Special

ചീറിപ്പായും കാന്തികട്രെയിന്‍; ചൈന സാങ്കേതികതയിലെന്നും ഒരുപടി മുന്‍പില്‍

ലോകത്തിലെ ഏറ്റവും വലിയ ട്രെയിന്‍ നിര്‍മാതാക്കളായ ചൈന റെയില്‍വെ റോളിംഗ് സ്റ്റോക്ക് കോപ്പറേഷന്‍ പുത്തന്‍ രീതിയിലുള്ള മാഗ്‌നെറ്റിക് ലെവിറ്റേഷന്‍ ട്രെയിനിനു രൂപം നല്‍കുന്നു. മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗതയില്‍ ചീറിപ്പായുന്ന കാന്തിക ട്രെയാനിയിരിക്കുമിത്. വേഗതയുടെ കാര്യത്തില്‍ നിലവിലുള്ള ഒരു ട്രെയിനിനും ഇതിനെ മറികടക്കാന്‍ സാധിക്കില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മാഗ്‌നറ്റിക് ലെവിറ്റേഷന്‍ എന്ന പ്രയോഗത്തില്‍ നിന്ന് ഉരുതിരിഞ്ഞിട്ടുള്ള മാഗ്ലേവ് എന്ന പേരിലായിരിക്കും ഈ കാന്തിക ട്രെയിനുകള്‍ അറിയപ്പെടുക. ഒരു പ്രത്യേക കാന്തികവലയം തീര്‍ത്ത് അതിനുമുകളിലൂടെ ചക്രങ്ങള്‍ ഇല്ലാതെ ഒഴുകി സഞ്ചരിക്കുന്നു എന്നതാണ് മാഗ്ലേവ് ട്രെയിനിന്റെ പ്രത്യേകത. ...

Read More »

ഉറുമ്പുകള്‍ ശ്വസിക്കുന്ന ശബ്ദം കേള്‍ക്കാന്‍ കഴിയുമോ?

വിനോജ് അപ്പുക്കുട്ടന്‍ ഉറുമ്പുകള്‍ ശ്വസിക്കുന്ന ശബ്ദം നമ്മള്‍ക്ക് കേള്‍ക്കാന്‍ കഴിയുമോ? ഇല്ല, കാരണം ഉറുമ്പുകള്‍ ശ്വസിക്കുമ്പോഴുണ്ടാകുന്ന ശബ്ദത്തിന്റെ കാഠിന്യം തീരെ കുറവാണ്. പൂജ്യം ഡെസിബെലില്‍ താഴെയാണ്(ശബ്ദത്തിന്റെ കാഠിന്യം അളക്കുന്ന അളവാണ് ഡെസിബെല്‍)ഉറുമ്പിന്റെ ശ്വസന ശബ്ദത്തിന്റെ കാഠിന്യം.പൂജ്യം ഡെസിബെലില്‍ താഴെയാണെങ്കില്‍ എന്താ കേള്‍ക്കാന്‍ കഴിയാത്തതെന്ന സംശയം ഇപ്പോള്‍ നിങ്ങള്‍ക്കുണ്ടാകാം. അതറിയണമെങ്കില്‍നക്ഷത്രങ്ങളുടെ പൊട്ടിത്തെറിയായ സൂപ്പര്‍നോവാ സ്‌ഫോടനം നടക്കുമ്പോഴുണ്ടാകുന്നത് എത്ര ഡെസിബെലിലാണെന്ന് മനസിലാക്കേണ്ടിവരും. ഏകദേശം 210 ഡെസിബെലാണ് സൂപ്പര്‍നോവയുടേത്. പക്ഷേ നമുക്കത് കേള്‍ക്കാന്‍ കഴിയില്ല. ഒരു റോക്കറ്റ് വിക്ഷേപിക്കുന്നതിന്റെ ശബ്ദം ഏകദേശം 180 ഡെസിബെല്‍.തോക്കുകള്‍ വെടിയുതിര്‍ക്കുന്ന ശബ്ദം ഏകദേശം ...

Read More »

മദ്യപാനം: 20 വര്‍ഷത്തിനുള്ളില്‍  135000 പേര്‍ ക്യാന്‍സര്‍ ബാധിച്ച് മരിക്കുമെന്ന് റിപ്പോര്‍ട്ട്

വെബ് ഡെസ്‌ക് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ആരോഗ്യ രംഗത്തുനിന്നും പുറത്തുവരുന്നത്.ലോകമെമ്പാടും ബോധവത്കരണങ്ങള്‍ നടക്കുമ്പോഴും മദ്യപാനത്തിലൂടെ ക്യാന്‍സറിനടിമപ്പെടുന്നവരുടെ എണ്ണം 20 വര്‍ഷത്തിനുള്ളില്‍ പെരുകുമെന്ന് റിപ്പോര്‍ട്ട്. 2035ആകുമ്പോഴേക്കും ഏകദേശം 135,000 പേര്‍ ക്യാന്‍സര്‍ പിടിപെട്ട് മരിക്കുമെന്നും ഗവേഷകര്‍ കണക്കുകൂട്ടുന്നു.മദ്യപാനമാകും ഇതിന് പ്രധാന കാരണം. യു.കെ ക്യാന്‍സര്‍ റിസേര്‍ച്ച് സെന്റര്‍ ചുമതലപ്പെടുത്തിയ പ്രകാരം ഷെഫീല്‍ഡ് യൂനിവേഴ്്‌സിറ്റി നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണക്കു പുറത്തു വന്നത്.ഏറ്റവും കൂടുതല്‍ അന്നനാള ക്യാന്‍സര്‍ രോഗികളാകും മരണത്തിന് കീഴടങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ നടത്തിയ പഠനത്തില്‍ ക്യാന്‍സര്‍ രോഗികളിലേറെയും മദ്യപാനികളായിരുന്നു. ഇക്കാര്യത്തില്‍ സ്ത്രീകളും പിന്നിലല്ല.മദ്യപാനികളില്‍ കൂടുതലായി കണ്ടുവന്നത് ...

Read More »

ഗ്ലോക്കോമ കണ്ടെത്താം കാഴ്ച്ച നഷ്ടപ്പെടുന്നതിന് മുന്‍പ്

  തന്‍ഫി കാദര്‍(ബി.എസ്.സി ഒപ്‌ടോമെട്രി) മനുഷ്യ ശരീരത്തിലെ സങ്കീര്‍ണ അവയവമായ കണ്ണ്, കാഴ്ച സാധ്യമാക്കാനാവശ്യമായ ചെറുഭാഗങ്ങള്‍ ചേര്‍ന്ന അത്ഭുത സൃഷ്ടിപ്പാണ്. ഈ അവയവം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിനെ ആശ്രയിച്ചാണ് കാഴ്ച എന്ന അനുഭവം സാധ്യമാകുന്നത്. രണ്ടുകണ്ണുകളും ഒരു പോലെ പ്രവര്‍ത്തനക്ഷമല്ലെങ്കില്‍ അത് കൃത്യമായ കാഴ്ചക്ക് മങ്ങലേല്‍പിക്കും. ഇത് പലപ്പോഴും അന്ധതക്ക് കാരണമാകുകയും ചെയ്യുന്നു. ലോകത്ത് ഏകദേശം 37 മില്യണ്‍ ആളുകള്‍ അന്ധരാണ്. 127 മില്യണ്‍ ജനങ്ങള്‍ പലതരം കാഴ്ച വൈകല്യങ്ങള്‍ നേരിടുന്നതായി പഠനങ്ങളില്‍ കാണാം. 90 ശതമാനം അന്ധന്‍മാരും വികസ്വര രാജ്യങ്ങളിലാണുള്ളത്. ലോകത്തിലെ അന്ധന്മാരില്‍ നാലിലൊരു ...

Read More »

ചന്ദ്രനിലിറങ്ങിയ നീല്‍ ആംസ്‌ട്രോങ്ങിന്റെ ചിത്രമെടുത്തത് ആര്?

സാബു ജോസ് പല ആഫ്രിക്കന്‍ രാജ്യങ്ങളിലെയും, ഏഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ചാന്ദ്രയാത്രയേക്കുറിച്ച് കേട്ടു കേള്‍വിപോലുമില്ല. അവിടെത്തന്നെയുള്ള ചില ബുദ്ധിജീവികള്‍ കരുതുന്നത് ഇതൊരു സയന്‍സ് ഫിക്ഷനാണെന്നാണ്. അവിടെയും തീരുന്നില്ല. ചിലര്‍പറയുന്നത് ചാന്ദ്രയാത്രകള്‍ നടത്തിയ ബഹിരാകാശ സഞ്ചാരികളെല്ലാം റഷ്യക്കാരാണെന്നാണ്. അമേരിക്കയിലെ സയന്‍സ് എഴുത്തുകാരില്‍ ഒരാളായ ബെല്‍ കൈസിംഗ് 1974 ല്‍ എഴുതി 1976 ല്‍ സ്വയം പ്രസിദ്ധീകരിച്ച ‘വീ നെവര്‍ വെന്റ് ടു ദി മൂണ്‍ : അമേരിക്കാസ് തേര്‍ട്ടി ബില്യണ്‍ ഡോളര്‍ സ്വിന്‍ഡില്‍’ എന്ന പുസ്തകത്തിലാണ് നാസയുടെ ചാന്ദ്രയാത്രകളെക്കുറിച്ച് ആദ്യമായി സംശയം പ്രകടിപ്പിച്ചത്. ...

Read More »

മലിനീകരണം ബഹിരാകാശത്തും !

സാബു ജോസ് ബഹിരാകാശ മലിനീകരണം അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു സങ്കീര്‍ണ പ്രശ്‌നമാണ്. റോക്കറ്റ് മോട്ടോറുകളില്‍ നിന്നുള്ള ഖരമാലിന്യങ്ങള്‍, കൃത്രിമ ഉപഗ്രഹങ്ങളില്‍ നിന്ന് അടര്‍ന്നുവീഴുന്ന പെയിന്റ് പാളികള്‍, ന്യൂക്ലിയര്‍ ഇന്ധനമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങള്‍ പുറന്തള്ളുന്ന ശീതീകാരികളുടെ അവശിഷ്ടങ്ങള്‍, കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളും അടര്‍ന്നുവീഴുന്ന അവയുടെ ഭാഗങ്ങളും, ബഹിരാകാശ സഞ്ചാരികള്‍ ഉപേക്ഷിക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കള്‍, സ്വാഭാവികമായുണ്ടാകുന്ന ഉല്‍ക്കാശകലങ്ങള്‍ എന്നിവയെല്ലാമാണ് ബഹിരാകാശ മാലിന്യങ്ങള്‍ അഥവാ സ്‌പേസ് ജംഗുകള്‍ എന്നറിയപ്പെടുന്നത്.കൃത്രിമോപഗ്രഹങ്ങളുടെ വിക്ഷേപണത്തേയും, അവയുടെ സുഗമമായ പ്രവര്‍ത്തനത്തെയും ഈ മാലിന്യങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൃത്രിമോപഗ്രഹങ്ങള്‍ പൊതിഞ്ഞിരിക്കുന്ന സംരക്ഷണകവചം ഒരു ...

Read More »

വരുന്നൂ…. സ്‌പേസ് ഔട്ട്‌പോസ്റ്റുകള്‍

സാബു ജോസ് ബഹിരാകാശത്തൊരു ഔട്ട്‌പോസ്റ്റ് ജ്യോതിശാസ്ത്രജ്ഞരുടെയും ബഹിരാകാശ സഞ്ചാരികളുടെയും വിദൂര സ്വപ്നത്തിലെവിടെയെങ്കിലും ഉണ്ടായിരുന്നിരിക്കണം. ആ സ്വപ്നം പൂവണിയാന്‍ ഇനി അധികകാലമൊന്നും ആവശ്യമില്ല. കേവലം 15 വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്‌പേസ് ഔട്ട്‌പോസ്റ്റുകള്‍ യാഥാര്‍ത്ഥ്യമാകും ! അന്താരാഷ്ട്ര ബഹിരാകാശ നിലയംപോലെ ഭൂമിയുടെ തൊട്ടടുത്തൊന്നുമല്ല ഈ ഔട്ട്‌പോസ്റ്റുകള്‍ നിര്‍മിക്കുന്നത്. ഭൂമിയില്‍ നിന്നും 4,43,000 കിലോമീറ്റര്‍ അകലെ, ചന്ദ്രനില്‍ നിന്നും 60,800 കിലോമീറ്റര്‍ ദൂരെ ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകര്‍ഷണബലം പരസ്പരം നിര്‍വീര്യമാക്കപ്പെടുന്ന സ്ഥാനത്താണ് (Earth-Moon Lagrangian Point-2 or EML-2) ആദ്യത്തെ ഔട്ട്‌പോസ്റ്റ് സ്ഥാപിക്കപ്പെടുന്നത്. ആറുമാസത്തെ നിരന്തര പഠനത്തിലൊടുവിലാണ് അപ്പോളോ – ...

Read More »

നിസ്വാര്‍ത്ഥതയിലെ സ്വാര്‍ത്ഥത; ജീനുകള്‍ കഥപറയുന്നു

പ്രൊഫ. അരവിന്ദ് കെ മറ്റുള്ളവന്റെ നന്മ കാണുമ്പോള്‍, ചിലപ്പോള്‍ ഒരു കുട്ടി മനോഹരമായി ഗാനം ആലപിക്കുമ്പോള്‍ നമ്മള്‍ പറയാറില്ലേ അത് പാരമ്പര്യമാണ്. അച്ഛന്റെ ഗുണമാണ് അവള്‍ക്ക് അല്ലെങ്കില്‍ അവന് കിട്ടിയതെന്ന്.ഇത്തരത്തില്‍ അനേകം സ്വഭാവ ഗുണങ്ങള്‍ പാരമ്പര്യമായി ലഭിക്കാറുണ്ട്. പാരമ്പര്യം എന്നുപറയുമ്പോള്‍ ജീനുമായി ബന്ധപ്പെട്ടുകിടക്കുന്നതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? പാരമ്പര്യമായി കൈമാറ്റം ചെയ്തുവരുന്ന ജീനുകളിലൂടെ ചില പ്രത്യേകതകള്‍ നമുക്കും ലഭിക്കാറുണ്ട്.ചിലപ്പോള്‍ നല്ല കഴിവുകളാകും.മറ്റുചിലപ്പോള്‍ രോഗങ്ങളാകാം.ഇവയൊക്കെ നമുക്ക് അറിയാവുന്ന കാര്യവുമാണ്. എന്നാല്‍ മനുഷ്യ സമൂഹത്തില്‍ ഉയര്‍ന്ന മനോഭാവമായി കണക്കാക്കപ്പെടുന്ന ത്യാഗം അല്ലെങ്കില്‍ നിസ്വാര്‍ത്ഥത എങ്ങനെയാണ് ഒരുവനില്‍ രൂപം കൊള്ളുന്നത്. ...

Read More »

ഐഎസ്ആര്‍ഒയും നാസയും കൈകോര്‍ക്കുന്നു; പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ നിസാര്‍

സാബു ജോസ് ഐഎസ്ആര്‍ഒയും നാസയും കൈകോര്‍ക്കുന്നു. ഇരട്ട ഫ്രീക്വന്‍സ്വിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റ് വിക്ഷേപണത്തിനൊരുങ്ങുകയാണ് ഈ ബഹിരാകാശ ഏജന്‍സികള്‍. 2020 ല്‍ ഇന്ത്യന്‍ റോക്കറ്റില്‍ വിക്ഷേപിക്കുന്ന ഈ കൃത്രിമ ഉപഗ്രഹത്തിന് നല്‍കിയിരിക്കുന്ന പേര് നിസാര്‍ (Nasa-Isro Synthetic Aperture Radar – NISAR) എന്നാണ്. സുനാമികള്‍, അഗ്‌നിപര്‍വത സ്‌ഫോടനങ്ങള്‍, ഭൂകമ്പം, മഞ്ഞുരുക്കം, ആവാസ വ്യവസ്ഥകള്‍ക്കുണ്ടാകുന്ന നാശം എന്നിങ്ങനെ ഭൂമിയിലെ ഏറ്റവും സങ്കീര്‍ണമായ പ്രതിഭാസങ്ങളെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും അത്തരം പ്രതിഭാസങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതുവഴി മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നതിന് സഹായിക്കുന്നതിനും നിസാറിന് ...

Read More »

വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ എണ്ണം വര്‍ധിക്കുന്നു

വെബ് ഡെസ്‌ക് മരങ്ങള്‍ വെട്ടി മുറിക്കുമ്പോള്‍ നാം തകര്‍ക്കുന്നത് മറ്റു ജീവികളുടെ ആവാസ വ്യവസ്ഥയാണ്. ഇത്തരത്തില്‍ ആവാസ വ്യവ്‌സഥയിലുണ്ടായ മാറ്റത്തിലൂടെ പല പക്ഷികള്‍ക്കും വംശ നാശം സംഭവിച്ചുവെന്നു വേണം പറയാന്‍. ഇത് ശരിവെക്കുന്നതാണ് പുതിയ ഗവേഷണ ഫലങ്ങള്‍.രാജ്യാന്തര പ്രകൃതി സംരക്ഷണ യൂനിയന്റെ കണക്കുകള്‍ തെറ്റാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഇവര്‍ ചുവന്ന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിലധികം പക്ഷികള്‍ ഇന്ന് ഭൂമിയില്‍ വംശനാശ ഭീഷണി നേരിടുന്നുവെന്നാണ് കണക്കുകള്‍. വികസന മേഖലകളില്‍ 200 ലധികം പക്ഷികള്‍ വംശനാശ ഭീഷണിയിലാണ്. duke യൂനിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് കൂടുതല്‍ പക്ഷികള്‍ ...

Read More »