Special

നമുക്കെന്തിനാണൊരു കണികാ പരീക്ഷണശാല

  സാബു ജോസ് ഒരു ദശാബ്ധത്തിലേറെയായി അനിശ്ചിതത്വത്തിലായിരുന്ന ഇന്ത്യയുടെ കണികാപരീക്ഷണശാല യാഥാര്‍ഥ്യത്തോടടുക്കുകയാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും പാരിസ്ഥിതിക അനുമതിലഭിച്ച ഇന്ത്യാ ബേസ്ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററിയുടെ നിര്‍മാണം ഉടന്‍ പുനരാരംഭിക്കുമെന്ന വാര്‍ത്ത ഇന്ത്യന്‍ ശാസ്ത്ര സമൂഹം ആവേശത്തോടെയാണ് സ്വീകരിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിനേത്തുടര്‍ന്ന് ഈ കണികാ പരീക്ഷണശാലയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. പരീക്ഷണശാലയ്ക്കു വേണ്ടിയുള്ള തുരങ്കനിര്‍മാണം തുടങ്ങി വന്യജീവി സംരക്ഷണം, ജല മലിനീകരണം, വനനശീകരണം, ശബ്ദ ശല്യം എന്നിങ്ങനെ നിരവധി വാദങ്ങള്‍ തത്പരകക്ഷികള്‍ ഉയര്‍ത്തികൊണ്ടു വന്നിരുന്നു. അതിനും പുറമെ ഈ പരീക്ഷണശാലയുമായി സഹകരിക്കുന്ന ...

Read More »

ബള്‍ബ് കണ്ടുപിടിച്ചത് എഡിസണല്ലെങ്കില്‍ പിന്നെയാര് ?

ശാസ്ത്രലോകത്തെ കുപ്രസിദ്ധ മോഷണങ്ങള്‍-1 മനുഷ്യരുടെ ജീവിതം സുഖപ്രദമാക്കുന്നത് ശാസ്ത്രമേഖലയിലുണ്ടാകുന്ന കണ്ടുപിടിത്തങ്ങളാണ്. നാമിന്നുപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും ശാസ്ത്രത്തിന്റെ സംഭാവനയാണ്. എന്നാല്‍ ഇവയില്‍ കുറെ ഉപകരണങ്ങളെങ്കിലും അവ കണ്ടുപിടിച്ച ആളുടെ പേരിലല്ല അറിയപ്പെടുന്നത്. സംശയിക്കേണ്ട. ശാസ്ത്രലോകത്തെ അത്തരം ചില കുപ്രസിദ്ധ മോഷണങ്ങള്‍ പരിശോധിക്കുകയാണ് ശാസ്ത്ര ലേഖകന്‍ സാബു ജോസ്. വൈദ്യുത ബള്‍ബ് വൈദ്യുത ബള്‍ബ് കണ്ടുപിടിച്ചത് ആരാണെന്ന് ചോദിച്ചാല്‍ തോമസ് അല്‍വാ എഡിസണ്‍ എന്നാവും മറുപടി. എന്നാല്‍ ഈ ബഹുമതിക്ക് എഡിസണ്‍ അര്‍ഹനാണെന്ന് പറയാന്‍ കഴിയില്ല. ശാസ്ത്രചരിത്രത്തിലെ വലിയൊരു മോഷണത്തിന്റെ കഥയാണ് വൈദ്യുത ബള്‍ബിന് പറയാനുള്ളത്. ബ്രിട്ടീഷ് ...

Read More »

ബിഗ് ബാംഗ് തിയറിയില്‍ ഭഗവത് ഗീതയ്ക്ക് എന്തുകാര്യം

  സാബു ജോസ് നിലവിലുള്ള ഏറ്റവും പ്രബലമായ പ്രപഞ്ച സിദ്ധാന്തമായ ബിംഗ് ബാംഗ് തിയറിയെ മാറ്റിമറിക്കുമെന്ന് അവകാശപ്പെടുന്ന ഭൗതിക ദര്‍ശനവുമായി മലയാളത്തിലെ ഒരു പ്രമുഖ എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മഹാവിസ്‌ഫോടനമെന്ന ആശയത്തെ നിരാകരിക്കന്നതാണ് ഭഗവത് ഗീതയിലെ ശ്ലോകങ്ങളില്‍ നിന്നും അദ്ദേഹം സമീകരിച്ചെടുത്ത ‘അവ്യക്ത’ എന്ന ദര്‍ശനം. ദ്രവ്യത്തിനും ഊര്‍ജത്തിനുമല്ല, മറിച്ച് സ്‌പേസിനാണ് അത് പ്രാധാന്യം നല്‍കുന്നത്. അവ്യക്തയാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാനം. അവ്യക്തയിലാണ് പ്രപഞ്ചം നിലനില്‍ക്കുന്നത്. ജലത്തിലെ ചുഴികള്‍ പോലെ അവ്യക്തയില്‍ ദ്രവ്യം പ്രവര്‍ത്തിക്കുന്നു. ചുരുങ്ങുകയും നിവരുകയും ചെയ്യുന്നു. അന്‍പതു വര്‍ഷങ്ങളായുള്ള ഗവേഷണമാണ് പുതിയൊരു ...

Read More »

എന്താണു ആരോഗ്യപരമായ ഭക്ഷണരീതി ?

ഡോ.ജിതിന്‍ റ്റി. ജോസഫ് jtjthekkel@gmail.com ഇഷ്ടമുള്ള ഭക്ഷണം മാത്രം കഴിക്കുന്നതാണോ അതോ സസ്യാഹാരം മാത്രം കഴിക്കുന്നതാണോ ,അതുമല്ല ഓര്‍ഗാനിക് പച്ചക്കറികള്‍ മാത്രം കഴിക്കുന്നതാണോ ആരോഗ്യപരമായ ഭക്ഷണരീതി?. എന്റെ ഉത്തരം വളരെ ലളിതം ആണ് …നമ്മുടെ ശരീരത്തെ അറിഞ്ഞു ,അതിനു വേണ്ട പോഷകങ്ങള്‍ ഏതാണന്നു മനസിലാക്കി , ആ പോഷകങ്ങള്‍ ലഭിക്കുന്ന ഭക്ഷണം ശരിയായ അളവില്‍ , കഴിക്കുന്നതാണ് ആരോഗ്യപരമായ ഭക്ഷണ രീതി . ഇത്തരത്തിലുള്ള ഭക്ഷണക്രമത്തിന്റെ കുറവ് ഭാരതത്തിലെ ജനങ്ങളുടെ ഇടയില്‍ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ് ,,അത് കേവലം ദരിദ്രരില്‍ മാത്രം ഒതുങ്ങുന്നതല്ല ...

Read More »

സ്‌റ്റോക്ക്ഫിഷിനെ തകര്‍ത്ത ആല്‍ഫാ സീറോ

ശ്രീകാന്ത് കാരേറ്റ് ഒരാളെ ചെസ്സ് കളിക്കേണ്ടത് എങ്ങനെയാണന്ന് പഠിപ്പിക്കുക. അടിസ്ഥാന നിയമങ്ങള്‍ മനസിലാക്കിയതിനു ശേഷം അയാള്‍ നാല് മണിക്കൂര്‍ ചെസ്സ് ബോര്‍ഡില്‍ സ്വയം പരിശീലിക്കുക. എന്നിട്ട് ചെസ്സിലെ ലോക ചാമ്പ്യനെ വളരെ ദയനീയമായി പരാജയപ്പെടുത്തുക. കേട്ടിട്ട് അവിശ്വസനീയമായി തോന്നുന്നുണ്ടോ? എന്നാല്‍ അത്തരമൊരു അദ്ഭുതത്തിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശാസ്ത്രസാങ്കേതിക ലോകം സാക്ഷ്യം വഹിച്ചത്. ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) വിഭാഗമായ ഡീപ്‌മൈന്‍ഡ് വികസിപ്പിച്ചെടുത്ത സ്വയം പഠിക്കാന്‍ കഴിവുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമായ ‘ആല്‍ഫ സീറോ’ ആണ് കഥയിലെ നായകന്‍. നിലവിലെ കമ്പ്യൂട്ടര്‍ ചെസ്സ് ചാമ്പ്യന്‍ ആയ സ്റ്റോക്ക്ഫിഷ് എന്ന ...

Read More »

ബഹിരാകാശത്തേക്ക് നോക്കുന്ന കച്ചവട കണ്ണുകള്‍

സാബു ജോസ് അടുത്തകാലം വരെ ബഹിരാകാശ പര്യവേഷണങ്ങള്‍ നടന്നിരുന്നത് അതതു രാജ്യങ്ങളിലെ ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തിന് കീഴിലായിരുന്നു. വാര്‍ത്താവിനിമയ രംഗത്തും, പ്രതിരോധ മേഖലയിലും, കാലാവസ്ഥാ പ്രവചനത്തിലും, സാങ്കേതിക വിദ്യാഭ്യാസ രംഗത്തും, സൈനിക സൈനികേതര മേഖലയിലും, ഗതിനിര്‍ണയത്തിലുമെല്ലാം ബഹിരാകാശ പര്യവേഷണങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത പുരോഗതി സ്‌പേസ് ടെക്‌നോളി കരസ്ഥമാക്കിയ രാജ്യങ്ങളുടെ അഭിമാന സ്തംഭമായാണ് പരിഗണിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ മാറുകയാണ്. ബഹിരാകാശ പര്യവേഷണ രംഗത്തേയ്ക്കും സ്വകാര്യ മേഖല കടന്നുവന്നിരിക്കുകയാണ്. അതിനര്‍ഥം ഇനി ബഹിരാകാശവും വലിയൊരു വാണിജ്യകേന്ദ്രമായി മാറുകയാണെന്നാണ്. ഒരുപക്ഷെ ഏറ്റവും വലിയ വാണിജ്യകേന്ദ്രം. എലോണ്‍ മസ്‌ക് എന്ന അമേരിക്കന്‍ ...

Read More »

നേത്ര രോഗങ്ങളും ചികിത്സയും

  തന്‍ഫി കാദര്‍(ബി.എസ്.സി ഒപ്‌ടോമെട്രി) കണ്ണില്ലെങ്കിലേ കണ്ണിന്റെ വില അറിയൂ എന്നാണ് ചൊല്ല്. കണ്ണിന്റെ ആരോഗ്യത്തിലും സംരക്ഷണത്തിലും നാം കാണിക്കുന്ന അശ്രദ്ധയാണ് ഇങ്ങനെ പറയാന്‍ കാരണം. എന്നാല്‍ ജീവിതാന്ത്യം വരെ പൂര്‍ണ്ണകാഴ്ച ആഗ്രഹിക്കുന്നവരുമാണ്. മറ്റെല്ലാ രോഗങ്ങളെപ്പോലെയും ജീവിതശൈലിയില്‍വന്ന മാറ്റങ്ങള്‍ നേത്രരോഗത്തിന്റെ വര്‍ധനയ്ക്കും കാരണമായിട്ടുണ്ട്. അല്‍പം ശ്രദ്ധയും പരിചരണവുമുണ്ടെങ്കില്‍ നേത്രരോഗങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാം കാഴ്ചയെ മറയ്ക്കുന്ന രോഗങ്ങള്‍ നിരവധിയാണ്. ആണ്‍പെണ്‍ വ്യത്യാസം കൂടാതെ പ്രായഭേദമില്ലാതെ ആര്‍ക്കും നേത്രരോഗം പിടിപെടാം. മറ്റെല്ലാ രോഗങ്ങളെപ്പോലെയും ജീവിതശൈലിയില്‍വന്ന മാറ്റങ്ങള്‍ നേത്രരോഗത്തിന്റെ വര്‍ധനയ്ക്കും കാരണമായിട്ടുണ്ട്. അല്‍പം ശ്രദ്ധയും പരിചരണവുമുണ്ടെങ്കില്‍ നേത്രരോഗങ്ങള്‍ ...

Read More »

പരിസ്ഥിതി മലിനീകരണവും വികസനവും

സാബു ജോസ് സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ചുറ്റുപാടുകള്‍. അതിലാര്‍ക്കും സംശയമുണ്ടാകില്ല. എന്നാല്‍ നമ്മുടെ ചുറ്റുപാടുകള്‍ക്കുണ്ടാകുന്ന മാറ്റങ്ങളുടെ വേഗത കൂടുന്നത് ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല. പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥയിലുണ്ടാകുന്ന പ്രവചനാതീതമായ ചാഞ്ചാട്ടങ്ങള്‍, നീണ്ടുനില്‍ക്കുന്ന ഉഷ്ണകാലവും ശൈത്യവും, ശക്തമാകുന്ന കടലാക്രമണങ്ങള്‍ എന്നിങ്ങനെ ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചാല്‍ ഈ ഗ്രഹം ഭാവിയില്‍ നേരിടാന്‍ പോകുന്ന ദുരന്തങ്ങളുടെ ചിത്രം ലഭിക്കും. ആഗോളതാപനമാണ് ഭൂമിനേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. നമ്മുടെ ഗ്രഹം ഒരു വറചട്ടി പോലെ ചൂടുപിടിച്ചുകൊണ്ടിരിക്കുകയാണ്. ഈ താപവര്‍ധനവില്‍ സുപ്രധാനപങ്കുവഹിക്കുന്നത് പ്രകൃതിയിലുള്ള മനുഷ്യന്റെ ഇടപെടലുകളാണ്. ഇത്തരം ഇടപെടലുകളില്‍ ചിലത് ഹ്രസ്വമായ കാലയളവില്‍ ...

Read More »

പ്രകൃതിയില്ലെങ്കില്‍ മനുഷ്യരില്ല; കൈകോര്‍ക്കാം പ്രകൃതി സംരക്ഷണത്തിനായി…

സാബുജോസ്  ഭൂമിയുടെ നിലനില്‍പ് അവതാളത്തിലായാല്‍ പിന്നെ അധികാരത്തിനും, അധിനിവേശങ്ങള്‍ക്കും, മതത്തിനും രാഷ്ട്രീയത്തിനുമൊക്കെ എന്തു പ്രസക്തി ? മനുഷ്യരുടെ ഇടപെടല്‍കൊണ്ട് ആഗോള താപനിലയിലുണ്ടാകുന്ന വര്‍ധനവിന്റെ 55 ശതമാനവും 55 രാജ്യങ്ങളുടെ സംഭാവനയാണ്. ഇതില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്നത് ചൈനയാണ്. അമേരിക്കയ്ക്കും ഇന്ത്യയ്ക്കുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഈ രാജ്യങ്ങളാണ് താപവര്‍ധനവിനു കാരണമാകുന്ന നടപടികള്‍ നിയന്ത്രിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഫ്രാന്‍സ് അനുകരണീയമായ ഒരു മാതൃക ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. അവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ 90 ശതമാനവും കാര്‍ബണ്‍ ബഹിര്‍ഗമനം കൂടാതെയുള്ള മാര്‍ഗങ്ങളിലൂടെയാണ് നടത്തുന്നത്. അണുനിലയങ്ങള്‍, വിന്‍ഡ്മില്‍, ജലവൈദ്യുത പദ്ധതി എന്നീ ...

Read More »

ദേശീയ ശാസ്ത്രദിനം; രാമന്‍ പ്രഭാവം എന്നാലെന്ത്?

സാബു ജോസ് നീലാകാശവും ആഴക്കടലിന്റെ നീലിമയുമെല്ലാം ആസ്വദിക്കുകയും അല്‍പ്പം ഭയം കലര്‍ന്ന കൗതുകത്തോടെ പാടിപ്പുകഴ്ത്തുകയും ചെയ്യപ്പെടുമ്പോഴും ആരെങ്കിലും അവയുടെ നീലവര്‍ണത്തിന്റെ കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടാകുമോ? എന്നാല്‍ സി വി രാമന്‍ അതേക്കുറിച്ച് ചിന്തിച്ചു, പരീക്ഷണങ്ങള്‍ നടത്തി, ഉത്തരവും കണ്ടെത്തി. രാമന്‍ പ്രഭാവമെന്നാണ് ഇന്ന് ശാസ്ത്രലോകം ഈ പ്രതിഭാസത്തെ വിളിക്കുന്നത്. ഭൗതിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം കരസ്ഥമാക്കിയ ആദ്യ ഭാരതീയനായ ചന്ദ്രശേഖര വെങ്കട്ടരാമന്റെ, പ്രകാശകിരണങ്ങളുടെ സ്വഭാവത്തെ സംബന്ധിച്ച സുപ്രധാന കണ്ടുപിടുത്തമായ രാമന്‍ പ്രഭാവം ലോകത്തിന് സമര്‍പ്പിച്ചത് 1928 ഫെബ്രുവരി 28നാണ്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് എല്ലാ വര്‍ഷവുംഫെബ്രുവരി 28 ...

Read More »