Space

ചന്ദ്രനിലേക്ക് പോകാന്‍ തയാറായി ഇന്ത്യയുടെ സ്വന്തം ഇന്‍ഡി

ജീവന്റെ തെളിവുകള്‍ തേടിയുള്ള ചന്ദരിനലേക്കുള്ള യാത്രയ്ക്ക് ഇന്ത്യയില്‍ നിന്നുള്ള ബഹിരാകാശയാനം ഇറക്കാനുള്ള അവസാന പരിശ്രമത്തിലാണ് ബംഗളൂരുവിലെ സ്റ്റാര്‍ട്ട് അപ്പ് ടീം ഇന്‍ഡസ്. ‘ഇന്‍ഡി’ എന്ന പേരിലാണ് ബഹിരാകാശ യാനം അറിയപ്പെടുക. ഭൂമിയില്‍ നിന്നാണ് ഇന്‍ഡിയുടെ ചന്ദ്രനിലെ സഞ്ചാരം നിയന്ത്രിക്കുന്നത്. കുഴികളിലും മറ്റും വീണ് നാവിഗേഷന് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രതിബന്ധങ്ങള്‍ തരണം ചെയ്യുന്നതിനാണ് ഇന്‍ഡിക്ക് അലൂമിനിയം ചക്രങ്ങള്‍ ഉപയോഗിക്കുന്നത്.ഗൂഗിളിന്റെ ലൂണാര്‍ എക്‌സ് പ്രൈസ് പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു അവസരം ഇന്‍ഡസിനു ലഭിച്ചിരിക്കുന്നത്. സ്വകാര്യ സംരംഭങ്ങളുടെ ചന്ദ്രനിലേക്കും മറ്റു ഗ്രഹങ്ങളിലേക്കുമുള്ള സ്വപ്‌ന ബഹിരാകാശ യാത്രകള്‍ യാഥാര്‍ഥ്യമാക്കുന്നതിന് ...

Read More »

ഭൗമേതര ജീവന്‍ തിരയാന്‍ ടെസ്: വിക്ഷേപണം 2017 ഓഗസ്റ്റില്‍

സാബു ജോസ്‌ കെപ്‌ളര്‍ ദൂര്‍ദര്‍ശിനി അവസാനിപ്പിച്ചിടത്തു നിന്നും നാസ വീണ്ടും ആരംഭിക്കുകയാണ്. 2017 ഓഗസ്റ്റില്‍ വിക്ഷേപിക്കുന്ന ടെസ്  സൗരയൂഥത്തിനു വെളിയിലുള്ള ഭൗമസമാന ഗ്രഹങ്ങളെ തിരഞ്ഞുപിടിക്കുന്നതിന് വേണ്ടി രൂപകല്‍പന ചെയ്തിട്ടുള്ള ബഹിരാകാശദൂര്‍ദര്‍ശിനിയാണ്. മൂന്ന് വര്‍ഷം മുമ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ച കെപ്‌ളര്‍ സ്‌പേസ്‌ക്രാഫ്റ്റ് രണ്ടായിരത്തില്‍ പരം അന്യഗ്രഹങ്ങളെ  കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ പലതും ഭൂമിയുമായി അടുത്തസാദൃശ്യം ഉള്ളവയാണ്. എന്നാല്‍ കെപ്‌ളറിനെ അപേക്ഷിച്ച് കൂടുതല്‍ നവീനമായ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ടെസ് അന്യഗ്രഹങ്ങളേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെപ്‌ളര്‍ സ്‌പേസ്‌ക്രാഫ്റ്റ് സ്വീകരിച്ച സംതരണ രീതി  ഉപയോഗിച്ചുതന്നെയാണ് ടെസ് അന്യഗ്രഹവേട്ട ...

Read More »

ഭൂമീ…ഒരല്‍പം ജാഗ്രത പാലിച്ചോളൂ…….

ശക്തിയേറിയ ഒരു സൗരക്കാറ്റ് ഭൂമിയിലേക്ക് വരുന്നതായി റിപ്പോര്‍ട്ടുകള്‍. ഭൂമിയുടെ നിലനില്‍പ് തന്നെ ഭീഷണിയിലാക്കുന്ന തരത്തിലാണ് സൗരക്കാറ്റിന്റെ വരവ്. ഇത്തരം കാറ്റുകളില്‍ നിന്ന് ഭൂമിയെ സംരക്ഷിച്ച് നിര്‍ത്തുന്നത് മാഗ്‌നെറ്റോസ്ഫിയര്‍ എന്ന് അറിയപ്പെടുന്ന അദൃശ്യമായ കവചമാണ്. എന്നാല്‍ ഭൂമിയുടെ കാന്തികദ്രുവങ്ങള്‍ ചലിക്കുന്നത് കാരണം മാഗ്‌നെറ്റോസ്ഫിയര്‍ ക്ഷയിച്ച് വരികയാണ്. ഇതാണ് ഭൂമിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. സൂര്യന്റെ ഉപരിതലത്തില്‍ നിന്നുള്ള കാന്തികോര്‍ജത്തിന്റെ പ്രവാഹമാണ് സൗരക്കാറ്റുകള്‍. ഇത്തരത്തിലുള്ള കാന്തികോര്‍ജം പുറത്ത് വരുന്നതിനെ തുടര്‍ന്ന് ഉപരിതലത്തില്‍ നിന്നും ചൂടുള്ള വാതകങ്ങള്‍ ത്വരിതപ്പെടുകയും തുടര്‍ന്ന് ഇവ വേഗത്തില്‍ ഭൂമിക്ക് നേരെ കുതിക്കുകയും ചെയ്യും. സൗരക്കാറ്റിലെ ...

Read More »

കുതിച്ചുയരാനൊരുങ്ങി ജി.എസ്.എല്‍.വി 05; ഇന്‍സാറ്റ് 3 ഡി.ആര്‍ വിക്ഷേപണം നാളെ

നാളെ വൈകുന്നേരം 4.10 ന് ശാസ്ത്രലോകം ആകാംക്ഷയിലാകും. കാസാവസ്ഥാ നിര്‍ണയത്തിനുള്ള ഇന്‍സാറ്റ് 3 ഡി.ആര്‍ ഉപഗ്രഹം നാളെ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും. ജി.എസ്.എല്‍.വി എഫ് 05 റോക്കറ്റിലാണ് ഈ ഉപഗ്രഹം വിക്ഷേപണം നടത്തുന്നത്. 2211 കിലോ ഭാരമുള്ള ഉപഗ്രഹം 2013 ല്‍ ഫ്രഞ്ച് ഗയാനയോയില്‍ നിന്ന് വിക്ഷേപിച്ച ഇന്‍സാറ്റ് 3 ഡി ഉപഗ്രഹത്തിന്റെ പിന്‍ഗാമിയാണ്. ഇന്‍സാറ്റ് 3 ഡിആര്‍ ഉപഗ്രഹം വിക്ഷേപിക്കുവാന്‍ ആകെ 1255 കിലോ ഇന്ധനമാണ് ആവശ്യമായി വരിക. ജി.എസ്.എല്‍.വിഎഫ് 05 റോക്കറ്റില്‍ വിക്ഷേപിക്കുന്ന ഉപഗ്രഹം ആദ്യം താത്കാലിക ഭ്രമണപഥത്തിലെത്തും. പിന്നീട് സ്വന്തം ...

Read More »

 ഇന്‍സാറ്റ് 3ഡി.ആറുമായി ജി.എസ്.എല്‍.വി എഫ് 05 കുതിച്ചുയര്‍ന്നു

കാലാവസ്ഥാ നിര്‍ണയത്തിനുള്ള ഇന്‍സാറ്റ് 3 ഡി.ആര്‍ ഉപഗ്രഹവുമായി ജി.എസ്.എല്‍.വി എഫ്05 കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് കോട്ടയില്‍ നിന്നും വൈകുന്നേരം 4.50 ഓടെയായിരുന്നു വിക്ഷേപണം നടന്നത്. ഏകദേശം 2211 കിലോ ഭാരമുള്ള പുതിയ ഉപഗ്രഹത്തിന്റെ വിക്ഷേപണ സമയം 17 മിനിറ്റായിരുന്നു. നേരത്തെ 4.10 ഓടെ വിക്ഷേപണം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നാല്‍പ്പത് മിനിറ്റ് വൈകിയാണ് വിക്ഷേപണം നടന്നത്. തദ്ദേശിയമായി വികസിപ്പിച്ചെടുന്ന ക്രയോജെനിക് എന്‍ജിനാണ് ജി.എസ്.എല്‍.വി എഫ്് 05 ല്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്‍സാറ്റ് 3 ഡിആര്‍ ഉപഗ്രഹം വിക്ഷേപിക്കുവാന്‍ ആകെ 1255 കിലോ ഇന്ധനമാണ് ഉപയോഗിക്കുന്നത്. ...

Read More »

അവര്‍ ആകാംക്ഷയിലാണ്, കാരണം

അവര്‍ ആകാംക്ഷയിലാണ് കാരണം ഇതുവരെയുള്ള യാത്രയില്‍ നിന്ന് അല്‍പം വ്യത്യസ്തമായ യാത്രയ്‌ക്കൊരുങ്ങുകയാണ് എട്ടുപേര്‍. ഒര കുടുംബമുള്‍പ്പെടെയാണ് എട്ടുപേര്‍ വ്യത്യസ്തമായ ഒരു യാത്രയ്‌ക്കൊരുങ്ങുന്നത്. യാത്രെയെങ്ങോട്ടെന്നല്ലേ. സംശയിക്കണ്ട, സാക്ഷാല്‍ ചന്ദ്രനിലേക്ക് തന്നെ.150 മില്ല്യന്‍ ഡോളര്‍ തുക നല്‍കിയാണ് ഇക്കൂട്ടര്‍ ചന്ദ്രനിലേക്ക് പോകുന്നത്. ഇവരെയും വഹിച്ചുകൊണ്ട് ചന്ദ്രനിലേക്ക് പോകുന്നത് സോയൂസാണ്. സോവിയറ്റ് യൂനിയന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രാപദ്ധതിയാണ് സോയൂസ്.മനുഷ്യനെ ചന്ദ്രനില്‍ ഇറക്കുക എന്ന ലക്ഷ്യത്തോടെ സോവിയറ്റ് യൂനിയന്‍ 1960 കളില്‍ ആരംഭിച്ച പദ്ധതിയാണിത്്. ഇതില്‍ സോയൂസ് റോക്കറ്റും സോയൂസ് ബഹിരാകാശ പേടകവും ഉണ്ട്. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്‌പേസ് ...

Read More »

ഫാസ്റ്റ് പ്രവര്‍ത്തനം തുടങ്ങി; പ്രതീക്ഷയോടെ ശാസ്ത്രലോകം

പുതിയ ഗ്രഹം, അന്യഗ്രഹജീവികള്‍ തുടങ്ങി ഇനിയുള്ള നാളുകളില്‍ എന്തൊക്കെ കണ്ടെത്തുമെന്ന് കാത്തിരുന്ന് കാണാം. ഭീമന്‍ ദൂരദര്‍ശിനിയുടെ പ്രവര്‍ത്തനം ആരംഭിച്ചതോടെ പലരും പ്രതീക്ഷയോടെയാണ് ശാസ്ത്രലോകത്തെ വീക്ഷിക്കുന്നത്. ഇതുവരെ അന്യമെന്ന് തോന്നിയത് ഫാസ്റ്റിലൂടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അവര്‍. ചൈനയില്‍ സ്ഥാപിച്ച ഫാസ്റ്റ് എന്ന ഭീമന്‍ ദൂരദര്‍ശിനി നക്ഷത്രങ്ങളില്‍ നിന്നും ഗ്യാലക്‌സികളില്‍ നിന്നുമുള്ള സിഗ്‌നലുകള്‍ക്കായി ഭീമന്‍ റേഡിയോ ടെലസ്‌കോപ്പ് തിരച്ചില്‍ തുടങ്ങി. അന്യഗ്രഹജീവികളെ കണ്ടെത്തുന്നതും പദ്ധതിയുടെ ഭാഗം തന്നെ. അതിനാല്‍ ഇനിയുള്ള നാളുകള്‍ പ്രതീക്ഷയുടേതാണെന്ന് പറയാതെ വയ്യ.ഭൂമിയില്‍ നിന്ന് 1000 പ്രകാശവര്‍ഷം അകലെ എന്തെങ്കിലും തരത്തിലുള്ള റേഡിയോ ...

Read More »