Space

മലിനീകരണം ബഹിരാകാശത്തും !

സാബു ജോസ് ബഹിരാകാശ മലിനീകരണം അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു സങ്കീര്‍ണ പ്രശ്‌നമാണ്. റോക്കറ്റ് മോട്ടോറുകളില്‍ നിന്നുള്ള ഖരമാലിന്യങ്ങള്‍, കൃത്രിമ ഉപഗ്രഹങ്ങളില്‍ നിന്ന് അടര്‍ന്നുവീഴുന്ന പെയിന്റ് പാളികള്‍, ന്യൂക്ലിയര്‍ ഇന്ധനമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങള്‍ പുറന്തള്ളുന്ന ശീതീകാരികളുടെ അവശിഷ്ടങ്ങള്‍, കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളും അടര്‍ന്നുവീഴുന്ന അവയുടെ ഭാഗങ്ങളും, ബഹിരാകാശ സഞ്ചാരികള്‍ ഉപേക്ഷിക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കള്‍, സ്വാഭാവികമായുണ്ടാകുന്ന ഉല്‍ക്കാശകലങ്ങള്‍ എന്നിവയെല്ലാമാണ് ബഹിരാകാശ മാലിന്യങ്ങള്‍ അഥവാ സ്‌പേസ് ജംഗുകള്‍ എന്നറിയപ്പെടുന്നത്.കൃത്രിമോപഗ്രഹങ്ങളുടെ വിക്ഷേപണത്തേയും, അവയുടെ സുഗമമായ പ്രവര്‍ത്തനത്തെയും ഈ മാലിന്യങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൃത്രിമോപഗ്രഹങ്ങള്‍ പൊതിഞ്ഞിരിക്കുന്ന സംരക്ഷണകവചം ഒരു ...

Read More »

വരുന്നൂ…. സ്‌പേസ് ഔട്ട്‌പോസ്റ്റുകള്‍

സാബു ജോസ് ബഹിരാകാശത്തൊരു ഔട്ട്‌പോസ്റ്റ് ജ്യോതിശാസ്ത്രജ്ഞരുടെയും ബഹിരാകാശ സഞ്ചാരികളുടെയും വിദൂര സ്വപ്നത്തിലെവിടെയെങ്കിലും ഉണ്ടായിരുന്നിരിക്കണം. ആ സ്വപ്നം പൂവണിയാന്‍ ഇനി അധികകാലമൊന്നും ആവശ്യമില്ല. കേവലം 15 വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്‌പേസ് ഔട്ട്‌പോസ്റ്റുകള്‍ യാഥാര്‍ത്ഥ്യമാകും ! അന്താരാഷ്ട്ര ബഹിരാകാശ നിലയംപോലെ ഭൂമിയുടെ തൊട്ടടുത്തൊന്നുമല്ല ഈ ഔട്ട്‌പോസ്റ്റുകള്‍ നിര്‍മിക്കുന്നത്. ഭൂമിയില്‍ നിന്നും 4,43,000 കിലോമീറ്റര്‍ അകലെ, ചന്ദ്രനില്‍ നിന്നും 60,800 കിലോമീറ്റര്‍ ദൂരെ ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകര്‍ഷണബലം പരസ്പരം നിര്‍വീര്യമാക്കപ്പെടുന്ന സ്ഥാനത്താണ് (Earth-Moon Lagrangian Point-2 or EML-2) ആദ്യത്തെ ഔട്ട്‌പോസ്റ്റ് സ്ഥാപിക്കപ്പെടുന്നത്. ആറുമാസത്തെ നിരന്തര പഠനത്തിലൊടുവിലാണ് അപ്പോളോ – ...

Read More »

ടൈറ്റനിലേക്ക് അന്തര്‍വാഹിനി; വിക്ഷേപണം 2040 ല്‍

വിനോജ് അപ്പുക്കുട്ടന്‍ ഭൂമിക്കു വെളിയില്‍ ദ്രാവക സാന്നിധ്യം സംശയാതീതമായി തെളിയിക്കപ്പെട്ട ഏക ഗോളമായ ടൈറ്റനിലേക്ക് അന്തര്‍വാഹിനി അയയ്ക്കാനൊരുങ്ങി നാസ. ടൈറ്റന്റെ ഉത്തരധ്രുവത്തിലുള്ള ക്രാക്കണ്‍ മറെ എന്ന ഹൈഡ്രോകാര്‍ബണ്‍ സമുദ്രത്തിലാണ് അന്തര്‍വാഹിനി പര്യവേക്ഷണം നടത്തുന്നത്.ദ്രാവക ഹൈഡ്രോ കാര്‍ബണുകള്‍ ജീവന്റെ ഗര്‍ഭഗൃഹങ്ങളാണ്.ഈ സമുദ്രത്തിന് നാല് ലക്ഷം ച.കി.മീ. വിസ്തൃതിയുണ്ട്. 300 മീ. വരെ ആഴവും. ശരാശരി താപനില 179.5 ഡിഗ്രി. ഈ താപനിലയില്‍ ജലം ദ്രാവകാവസ്ഥയില്‍ നിലനില്‍ക്കില്ല. ഈഥേനും മീഥേനുമാണ് സമുദ്രത്തിലുള്ളത്. 2040 ല്‍ വിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന അന്തര്‍വാഹിനിക്ക് 1400കിലോ ഗ്രാംഭാരമുണ്ട്. മണിക്കൂറില്‍ 3.6 കി.മീ വേഗതയില്‍ ...

Read More »

 നമുക്ക് ഗാലക്‌സിയെ പരിചയപ്പെടാം

  സാബു ജോസ് നക്ഷത്രങ്ങളും നക്ഷത്രാവശിഷ്ടങ്ങളും നക്ഷത്രാന്തര മാധ്യമവും തമോദ്രവ്യവും ചേര്‍ന്നുള്ള പിണ്ഡമേറിയതും ഗുരുത്വാകര്‍ഷണത്താല്‍ ബന്ധിതവുമായ വ്യൂഹമാണ് താരാപഥം അഥവ ഗാലക്‌സി. 1’പാലുപോലെയുള്ളത്’ എന്ന അര്‍ഥം വരുന്ന ഗാലക്‌സിയാസ് എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഗാലക്‌സി എന്ന ഇംഗ്ലീഷ് വാക്ക് ഉരുത്തിരിഞ്ഞത്. 2 ഒരു കോടി മുതല്‍ ഒരു ലക്ഷം കോടി നക്ഷത്രങ്ങള്‍വരെയുള്ള ഗാലക്‌സികളുണ്ട് 3 ദൃശ്യപ്രപഞ്ചത്തില്‍ പതിനായിരം കോടിയില്‍ പരം ഗാലക്‌സികളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. 4 ഗാലക്‌സികള്‍ വ്യത്യസ്ഥ ആകൃതിയില്‍ കാണപ്പെടുന്നു. ദീര്‍ഘ വൃത്താകാരം(elliptical), സര്‍പ്പിളംspiral), വിചിത്രാകാരംpeculiar), അനിയതം(irregular)എന്നിങ്ങനെയാണ് താരാപഥങ്ങളെ വര്‍ഗീകരിച്ചിരിക്കുന്നത്. 5 നമ്മുടെ ...

Read More »

ഇതാ ലോകത്തിലെ ഏറ്റവും വലിയ സൗരദൂരദര്‍ശിനി

സാബു ജോസ് ലോകത്തിലെ ഏറ്റവും വലിയ സൗര ദൂരദര്‍ശിനിയുടെ നിര്‍മാണം ഹവായ് ദ്വീപില്‍ പുരോഗമിക്കുകയാണ്. സൗരവാതങ്ങളുടെ ദിശയും, തീവ്രതയുമെല്ലാം മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയുന്ന ഈ ഭീമന്‍ ദൂരദര്‍ശിനിയുടെ നിര്‍മാണം 2019 ല്‍ പൂര്‍ത്തിയാകും. ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് യൂണിവേര്‍സിറ്റിയുടെ നേതൃത്വത്തില്‍ ബ്രിട്ടനിലെ എട്ടു സര്‍വകലാശാലകളും, അമേരിക്കയിലും യൂറോപ്പിലുമുള്ള 22 ഗവേഷണ സ്ഥാപനങ്ങളും ചേര്‍ന്നാണ് ഈ സൂപ്പര്‍ ടെലക്‌സ്‌കോപ്പിന്റെ നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. 525 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവു പ്രതീക്ഷിക്കുന്ന ഈ ജ്യോതിശാസ്ത്ര വിസ്മയത്തിന്റെ നിര്‍മാണത്തിന്റെ മുഖ്യ കോണ്‍ട്രാക്ടര്‍ ഹവായിലുള്ള യു.എസ്.നാഷണല്‍ സോളാര്‍ ഒബ്‌സര്‍വേറ്ററിയാണ്. സാമ്പത്തിക ...

Read More »

ചന്ദ്രനില്‍ കാണുന്ന വസ്തുക്കള്‍ക്ക് കളര്‍മാറ്റം ഉണ്ടാകുമോ?

ബൈജു രാജു അന്തരീക്ഷം ഇല്ലാത്ത ചന്ദ്രനില്‍ നമ്മള്‍ കാണുന്ന വസ്തുക്കള്‍ക്ക് കളര്‍ മാറ്റം ഉണ്ടാവുമോ എന്ന് ചോദിച്ചാല്‍.. ഇല്ല. കളര്‍ മാറില്ല. പക്ഷെ വസ്തുക്കള്‍ കാണുന്നതില്‍ ചില പ്രകടമായ വ്യത്യാസം വരും. ഭൂമിയില്‍ നീല ആകാശം ഉണ്ട്. നമ്മുടെ നാട്ടിലൊക്കെ മേഘങ്ങളും ഉണ്ട്. ചിലപ്പോള്‍ മഴക്കാറും ഉണ്ടാവും. ചിലപ്പോള്‍ ആകാശം മൂടി ഇരിക്കും. അങ്ങനെ പലതരത്തിലും ഉള്ള അന്തരീക്ഷ മാറ്റത്തില്‍ നമ്മള്‍ വീടിനു പുറത്തു പകല്‍ വെളിച്ചത്തില്‍ വസ്തുക്കള്‍ കാണുന്നതില്‍ പ്രകടമായ വ്യത്യാസം ഉണ്ടായിരിക്കും. എല്ലാം പകല്‍ ആണ്. പക്ഷെ ലൈറ്റില്‍ വ്യത്യാസം ഉണ്ടായിരിക്കും. ...

Read More »

വരുന്നു…. മാര്‍സ് 2020 റോവര്‍

  സാബു ജോസ് നാസയുടെ അത്യാധുനിക ചൊവ്വാ റോവര്‍ ദൗത്യമായ മാര്‍സ് 2020 അണിയറയില്‍ ഒരുങ്ങുകയാണ്. ചൊവ്വയുടെ ധാതുഘടനയെക്കുറിച്ചും മണ്ണിലുള്ള ഓര്‍ഗാനിക് സംയുക്തങ്ങളെ കുറിച്ചും പഠിക്കുന്നതിനുള്ള ഏറ്റവും ആധുനീകമായ ഉപകരണങ്ങളുടെ ഒരു ലബോറട്ടറി തന്നെയാണ് മാര്‍സ് 2020 റോവര്‍ ദൗത്യം. 2018 ഏപ്രില്‍ മുതല്‍ മെയ് വരെയുള്ള ലോഞ്ച് വിന്‍ഡോയിലോ, 2020 ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള ലോഞ്ച് വിന്‍േഡായിലോ ആയിരിക്കുംപേടകം വിക്ഷേപിക്കുന്നത്. മനുഷ്യനെയുംവഹിച്ചുകൊണ്ടുള്ള ചൊവ്വായാത്രയുടെ സാധ്യതകള്‍ പരിശോധിക്കുന്നതും ഈ ദൗത്യത്തിന്റെ ലക്ഷ്യമാണ്. ഇപ്പോള്‍ ചൊവ്വയില്‍ പര്യവേഷണം നടത്തുന്ന ക്യൂരിയോസിറ്റി റോവറിന്റെ പരിഷ്‌കരിച്ച രൂപമാണ് ...

Read More »

കണ്ടെത്തുമോ അഞ്ചാമത്തെ അടിസ്ഥാനബലം

സാബു ജോസ് പ്രപഞ്ചത്തിലെ അടിസ്ഥാനബലങ്ങള്‍ നാലല്ല, അഞ്ചാണെന്ന് ഒരു സംഘം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. ഗുരുത്വാകര്‍ഷണം, വിദ്യുത്കാന്തികത, ശക്ത-ക്ഷീണ ന്യൂക്ലിയര്‍ ബലങ്ങള്‍ എന്നീ നാല് അടിസ്ഥാനബലങ്ങള്‍ നമുക്കറിയാം. ഇപ്പോള്‍ ഹംഗറിയിലെ ശാസ്ത്രജ്ഞരാണ് അഞ്ചാമതൊരു ബലത്തിന്റെ സാന്നിധ്യം ചൂണ്ടിക്കാണിക്കുന്നത്. ഗവേഷണ റിപ്പോര്‍ട്ട് നേച്ചര്‍ സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തം അംഗീകരിക്കപ്പെട്ടാല്‍ അത് ഭൗതികശാസ്ത്രത്തില്‍ പുതിയൊരു വിപ്ലവത്തിനു നാന്ദികുറിക്കും. പ്രപഞ്ചത്തേക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ക്ക് കൂടുതല്‍ തെളിച്ചമുണ്ടാവുകയും ചെയ്യും. 2015 ലാണ് ശാസ്ത്രജ്ഞര്‍ക്ക് പുതിയൊരു ബലത്തിന്റെ സാന്നിധ്യം കണ്ടെത്താനായത്. ഹംഗേറിയന്‍ ആക്കാദമി ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞരുടെ സംഘം ലിഥിയം ...

Read More »

പ്രപഞ്ചം വികസിക്കുന്നു പ്രതീക്ഷിച്ചതിലും വേഗത്തില്‍

സാബു ജോസ് പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ്. നിരീക്ഷണത്തെളിവുകള്‍ ഈ വസ്തുത അംഗീകരിക്കുന്നുമുണ്ട്. എന്നാല്‍ മുന്‍പ് കണക്കുകൂട്ടിയതില്‍ നിന്ന് ഭിന്നമായി പ്രപഞ്ചവികാസത്തിന്റെ വേഗതവര്‍ധിച്ചു വരികയാണെന്നാണ് പുതിയ കണ്ടുപിടിത്തം. ഹബിള്‍ സ്‌പേസ് ടെലസ്‌ക്കോപ്പ് ഉപയോഗിച്ച് രണ്ടര വര്‍ഷം നടത്തിയ വ്യത്യസ്ത നിരീക്ഷണങ്ങളില്‍ നിന്നാണ് ശാസ്ത്രജ്ഞര്‍ പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. മുന്‍പ് കണക്കാക്കിയതിലും 8 ശതമാനം അധികവേഗതയിലാണ് പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നത്. അതിനര്‍ഥം പ്രപഞ്ചത്തെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഋണമര്‍ദം (ഡാര്‍ക്ക് എനര്‍ജി) കൂടുതല്‍ ശക്തിയാര്‍ജിക്കുന്നു എന്നാണ്. മറ്റൊരു സാധ്യത ഒരു പുതിയ ദുരൂഹ കണത്തിന്റെ സാന്നിധ്യമാണ്. മൂന്നാമതൊരു സാധ്യത ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത ...

Read More »

ചന്ദ്രന്‍ ഭൂമിയില്‍ പതിക്കുമോ?

നമ്മള്‍ ആകാശത്തു കാണുന്ന സൂര്യനും ചന്ദ്രനുമെന്താ താഴേ വീഴാത്തതെന്ന സംശയം കുട്ടികളില്‍ ഉണ്ടാകാറുണ്ട്. നമ്മളില്‍ പലരും ചെറുപ്പത്തില്‍ ഇക്കാര്യം അധ്യാപകരോടും ചിലപ്പോള്‍ മാതാപിതാക്കളോടും ചോദിച്ചിട്ടുമുണ്ടാകും. കുട്ടികളില്‍ സ്വാഭാവികമായും ഉണ്ടാകുന്ന ഈ സംശയത്തിനുള്ള മറുപടിയാണ് മാഷും കുട്ട്യേളും എന്ന പംക്തിയില്‍ ഇന്ന്. ബൈജു രാജു ആനന്ദ് : സൂര്യനും, ചന്ദ്രനും എന്താ താഴത്തോട്ട് വീഴാത്തതു മാഷേ ? മാഷ് : കൂട്ടീ ഞാന്‍ പറയുന്നത് നീ ശ്രദ്ധിച്ച് കേള്‍ക്കണം. അപ്പോള്‍ നിന്റെ സംശയത്തിന് വ്യക്തമായ ഉത്തരം ലഭിക്കും. നീ ഇപ്പോള്‍ ചോദിച്ച സംശയം പലര്‍ക്കും ഉണ്ടാകാവുന്നതാണ്. ...

Read More »