Tech

ആദിത്യ സൂര്യനിലേക്ക്,പ്രതീക്ഷയോടെ ഇന്ത്യ

സാബു ജോസ്‌ ആദിത്യ അണിയറയില്‍ ഒരുങ്ങുകയാണ്. സൂര്യന്റെ അന്തരീക്ഷത്തേക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യമായ ആദിത്യ സ്‌പേസ്‌ക്രാഫ്റ്റ് 2019 ല്‍ വിക്ഷേപിക്കപ്പെടും. ഭൂമിയില്‍ നിന്നും 800 കിലോമീറ്റര്‍ ഉയരത്തിലുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് പി.എസ്.എല്‍.വി – എക്‌സ്.എല്‍ റോക്കറ്റുപയോഗിച്ച് വിക്ഷേപിക്കപ്പെടുന്ന പേടകത്തെ പിന്നീട് സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വബങ്ങള്‍ പരസ്പരം നിര്‍വീര്യമാക്കപ്പെടുന്ന സ്ഥാനങ്ങളില്‍ ഒന്നായ എല്‍-1 പോയിന്റില്‍ എത്തിക്കും. നൂറ് ദിവസത്തെ യാത്രയ്‌ക്കൊടുവിലായിരിക്കും പേടകം ഭൂമിയില്‍ നിന്നും 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഈ ഒന്നാമത്തെ ലെഗ്രാന്‍ഷ്യന്‍ പോയിന്റില്‍ എത്തുന്നത്. പേടകത്തിന്റെ പ്രവര്‍ത്തന കാലാവധിയായ അഞ്ചുവര്‍ഷവും ...

Read More »

ഇന്ത്യയുടെ സ്വന്തം ലിക്വിഡ് മിറര്‍ ടെലസ്‌ക്കോപ്പ്

  സാബു ജോസ് ഇനി ഇന്ത്യയ്ക്കും സ്വന്തമായി ലിക്വിഡ് മിറര്‍ ടെലസ്‌ക്കോപ്പ്. ഉത്തരാഞ്ചലിലെ ദേവസ്ഥലില്‍ അടുത്ത വര്‍ഷം സ്ഥാപിക്കുന്ന ദ്രാവക ലെന്‍സുള്ള ടെലസ്‌ക്കോപ്പ് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ദൂരദര്‍ശിനിയാണ്. ഇന്റര്‍നാഷണല്‍ ലിക്വിഡ് മിറര്‍ ടെലസ്‌ക്കോപ്പ് എന്ന ദൂരദര്‍ശിനിയിലെ മിറര്‍ മറ്റു പ്രതിഫലന ദൂരദര്‍ശിനികളുടേതുപോലെ ഖരപദാര്‍ഥമല്ല. കറങ്ങികൊണ്ടിരിക്കുന്ന ഒരു സംഭരണിയില്‍ നിറച്ചിട്ടുള്ള ദ്രാവക ലോഹമായ മെര്‍ക്കുറിയാണ് ഇവിടെ ദര്‍പ്പണത്തിന്റെ ധര്‍മം നിര്‍വ്വഹിക്കുന്നത്. ഉയര്‍ന്ന പ്രതിഫലനശേഷിയുള്ള ദ്രാവകമാണ് മെര്‍ക്കുറി. കറങ്ങുന്ന സംഭരണിയില്‍ ഉള്ള ദ്രാവകത്തിന്റെ ഉപരിതലം ഒരു പാരാബൊളയുടെ ആകൃതി സ്വീകരിക്കുകയും മെര്‍ക്കുറിയുടെ പ്രതിഫലനശേഷി കാരണം ദര്‍പ്പണത്തിന്റെ ജോലി ...

Read More »

ചന്ദ്രനിലേക്ക് പോകാന്‍ തയാറായി ഇന്ത്യയുടെ സ്വന്തം ഇന്‍ഡി

ജീവന്റെ തെളിവുകള്‍ തേടിയുള്ള ചന്ദരിനലേക്കുള്ള യാത്രയ്ക്ക് ഇന്ത്യയില്‍ നിന്നുള്ള ബഹിരാകാശയാനം ഇറക്കാനുള്ള അവസാന പരിശ്രമത്തിലാണ് ബംഗളൂരുവിലെ സ്റ്റാര്‍ട്ട് അപ്പ് ടീം ഇന്‍ഡസ്. ‘ഇന്‍ഡി’ എന്ന പേരിലാണ് ബഹിരാകാശ യാനം അറിയപ്പെടുക. ഭൂമിയില്‍ നിന്നാണ് ഇന്‍ഡിയുടെ ചന്ദ്രനിലെ സഞ്ചാരം നിയന്ത്രിക്കുന്നത്. കുഴികളിലും മറ്റും വീണ് നാവിഗേഷന് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രതിബന്ധങ്ങള്‍ തരണം ചെയ്യുന്നതിനാണ് ഇന്‍ഡിക്ക് അലൂമിനിയം ചക്രങ്ങള്‍ ഉപയോഗിക്കുന്നത്.ഗൂഗിളിന്റെ ലൂണാര്‍ എക്‌സ് പ്രൈസ് പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു അവസരം ഇന്‍ഡസിനു ലഭിച്ചിരിക്കുന്നത്. സ്വകാര്യ സംരംഭങ്ങളുടെ ചന്ദ്രനിലേക്കും മറ്റു ഗ്രഹങ്ങളിലേക്കുമുള്ള സ്വപ്‌ന ബഹിരാകാശ യാത്രകള്‍ യാഥാര്‍ഥ്യമാക്കുന്നതിന് ...

Read More »

കാളിയും ഇ-ബോംബും;ഇനി ഇലക്‌ട്രോണിക് ആയുധങ്ങളുടെ കാലം

സാബു ജോസ് യുദ്ധത്തില്‍ എതിരാളിയുടെ പോര്‍വിമാനങ്ങളും മിസൈലുകളും തകര്‍ക്കാന്‍ കഴിയുന്ന ആന്റി മിസൈലുകള്‍ മിക്കവാറും എല്ലാ രാജ്യങ്ങളുടെയും ആയുധശേഖരത്തിലുണ്ടാകും. ഗള്‍ഫ് യുദ്ധകാലത്തെ സ്‌കഡ് – പാട്രിയട്ട് പോരാട്ടം വലിയ വാര്‍ത്തയായിരുന്നു. വ്യോമാതിര്‍ത്തി ലംഘിച്ചു കടന്നുവരുന്ന മിസൈലുകളെ അന്തരീക്ഷത്തില്‍ വച്ചു തന്നെ തകര്‍ന്നുകളയുകയാണ് ആന്റി മിസൈലുകളുടെ ജോലി. ഇത്തരം ആക്രമണ പ്രത്യാക്രമണങ്ങളില്‍ രണ്ടു മിസൈലുകളും കത്തിച്ചാമ്പലാകും. വിമാനങ്ങളെയാണ് ആക്രമിക്കുന്നതെങ്കില്‍ ആളപായവും ഉണ്ടാകും. എന്നാല്‍ ആളപായം ഉണ്ടാക്കുകയോ, മിസൈലുകളെ കത്തിച്ചുകളയുകയോ ചെയ്യാതെ അവയിലെ ഇലക്‌ട്രോണിക് സര്‍ക്യൂട്ടുകള്‍ താറുമാറാക്കി ഉപയോഗശൂന്യമാക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരമൊരു സാങ്കേതിക വിദ്യയുടെ ...

Read More »

എത്തി ഓട്ടോണോമസ് റോബര്‍ട്ട്…

മനുഷ്യന്റെ ചിന്ത വളരുംതോറും ടെക്‌നോളജിയും വളരും. ഇങ്ങനെ ചിന്തയുടെയും ആഗ്രഹത്തിന്റെയും ദീര്‍ഘനാളത്തെ പരീക്ഷണത്തിന്റെയും ഫലമായി ഒടുവില്‍ ആ വീരനും എത്തി. എല്ലാം സ്വയം ചെയ്യുമെന്ന അഹംഭാവത്തോടെ തന്നെ. ലോകത്താദ്യമായി ഓട്ടോണോമസ് റോബര്‍ട്ടിന് ജന്മം നല്‍കിയിരിക്കുകയാണ് ഹര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍. കടല്‍ ജീവിയായ നീരാളിയുടെ മാതൃകയിലാണ് പുത്തന്‍ റോബര്‍ട്ടിനെ ഇവര്‍ സൃഷ്ടിച്ചെടുക്കിരിക്കുന്നത്.അതിനാല്‍ ഇത് അറിയപ്പെടുന്നതും ഒക്ടോബോട്ട് എന്ന പേരിലാണ്. ഇതോടെ റോബര്‍ട്ടുകളുടെ ലോകത്തും മാറ്റത്തിന്റെ അലയടി തുടങ്ങി.ആദ്യ സോഫ്റ്റ് റോബര്‍ട്ടെന്ന റെക്കോഡും ഒക്ടോബോട്ട് ഇതോടെ സ്വന്തമാക്കി. പുതിയതരം റോബര്‍ട്ടുകളുടെ നിര്‍മാണത്തിന്റെ ആദ്യ ചുവടുവെപ്പാണിതെന്ന് യൂനിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ...

Read More »

 ഇന്‍സാറ്റ് 3ഡി.ആറുമായി ജി.എസ്.എല്‍.വി എഫ് 05 കുതിച്ചുയര്‍ന്നു

കാലാവസ്ഥാ നിര്‍ണയത്തിനുള്ള ഇന്‍സാറ്റ് 3 ഡി.ആര്‍ ഉപഗ്രഹവുമായി ജി.എസ്.എല്‍.വി എഫ്05 കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് കോട്ടയില്‍ നിന്നും വൈകുന്നേരം 4.50 ഓടെയായിരുന്നു വിക്ഷേപണം നടന്നത്. ഏകദേശം 2211 കിലോ ഭാരമുള്ള പുതിയ ഉപഗ്രഹത്തിന്റെ വിക്ഷേപണ സമയം 17 മിനിറ്റായിരുന്നു. നേരത്തെ 4.10 ഓടെ വിക്ഷേപണം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നാല്‍പ്പത് മിനിറ്റ് വൈകിയാണ് വിക്ഷേപണം നടന്നത്. തദ്ദേശിയമായി വികസിപ്പിച്ചെടുന്ന ക്രയോജെനിക് എന്‍ജിനാണ് ജി.എസ്.എല്‍.വി എഫ്് 05 ല്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്‍സാറ്റ് 3 ഡിആര്‍ ഉപഗ്രഹം വിക്ഷേപിക്കുവാന്‍ ആകെ 1255 കിലോ ഇന്ധനമാണ് ഉപയോഗിക്കുന്നത്. ...

Read More »

ആദ്യ നാനോ ഫിഷിന് രൂപം നല്‍കി ശാസ്ത്രലോകം

ലോകത്തെ ആദ്യ നാനോമത്സ്യത്തിന് രൂപം നല്‍കി ശാസ്ത്രലോകം മറ്റൊരു ലക്ഷ്യത്തേക്ക്. ആരോഗ്യമേഖലയില്‍ പുതിയ മാറ്റത്തിന് വഴിയൊരുക്കുകയാണ് ശാസ്ത്രലോകം. മണല്‍ത്തരിയുടെ നൂറിലൊന്നു മാത്രം വലിപ്പമുള്ള മത്സ്യത്തിന് കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയിലെ jinxing li യാണ് രൂപം നല്‍കിയത് . മനുഷ്യ ശരീരത്തിലെ രോഗബാധിതമായ ഭാഗത്തേക്ക് കൃത്യമായി മരുന്ന് എത്തിക്കാന്‍ ഈ നാനോ മത്സ്യത്തെ ഉപയോഗപ്പെടുത്താനാകുമെന്നാണ് ഇവരുടെ വാദം. ഇതിന്റെ സാധ്യതകള്‍ പഠിക്കുകയാണ് ഇപ്പോള്‍ ഗവേഷക സംഘം. ഇത്തരത്തില്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. നാനോ മത്സ്യം നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണവും നിക്കെലും ഉപയോഗപ്പെടുത്തിയാണ്. രണ്ടു ഗോള്‍ഡ് ...

Read More »

അവര്‍ ആകാംക്ഷയിലാണ്, കാരണം

അവര്‍ ആകാംക്ഷയിലാണ് കാരണം ഇതുവരെയുള്ള യാത്രയില്‍ നിന്ന് അല്‍പം വ്യത്യസ്തമായ യാത്രയ്‌ക്കൊരുങ്ങുകയാണ് എട്ടുപേര്‍. ഒര കുടുംബമുള്‍പ്പെടെയാണ് എട്ടുപേര്‍ വ്യത്യസ്തമായ ഒരു യാത്രയ്‌ക്കൊരുങ്ങുന്നത്. യാത്രെയെങ്ങോട്ടെന്നല്ലേ. സംശയിക്കണ്ട, സാക്ഷാല്‍ ചന്ദ്രനിലേക്ക് തന്നെ.150 മില്ല്യന്‍ ഡോളര്‍ തുക നല്‍കിയാണ് ഇക്കൂട്ടര്‍ ചന്ദ്രനിലേക്ക് പോകുന്നത്. ഇവരെയും വഹിച്ചുകൊണ്ട് ചന്ദ്രനിലേക്ക് പോകുന്നത് സോയൂസാണ്. സോവിയറ്റ് യൂനിയന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രാപദ്ധതിയാണ് സോയൂസ്.മനുഷ്യനെ ചന്ദ്രനില്‍ ഇറക്കുക എന്ന ലക്ഷ്യത്തോടെ സോവിയറ്റ് യൂനിയന്‍ 1960 കളില്‍ ആരംഭിച്ച പദ്ധതിയാണിത്്. ഇതില്‍ സോയൂസ് റോക്കറ്റും സോയൂസ് ബഹിരാകാശ പേടകവും ഉണ്ട്. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്‌പേസ് ...

Read More »

ഫാസ്റ്റ് പ്രവര്‍ത്തനം തുടങ്ങി; പ്രതീക്ഷയോടെ ശാസ്ത്രലോകം

പുതിയ ഗ്രഹം, അന്യഗ്രഹജീവികള്‍ തുടങ്ങി ഇനിയുള്ള നാളുകളില്‍ എന്തൊക്കെ കണ്ടെത്തുമെന്ന് കാത്തിരുന്ന് കാണാം. ഭീമന്‍ ദൂരദര്‍ശിനിയുടെ പ്രവര്‍ത്തനം ആരംഭിച്ചതോടെ പലരും പ്രതീക്ഷയോടെയാണ് ശാസ്ത്രലോകത്തെ വീക്ഷിക്കുന്നത്. ഇതുവരെ അന്യമെന്ന് തോന്നിയത് ഫാസ്റ്റിലൂടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അവര്‍. ചൈനയില്‍ സ്ഥാപിച്ച ഫാസ്റ്റ് എന്ന ഭീമന്‍ ദൂരദര്‍ശിനി നക്ഷത്രങ്ങളില്‍ നിന്നും ഗ്യാലക്‌സികളില്‍ നിന്നുമുള്ള സിഗ്‌നലുകള്‍ക്കായി ഭീമന്‍ റേഡിയോ ടെലസ്‌കോപ്പ് തിരച്ചില്‍ തുടങ്ങി. അന്യഗ്രഹജീവികളെ കണ്ടെത്തുന്നതും പദ്ധതിയുടെ ഭാഗം തന്നെ. അതിനാല്‍ ഇനിയുള്ള നാളുകള്‍ പ്രതീക്ഷയുടേതാണെന്ന് പറയാതെ വയ്യ.ഭൂമിയില്‍ നിന്ന് 1000 പ്രകാശവര്‍ഷം അകലെ എന്തെങ്കിലും തരത്തിലുള്ള റേഡിയോ ...

Read More »