Special

ജീവന്റെ സമവാക്യങ്ങള്‍

സാബു ജോസ് ഒരു ഗ്രഹത്തിലോ അതിന്റെ സ്വാഭാവിക ഉപഗ്രഹത്തിലോ ജീവന്‍ ഉദ്ഭവിക്കുന്നതിനും വളര്‍ന്നുവികസിക്കുന്നതിനും നിലനില്‍ക്കുന്നതിനുമുള്ള കഴിവാണ് ഹാബിറ്റബിലിറ്റി. സൗരയൂഥം ജീവനുദ്ഭവിക്കുന്നതിനും വളര്‍ന്നുവികസിക്കുന്നതിനുള്ള അനുകൂലനങ്ങളുള്ള മേഖലയാണ്. ജീവന്റെ നിലനില്‍പിന് ഏറ്റവും ആവശ്യമായിട്ടുള്ളത് സ്ഥിരമായുള്ളൊരു ഊര്‍ജസ്രോതസ്സാണ്. നക്ഷത്രങ്ങളാണ് ഊര്‍ജദായകര്‍. എന്നാല്‍, അതുകൊണ്‍ുമാത്രം ജീവന്‍ ഉദ്ഭവിക്കണമെന്നില്ല. നിരവധി ഭൗതിക, രാസ, ജ്യോതിശാസ്ത്ര സമവാക്യങ്ങള്‍ ഒത്തുചേരേണ്‍ത് അതിനാവശ്യമാണ്. നിലവിലുള്ള ധാരണയനുസരിച്ച് ജലമാണ് ജീവന്റെ അടിസ്ഥാനം. ദ്രാവകരൂപത്തില്‍ ജലം നിലനില്‍ക്കുന്ന മേഖലയില്‍ മാത്രമേ ജീവന് സാധ്യതയുള്ളൂ എന്ന നിഗമനമാണ് ഇപ്പോഴുള്ളത്. നക്ഷത്രങ്ങളില്‍നിന്നു പുറപ്പെടുന്ന ഊര്‍ജമുപയോഗിച്ച് സങ്കീര്‍ണങ്ങളായ ജൈവ തന്മാത്രകള്‍ സൃഷ്ടിക്കപ്പെടണമെങ്കില്‍ ജലസാന്നിധ്യം ...

Read More »

അന്യഗ്രഹജീവികളെ നേരില്‍ കാണാന്‍ ഈ തലമുറയ്ക്കാകുമോ?

സാബു ജോസ് ഭൂമിക്കു വെളിയില്‍ ജീവനുണ്ടോ? മറ്റേതെങ്കിലുമൊരു ലോകത്തിരുന്ന് ആരെങ്കിലും നമ്മെ നിരീക്ഷിക്കുന്നുണ്ടോ? ഉണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഉണ്ടെന്നു മാത്രമല്ല, അത്തരം ഭൗമേതര ജീവികളെ ഇരുപതു വര്‍ഷത്തിനുള്ളില്‍ നേരിട്ടു കാണാന്‍ കഴിയുമെന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. 2017, 2018 വര്‍ഷങ്ങളില്‍ വിക്ഷേപിക്കപ്പെടുന്ന ടെസ് , ജെയിംസ് വെബ് സ്‌പേസ് ടെലസ്‌ക്കോപ്പ് എന്നീ ബഹിരാകാശ ദൂരദര്‍ശിനികള്‍ ഭൗമേതര ജീവന്‍ യാഥാര്‍ഥ്യമാണെന്നു തെളിയിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതുകൂടാതെ, 2014 ജൂലൈ മാസത്തില്‍ ചിലിയിലെ അറ്റക്കാമ മരുഭൂമിയില്‍ നിര്‍മാണമാരംഭിച്ച, ലോകത്തിലെ ഏറ്റവും വലിയ ഒപ്ടിക്കല്‍ ടെലസ്‌കോപ്പായ ഇ-എല്‍റ്റിന്റെ നിര്‍മാണം ...

Read More »

ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ പദാര്‍ത്ഥം

സാബു ജോസ് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ശാസ്ത്രജ്ഞര്‍ ലോകത്തില്‍ ഏറ്റവും ഭാരം കുറഞ്ഞ വസ്തു നിര്‍മിച്ചിരിക്കുന്നു. സിലിക്ക എയ്‌റോജെല്‍ എന്ന വസ്തുവാണ് ശാസ്ത്രജ്ഞര്‍ നിര്‍മിച്ചത്. വായു ആണ് ഈ എയ്‌റോജെല്ലിന്റെ 99 ശതമാനവും. അതിവിശിഷ്ട താപരോധക ശേഷിയുളള ഈ വസ്തു റോക്കറ്റുക്കളുടെ ഉപരിതലത്തില്‍ ആവരണമായി ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ ഇതു മാത്രമല്ല സിലിക്ക എയ്‌റോജെല്ലിന്റെ ഉപയോഗം. തണുപ്പിനെയും ചൂടിനേയും ചെറുക്കാന്‍ ഉപയോഗിക്കുന്ന ജാക്കറ്റുകളിലും, ഷൂസിന്റെ സോളിനകത്തും ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. പട്ടാള യൂണിഫോമില്‍ ഉപയോഗിക്കുക വഴി സിയാചിന്‍ മേഖലയിലും മറ്റും ...

Read More »

പരിണാമ സിദ്ധാന്തം അപ്രസക്തമാകുന്നു; ഇനി ഇന്റലിജന്റ് ഡിസൈനിംഗിന്റെ കാലം

സാബു ജോസ് ഭൂമിയിലെ ജീവി വര്‍ഗ്ഗങ്ങളുടെ ഉല്‍പ്പത്തി ജീവപരിണാമം വഴിയാണ് സംഭവിച്ചത് എന്നാണ് ശാസ്ത്രം പഠിപ്പിക്കുന്നത്. എന്നാല്‍ നിലവില്‍ ഇല്ലാത്ത ഒന്നില്‍ നിന്നും മറ്റൊന്നിനെ സൃഷ്ടിക്കാന്‍ കഴിയില്ലെന്ന കേവലയുക്തി ദൈനംദിന ജീവതത്തില്‍ ആവോളം ഉപയോഗിക്കുമ്പോഴും ഭൂമിയും ഭൗമജീവനും സൃഷ്ടിച്ചത് ഒരു ‘ഇന്റലിജന്റ് ഡിസൈനര്‍’ ആണെന്ന് വിശ്വസിക്കാനാണ് ഭൂരിപക്ഷം ആളുകളും ശ്രമിക്കുന്നത്. പരിണാമം ഒരു സങ്കീര്‍ണ്ണ പ്രക്രിയയാണ്. പരിണാമ സിദ്ധാന്തവും അങ്ങനെ തന്നെ. പരിണാമ സിദ്ധാന്തങ്ങളും പഠിച്ച് പ്രകൃതി നിര്‍ധാരണത്തിന്റെ നൂലാമാലകളിലേക്കൊന്നും പോകണ്ട ഇതിനെല്ലാം പിന്നില്‍ ഒരു ഇന്റലിജന്റ് ഡിസൈനറുടെ കൈകളുണ്ടെന്ന എളുപ്പ വഴി സ്വീകരിക്കാന്‍. ...

Read More »

ഇന്ന് ദേശീയ വിര വിമുക്ത ദിനം: മരുന്ന് കഴിക്കേണ്ട ആവശ്യകതയെന്ത്?

Dr. Shimna Azyz ”ഡോക്ടറെ, കുട്ടിക്ക് ഭയങ്കര വിരശല്യം… തിന്നാന്‍ വേണ്ട, തടി വെക്കുന്നില്ല”… ഒപിയിലേക്ക് തുള്ളിച്ചാടി വന്ന സ്മാര്‍ട്ട് ഇത്തയുടെ selfdiagnosis. കുട്ടിയെ നോക്കിയപ്പോള്‍ നേരാണ്. കുട്ടിക്ക് ആയ പ്രായത്തിനുള്ള വളര്‍ച്ചയില്ലെങ്കിലും ആവശ്യത്തിനു വിളര്‍ച്ചയുണ്ട്… ”അപ്പൊ നിങ്ങടെ കുട്ടിക്ക് സ്‌കൂളില്‍ നിന്ന് കിട്ടിയ ഗുളിക കൊടുത്തില്ലേ?’ ‘അത് പിന്നെ… സ്‌കൂളില്‍ നിന്ന് ഓല് തരുന്നതൊക്കെ അങ്ങനെ വാങ്ങി തിന്നാന്‍ പാട്വോ… ഞമ്മക്ക് ഞമ്മളെ മക്കളെ ആരോഗ്യല്ലേ വല്‍ത്”… എന്റെ കണ്ണുകള്‍ പുറത്തേക്കു തള്ളിയത് കണ്ടവര്‍ ഞെട്ടിയോ? ഹേ.. ഇല്ല.. എനിക്ക് തോന്നിയതാവും. ‘ഇവിടെയുള്ള ...

Read More »

മരണശേഷം സംഭവിക്കുന്നതെന്ത്?

ബൈജു രാജു നമുക്കറിയാം നമ്മുടെ ജീവിതം എന്നത് താല്‍ക്കാലികമാണെന്ന്. പക്ഷെ നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക ആറ്റങ്ങളും എന്നെന്നേക്കുമായി ‘ജീവിക്കുന്നു’ എന്നതാണ് സത്യം. ശവശരീരം സാധാരണ കുഴിച്ചിടുകയോ, കത്തിച്ചു കളയുകയാണോ ആണ് പതിവ്. കത്തിച്ചു കളയുന്ന ശരീരം ഓക്‌സിജനുമായി ചേര്‍ന്നു കാര്‍ബണ്‍ ഡയോക്‌സൈഡും, വെള്ളവും, നൈട്രജനും, സള്‍ഫര്‍ ഡയോക്‌സൈഡും ഒക്കെ ഉണ്ടാവുന്നു. കുഴിച്ചിടുകയാണെങ്കില്‍ ശരീരത്തിലെ മൃദുവായ ഭാഗങ്ങളൊക്കെ ബാക്ടീരിയയും, മറ്റു ചെറു ജീവികളും തിന്നു തീര്‍ക്കുന്നു. അങ്ങനെ അവ ബാക്ടീരിയയുടെയോ ചെറു പ്രാണികളുടെയോ ശരീരം ആയി മാറുന്നു. കുറയൊക്കെ കാര്‍ബണ്‍ ഡയോക്‌സൈഡ് ആയി മാറുന്നു. കട്ടി ...

Read More »

യൂജിന്‍ സെര്‍നന്‍;സ്വര്‍ഗലോകത്തു നടന്ന അവസാനത്തെ മനുഷ്യന്‍

സാബു ജോസ് അപ്പോളോ ദൗത്യങ്ങളെന്നും മനുഷ്യന്റെ ചാന്ദ്രയാത്രയെന്നും കേള്‍ക്കുമ്പോള്‍ ഓര്‍മയിലെത്തുക ചന്ദ്രനില്‍ ആദ്യം കാലുകുത്തിയ നീല്‍ ആംസ്‌ട്രോംഗിന്റെ പേരായിരിക്കും. ചന്ദ്രനില്‍ ആദ്യമായി മനുഷ്യനെ എത്തിച്ചു എന്നതിലുപരിയായി ആംസ്‌ട്രോഗും ആല്‍ഡ്രിനും കോളിന്‍സും സഞ്ചരിച്ച അപ്പോളോ-11 ദൗത്യത്തിന് വലിയ ശാസ്ത്രീയ പ്രാധാന്യമൊന്നും ശാസ്ത്രലോകം കാണുന്നില്ല. യു.എസിന്റെ ചാന്ദ്രപര്യവേഷണ ദൗത്യമായ അപ്പോളോ പദ്ധതിയിലെ പതിനൊന്നാമത്തെ വിക്ഷേപണത്തിലാണ് ഈ മൂവര്‍സംഘം ചന്ദ്രോപരിതലത്തിലിറങ്ങയത്. അതിനുശേഷം നടന്ന ചാന്ദ്രദൗത്യങ്ങളില്‍ പത്തുപേര്‍കൂടി ചന്ദ്രനിലെത്തി വിവിധ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ ദൗത്യങ്ങളെല്ലാം ആംസ്‌ട്രോംഗ് സഞ്ചരിച്ച അപ്പോളോ-11 ദൗത്യത്തേക്കാള്‍ ശാസ്ത്രീയ പ്രാധാന്യമുള്ളവയാണ്. ഇതിലേറ്റവും വിജയകരമായ ശാസ്ത്രീയ ...

Read More »

ഭൂതം,ഭാവി, വര്‍ത്തമാനം മസ്തിഷ്‌ക്കത്തിന്റെ മിഥ്യാധാരണയോ?

സാബു ജോസ്  നൂറ്റാണ്ടുകള്‍ക്കു മുമ്പു മുതല്‍ തന്നെ തത്വചിന്തകരുടെയും ഭൗതിക ശാസ്ത്രജ്ഞരുടെയും ഉറക്കം കെടുത്തിയിരുന്ന പ്രതിഭാസമാണ് കാലവും അതിന്റെ സ്വഭാവവും. കാലത്തിന്റെ സ്വതന്ത്രമായ നിലനില്‍പ്പും മുന്നോട്ടു മാത്രമുള്ള പ്രയാണവും തൃപ്തികരമായി വിവരിക്കുന്നതിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല. മറ്റു ഭൗതിക പ്രതിഭാസങ്ങള്‍ പോലെ തന്നെ കാലത്തെയും ഇന്ന് ഭൗതികശാസ്ത്രത്തിന്റെ ഭാഷയില്‍ വിശദീകരിക്കാന്‍ കഴിയുമെന്നു തന്നെയാണ് സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. സ്ഥലമാനങ്ങള്‍ പോലെ തന്നെ കാലവും അളക്കാന്‍ കഴിയുന്നതും അവ പരസ്പരം പൂരകങ്ങളും ആപേക്ഷികവുമാണെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. ഭൗതിക ശാസ്ത്രത്തിന്റെ ചിറകില്‍ കാലത്തിലൂടെ അതിന്റെ തുടക്കത്തിലേക്ക് ഒരു ...

Read More »

കണികാ ഗവേഷണത്തിന് പണം ചെലവഴിക്കുന്നതിന്റെ പ്രസക്തിയെന്ത്

സാബു ജോസ് പ്രപഞ്ച രഹസ്യങ്ങളെ കുറിച്ച് പഠിക്കുന്നതിന് വേണ്ടിയാണ് കണികാ പരീക്ഷണങ്ങള്‍ നടത്തുന്നത്. പ്രപഞ്ചോല്‍പ്പത്തിയെ കുറിച്ചും അതിന്റെ വികാസ പരിണാമങ്ങളെ കുറിച്ചും നിലനില്‍ക്കുന്ന ദുരൂഹതകള്‍ നീക്കുക, സമാന്തര പ്രപഞ്ചങ്ങളുടെ സാധ്യതകള്‍, ശ്യാമദ്രവ്യ-ശ്യാമ ഊര്‍ജ്ജം എന്നിവയെ കുറിച്ചുള്ള പഠനങ്ങള്‍, കോസ്മിക് കിരണങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍, കണികാ സംഘട്ടനം വഴി സൃഷ്ടിക്കുന്ന ദുരൂഹ കണങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ എന്നിവയെല്ലാം ഒരു കണികാ ത്വരത്രത്തില്‍ നടക്കുന്നുണ്ട്. പ്രപഞ്ചത്തോളം പ്രായമുള്ള ചില ചോദ്യങ്ങളുടെ ഉത്തരം തേടുന്നതിനപ്പുറം നിത്യജീവിതത്തില്‍ പ്രയോജനപ്പെടുന്ന എന്തെങ്കിലും ഗവേഷണങ്ങള്‍ ഇവിടെ നടക്കുന്നുണ്ടോ?. മനുഷ്യന്റെ അടങ്ങാത്ത അന്വേഷണത്വരക്കപ്പുറം മറ്റെന്തെങ്കിലുംപ്രവര്‍ത്തനങ്ങള്‍ ...

Read More »

ആത്മാവും ആധുനിക ശാസ്ത്രവും

  സാബു ജോസ് ആത്മാവിനേക്കുറിച്ചും ആത്മീയതയേക്കുറിച്ചും കേള്‍ക്കാത്തവരും ചിന്തിക്കാത്തവരുമായി ആരും തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. വിശേഷിച്ചും പൗരസ്ത്യ രാജ്യങ്ങളിലെ ജനങ്ങള്‍ ഈ കാര്യങ്ങളില്‍ ഏറെ താത്പര്യമുള്ളവരാണ്. എന്നാല്‍ എന്താണ് ആത്മാവ്, എന്താണ് ആത്മീയത എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഒരു സമവായത്തിലെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല. എവിടെയാണ് ആത്മാവിന്റെ ഇരിപ്പിടം? ശരീരത്തിന് വെളിയില്‍ അതിനൊരു സ്ഥാനമുണ്ടാ? ശരീരത്തേപ്പോലെ ആത്മാവിനും മരണമുണ്ടോ? അതോ മനുഷ്യ മസ്തിഷക്ക പ്രവര്‍ത്തനങ്ങളുടെ സൃഷ്ടി മാത്രമാണോ ആത്മാവ്. ആത്മാവ് എന്ന് ആശയത്തിന്റെ വിവിധ സമീപനങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്. ആത്മീയത എന്നാല്‍ മനുഷ്യനെ ദൈവത്തിന്റെ ഛായയിലേക്ക് പുനര്‍നിര്‍മിക്കുകയാണെന്നാണ് ...

Read More »