി പായുകയാണ് വംശനാശത്തിലേക്ക്

കരയിലെ ഏറ്റവും വേഗമേറിയ ജീവി വംശനാശ ഭീഷണിയില്‍. മുന്‍പ് പതിനയ്യായിരത്തിലധികം ചീറ്റകള്‍ വനങ്ങളില്‍ ഉണ്ടെന്നായിരുന്നുവെങ്കില്‍ അടുത്തിടെ നടത്തിയ പഠനത്തില്‍ ജീവിച്ചിരിക്കുന്നത് വെറും 7100 ചീറ്റപ്പുലികളാണെന്ന് കണ്ടെത്തി. ചീറ്റകള്‍ പ്രധാനമായും കാണപ്പെട്ടിരുന്ന പ്രദേശത്തിന്റെ 9 ശതമാനം ഭാഗത്തു മാത്രമാണ് ഇന്ന് ചീറ്റകളെ കാണാന്‍ സാധിക്കുക. സിംബ്ബാവെയില്‍ മാത്രം 10 വര്‍ഷം കൊണ്ട് ചീറ്റകള്‍ക്കു നഷ്ടമായത് 8 ശതമാനം വാസസ്ഥലമാണ്. ഇവിടെ 16 വര്‍ഷം മുന്‍പ് 1200 ചീറ്റകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നുള്ളത് 170 ചീറ്റകള്‍ മാത്രമാണ്. ജീവിക്കാന്‍ വിശാലമായ പ്രദേശം ആവശ്യമുള്ള ജീവികളാണു ചീറ്റകള്‍. ഇവയുടെ ...

Read More »

കാഴ്ച്ചയില്‍ സുന്ദരി; തൊട്ടാല്‍ കൊല്ലും

വെബ് ഡെസ്‌ക് അഴകിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണിവര്‍. നോക്കുന്നവര്‍ കണ്ടു നിന്നുപോകും. നില നിറത്തിലും ചുവപ്പ്, മഞ്ഞ എന്നീ നിറത്തിലും കാണുന്ന ഒരിനം തവളകള്‍ കാഴ്ച്ചയില്‍ സുന്ദരികളാണെങ്കിലും തൊട്ടുപോയാല്‍ അവിടെ തീരും നമ്മുടെ ആയുസ്. അത്രയ്ക്കും വിഷമാണിവയ്ക്ക്. പറഞ്ഞുവരുന്നത് ഡാര്‍ട്ട് ഫ്രോഗ് എന്ന ഒരിനം തവളകളെക്കുറിച്ചാണ്. പ്രധാനമായും ഇവ തേക്കേ അമേരിക്കയിലെയും മധ്യ അമേരിക്കയിലെയും മഴക്കാടുകളിലാണ് വസിക്കുന്നത്.ഇവയ്ക്ക് ആരോ പോയിസണ്‍ ഫ്രോഗ്് എന്നും വിളിപ്പേരുണ്ട്. നിറത്തിന്റെ ഭംഗികണ്ട് അടുത്ത് ചെന്നാല്‍ ദേ തീരും നമ്മള്‍ അല്ലെങ്കില്‍ അവയുടെ ശത്രുക്കള്‍. എന്നാല്‍ ഇന്ന് വനനശീകരണം മൂലം ഇവയും ...

Read More »

മാമത്തുകള്‍ പുനര്‍ജനിക്കുമൊ?

വിനോജ് അപ്പുകുട്ടന്‍ ദിനോസറുകളെപ്പോലെ തന്നെ ശാസ്ത്രജ്ഞന്‍മാരും ശാസ്ത്ര താല്‍പ്പര്യമുള്ള സാധാരണക്കാര്‍ക്കും ഇഷ്ടവിഷയമാണ് മാമത്തുകള്‍. ദിനോസറുകള്‍ക്ക് ശേഷം കരയിലെ ഏറ്റവും വലിയ മൃഗം. ഇഷ്ടം ഏറെക്കൂടിയത് കൊണ്ടാകണം ഇന്ന് ലോകത്തെ വിവിധ ഇടങ്ങളിലായി നാല് രാജ്യങ്ങളിലാണ് മാമത്തിനെ ഇന്നത്തെ ലോകത്തേക്ക് തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. അമേരിക്കയും, റഷ്യയിലും, ചൈനയിലും സ്വീഡനിലും. പരീക്ഷണങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായവ അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നടക്കുന്ന ഡിഎന്‍എ ഉപയോഗിച്ചുള്ള ശ്രമവും റഷ്യയിലെ സൈബീരിയയില്‍ ആനകളിലൂടെ മാമത്തിനെ പുന സൃഷ്ടിക്കാനുള്ള ശ്രമവുമാണ്. ഈ ശ്രമങ്ങളില്‍ നിര്‍ണ്ണായക ഘട്ടം പിന്നിടാന്‍ ഒരേ ...

Read More »