Space

പ്രപഞ്ച രഹസ്യങ്ങള്‍ തേടി ജെയിംസ് വെബ് ദൂര്‍ദര്‍ശിനി

സാബു ജോസ് 2018 ഒക്‌ടോബറില്‍ വിക്ഷേപിക്കപ്പെടുന്ന ജെയിംസ് വെബ്‌സ്‌പേസ് ടെലസ്‌ക്കോപ്പ് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ ബഹിരാകാശ ദൂരദര്‍ശിനിയാണ്. ദൃശ്യപ്രകാശത്തിലും (ഓറഞ്ച്-റെഡ്), ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തിലും പ്രപഞ്ചദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഈ ദൂരദര്‍ശിനിയുടെ നിര്‍മാണത്തില്‍ 17 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ട്. നാസ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, കനേഡിയന്‍ സ്‌പേസ് ഏജന്‍സി എന്നീ ബഹിരാകാശ ഏജന്‍സികളാണ് പദ്ധതിയുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്. ഹബിള്‍, സ്പിറ്റ്‌സര്‍ എന്നീ ബഹിരാകാശ ദൂരദര്‍ശിനികളുടെ പിന്‍ഗാമിയായാണ് JWST അറിയപ്പെടുന്നത്. അഞ്ചുമുതല്‍ പത്തുവര്‍ഷം വരെയാണ് ദൂര്‍ദര്‍ശിയുടെ പ്രവര്‍ത്തനകാലം യു. എസി.ലെ നോര്‍ത്രോപ് ഗ്രമ്മന്‍, ബോള്‍ എയ്‌റോസ്‌പേസ് എന്നീ ...

Read More »

സൈക്കിലും ജലമുണ്ടെന്ന് കണ്ടെത്തല്‍

വെബ് ഡെസ്‌ക്‌ ചെറുഗ്രഹമായ സൈക്കില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി നാസ. സൗരയൂഥത്തില്‍ തന്നെ ലോഹങ്ങളുടെ അളവ് കൂടുതലുള്ള ചെറുഗ്രഹമാണ് സൈക്ക്. ഹവായിലെ ഇന്‍ഫ്രാറെഡ് ചെലസ്‌കോപ്പ് ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് ഈ ചെറുഗ്രഹത്തിലും ജലാംശമുണ്ടെന്ന് വ്യക്തമായത്. കോടിക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പ് കൂട്ടിയിടിച്ച വാല്‍ നക്ഷത്രങ്ങളില്‍ നിന്നാണ് ഇവിടെ ജലമെത്തിയതെന്ന നിഗമനത്തിലാണ ഗവേഷകര്‍. ആസ്‌ട്രോണമിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തേ നടത്തിയ നിരീക്ഷണത്തില്‍ സൈക്കിന്റെ ഉപരിതലത്തില്‍ ലോഹങ്ങളുടെയും ധാതുക്കളുടെയും അംശം മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞിരുന്നുള്ളൂ.

Read More »

വരുന്നു മൗണ്ടര്‍ മിനിമം; ഭൂമി തണുത്തുറയുമോ?

സാബു ജോസ് ഒരു ചെറു ഹിമയുഗം വരികയാണെന്ന വാര്‍ത്ത ലോകമാകെ പരക്കുകയാണ്. ഭൂമിയൊട്ടാകെ അതിശൈത്യത്തിന്റെ പിടിയിലാകുമെന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്. 1980 മുതല്‍ സൗരകളങ്കങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നത് ചൂണ്ടിക്കാണിക്കുന്ന വെയില്‍സ് സര്‍വകലാശാലയിലെ ഗവേഷകയായ വലന്റീന ഴാര്‍ക്കോവയും സംഘവുമാണ് വാര്‍ത്തയുടെ പിന്നില്‍. 1645 – 1715 കാലത്ത് ഭൂമിയില്‍ അതിശൈത്യമായിരുന്നു. അതുപോലൊരു കാലം ആസന്നമായിരിക്കുകയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. മൗണ്ടര്‍ മിനിമം എന്നാണീ പ്രതിഭാസം അറിയപ്പെടുന്നത്. ആനി റസല്‍ മൗണ്ടര്‍ (1868 – 1947), ഇ.വാള്‍ട്ടര്‍ മൗണ്ടര്‍ (1851-1928) എന്നീ ജ്യോതിശാസ്ത്രജ്ഞരുടെ സ്മരണയിലാണ് ഈ പ്രതിഭാസത്തിന് മൗണ്ടര്‍ മിനിമം ...

Read More »

ഇന്ത്യയുടെ സ്വന്തം ലിക്വിഡ് മിറര്‍ ടെലസ്‌ക്കോപ്പ്

  സാബു ജോസ് ഇനി ഇന്ത്യയ്ക്കും സ്വന്തമായി ലിക്വിഡ് മിറര്‍ ടെലസ്‌ക്കോപ്പ്. ഉത്തരാഞ്ചലിലെ ദേവസ്ഥലില്‍ അടുത്ത വര്‍ഷം സ്ഥാപിക്കുന്ന ദ്രാവക ലെന്‍സുള്ള ടെലസ്‌ക്കോപ്പ് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ദൂരദര്‍ശിനിയാണ്. ഇന്റര്‍നാഷണല്‍ ലിക്വിഡ് മിറര്‍ ടെലസ്‌ക്കോപ്പ് എന്ന ദൂരദര്‍ശിനിയിലെ മിറര്‍ മറ്റു പ്രതിഫലന ദൂരദര്‍ശിനികളുടേതുപോലെ ഖരപദാര്‍ഥമല്ല. കറങ്ങികൊണ്ടിരിക്കുന്ന ഒരു സംഭരണിയില്‍ നിറച്ചിട്ടുള്ള ദ്രാവക ലോഹമായ മെര്‍ക്കുറിയാണ് ഇവിടെ ദര്‍പ്പണത്തിന്റെ ധര്‍മം നിര്‍വ്വഹിക്കുന്നത്. ഉയര്‍ന്ന പ്രതിഫലനശേഷിയുള്ള ദ്രാവകമാണ് മെര്‍ക്കുറി. കറങ്ങുന്ന സംഭരണിയില്‍ ഉള്ള ദ്രാവകത്തിന്റെ ഉപരിതലം ഒരു പാരാബൊളയുടെ ആകൃതി സ്വീകരിക്കുകയും മെര്‍ക്കുറിയുടെ പ്രതിഫലനശേഷി കാരണം ദര്‍പ്പണത്തിന്റെ ജോലി ...

Read More »

ചന്ദ്രനിലെ അന്തരീക്ഷവും ദൂരക്കാഴ്ച്ചയും

മാഷും കുട്ട്യോളും പംക്തിയില്‍ ഇന്ന് ചര്‍ച്ച ചെയ്യുന്നത് ചന്ദ്രനെ പറ്റിയാണ്. ചന്ദ്രനിലെ അന്തരീക്ഷത്തെക്കുറിച്ച് ബൈജു രാജു വിശദീകരിക്കുന്നു. ബൈജു രാജു സുജിത്ത് : ചന്ദ്രനിലെയും, ഭൂമിയിലെയും അന്തരീക്ഷം തമ്മില്‍ പ്രധാന വിത്യാസം എന്താണ്  മാഷേ ? മാഷ് : ചന്ദ്രനില്‍ വായു ഇല്ല. അതുകൊണ്ടുതന്നെ മേഘം ഇല്ല. പൊടിപടലങ്ങളും ഇല്ല. നമ്മള്‍ അവിടത്തെ മണ്ണ് കോരി മേലേക്ക് എറിഞ്ഞാലും ആ മണ്ണ് ഇരുമ്പു തരി കണക്കെ താഴേക്കു പതിക്കും. പറന്നു നടക്കില്ല. അവിടെ ഗുരുത്വഘര്‍ഷണം കുറവായതിനാല്‍ താഴേക്കു വീഴുന്ന വേഗത കുറവായിരിക്കും എന്ന് മാത്രം. ...

Read More »

പുതിയ ലോകങ്ങള്‍ തേടി സ്റ്റാര്‍ഷേഡ്

സാബു ജോസ് പ്രപഞ്ചത്തില്‍ ജീവന്റെ തുടിപ്പുകളുള്ള ഒരേയൊരു ഗ്രഹം ഭൂമി മാത്രമാണെന്നാണ് പണ്ടുകാലം മുതല്‍ക്കേയുളള വിശ്വാസം. പ്രപഞ്ചപഠനത്തിലെ മാനവികതത്വം അതിന് ബലം നല്‍കുന്നുമുണ്ട്. മനുഷ്യവംശം ഉദ്ഭവിക്കാന്‍ തക്കവിധത്തിലാണ് പ്രകൃതിനിയമങ്ങള്‍ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. പ്രപഞ്ചം മറ്റൊരു വിധത്തിലായിരുന്നെങ്കില്‍ ഭൂമിയില്‍ ജീവന്‍ ഉടലെടുക്കുമായിരുന്നില്ല. ആസ്ഥിതിക്ക് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് മനുഷ്യനുവേണ്ടിയാണ് എന്നാണ് മാനവികതത്വം പറയുന്നത്. പ്രപഞ്ചത്തിലെവിടെയെങ്കിലും അന്യഗ്രഹജീവികളെ കണ്ടെത്തുന്നതുവരെ ഈ വിശ്വാസം നിലനില്‍ക്കുകയും ചെയ്യും. എന്നാല്‍ ബഹിരാകാശ ദൂരദര്‍ശിനികള്‍ ഇതിനകം നിരവധി അന്യഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ പലതും ഭൗമസമാനസാഹചര്യങ്ങളുള്ളവയുമാണ്. എന്നാല്‍ ഇങ്ങനെ കണ്ടെത്തിയ ഗ്രഹങ്ങള്‍ എല്ലാം തന്നെ ഭൂമിയില്‍ ...

Read More »

ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ പ്രതിഭാസം 14 ന് ; ആകാംക്ഷയോടെ ശാസ്ത്രലോകം

  വിനയ വിനോദ്( മൈക്രോബയോളജിസ്റ്റ്) നവംബര്‍ 14നായ് കാത്തിരിക്കുകയാണ് ശാസ്ത്രലോകം. അന്നാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇതുവരെ ഉണ്ടായതില്‍ വച്ചുള്ള ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ പ്രതിഭാസം. സാധാരണ ദൃശ്യമാകുന്നതിലും 14 ശതമാനം വലുപ്പത്തില്‍ അന്ന് ചന്ദ്രനെ കാണാനാകും. മാത്രമല്ല സാധാരണയുള്ളതിലും 30 ശതമാനം പ്രകാശത്തില്‍ വെട്ടിത്തിളങ്ങുകയും ചെയ്യും. 70 വര്‍ഷത്തിനിടെ നടക്കാന്‍ ഇടയുള്ള ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ ആണ് നവംബര് 14ന്നു ആകാശത്തു ദൃശ്യമാകുന്നത്. അന്ന് ചന്ദ്രന്‍ ഭൂമിയുടെ ഏതാണ്ട് 3,56,509 കി.മി മാത്രം ദൂരത്തില്‍ എത്തിച്ചേരും.ഇത്രയും അടുത്തു ഇനി ചന്ദ്രനെ 2034 നവംബര്‍ 25നെ ...

Read More »

ടിയാന്‍ഗോങ് -ഏറ്റവും വലിയ ബഹിരാകാശനിലയം

  സാബു ജോസ്‌ അന്താരാഷ്ട്ര ബഹിരാകാശനിലയത്തേക്കാള്‍ വലിയ സ്‌പേസ് സ്റ്റേഷന്‍ നിര്‍മാണം 2020 ല്‍ പൂര്‍ത്തിയാകും.  മൂന്നാംഘട്ടമായ സ്‌പേസ് സ്റ്റേഷന്‍ നിര്‍മാണം 2020 പൂര്‍ത്തിയാകും. ചൈനയാണ് ഈ ബഹിരാകാശപദ്ധതിയ്ക്കു പിന്നിലുള്ളത്. ഈ പദ്ധതിയുടെ പ്രാരംഭ ദൗത്യമായ ടിയാന്‍ഗോങ്-1, 2011 സെപ്തംബര്‍ 29 ന് വിക്ഷേപിച്ചിരുന്നു. ഈ പരീക്ഷണനിലയം ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായി ബഹിരാകാശത്തുണ്ട്. എന്താണ് ബഹിരാകാശനിലയങ്ങള്‍? ബഹിരാകാശ സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനും വിവിധ പരീക്ഷണങ്ങള്‍ നടത്തുന്നതിനുമായി ബഹിരാകാശത്ത് ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന കൃത്രിമ ഉപഗ്രഹമാണ് ബഹിരാകാശനിലയം അഥവാ സ്‌പേസ് സ്റ്റേഷന്‍. എന്നാല്‍ ഒരു സാധാരണ ...

Read More »

പ്രപഞ്ചം ചെറുതാണ്, നാം കണക്കുകൂട്ടിയതിലും

  സാബു ജോസ് ദൃശ്യപ്രപഞ്ചത്തിന്റെ വലിപ്പം നാം കരുതിയിരുന്നതിലും കുറവാണെന്ന് പുതിയ കണ്ടെത്തല്‍. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ പ്ലാങ്ക് സ്‌പേസ്‌ക്രാഫ്റ്റ് ശേഖരിച്ച വിവരങ്ങള്‍ അപഗ്രഥിച്ച ശാസ്ത്രജ്ഞരാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ദൃശ്യപ്രപഞ്ചത്തിന്റെ വ്യാസാര്‍ധം മുന്‍പ് കരുതിയിരുന്നതിലും 0.7 ശതമാനം കുറവാണത്രേ. പുതിയ കണക്കുകൂട്ടലനുസരിച്ച് ദൃശ്യപ്രപഞ്ചത്തിന്റെ വ്യാസാര്‍ധം 45.34 ബില്യണ്‍ (4534 കോടി) പ്രകാശവര്‍ഷം ആണ്. ഇതിനു മുന്‍പുള്ള കണക്കുകൂട്ടലില്‍ നിന്നും 32 കോടി പ്രകാശവര്‍ഷം കുറവാണിത്. അങ്ങനെ വരുമ്പോള്‍ ദൃശ്യപ്രപഞ്ചത്തിന്റെ വ്യാസം 90.68 ബില്യണ്‍ പ്രകാശവര്‍ഷം ആണെന്ന് തിരുത്തി വായിക്കേണ്ടിവരും. എന്താണ് ദൃശ്യപ്രപഞ്ചം? മഹാവിസ്‌ഫോടന സിദ്ധാന്തമനുസരിച്ച് ...

Read More »

കുതിക്കാനൊരുങ്ങി ഗോസ് -ആര്‍; വിക്ഷേപണം നാലിന്

കര്‍ത്തവ്യങ്ങള്‍ നിറവേറ്റാനൊരുങ്ങി ഗോസ്-ആര്‍(ജിയേസ്‌റ്റേഷനറി ഓപ്പറേഷനല്‍ എന്‍വയോണ്‍മെന്റല്‍ സാറ്റലൈറ്റ്- ആര്‍ സീരിയസ്). ഇന്നലെകളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ഗുണമേന്മയോടെ വിക്ഷേപണത്തിന് തയാറെടുക്കുകയാണ് ഗോസ് സീരിയസിലെ പുതിയ ഉപകരണം. നവംബര്‍ നാലിന് 5.40 നാണ് വിക്ഷേപണം. കേപ്പ് കനാവറല്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലെ സ്‌പേസ് ലോന്‍സ് കോംപ്ലക്‌സ്-41 ല്‍ നിന്നാണ് വിക്ഷേപണം നടത്തുക. അറ്റ്‌ലസ് വി 541 റോക്കറ്റില്‍ കുതിച്ചുയരുന്ന ഗോസ്-ആറിന്റെദൗത്യം കാലാവസ്ഥാ നിരീക്ഷണം തന്നെ. കാലാവസ്ഥകളെക്കുറിച്ച് കൂടുതല്‍ പഠിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നവംബര്‍ നാലിന് ഇത് കുതിച്ചുയരുക. അമേരിക്കയുടെ പുതിയ സീരിയസിലെ ഏറ്റവും ശക്തവും വളരെ പ്രത്യേകതകളുമുള്ള ഭാവി ...

Read More »