Space

ചൊവ്വയിലേക്ക് പറക്കാനൊരുങ്ങി ഇന്‍സൈറ്റ്,വിക്ഷേപണം ഇന്ന് വൈകുന്നേരം നാലിന്‌

സാബു ജോസ്‌ സൗരയൂഥത്തിന്റെ ഉല്‍പ്പത്തി-പരിണാമത്തെ കുറിച്ച് പഠിക്കാന്‍ ഇന്‍സൈറ്റ് ഇന്ന് ചൊവ്വയിലേക്ക് പറക്കും. ഇന്ത്യ സമയം 4.30നാണ് വിക്ഷേപണം നടക്കുക. ചൊവ്വയില്‍ ഇറങ്ങുന്ന ഇന്‍സൈറ്റ് ചൊവ്വയുടെ ഉപരിതല ഘടന പരിശോധിക്കും. അതിലൂടെ ഭൂമിയും ചൊവ്വയും ശുക്രനും ബുധനുമുള്‍പ്പെടെയുള്ള ഭൗമഗ്രഹങ്ങളുടെ ഉല്‍പത്തി-പരിണാമ ഘട്ടങ്ങളേക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും സാധിക്കും. രണ്ട് വര്‍ഷം മുമ്പ് സാങ്കേതിക തകരാറുമൂലം മാറ്റിവെച്ച വിക്ഷേപണമാണ് ഇന്ന് നടക്കുന്നത്. ഉല്‍പത്തിയും പരിണാമ ഘട്ടങ്ങളും വിശദമായി പഠിക്കുകയും ഇന്‍സൈറ്റ് ദൗത്യത്തിന്റെ ലക്ഷ്യമാണ്. നാസ ചൊവ്വയിലേക്ക് വിക്ഷേപിക്കുന്ന റോബോട്ടിക് ലാന്‍ഡര്‍ ദൗത്യമാണ് ഇന്‍സൈറ്റ് . അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ...

Read More »

ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഹബ്ബിളിന്റെ അഞ്ച് പ്രധാന കണ്ടെത്തലുകള്‍

വിനോജ് അപ്പുകുട്ടന്‍ 2015 ഏപ്രില്‍ 24ന് 25 വര്‍ഷം തികച്ച ഹബ്ബിളിന്റെ നേട്ടങ്ങളിലെ പ്രധാനപ്പെട്ട അഞ്ച് കണ്ടുപിടുത്തങ്ങള്‍ ഇവിടെ പങ്കുവെക്കാം.990നു മുന്‍പ് പ്രപഞ്ചത്തിന്റെ പ്രായം ഏകദേശം ആയിരത്തിനും രണ്ടായിരം കോടി വര്‍ഷങ്ങള്‍ക്കിടയിലാണെന്നാണ് കരുതിയിരുന്നത്. പക്ഷേ, ഹബ്ബിളിന്റെ, പ്രപഞ്ചത്തിലെ അഗാധയിലേക്കുള്ള നിരീക്ഷണത്തില്‍ നിന്നും മനസിലായത് പ്രപഞ്ചത്തിന് 1300 നും 1400 നും കോടി വര്‍ഷങ്ങള്‍ക്കിടയിലാണെന്ന് ഹബ്ബിള്‍ നമുക്ക് മനസിലാക്കി തന്നു.ഏകദേശം 1380 കോടി വര്‍ഷം. ഗാലക്‌സികളുടെ നടുക്ക് തമോദ്വാരങ്ങള്‍ ഉണ്ടെന്നാണ് മറ്റൊരു കണ്ടെത്തല്‍. തമോദ്വാരത്തിന്റെ വലിപ്പവും ഗാലക്‌സികളുടെ നടുക്കുള്ള മുഴയുടെ വലിപ്പവും തമ്മിലുള്ള ബന്ധവും ഹബ്ബിളിന്റെ ...

Read More »

അഞ്ച് ലക്ഷം നക്ഷത്രങ്ങള്‍ ടെസിന്റെ നിരീക്ഷണപരിധിയില്‍;3000ല്‍പ്പരം വിദൂര ഗ്രഹങ്ങളെ കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ ശാസ്ത്രലോകം

സാബു ജോസ് 2018 ഏപ്രില്‍ 16 ന് വിക്ഷേപിച്ച ടെസ് സൗരയൂഥത്തിനു വെളിയിലുള്ള ഭൗമസമാന ഗ്രഹങ്ങളെ തിരഞ്ഞുപിടിക്കുന്നതിന് വേണ്ടി രൂപകല്‍പന ചെയ്തിട്ടുള്ള ബഹിരാകാശ ദൂര്‍ദര്‍ശിനിയാണ്. മൂന്ന് വര്‍ഷം മുമ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ച കെപ്‌ളര്‍ സ്‌പേസ്‌ക്രാഫ്റ്റ് രണ്ടായിരത്തില്‍ പരം അന്യഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ പലതും ഭൂമിയുമായി അടുത്തസാദൃശ്യം ഉള്ളവയാണ്. എന്നാല്‍ കെപ്‌ളറിനെ അപേക്ഷിച്ച് കൂടുതല്‍ നവീനമായ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ടെസ് അന്യഗ്രഹങ്ങളേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെപ്‌ളര്‍ സ്‌പേസ്‌ക്രാഫ്റ്റ് സ്വീകരിച്ച സംതരണ രീതി ഉപയോഗിച്ചുതന്നെയാണ് ടെസ് അന്യഗ്രഹവേട്ട നടത്തുന്നത്. നക്ഷത്രബിംബത്തിനും ദൂര്‍ദര്‍ശിനിയ്ക്കും ഇടയിലൂടെ ...

Read More »

ഏറ്റവും ശക്തമായ വിക്ഷേപണ വാഹനം ഏതാണെന്ന് അറിയാമോ

സാബു ജോസ് ലോകത്തിലെ ഏറ്റവും ശക്തമായ വിക്ഷേപണ വാഹനം ഏതാണെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളു, ഫാല്‍ക്കണ്‍ ഹെവി. അമേരിക്കന്‍ ശതകോടീശ്വരനായ എലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് കോര്‍പറേഷന്റെ പുനരുപയോഗ ശേഷിയുള്ള ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ് 2016 ഫെബ്രുവരി 6നായിരുന്നു വിജയകരമായി വിക്ഷേപിക്കപ്പെട്ടത്. 23 നില കെട്ടിടത്തിന്റെ ഉയരമുള്ള ഈ റോക്കറ്റിഗ് 63,800 കിലോഗ്രാം വരെ ഭാരമുള്ള പെലോഡുകള്‍ ലോ-എര്‍ത്ത് ഓര്‍ബിറ്റില്‍ എത്തിക്കാന്‍ കഴിയും. സ്‌പേസ് എക്‌സിന്റെ തന്നെ റോക്കറ്റായ ഫാല്‍ക്കണ്‍-9 ന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് ഫാല്‍ക്കണ്‍ ഹെവി. മൂന്ന് ഫാല്‍ക്കണ്‍-9 റോക്കറ്റുകളുടെ സംഘാതമാണെന്നും ...

Read More »

ക്ഷീരപഥത്തിന് വെളിയിലും ഗ്രഹങ്ങള്‍

സാബു ജോസ് ക്ഷീരപഥത്തിനു വെളിയിലുള്ള ഒരു ഗാലക്‌സിയില്‍ ഇതാദ്യമായാണ് ഗ്രഹസാന്നിധ്യം കണ്ടെത്തുന്നത്. സൗരയൂഥത്തിന് വെളിയിലുള്ള ഗ്രഹങ്ങളെയാണ് എക്‌സോപ്ലാനറ്റുകള്‍ അഥവാ അന്യഗ്രഹങ്ങള്‍ എന്നു പറയുന്നത്. നാസയുടെ കെപ്‌ളര്‍ സ്‌പേസ് ടെലസ്‌ക്കോപ്പും മറ്റ് ചില ഭൂതല ദൂരദര്‍ശിനികളും ഇത്തരം നിരവധി അന്യഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. 2018 ഫെബ്രുവരി ഒന്നിലെ കണക്കുപ്രകാരം 2794 ഗ്രഹകുടുംബങ്ങളിലായി 3728 അന്യഗ്രഹങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 622 വ്യവസ്ഥകളില്‍ ഒന്നിലധികം അന്യഗ്രങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഗ്രഹങ്ങളെല്ലാം നമ്മുടെ മാതൃഗാലക്‌സിയായ ക്ഷീരപഥത്തില്‍ തന്നെയുള്ള നക്ഷത്രങ്ങളെ ചുറ്റുന്നവയാണ്. ഇപ്പോഴിതാ ഒക്ലഹോമ യൂണിവേഴ്‌സിറ്റിയിലെ ജ്യോതിശാസ്ത്രജ്ഞര്‍ ഭൂമിയില്‍ ...

Read More »

ജിസാറ്റ്-11 ഇന്ത്യയുടെ ഏറ്റവും ഭാരം കൂടിയ വാര്‍ത്താവിനിമയ ഉപഗ്രഹം

സാബു ജോസ് ഇസ്രോ ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും ഭാരക്കൂടുതലുള്ള വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-11 വിക്ഷേപണത്തിന് തയ്യാറായി. ഫ്രാന്‍സിന്റെ ഏരിയന്‍-5 എന്ന ശക്തമായ റോക്കറ്റുപയോഗിച്ചാണ് ഈ ഭീമന്‍ ഉപഗ്രഹത്തെ വിക്ഷേപിക്കുന്നത്. അഞ്ച് ടണ്ണിലധികം ഭാരമുള്ള ഈ വാര്‍ത്താവിനിമയ ഉപഗ്രഹത്തെ ഭൂമിയില്‍ നിന്നും 35,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ജിയോസ്റ്റേഷനറി ഓര്‍ബിറ്റിലേക്കാണ് തൊടുത്തുവിടുന്നത്. ഇന്ത്യയിലെ ഗ്രാമീണ മേഖലയെ ഡിജിറ്റല്‍ വത്ക്കരിക്കുക എന്നതാണ് ഉപഗ്രഹത്തിന്റെ വിക്ഷേപണ ലക്ഷ്യം. ഗ്രാമീണ മേഖലയില്‍ ഇനി ഇന്റര്‍നെറ്റ് സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും ഫലപ്രദമായും ലഭ്യമാകും. ഫ്രഞ്ച് ഗയാനയിലെ കൗറു വിക്ഷേപണത്തറയില്‍ നിന്നാണ് ഉപഗ്രഹവിക്ഷേപണം ...

Read More »

കാത്തിരിപ്പിന് വിരാമം, ജൂലൈ 31 ന് പാര്‍ക്കര്‍ സൂര്യനിലേക്ക്

  സാബു ജോസ് നാസയുടെ സൂര്യദൗത്യമായ പാര്‍ക്കര്‍ സോളാര്‍ പ്രോബ് 2018 ജൂലൈ 31ന ് വിക്ഷേപിക്കുകയാണ്. 2009ല്‍ സോളാര്‍ പ്രോബ് എന്ന പേരിലാണ് ഈ ദൗത്യം രൂപകല്‍പ്പന ചെയ്തത്. 1990കളിലെ സോളാര്‍ ഓര്‍ബിറ്റര്‍ പദ്ധതിയില്‍നിന്നാണ് സോളാര്‍ പ്രോബ് രൂപകല്‍പ്പന ഉണ്ടായത്. സാമ്പത്തികനിയന്ത്രണം ഈ പദ്ധതി നീണ്ടുപോകുന്നതിന് കാരണമായി. തുടര്‍ന്ന് 2010 സോളാര്‍ പ്രോബ് പ്ലസ് എന്ന പേരില്‍ പുനര്‍നാമകരണം ചെയ്യുകയും 2015ല്‍ വിക്ഷേപിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ വിക്ഷേപണം നടന്നില്ല. 2017വരെ ഏതുദിവസവും വിക്ഷേപിക്കുമെന്ന അവസ്ഥയായിരുന്നു. 2017 അവസാനം ദൗത്യത്തിന്റെ പേരു മാറ്റി ...

Read More »

ബഹിരാകാശത്തേക്ക് നോക്കുന്ന കച്ചവട കണ്ണുകള്‍

സാബു ജോസ് അടുത്തകാലം വരെ ബഹിരാകാശ പര്യവേഷണങ്ങള്‍ നടന്നിരുന്നത് അതതു രാജ്യങ്ങളിലെ ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തിന് കീഴിലായിരുന്നു. വാര്‍ത്താവിനിമയ രംഗത്തും, പ്രതിരോധ മേഖലയിലും, കാലാവസ്ഥാ പ്രവചനത്തിലും, സാങ്കേതിക വിദ്യാഭ്യാസ രംഗത്തും, സൈനിക സൈനികേതര മേഖലയിലും, ഗതിനിര്‍ണയത്തിലുമെല്ലാം ബഹിരാകാശ പര്യവേഷണങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത പുരോഗതി സ്‌പേസ് ടെക്‌നോളി കരസ്ഥമാക്കിയ രാജ്യങ്ങളുടെ അഭിമാന സ്തംഭമായാണ് പരിഗണിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ മാറുകയാണ്. ബഹിരാകാശ പര്യവേഷണ രംഗത്തേയ്ക്കും സ്വകാര്യ മേഖല കടന്നുവന്നിരിക്കുകയാണ്. അതിനര്‍ഥം ഇനി ബഹിരാകാശവും വലിയൊരു വാണിജ്യകേന്ദ്രമായി മാറുകയാണെന്നാണ്. ഒരുപക്ഷെ ഏറ്റവും വലിയ വാണിജ്യകേന്ദ്രം. എലോണ്‍ മസ്‌ക് എന്ന അമേരിക്കന്‍ ...

Read More »

ഉപഗ്രഹങ്ങളുടെ ഉപയോഗങ്ങള്‍ എന്തെല്ലാം

വെബ് ഡെസ്‌ക്‌ നൂറ്റി നാല് ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് വിക്ഷേപിക്കുക വഴി ഇന്ത്യ ഒരിക്കല്‍ക്കൂടി അന്താരാഷ്ട്ര രംഗത്ത് ഉപഗ്രഹ സാങ്കേതികവിദ്യയില്‍ നമ്മുടെ വൈദഗ്ദ്ധ്യം തെളിയിച്ചിരിക്കുകയാണ്. വാസ്തവത്തില്‍ ഉപഗ്രഹങ്ങളുടെ മാര്‍ക്കറ്റിലെ ഏറ്റവും വലിയ ഡിസ്‌റപ്റ്റീവ് ഫോഴ്‌സാണ് ഇന്ത്യ എന്നുപറയാം. ഇന്ത്യ ഈ രംഗത്ത് എത്തുന്നതിനു മുന്‍പ് ഒന്നാം കിട രാജ്യങ്ങള്‍ക്ക് മാത്രം സാധിക്കുന്ന ഒന്നായിരുന്നു, ഉപഗ്രഹവിക്ഷേപണം. അവിടുത്തെ ശാസ്ത്രജ്ഞന്മാരുടെ ഉയര്‍ന്ന ശമ്പളവും ഉപഗ്രഹവിക്ഷേപണത്തിനും മറ്റുമുള്ള വലിയ ചെലവും കാരണം ഈ രംഗത്തെ സേവനവും വളരെ ചിലവുള്ളതായിരുന്നു. ഇരുപത് വര്‍ഷം മുന്‍പ് ഒരു ഉപഗ്രഹ ചിത്രം വാങ്ങുന്നതിന് ഇരുപതിനായിരം ...

Read More »

വരുന്നൂ സൂപ്പര്‍ ടെലസ്‌ക്കോപ്പുകള്‍

സാബു ജോസ് പ്രപഞ്ചത്തേക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കണമെങ്കില്‍ നമ്മുടെ നിരീക്ഷണവും മികച്ചതായിരിക്കണം അതിലേറ്റവും പ്രധാനം ദൂരദര്‍ശിനികള്‍ ഉപയോഗിച്ചുള്ള ആകാശനിരീക്ഷണമാണ്. ദൂരദര്‍ശിനികളേക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പങ്ങളെയൊന്നാകെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വലുതും ശക്തവുമായ ദൂരദര്‍ശിനികളെയാണ് ശാസ്ത്രലോകം പരിചയപ്പെടുത്തുന്നത്. അത്തരം ആറ് സൂപ്പര്‍ ടെലസ്‌ക്കോപ്പുകളാണ് ഒരു ദശാബ്ദത്തിനുള്ളില്‍ യാഥാര്‍ഥ്യമാകുന്നത്. തേര്‍ട്ടി മീറ്റര്‍ ടെലസ്‌ക്കോപ്പ് നിരവധി രാജ്യങ്ങളുടെ സഹകരണത്തോടെ നിര്‍മിക്കുന്ന ഒരു അന്താരാഷ്ട്ര സംരംഭമാണ് ടി.എം.ടി. ചൈന, ഇന്ത്യ, ജപ്പാന്‍, കാനഡ,അമേരിക്ക എന്നീ രാജ്യങ്ങളാണ് ഈ സംരംഭത്തിലെ മുഖ്യസഹകാരികള്‍. 1500 കോടി യു. എസ് ഡോളറാണ് ഈ സൂപ്പര്‍ ടെലസ്‌ക്കോപ്പിന്റെ നിര്‍മാണച്ചെലവ്. ...

Read More »