Tech

ട്രയിനിലെ തീപിടുത്തം തടയാന്‍ പുത്തന്‍ സാങ്കേതികവിദ്യയുമായി വിദ്യാര്‍ഥികള്‍

‘ ട്രയിന് തീപിടിച്ചു നിരവധി പേര്‍ മരിച്ചു’ ഇത്തരം വാര്‍ത്തകള്‍ പലപ്പോഴും കേള്‍ക്കാറുള്ളതാണ്. അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ റെയില്‍വേയ്ക്ക് കഴിയാറുമില്ല. അപായങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാവരും പരസ്പരം കുറ്റപ്പെടുത്തുകയാണ് പതിവ്. പ്രശ്‌നം ആവര്‍ത്തിക്കാതിരിക്കാന്‍ എന്തു മുന്‍കരുതലെടുക്കാമെന്നതിനെക്കുറിച്ച് ആരും ചിന്തിക്കാറില്ല. ഈ സാഹചര്യത്തിലാണ് ഭാവിയുടെ വരദാനമായ വിദ്യാര്‍ഥികള്‍ വ്യത്യസ്തരാകുന്നത്. തീപിടുത്തത്തിലൂടെ ഉണ്ടാകുന്ന അപകടവും റെയില്‍വേയ്ക്കുണ്ടാകുന്ന നാശ നഷ്ടവും എങ്ങനെ കുറയ്ക്കാമെന്ന ചിന്തയുമായി രംഗത്തെത്തിയിരിക്കുകയാണ് നാലു വിദ്യാര്‍ഥികള്‍. കോട്ടയം പാത്താമുട്ടം സെന്റ്.ഗിറ്റ്‌സ് എന്‍ജിനീയറിംഗ് കോളജിലെ അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇസ്ട്രമെന്റേഷനിലെ നാലാം വര്‍ഷ വിദ്യാര്‍ഥികളാണിവര്‍.ചിന്തിക്കുക മാത്രമല്ല ...

Read More »

ഗൂഗിള്‍ കൃത്യമായ ഉത്തരം നല്‍കുന്നില്ലെ? എങ്കില്‍ ഇത് പരീക്ഷിച്ചുനോക്കൂ

ബൈജു രാജു നമ്മള്‍ എല്ലാവരും നിത്യവും കംപ്യൂട്ടര്‍,അല്ലെങ്കില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണ്. അതിനാല്‍ തന്നെ ഇക്കാലത്ത് എന്ത് സംശയം വന്നാലും നാം ആദ്യം ആശ്രയിക്കുക ഗൂഗിളിനെ തന്നെയാണ്. അതിന് കാരണവുമുണ്ട്. എന്തിനുമുള്ള ഉത്തരം അവിടെ നിന്ന് ലഭിക്കുമെന്നതാണ്. പക്ഷെ, ചിലപ്പോള്‍ നാം തിരയുന്നതാകില്ല ഗൂഗിളില്‍ നമുക്ക് നല്‍കുന്നത്. ഇത്തരം സാഹചര്യത്തില്‍ കൃത്യമായ ഫലം ലഭിക്കാന്‍ ഉപയോഗിക്കാവുന്ന ചില സൂത്രവിദ്യകളുണ്ട്. അവയെ നമുക്ക് പരിചയപ്പെടാം. 1. കൃത്യമായ ഫ്രെയ്‌സുകള്‍ കണ്ടെത്താന്‍ ക്വട്ടേഷന്‍ മാര്‍ക്ക്: ക്വട്ടേഷന്‍ മാര്‍ക്ക് (‘….’) ഉപയോഗിച്ച് തെരയുന്നതിലൂടെ ഫ്രെയ്‌സുകള്‍ അനായാസം കണ്ടെത്താനാകും. ക്വട്ടേഷന്‍ ...

Read More »

ഇലക്ട്രോണിക് ഉപകരണങ്ങളുടെ പായ്ക്കറ്റില്‍ സിലിക്ക ജെല്‍ സൂക്ഷിക്കുന്നതെന്തിന്?

വിനോജ് അപ്പുകുട്ടന്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും മറ്റും പായ്ക്കറ്റുകള്‍ക്കുള്ളില്‍ മുത്തുമണികള്‍ പോലെയുള്ള ഒരു വസ്തു ചെറിയ കവറുകളിലാക്കി വച്ചിരിക്കുന്നത് കാണാം സിലിക്ക ജെല്‍ എന്നാണിതിന് പറയുക. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഈര്‍പ്പം തട്ടി കേടു വരാതിരിക്കാനാണ് സിലിക്ക ജെല്ലും അവയ്‌ക്കൊപ്പം പായ്ക്ക് ചെയ്യുന്നത്.ചുറ്റുമുള്ള വായുവില്‍ നിന്ന് ജലാംശം വലിച്ചെടുക്കുന്ന ഇവ അന്തരീക്ഷത്തെ ഈര്‍പ്പരഹിതമാക്കി സൂക്ഷിക്കുന്നു. സിലിക്ക ജെല്ലിന്റെ പ്രതലത്തില്‍ നമ്മുടെ കണ്ണുകള്‍ക്ക് കാണാന്‍ കാണാന്‍ കഴിയാത്തത്ര ചെറിയ കുഴികളുണ്ട്. ജല തന്മാത്രകളെ കണ്ടാലുടന്‍ സിലിക്ക ജെല്‍ അവയെ ആകീകരണം ചെയ്യും. കെമിസ്ട്രിയില്‍ ഇതിനെ അഡ്‌സോര്‍പ്ഷന്‍ എന്ന് പറയും. ...

Read More »

വിപ്ലവം സൃഷ്ടിക്കുമോ കുഞ്ഞന്‍ ‘കംപ്യൂട്ടര്‍’

സാന്‍ജോ സിബി മൂലംകുന്നം ഷോപ്പിങ്ങ്മാളുകളിലെ വാതിലുകള്‍ നമ്മള്‍അടുത്ത് ചെല്ലുമ്പോള്‍ തനിയെതുറക്കുന്നതും കാലാവസ്ഥക്ക് അനുസരിച്ച് മുറിയിലെ താപനില എയര്‍കണ്ടീഷ്ണര്‍ ക്രമീകരിക്കുന്നതും എങ്ങനെയെന്ന്് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാകും. സ്റ്റാര്‍ട്ട്എന്ന ഒരു ബട്ടന്‍ മാത്രം അമര്‍ത്തിയാല്‍ തുണിഅലക്കിപിഴിഞ്ഞ് ഉണങ്ങികിട്ടുന്ന വാഷ്ങ്ങ്‌മെഷീനുകളും നമ്മള്‍ കണ്ടിട്ടുണ്ട്. ആരാണ് അലക്കിയതുണി ഉണങ്ങാനും പിന്നീട് പിഴിയാനും ഉള്ള നിര്‍ദേശം നല്‍കുന്നത് ? ഇതൊക്കെ ഈ വാഷിങ്ങ് മെഷീന് എങ്ങനെ അറിയാം ? മൈക്രോകണ്‍ട്രോളര്‍ എന്ന കുഞ്ഞന്‍ കംപ്യൂട്ടറാണ് ഇത്തരത്തിലുള്ള സ്മാര്‍ട്ട ്ഉപകരണങ്ങളുടെ ‘തലച്ചോര്‍’. ഒരുചെറിയ ചിപ്പിന്റെ രൂപത്തില്‍ലഭ്യമായ ഈകുഞ്ഞന്‍ കംപ്യൂട്ടറുകള്‍ ഒരു ഉപകരണത്തില്‍ഘടിപ്പിക്കുന്നതിലൂടെ സ്വന്തമായി തീരുമാനങ്ങള്‍ ...

Read More »

വിമാനയാത്രയുടെ മുഖഛായ മാറ്റാന്‍ പോഡ് പ്ലെയിനുകള്‍

ബിപിന്‍ ഏലിയാസ് തമ്പി വര്‍ഷംതോറും വ്യോമഗതാഗതം പതിന്‍മടങ്ങ് വര്‍ധിച്ച് വരുന്നുവെന്നല്ലാതെ ഇതുവരെയായി ഒരു പുത്തന്‍ ആശയം ഉരുതിരിഞ്ഞ് വന്നിട്ടില്ല. യാത്രക്കാരുടെ എണ്ണം കൂടുകയും തന്‍മൂലമുള്ള വെയിറ്റിംഗ് പിരീഡ് വര്‍ധിച്ചതോടെ കൂടുതല്‍ പ്ലെയിനുകള്‍ ഇറക്കിയെന്നല്ലാതെ 1950 കാലഘട്ടം മുതലുള്ള അടിസ്ഥാനപരമായ അതെ ആശയമാണ് വിമാനനിര്‍മാണത്തിലും തുടര്‍ന്നു കൊണ്ട് പോകുന്നത്. എന്നാല്‍ വ്യോമയാന ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ‘ക്ലിപ് എയര്‍’ എന്ന പുത്തന്‍ ആശയം. സ്വിസര്‍ലാന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ പോളിടെക്‌നിക് ഇന്‍സ്റ്റിട്യൂട്ടാണ് ഒന്നിലധികം പോഡുകളെ വഹിച്ച് പറക്കാന്‍ കഴിയുന്ന ഈ വിമാനത്തിന്റെ രൂപകല്പനയ്ക്ക് ...

Read More »

ചീറിപ്പായും കാന്തികട്രെയിന്‍; ചൈന സാങ്കേതികതയിലെന്നും ഒരുപടി മുന്‍പില്‍

ലോകത്തിലെ ഏറ്റവും വലിയ ട്രെയിന്‍ നിര്‍മാതാക്കളായ ചൈന റെയില്‍വെ റോളിംഗ് സ്റ്റോക്ക് കോപ്പറേഷന്‍ പുത്തന്‍ രീതിയിലുള്ള മാഗ്‌നെറ്റിക് ലെവിറ്റേഷന്‍ ട്രെയിനിനു രൂപം നല്‍കുന്നു. മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗതയില്‍ ചീറിപ്പായുന്ന കാന്തിക ട്രെയാനിയിരിക്കുമിത്. വേഗതയുടെ കാര്യത്തില്‍ നിലവിലുള്ള ഒരു ട്രെയിനിനും ഇതിനെ മറികടക്കാന്‍ സാധിക്കില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മാഗ്‌നറ്റിക് ലെവിറ്റേഷന്‍ എന്ന പ്രയോഗത്തില്‍ നിന്ന് ഉരുതിരിഞ്ഞിട്ടുള്ള മാഗ്ലേവ് എന്ന പേരിലായിരിക്കും ഈ കാന്തിക ട്രെയിനുകള്‍ അറിയപ്പെടുക. ഒരു പ്രത്യേക കാന്തികവലയം തീര്‍ത്ത് അതിനുമുകളിലൂടെ ചക്രങ്ങള്‍ ഇല്ലാതെ ഒഴുകി സഞ്ചരിക്കുന്നു എന്നതാണ് മാഗ്ലേവ് ട്രെയിനിന്റെ പ്രത്യേകത. ...

Read More »

എന്താണ് ഓട്ടോമാറ്റിക് അലേര്‍ട്ട് ആന്‍ഡ് കണ്‍ട്രോള്‍ ഓവര്‍ സെക്കന്‍ഡറി ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം?

സാന്‍ജോ സിബി മൂലംകുന്നം വീട്ടില്‍ വൈദ്യുതി പോകുമ്പോള്‍ ശോ! ഈ വിവരം ആരെങ്കിലുംകെ.എസ്.ഇ.ബിക്കാരെ വിളിച്ചു ഒന്നു പറഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. സമയം ഒരുപാട് കഴിഞ്ഞിട്ടും വൈദ്യുതി വരാത്തതതിനാല്‍ പല്ലിറുമ്മുന്നവരും വീണ്ടും വീണ്ടും കെ.എസ്.ഇ.ബിയിലോട്ട് വിളിച്ച് മടുക്കുന്നവരും നമുക്കിടയില്‍ ഉണ്ടാവും .ഒരുകാറ്റടിച്ചാല്‍ വൈദ്യുതി പോകുന്ന പ്രദേശങ്ങള്‍ നഗരങ്ങളില്‍ കാണാറില്ലെങ്കിലും ഗ്രാമങ്ങളില്‍ ഇപ്പൊഴും അത്തരം പ്രദേശങ്ങള്‍ അനവധിയാണ് .ഇലക്ട്രിക്ക് ലൈനുകള്‍ പാടങ്ങളിലൂടെ പോകുന്ന കുട്ടനാട് പോലുള്ള പ്രദേശങ്ങളില്‍ കാറ്റത്ത് കമ്പികള്‍ കൂട്ടിയിടിച്ച് വൈദ്യുതി പോകുന്നത് നിത്യ സംഭവമാണ് . രാത്രി കാലങ്ങളിലാല്‍ ആണെങ്കില്‍ പറയുകയും വേണ്ട. സപ്ലൈപോയി ...

Read More »

അറിയാം ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ക്യാമറയുടെ വിശേഷങ്ങള്‍

സാബു ജോസ് ലോകത്തിലെ ഏറ്റവും ശക്തമായ ഡിജിറ്റല്‍ ക്യാമറയുടെ നിര്‍മാണം ആരംഭിച്ചു. 3.2 ഗിഗാപിക്‌സല്‍ ശേഷിയുള്ള ഈ ക്യാമറ ഉപയോഗിക്കുന്നത് 2022 ല്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്ന ലാര്‍ജ് സിനോപ്ടിക് സര്‍വേ ടെലസ്‌ക്കോപ്പില്‍ (Lsst) ആണ്. നിരീക്ഷണ ജ്യോതിശാസ്ത്രത്തിന്റെ ഗുണനിലവാരം വാനോളമുയര്‍ത്തുന്ന ബൃഹത്തായ സംരംഭമാണ് എല്‍. എസ്. എസ്.ടി. ഉത്തര ചിലിയിലെ സെറോ പാക്കോണ്‍ മലനിരയിലുള്ള എല്‍ പെനോണ്‍ കൊടുമുടിയില്‍ 2012 ല്‍ നിര്‍മാണമാരംഭിച്ച എല്‍. എസ്. എസ്. ടി ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും അധികം കളക്ടിംഗ് ഏരിയ ഉള്ള ഓപ്ടിക്കല്‍ ടെലസ്‌ക്കോപ്പാണ്. ദൃശ്യപ്രകാശം ...

Read More »

വരവായ് ലോഫര്‍; ഇനി ഐ.ടി ടെലസ്‌കോപ്പുകളുടെ കാലം

സാബു ജോസ് ഇരുപതിനായിരം ഡൈപോള്‍ ആന്റിനകള്‍, അഞ്ചു രാജ്യങ്ങളിലായി നാല്‍പ്പത്തിയെട്ട് ഗ്രൗണ്ട് സ്റ്റേഷനുകള്‍, ആയിരം കിലോമീറ്റര്‍ വ്യാസം. ബ്ലൂ-ജീന്‍ സൂപ്പര്‍ കംപ്യൂട്ടര്‍ നിയന്ത്രിക്കുന്ന ലോഫര്‍ (Low Frequency Array-LOFAR)ലോകത്തിന്നുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ റേഡിയോ ടെലസ്‌ക്കോപ്പാണ്. അതു മാത്രമല്ല ലോകത്തെ ആദ്യത്തെ ഐ.ടി. ടെലസ്‌ക്കോപ്പും ഇതാണ്. ഹബിളിന്റെ പിന്‍ഗാമിയായ ജെയിംസ് വെബ് സ്‌പേസ് ടെലസ്‌ക്കോപ്പും വെരി ലാര്‍ജ് ടെലസ്‌ക്കോപ്പും (ഢഘഠക) നിര്‍മിച്ച നെതര്‍ലാന്‍ഡ്‌സ് ആസ്‌ട്രോണമിക്കല്‍ ഫൗണ്ടേഷന്‍ തന്നെയാണ് ലോഫറിന്റെ നിര്‍മാണത്തിനും ചുക്കാന്‍ പിടിക്കുന്നത്. ലോഫര്‍ ഒരു സാധാരണ ദൂരദര്‍ശിനിയല്ല. ആന്റിനകള്‍ പിടിച്ചെടുക്കുന്ന റേഡിയോ ...

Read More »

വൈദ്യുതി ഇനി മലിന ജലത്തില്‍ നിന്നും ഉത്പാദിപ്പിക്കാം

  സാബു ജോസ് ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യമാണ് ഇന്ന് ലോകരാഷ്ട്രങ്ങള്‍, വിശേഷിച്ച് വികസ്വര രാഷ്ട്രങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. ജനസംഖ്യാ വിസ്‌ഫോടനവും വ്യവസായങ്ങളുടെ വളര്‍ച്ചയുമെല്ലാം ജലമലിനീകരണത്തില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. മലിനജലത്തെ ശുദ്ധീകരിച്ച് പുനരുപയോഗക്ഷമമാക്കുന്നതിന് സാമ്പത്തികവും സാങ്കേതികവുമായ നിരവധി കടമ്പകളുണ്ട്. പൊതുവെ വൈദ്യുതി ഉപയോഗിച്ചാണ് മലിനജലത്തെ വ്യാവസായികാടിസ്ഥാനത്തില്‍ ശുദ്ധീകരിക്കുന്നത്. എന്നാല്‍ ജനസംഖ്യ കൂടുതലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ഇത് വളരെ വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും. ഇതിനെല്ലാം പരിഹാരമാവുകയാണ് പുതിയ കണ്ടെത്തല്‍. മലിനജലത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുന്ന ജനറേറ്ററുകളുമായി വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് പെന്‍സില്‍വാനിയ സ്റ്റേറ്റ് ...

Read More »