Space

അന്യഗ്രഹജീവികളെ നേരില്‍ കാണാന്‍ ഈ തലമുറയ്ക്കാകുമോ?

സാബു ജോസ് ഭൂമിക്കു വെളിയില്‍ ജീവനുണ്ടോ? മറ്റേതെങ്കിലുമൊരു ലോകത്തിരുന്ന് ആരെങ്കിലും നമ്മെ നിരീക്ഷിക്കുന്നുണ്ടോ? ഉണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഉണ്ടെന്നു മാത്രമല്ല, അത്തരം ഭൗമേതര ജീവികളെ ഇരുപതു വര്‍ഷത്തിനുള്ളില്‍ നേരിട്ടു കാണാന്‍ കഴിയുമെന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. 2017, 2018 വര്‍ഷങ്ങളില്‍ വിക്ഷേപിക്കപ്പെടുന്ന ടെസ് , ജെയിംസ് വെബ് സ്‌പേസ് ടെലസ്‌ക്കോപ്പ് എന്നീ ബഹിരാകാശ ദൂരദര്‍ശിനികള്‍ ഭൗമേതര ജീവന്‍ യാഥാര്‍ഥ്യമാണെന്നു തെളിയിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതുകൂടാതെ, 2014 ജൂലൈ മാസത്തില്‍ ചിലിയിലെ അറ്റക്കാമ മരുഭൂമിയില്‍ നിര്‍മാണമാരംഭിച്ച, ലോകത്തിലെ ഏറ്റവും വലിയ ഒപ്ടിക്കല്‍ ടെലസ്‌കോപ്പായ ഇ-എല്‍റ്റിന്റെ നിര്‍മാണം ...

Read More »

ഭൗമേതര ജീവന്‍ കയ്യെത്തും ദൂരത്തുതന്നെ ; ഇനിയെന്ത്?

സാബു ജോസ് ഭൗമേതര ജീവന്‍ കയ്യെത്തും ദൂരത്തുതന്നെയുണ്ടെന്നുളളതിന്റെ സൂചനയുമായി ശാസ്ത്രലോകത്തു നിന്നുളള അമ്പരിപ്പിക്കുന്ന പുതിയ കണ്ടെത്തല്‍. ഭൂമിയില്‍ നിന്നും 40 പ്രകാശവര്‍ഷം അകലെയുളള ട്രാപ്പിസ്റ്റ്-1 എന്ന കുളളന്‍ നക്ഷത്രത്തിനു ചുറ്റും ഏഴ് ഭൗമ സമാന ഗ്രഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ട്രാപ്പിസ്റ്റ്-1ഇ മുതല്‍ ട്രാപ്പിസ്റ്റ്-1എച്ച് വരെയാണ് തല്‍ക്കാലം ഈ ഗ്രഹങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്. ഈ ഗ്രഹങ്ങളിലെ ഉപരിതല താപനില പരിശോധിച്ച ശാസ്ത്രജ്ഞര്‍ക്ക് ഇവയിലെല്ലാം ജലസാന്നിധ്യമുണ്ടാകുമെന്ന് ബോധ്യമായിട്ടുണ്ട്. ഭൂമിക്ക് വെളിയില്‍ ജീവന്‍ ഉദ്ഭവിക്കാനും വികസിക്കാനും ഇത്രയേറെ അനുകൂല സാഹചര്യങ്ങളുളള അന്യഗ്രഹങ്ങളെ ഇതിന് മുമ്പ് കണ്ടെത്തിയിട്ടില്ല എന്നതാണ് ഈ കണ്ടുപിടുത്തത്തിന് ശാസ്ത്രലോകം ...

Read More »

അഭിമാനിക്കാം ഓരോ ഭാരതീയനും…..

ഒരോ ഭാരതീയനും അഭിമാനിക്കാം. എല്ലാ റെക്കോഡുകളും ഭേദിച്ച് ഇന്ത്യ ബഹിരാകാശ രംഗത്ത് ചരിത്രം സൃഷ്ടിച്ച ദിനമാണിന്ന്. 104 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി 37 കുതിച്ചുയര്‍ന്നപ്പോള്‍ വാനോളം ഉയര്‍ന്നത് ഓരോ ഭാരതീയന്റെയും അഭിമാനം. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നാണ് പി.എസ്.എല്‍.വി സി37 പുറപ്പെട്ടത്. പിഎസ്എല്‍വിസി 37 ന്റെ 39ാം ദൗത്യം വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് എല്ലാവരും. എല്ലാ ഉപഗ്രഹങ്ങളുടെയുംകൂടി ഭാരം 1378 കിലോഗ്രാം വരും. ഇതില്‍ പ്രധാനം 714 കിലോ വരുന്ന കാര്‍ടോസാറ്റ് 2 ആണ്. ബാക്കി ഉപഗ്രഹങ്ങളില്‍ 96 എണ്ണം യുഎസിലെ വിവിധ ...

Read More »

രാജ്യം കാത്തിരിക്കുന്നു ആ ശുഭ മുഹൂര്‍ത്തത്തിനായി

ഉപഗ്രഹ വിക്ഷേപണത്തില്‍ പുതിയ ചരിത്രമെഴുതാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും പിഎസ്എല്‍വിസി37 പറന്നുയരുമ്പോള്‍ ലോക ചരിത്രം തന്നെ ഇന്ത്യ മാറ്റി മറിക്കും. പതിവില്‍ നിന്നും വ്യത്യസ്തമായി മറ്റാരും ഏറ്റെടുക്കാത്ത ദൗത്യവുമായാണ് ഇത്തവണ ഐ.എസ്.ആര്‍.ഓ ഉപഗ്രഹ വിക്ഷേപണത്തിന് ഒരുങ്ങുന്നത്. 104 ഉപഗ്രഹങ്ങളാണ് ഒറ്റയടിക്ക് വിക്ഷേപിക്കുക .ഈമാസം 15 നാണ് വിക്ഷേപണം. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളും ബാക്കി വിദേശ ഉപഗ്രഹങ്ങളുമാണ് ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുക.അമേരിക്ക, സ്വിറ്റ്‌സര്‍ലാന്‍ഡ് നെതര്‍ലാന്‍ഡ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 500 കിലോ ഗ്രാം ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുക. പിഎസ്എല്‍വിയുടെ വിക്ഷേപണം ...

Read More »

നിങ്ങള്‍ കണ്ടത് ഗ്രഹത്തെയാണോ? എങ്കില്‍ ഏത് ഗ്രഹം? തിരിച്ചറിയാനിതാ ചില മാര്‍ഗങ്ങള്‍

ബൈജു രാജു നമ്മുടെ ആകാശത്തു കാണുന്ന നക്ഷത്രങ്ങളില്‍ നിന്ന് ഓരോ ഗ്രഹങ്ങളേയും എങ്ങനെ മനസ്സിലാക്കാം ? അതിനു ചില മാര്‍ഗങ്ങളുണ്ട്. സൂര്യനും, ചന്ദ്രനും ‘ സഞ്ചരിക്കുന്ന ‘ പാതയില്‍ മാത്രമേ ഗ്രഹങ്ങളെ കാണുവാന്‍ സാധിക്കൂ. കുറച്ചു ദിവസം തുടര്‍ച്ചയായി നിരീക്ഷിച്ചാല്‍ നക്ഷത്രങ്ങള്‍ക്കിടയിലൂടെ ഗ്രഹങ്ങള്‍ നീങ്ങുന്നതായി നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ചുരുക്കി പറഞ്ഞാല്‍ നമ്മുടെ രാശിചക്രത്തിലൂടെ മിന്നാതെ ദിവസങ്ങള്‍കൊണ്ട് സാവകാശം സഞ്ചരിക്കുന്ന തെളിച്ചമുള്ള നക്ഷത്രത്തെപ്പോലെ കാണപ്പെടുന്നത് ഗ്രഹം ആവാം. സൂര്യന്‍ ഉദിക്കുന്നതും, നട്ടുച്ചയ്ക്കുള്ളതും, അസ്തമിക്കുന്നതും ആയ സ്ഥാനം പകല്‍ സമയം നോക്കി വെക്കുക. ആ മൂന്ന് ...

Read More »

യൂജിന്‍ സെര്‍നന്‍;സ്വര്‍ഗലോകത്തു നടന്ന അവസാനത്തെ മനുഷ്യന്‍

സാബു ജോസ് അപ്പോളോ ദൗത്യങ്ങളെന്നും മനുഷ്യന്റെ ചാന്ദ്രയാത്രയെന്നും കേള്‍ക്കുമ്പോള്‍ ഓര്‍മയിലെത്തുക ചന്ദ്രനില്‍ ആദ്യം കാലുകുത്തിയ നീല്‍ ആംസ്‌ട്രോംഗിന്റെ പേരായിരിക്കും. ചന്ദ്രനില്‍ ആദ്യമായി മനുഷ്യനെ എത്തിച്ചു എന്നതിലുപരിയായി ആംസ്‌ട്രോഗും ആല്‍ഡ്രിനും കോളിന്‍സും സഞ്ചരിച്ച അപ്പോളോ-11 ദൗത്യത്തിന് വലിയ ശാസ്ത്രീയ പ്രാധാന്യമൊന്നും ശാസ്ത്രലോകം കാണുന്നില്ല. യു.എസിന്റെ ചാന്ദ്രപര്യവേഷണ ദൗത്യമായ അപ്പോളോ പദ്ധതിയിലെ പതിനൊന്നാമത്തെ വിക്ഷേപണത്തിലാണ് ഈ മൂവര്‍സംഘം ചന്ദ്രോപരിതലത്തിലിറങ്ങയത്. അതിനുശേഷം നടന്ന ചാന്ദ്രദൗത്യങ്ങളില്‍ പത്തുപേര്‍കൂടി ചന്ദ്രനിലെത്തി വിവിധ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ ദൗത്യങ്ങളെല്ലാം ആംസ്‌ട്രോംഗ് സഞ്ചരിച്ച അപ്പോളോ-11 ദൗത്യത്തേക്കാള്‍ ശാസ്ത്രീയ പ്രാധാന്യമുള്ളവയാണ്. ഇതിലേറ്റവും വിജയകരമായ ശാസ്ത്രീയ ...

Read More »

വോയേജര്‍ പുതിയ തീരങ്ങളില്‍

സാബു ജോസ് പ്രപഞ്ചത്തില്‍ ഏറ്റവും അകലെയുള്ള മനുഷ്യനിര്‍മിത വസ്തുവാണ് നാസയുടെ ഇരട്ട ബഹിരാകാശപേടകങ്ങളായ വോയേജര്‍ സ്‌പേസ്‌കോഫ്റ്റുകള്‍. ഇവയില്‍ വോയേജര്‍-1 ഭൂമിയില്‍ നിന്നും 2000 കോടി കിലോമീറ്ററും വോയേജര്‍-2 ഭൂമിയില്‍ നിന്നും 1700 കോടി കിലോമീറ്ററും അകലെയാണ് ഇപ്പോഴുള്ളത്. നക്ഷത്രാന്തര സ്‌പേസിലെ ഇരുട്ടിലൂടെ പുതിയ ലോകങ്ങള്‍ തേടി ഈ പേടകങ്ങള്‍ യാത്ര തുടരുകയാണ്. സൗരയൂഥത്തിന്റെ അതിര്‍ത്തികള്‍ മറികടന്ന് യാത്ര തുടരുന്ന ഈ പേടകത്തില്‍ നിന്ന് ലഭിക്കുന്ന റേഡിയോ സിഗ്‌നലുകള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ഹബിള്‍ ബഹിരാകാശ ദൂരദര്‍ശനിയാണ് ഇപ്പോള്‍ ഈ ബഹിരാകാശ പേടകങ്ങളുടെ സഞ്ചാരപാതയേക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നത്. 20 ...

Read More »

വരുന്നൂ റെഡ്‌നോവ; ആകാംക്ഷയോടെ ശാസ്ത്രലോകം

സാബു ജോസ് പ്രപഞ്ചത്തിലെ മഹത്തായ ദൃശ്യവിസ്മയം കാണാന്‍ കാത്തിരുന്നോളൂ. രണ്ട് നക്ഷത്രങ്ങള്‍ കൂട്ടിമുട്ടുന്ന അപൂര്‍വ പ്രതിഭാസമായ റെഡ്‌നോവ 2022 ല്‍ ഭൂമിയില്‍ നിന്ന് നഗ്‌ന നേത്രങ്ങള്‍കൊണ്ട് നിരീക്ഷിക്കാന്‍ കഴിയും. ഒരു ഗാലക്‌സിയില്‍ പതിനായിരം വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ഇത്തരം പ്രതിഭാസങ്ങള്‍ സംഭവിക്കുന്നത്. നമ്മുടെ മാതൃഗാലക്‌സിയായ ക്ഷീരപഥത്തിനപ്പുറമുള്ള നക്ഷത്രസമൂഹങ്ങളില്‍ സംഭവിക്കുന്ന ഇത്തരം പ്രതിഭാസങ്ങള്‍ ഒരിക്കലും നഗ്‌ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയില്ല. ക്ഷീരപഥത്തില്‍ തന്നെ സംഭവിച്ചാലും അവയെല്ലാം കാണാന്‍ കഴിയുമെന്ന് വിചാരിക്കേണ്ട. കാരണം ക്ഷീരപഥത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമേ നമ്മുടെ ദൃശ്യപരിധിയില്‍ വരൂ. അതു കൊണ്ടുതന്നെ ഭൂമിയിലെ ...

Read More »

സൗരയൂഥത്തിന്റെ ഉല്‍പത്തി രഹസ്യം തേടി ലൂസി ട്രോജന്‍ ഛിന്നഗ്രഹങ്ങളില്‍

സാബു ജോസ് സൗരയൂഥത്തിന്റെ ഉദ്ഭവ രഹസ്യം കണ്ടുപിടിക്കാന്‍ നാസ ഒരുങ്ങുന്നു. 2017 ജനുവരി 4 ന് നാസ അംഗീകരിച്ച രണ്ട് ബഹിരാകാശ റോബോട്ടിക് ദൗത്യങ്ങളായ ലൂസിയും സൈക്കിയും യഥാക്രമം 2021 ലും 2023 ലും വിക്ഷേപിക്കപ്പെടും. ലൂസി ദൗത്യം വ്യാഴത്തിന്റെ ആറ് ട്രോജന്‍ ഛിന്നഗ്രഹങ്ങളില്‍ നിരീക്ഷണം നടത്തുമ്പേള്‍ പൂര്‍ണമായും ലോഹനിര്‍മിതമായ ഛിന്നഗ്രഹമായ 16 സൈക്കി യാണ് സൈക്കി ദൗത്യം നിരീക്ഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. വ്യാഴത്തിന്റെ ലെഗ്രാന്‍ഷ്യന്‍ പോയിന്റില്‍ കുരുങ്ങിക്കിടക്കുന്ന ട്രോജന്‍ ഛിന്നഗ്രങ്ങള്‍ക്ക് സൗരയൂഥത്തിന്റെ പ്രായം തന്നെയുണ്ട്. ഇവയ്ക്ക് സൗരയൂഥം രൂപംകൊണ്ട കാലത്തെ ഘടനയും രൂപവും തന്നെയാണ് ...

Read More »

തമോദ്വാരങ്ങള്‍ തേടി പുതിയ എക്‌സ്-റേ കണ്ണുകള്‍

സാബു ജോസ് നാസ വീണ്ടും എക്‌സ്-റേ ദൂര്‍ദര്‍ശിനി വിക്ഷേപിക്കുന്നു. മൂന്ന് ബഹിരാകാശ ദൂര്‍ദര്‍ശിനികളുടെ സംഘാതമായ ഈ എക്‌സ്- റേ കബ്‌സര്‍വേറ്ററി (The Imaging X-ray Polarimetry Explorer – IXPE) 2020 ല്‍ വിക്ഷേപിക്കും. തമോദ്വാരങ്ങള്‍, ന്യൂട്രോണ്‍ താരങ്ങള്‍, ക്വാസാറുകള്‍, പള്‍സാറുകള്‍ തുടങ്ങിയ വിദൂരവും ദുരൂഹവുമായ പ്രതിഭാസങ്ങളേക്കുറിച്ചുള്ള വിശദമായ പഠനമാണ് പുതിയ ഉപഗ്രഹവിക്ഷേപണം കൊണ്ട് നാസ ഉദ്ദേശിക്കുന്നത്. തമോദ്വാരങ്ങള്‍ പോലെയുള്ള പ്രതിഭാസങ്ങള്‍ അവയ്ക്കുചുറ്റുമുള്ള വാതകപടലത്തെ ദശലക്ഷക്കണക്കിന് ഡിഗ്രി സെല്‍ഷ്യസ് ചൂടുപിടിപ്പിക്കും ഈ വാതകപടലത്തില്‍ നിന്ന് പുറപ്പെടുന്ന ഉന്നത ഊര്‍ജനിലയിലുള്ള എക്‌സ്- കിരണങ്ങള്‍ ധ്രുവീകരണത്തിന് വിധേയമായിരിക്കും. ...

Read More »