Tech

ഏറ്റവും നൂതന ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനവുമായി അമേരിക്ക

ഋഷിരാജ് അമേരിക്കന്‍ സൈന്യം വിന്യസിച്ചിരിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനമാണ് THAAD. ഇതിന്റെ പരിഷ്‌കരിച്ച പതിപ്പിനെ ഏജീസ് ആന്റി മിസൈല്‍ ഡിഫെന്‍സ് സിസ്റ്റം എന്ന പേരില്‍ ടൈക്കോഗ്രോണ്ട ക്ലാസ് ക്രൂയിസറുകളില്‍ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞയിടെ കൊറിയന്‍ ഉപദ്വീപില്‍ സംഘര്‍ഷം മുറുകിയപ്പോള്‍ യൂ എസ് സൈന്യം ഈ സംവിധാനത്തെ ദക്ഷിണ കൊറിയയില്‍ വിന്യസിച്ചു .ഇന്ന് നിലവിലുള്ള ഏറ്റവും നൂതനമായ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനമാണ് THAAD എന്നാണ് യൂ.എസ് അവകാശപ്പെടുന്നത്. ഗള്‍ഫ് യുദ്ധകാലത് യൂ എസ് അവരുടെ പാട്രിയട് വ്യോമവേധ സംവിധാനത്തെ മിസൈലുകള്‍ വെടിവച്ചിടാന്‍ ഉപയോഗിച്ചിരുന്നു .അക്കാലത്തു ...

Read More »

ഇലക്ട്രോണിക് കൗണ്ടര്‍മെഷേഴ്‌സ് സുപ്രധാന പ്രതിരോധ മാര്‍ഗങ്ങള്‍

ഋഷി ദാസ് ഇലക്ട്രോണിക് രീതികളിലൂടെ ശത്രുക്കള്‍ നമ്മുടെ സൈന്യത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നത് തടയുന്നതിനുള്ള ഇലക്ട്രോണിക് രീതിയില്‍ തന്നെയുള്ള പ്രതിരോധമാഗങ്ങളെയാണ് പൊതുവില്‍ ഇലക്ട്രോണിക് കൗണ്ടെര്‍മെഷേഴ്‌സ് എന്ന് പറയുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ പല തരം പ്രതിരോധമാര്ഗങ്ങള്‍ ചേര്‍ന്നതാണ് ഇലക്ട്രോണിക് പ്രതിരോധ രീതികള്‍ . ശത്രുവിന്റെ റഡാര്‍ സംവിധാനങ്ങളെ ചിന്താകുഴപ്പത്തിലാക്കുന്ന രീതികളാണ് പരോക്ഷ പ്രതിരോധമാര്‍ഗങ്ങള്‍. ശത്രുവിന്റെ സംവിധാനങ്ങളെ ജാം ചെയ്യുകയോ .താല്കാലികമായോ പൂര്‍ണമായോ പ്രവര്‍ത്തനരഹിതമാക്കുന്ന രീതികളാണ് പ്രത്യക്ഷ ഇലക്ട്രോണിക് പ്രതിരോധ രീതികള്‍. ആദ്യകാലത്തു ഉപയോഗിക്കപ്പെട്ട പരോക്ഷ പ്രതിരോധ മാര്‍ഗങ്ങളാണ് ചാഫും ഡീക്കോയ്കളും. വളരെ ചെലവ് കുറഞ്ഞതും ,ഇപ്പോഴും ഉപയോഗത്തിലുള്ളതുമാണ് ...

Read More »

ഇന്റര്‍നെറ്റ് രംഗത്ത്‌ വരാന്‍ പോകുന്നത് വന്‍ കുതിച്ച് ചാട്ടം

ഋഷിരാജ് മൊബൈല്‍ വാര്‍ത്താവിനിമയത്തിനും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും വേണ്ടി വലിയ ഉപഗ്രഹ വ്യൂഹങ്ങളുടെ സങ്കല്‍പം പുതിയ ഒന്നല്ല . ഇന്ത്യയില്‍ മൊബൈല്‍ ശ്രിംഖലകള്‍ വ്യാപക മാവുന്നതിനു മുന്‍പ് തന്നെ അത്തരം ഉദ്യമങ്ങള്‍ നടന്നിരുന്നു . ഇറിഡിയം എന്ന് പേരുള്ള മൊബൈല്‍ സേവനങ്ങള്‍ക്കായി നിര്‍മിച്ച ഒരു ഉപഗ്രഹ വ്യൂഹം ഇന്നുംനിലനില്‍ക്കുന്നു . കൂടിയ പണച്ചെലവും സാങ്കേതിക കാരണങ്ങളും കൊണ്ടാണ് ഉപഗ്രഹ മൊബൈല്‍ സംവിധാനങ്ങള്‍ ഭൂതല മൊബൈല്‍ സംവിധാനങ്ങളെ പോലെ സാര്‍വത്രികം ആകാതിരുന്നത് . എന്നിരുന്നാലും ഉപഗ്രഹ മൊബൈല്‍/ ഇന്റെര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് ഭൂതലത്തിന്റെ എല്ലാ കോണുകളിലും സേവനം എത്തികാനാകും ...

Read More »

ഭാവിയിലെ കമ്പ്യൂട്ടറുകള്‍

രോഹിത് രാമകൃഷ്ണന്‍ ഒരു എ.സി ചിപ്പില്‍ ഉള്‍ക്കൊള്ളിക്കാവുന്ന ട്രാന്‍സിസ്റ്ററുകളുടെ എണ്ണം ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും ഇരട്ടിച്ചു കൊണ്ടിരിക്കുമെന്ന് പ്രവചിച്ചത് ഇന്റല്‍ സ്ഥാപകരില്‍ ഒരാളായ ഗോര്‍ഡന്‍ മൂര്‍ ആണ്. 1975 മുതല്‍ ഏകദേശം കൃത്യമായി ഐ.ടി വ്യവസായത്തിന്റെ വളര്‍ച്ച മൂറിന്റെ പ്രവചനം സാധൂകരിക്കുന്നതാണ്. പക്ഷേ കുറച്ച് കാലമായി ഈ ഫീല്‍ഡിലെ പലരെയും കുഴക്കുന്ന ഒരു ചോദ്യമുണ്ട്, ‘ഇതെവിടെ വരെ പോകും?’ സിലിക്കണ്‍ ആണ് നമ്മളുപയോഗിക്കുന്ന ചിപ്പുകള്‍ ഉണ്ടാക്കാനുപയോഗിക്കുന്ന പ്രധാന മെറ്റീരിയല്‍. സിലിക്കണ്‍ കൊണ്ടുണ്ടാക്കുന്ന ചിപ്പില്‍ ഒരു സിലിക്കണ്‍ ആറ്റത്തിനേക്കാളും ചെറിയ ട്രാന്‍സിസ്റ്റര്‍ ഉണ്ടാക്കാനാകില്ലെന്ന് ന്യായമായും ...

Read More »

നിര്‍മ്മാണം അതീവ രഹസ്യമായി, യു.എസ് വിദഗ്ദ്ധര്‍ക്ക് പോലും യന്ത്രം തിരിച്ചറിയാനായില്ല, അതെ, കാസ്പിയന്‍ കടലിലെ രാക്ഷസനായിരുന്നു എക്രനോപ്ലാന്‍

ഋഷി ദാസ്‌ ശീതയുദ്ധകാലത് ആയുധമത്സരത്തില്‍ മേല്‍കൈ കിട്ടാനായി അമേരിക്കയും സോവിയറ്റു യൂണിയനും പല അടവുകളും പയറ്റിയിട്ടുണ്ട് .അവയില്‍ പലതും പുറം ലോകം അറിഞ്ഞത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് .അത്തരം ഒരു ആയുധം ആയിരുന്നു കാസ്പിയന്‍ സീ മോണ്‍സ്റ്റര്‍ എന്നറിയപ്പെട്ടിരുന്ന എക്രനോപ്ലാന്‍. യുദ്ധവിമാനങ്ങള്‍ വളരെ വേഗത്തില്‍ സഞ്ചരിക്കുന്നവയാണ് ശബ്ദവേഗതക്കു താഴെ സഞ്ചരിക്കുന്ന ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങള്‍ പോലും മണിക്കൂറില്‍ എണ്ണൂറ് കിലോമീറ്ററിന് മുകളില്‍ വേഗതയിലാണ് പറക്കുന്നത് .അതേസമയം യുദ്ധക്കപ്പലുകള്‍ ആകട്ടെ മണിക്കൂറില്‍ അമ്പതോ അറുപതോ കിലോമീറ്റര് വേഗതയിലാണ് സഞ്ചരിക്കുന്നത് . കപ്പലിനെയും വിമാനത്തെയും കോര്‍ത്തിണക്കി ഒരു യുദ്ധ ...

Read More »

ഗ്രഹാംബെല്ലിന് മുമ്പേ ടെലഫോണ്‍ കണ്ടെത്തിയിരുന്നു; ഇറ്റലിക്കാരനായ ആ ശാസ്ത്രജ്ഞനെ നിങ്ങള്‍ക്കറിയുമോ?

ശാസ്ത്രലോകത്തെ കുപ്രസിദ്ധ മോഷണങ്ങള്‍-3 ടെലിഫോണ്‍ കണ്ടുപിടിച്ചത് അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍ ആണെന്നാണ് നമ്മള്‍ മനസ്സിലാക്കിയിരിക്കുന്നത്. 1876 ല്‍ തന്റെ കണ്ടുപിടിത്തത്തിന് അദ്ദേഹം പേറ്റന്റ് നേടുകയുമുണ്ടായി. എന്നാല്‍ 2002 ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് ടെലിഫോണിന്റെ കണ്ടുപിടിത്തത്തിനുള്ള അവകാശം ഗ്രഹാം ബെല്ലിനല്ല എന്ന് പ്രസ്താവിച്ചു. ഇറ്റലിക്കാരനായ ഒരു ദരിദ്രനായ ശാസ്ത്രജ്ഞന്‍ അന്റോണിയോ മിയൂച്ചിയാണ് ടെലിഫോണ്‍ കണ്ടുപിടിച്ചത്. ഗ്രഹാംബെല്‍ ടെലിഫോണ്‍ കണ്ടുപിടത്തത്തിന്റെ പേറ്റന്റ് സ്വന്തമാക്കുന്നതിന് പതിനാറ് വര്‍ഷം മുന്‍പുതന്നെ മിയൂച്ചി തന്റെ കണ്ടുപിടത്തത്തിന്റെ ഡെമോണ്‍സ്‌ട്രേഷന്‍ നടത്തിയിരുന്നു. ‘ടെലിട്രോഫോണോ’ എന്നാരുന്നു മിയൂച്ചി തന്റെ കണ്ടുപിടത്തത്തിന് നല്‍കിയ പേര്. 1872 ല്‍ മിയൂച്ചി ...

Read More »

റേഡിയോയുടെ അവകാശി മാര്‍ക്കോണിയല്ല, ടെസ്‌ലയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മാര്‍ക്കോണി റേഡിയോ പ്രക്ഷേപണം നടത്തിയത്

ശാസ്ത്രലോകത്തെ കുപ്രസിദ്ധ മോഷണങ്ങള്‍-2 മനുഷ്യരുടെ ജീവിതം സുഖപ്രദമാക്കുന്നത് ശാസ്ത്രമേഖലയിലുണ്ടാകുന്ന കണ്ടുപിടിത്തങ്ങളാണ്. നാമിന്നുപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും ശാസ്ത്രത്തിന്റെ സംഭാവനയാണ്. എന്നാല്‍ ഇവയില്‍ കുറെ ഉപകരണങ്ങളെങ്കിലും അവ കണ്ടുപിടിച്ച ആളുടെ പേരിലല്ല അറിയപ്പെടുന്നത്. സംശയിക്കേണ്ട. ശാസ്ത്രലോകത്തെ അത്തരം ചില കുപ്രസിദ്ധ മോഷണങ്ങള്‍ പരിശോധിക്കുകയാണിവിടെ. റേഡിയോ പ്രക്ഷേപണവുമായി ബന്ധപ്പെട്ടു നടത്തിയ ഗവേഷണങ്ങള്‍ക്ക് നൊബേല്‍ പുരസ്‌ക്കാരം ലഭിച്ച ശാസ്ത്രജ്ഞനാണ് ഗ്വില്‍ജെല്‍മോ മാര്‍ക്കോണി. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഈ കണ്ടുപിടിത്തത്തിന് നിരവധി പേറ്റന്റ് അപേക്ഷകള്‍ സമര്‍പ്പിച്ച ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് നിക്കോള ടെസ്‌ല. ടെസ്‌ലയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മാര്‍ക്കോണി റേഡിയോ പ്രക്ഷേപണം നടത്തിയത്. ...

Read More »

ക്യാമറയുടെ ലെന്‍സ് വൃത്തത്തില്‍, പക്ഷെ ഫോട്ടോ ചതുരത്തില്‍;കാരണമെന്തെന്ന് അറിയാമോ ?

ബൈജു രാജു നിങ്ങള്‍ ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ? എന്താണ് പ്രത്യേകത? ചിത്രങ്ങള്‍ ചരുതാകൃതിയിലാകും അല്ലെ. പക്ഷേ, നിങ്ങള്‍ ഉപയോഗിച്ച ക്യാമറയുടെ ലെന്‍സിന്റെ ആകൃതി വൃത്തമല്ലെ ? പിന്നെ എങ്ങനെയാണ് ചതുരാകൃതിയില്‍ ഫോട്ടോ ലഭിച്ചത്. ആരെങ്കിലും ഇത്തരത്തില്‍ ചിന്തിച്ചിക്കാറുണ്ടോ . ഭൂരിഭാഗവും ഈ രീതിയില്‍ ചിന്തിക്കുന്നവരാകില്ല. എന്നാല്‍ ചിന്തിച്ചവരിലാകട്ടെ ഉത്തരം കണ്ടെത്തിയവരും ചുരുക്കമാകുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഇനിയാരും ചിന്തിച്ച് വിഷമിക്കണ്ട. സത്യം പറഞ്ഞാല്‍ ക്യാമറയ്ക്കു ഉള്ളില്‍ ഉണ്ടാവുന്ന പ്രതിബിംബം വട്ടത്തില്‍ത്തന്നെയാണ്. പക്ഷെ നമുക്ക് പ്രിന്റ് എടുക്കുവാനും, ടിവിയില്‍ കാണുവാനും ഒക്കെ സൗകര്യത്തിനു ചതുരത്തില്‍ ...

Read More »

സ്‌റ്റോക്ക്ഫിഷിനെ തകര്‍ത്ത ആല്‍ഫാ സീറോ

ശ്രീകാന്ത് കാരേറ്റ് ഒരാളെ ചെസ്സ് കളിക്കേണ്ടത് എങ്ങനെയാണന്ന് പഠിപ്പിക്കുക. അടിസ്ഥാന നിയമങ്ങള്‍ മനസിലാക്കിയതിനു ശേഷം അയാള്‍ നാല് മണിക്കൂര്‍ ചെസ്സ് ബോര്‍ഡില്‍ സ്വയം പരിശീലിക്കുക. എന്നിട്ട് ചെസ്സിലെ ലോക ചാമ്പ്യനെ വളരെ ദയനീയമായി പരാജയപ്പെടുത്തുക. കേട്ടിട്ട് അവിശ്വസനീയമായി തോന്നുന്നുണ്ടോ? എന്നാല്‍ അത്തരമൊരു അദ്ഭുതത്തിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശാസ്ത്രസാങ്കേതിക ലോകം സാക്ഷ്യം വഹിച്ചത്. ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) വിഭാഗമായ ഡീപ്‌മൈന്‍ഡ് വികസിപ്പിച്ചെടുത്ത സ്വയം പഠിക്കാന്‍ കഴിവുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമായ ‘ആല്‍ഫ സീറോ’ ആണ് കഥയിലെ നായകന്‍. നിലവിലെ കമ്പ്യൂട്ടര്‍ ചെസ്സ് ചാമ്പ്യന്‍ ആയ സ്റ്റോക്ക്ഫിഷ് എന്ന ...

Read More »

ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ പദാര്‍ത്ഥം

സാബു ജോസ് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ശാസ്ത്രജ്ഞര്‍ ലോകത്തില്‍ ഏറ്റവും ഭാരം കുറഞ്ഞ വസ്തു നിര്‍മിച്ചിരിക്കുന്നു. സിലിക്ക എയ്‌റോജെല്‍ എന്ന വസ്തുവാണ് ശാസ്ത്രജ്ഞര്‍ നിര്‍മിച്ചത്. വായു ആണ് ഈ എയ്‌റോജെല്ലിന്റെ 99 ശതമാനവും. അതിവിശിഷ്ട താപരോധക ശേഷിയുളള ഈ വസ്തു റോക്കറ്റുക്കളുടെ ഉപരിതലത്തില്‍ ആവരണമായി ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ ഇതു മാത്രമല്ല സിലിക്ക എയ്‌റോജെല്ലിന്റെ ഉപയോഗം. തണുപ്പിനെയും ചൂടിനേയും ചെറുക്കാന്‍ ഉപയോഗിക്കുന്ന ജാക്കറ്റുകളിലും, ഷൂസിന്റെ സോളിനകത്തും ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. പട്ടാള യൂണിഫോമില്‍ ഉപയോഗിക്കുക വഴി സിയാചിന്‍ മേഖലയിലും മറ്റും ...

Read More »