Must Read

വിദേശ മെഡിക്കല്‍ വിദ്യാഭ്യാസം; ആശങ്ക നീക്കാം, വഴികാട്ടാന്‍ അനിക്സ് എഡ്യൂക്കേഷന്‍

സാധാരണക്കാരുടെ മക്കള്‍ക്കും ഇനി ഡോക്ടറും എഞ്ചിനിയറുമാകാം. നാട്ടിലെ കോളജുകളില്‍ മെഡിസിന്‍, എഞ്ചിനിയിറിംഗ് പഠനം പൂര്‍ത്തീകരിക്കാന്‍ ലക്ഷങ്ങള്‍ ചിലവാക്കേണ്ടി വരുമ്പോള്‍ കിഴക്കന്‍ യൂറോപ്പിലെ ഉക്രെയ്ന്‍, ജോര്‍ജിയ, ബള്‍ഗേറിയ, അര്‍മേനിയ, റഷ്യ, ബലാറസ് , പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളില്‍ വിദേശപഠത്തിന് വന്‍ അവസരം. ദക്ഷിണേന്ത്യയിലെ മുന്‍നിര എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയായ കൊച്ചി ആസ്ഥാനമായുള്ള അനിക്‌സ് എഡ്യുക്കേഷനിലൂടെ വിദേശ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളില്‍ കുറഞ്ഞ ഫീസില്‍ എം ബി ബി എസ്, എഞ്ചിനിയറിംഗ് പഠനം പൂര്‍ത്തിയാക്കാം. ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കി വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളില്‍ അനിക്‌സ് എഡ്യൂക്കേഷന്‍ ...

Read More »

എന്താണു ആരോഗ്യപരമായ ഭക്ഷണരീതി ?

ഡോ.ജിതിന്‍ റ്റി. ജോസഫ് jtjthekkel@gmail.com ഇഷ്ടമുള്ള ഭക്ഷണം മാത്രം കഴിക്കുന്നതാണോ അതോ സസ്യാഹാരം മാത്രം കഴിക്കുന്നതാണോ ,അതുമല്ല ഓര്‍ഗാനിക് പച്ചക്കറികള്‍ മാത്രം കഴിക്കുന്നതാണോ ആരോഗ്യപരമായ ഭക്ഷണരീതി?. എന്റെ ഉത്തരം വളരെ ലളിതം ആണ് …നമ്മുടെ ശരീരത്തെ അറിഞ്ഞു ,അതിനു വേണ്ട പോഷകങ്ങള്‍ ഏതാണന്നു മനസിലാക്കി , ആ പോഷകങ്ങള്‍ ലഭിക്കുന്ന ഭക്ഷണം ശരിയായ അളവില്‍ , കഴിക്കുന്നതാണ് ആരോഗ്യപരമായ ഭക്ഷണ രീതി . ഇത്തരത്തിലുള്ള ഭക്ഷണക്രമത്തിന്റെ കുറവ് ഭാരതത്തിലെ ജനങ്ങളുടെ ഇടയില്‍ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ് ,,അത് കേവലം ദരിദ്രരില്‍ മാത്രം ഒതുങ്ങുന്നതല്ല ...

Read More »

സ്‌റ്റോക്ക്ഫിഷിനെ തകര്‍ത്ത ആല്‍ഫാ സീറോ

ശ്രീകാന്ത് കാരേറ്റ് ഒരാളെ ചെസ്സ് കളിക്കേണ്ടത് എങ്ങനെയാണന്ന് പഠിപ്പിക്കുക. അടിസ്ഥാന നിയമങ്ങള്‍ മനസിലാക്കിയതിനു ശേഷം അയാള്‍ നാല് മണിക്കൂര്‍ ചെസ്സ് ബോര്‍ഡില്‍ സ്വയം പരിശീലിക്കുക. എന്നിട്ട് ചെസ്സിലെ ലോക ചാമ്പ്യനെ വളരെ ദയനീയമായി പരാജയപ്പെടുത്തുക. കേട്ടിട്ട് അവിശ്വസനീയമായി തോന്നുന്നുണ്ടോ? എന്നാല്‍ അത്തരമൊരു അദ്ഭുതത്തിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശാസ്ത്രസാങ്കേതിക ലോകം സാക്ഷ്യം വഹിച്ചത്. ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) വിഭാഗമായ ഡീപ്‌മൈന്‍ഡ് വികസിപ്പിച്ചെടുത്ത സ്വയം പഠിക്കാന്‍ കഴിവുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമായ ‘ആല്‍ഫ സീറോ’ ആണ് കഥയിലെ നായകന്‍. നിലവിലെ കമ്പ്യൂട്ടര്‍ ചെസ്സ് ചാമ്പ്യന്‍ ആയ സ്റ്റോക്ക്ഫിഷ് എന്ന ...

Read More »

കാത്തിരിപ്പിന് വിരാമം, ജൂലൈ 31 ന് പാര്‍ക്കര്‍ സൂര്യനിലേക്ക്

  സാബു ജോസ് നാസയുടെ സൂര്യദൗത്യമായ പാര്‍ക്കര്‍ സോളാര്‍ പ്രോബ് 2018 ജൂലൈ 31ന ് വിക്ഷേപിക്കുകയാണ്. 2009ല്‍ സോളാര്‍ പ്രോബ് എന്ന പേരിലാണ് ഈ ദൗത്യം രൂപകല്‍പ്പന ചെയ്തത്. 1990കളിലെ സോളാര്‍ ഓര്‍ബിറ്റര്‍ പദ്ധതിയില്‍നിന്നാണ് സോളാര്‍ പ്രോബ് രൂപകല്‍പ്പന ഉണ്ടായത്. സാമ്പത്തികനിയന്ത്രണം ഈ പദ്ധതി നീണ്ടുപോകുന്നതിന് കാരണമായി. തുടര്‍ന്ന് 2010 സോളാര്‍ പ്രോബ് പ്ലസ് എന്ന പേരില്‍ പുനര്‍നാമകരണം ചെയ്യുകയും 2015ല്‍ വിക്ഷേപിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ വിക്ഷേപണം നടന്നില്ല. 2017വരെ ഏതുദിവസവും വിക്ഷേപിക്കുമെന്ന അവസ്ഥയായിരുന്നു. 2017 അവസാനം ദൗത്യത്തിന്റെ പേരു മാറ്റി ...

Read More »

ഉപഗ്രഹങ്ങളുടെ ഉപയോഗങ്ങള്‍ എന്തെല്ലാം

വെബ് ഡെസ്‌ക്‌ നൂറ്റി നാല് ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് വിക്ഷേപിക്കുക വഴി ഇന്ത്യ ഒരിക്കല്‍ക്കൂടി അന്താരാഷ്ട്ര രംഗത്ത് ഉപഗ്രഹ സാങ്കേതികവിദ്യയില്‍ നമ്മുടെ വൈദഗ്ദ്ധ്യം തെളിയിച്ചിരിക്കുകയാണ്. വാസ്തവത്തില്‍ ഉപഗ്രഹങ്ങളുടെ മാര്‍ക്കറ്റിലെ ഏറ്റവും വലിയ ഡിസ്‌റപ്റ്റീവ് ഫോഴ്‌സാണ് ഇന്ത്യ എന്നുപറയാം. ഇന്ത്യ ഈ രംഗത്ത് എത്തുന്നതിനു മുന്‍പ് ഒന്നാം കിട രാജ്യങ്ങള്‍ക്ക് മാത്രം സാധിക്കുന്ന ഒന്നായിരുന്നു, ഉപഗ്രഹവിക്ഷേപണം. അവിടുത്തെ ശാസ്ത്രജ്ഞന്മാരുടെ ഉയര്‍ന്ന ശമ്പളവും ഉപഗ്രഹവിക്ഷേപണത്തിനും മറ്റുമുള്ള വലിയ ചെലവും കാരണം ഈ രംഗത്തെ സേവനവും വളരെ ചിലവുള്ളതായിരുന്നു. ഇരുപത് വര്‍ഷം മുന്‍പ് ഒരു ഉപഗ്രഹ ചിത്രം വാങ്ങുന്നതിന് ഇരുപതിനായിരം ...

Read More »

വരുന്നൂ സൂപ്പര്‍ ടെലസ്‌ക്കോപ്പുകള്‍

സാബു ജോസ് പ്രപഞ്ചത്തേക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കണമെങ്കില്‍ നമ്മുടെ നിരീക്ഷണവും മികച്ചതായിരിക്കണം അതിലേറ്റവും പ്രധാനം ദൂരദര്‍ശിനികള്‍ ഉപയോഗിച്ചുള്ള ആകാശനിരീക്ഷണമാണ്. ദൂരദര്‍ശിനികളേക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പങ്ങളെയൊന്നാകെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വലുതും ശക്തവുമായ ദൂരദര്‍ശിനികളെയാണ് ശാസ്ത്രലോകം പരിചയപ്പെടുത്തുന്നത്. അത്തരം ആറ് സൂപ്പര്‍ ടെലസ്‌ക്കോപ്പുകളാണ് ഒരു ദശാബ്ദത്തിനുള്ളില്‍ യാഥാര്‍ഥ്യമാകുന്നത്. തേര്‍ട്ടി മീറ്റര്‍ ടെലസ്‌ക്കോപ്പ് നിരവധി രാജ്യങ്ങളുടെ സഹകരണത്തോടെ നിര്‍മിക്കുന്ന ഒരു അന്താരാഷ്ട്ര സംരംഭമാണ് ടി.എം.ടി. ചൈന, ഇന്ത്യ, ജപ്പാന്‍, കാനഡ,അമേരിക്ക എന്നീ രാജ്യങ്ങളാണ് ഈ സംരംഭത്തിലെ മുഖ്യസഹകാരികള്‍. 1500 കോടി യു. എസ് ഡോളറാണ് ഈ സൂപ്പര്‍ ടെലസ്‌ക്കോപ്പിന്റെ നിര്‍മാണച്ചെലവ്. ...

Read More »

പ്രകൃതിയില്ലെങ്കില്‍ മനുഷ്യരില്ല; കൈകോര്‍ക്കാം പ്രകൃതി സംരക്ഷണത്തിനായി…

സാബുജോസ്  ഭൂമിയുടെ നിലനില്‍പ് അവതാളത്തിലായാല്‍ പിന്നെ അധികാരത്തിനും, അധിനിവേശങ്ങള്‍ക്കും, മതത്തിനും രാഷ്ട്രീയത്തിനുമൊക്കെ എന്തു പ്രസക്തി ? മനുഷ്യരുടെ ഇടപെടല്‍കൊണ്ട് ആഗോള താപനിലയിലുണ്ടാകുന്ന വര്‍ധനവിന്റെ 55 ശതമാനവും 55 രാജ്യങ്ങളുടെ സംഭാവനയാണ്. ഇതില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്നത് ചൈനയാണ്. അമേരിക്കയ്ക്കും ഇന്ത്യയ്ക്കുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഈ രാജ്യങ്ങളാണ് താപവര്‍ധനവിനു കാരണമാകുന്ന നടപടികള്‍ നിയന്ത്രിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഫ്രാന്‍സ് അനുകരണീയമായ ഒരു മാതൃക ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. അവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ 90 ശതമാനവും കാര്‍ബണ്‍ ബഹിര്‍ഗമനം കൂടാതെയുള്ള മാര്‍ഗങ്ങളിലൂടെയാണ് നടത്തുന്നത്. അണുനിലയങ്ങള്‍, വിന്‍ഡ്മില്‍, ജലവൈദ്യുത പദ്ധതി എന്നീ ...

Read More »

ആഗോളതാപനം വെറുമൊരു കെട്ടുകഥയൊ?

പ്രത്യേക ലേഖകന്‍ ആഗോളതാപനം വെറുമൊരു കെട്ടുകഥയാെണന്നും ഭൂമിയിലെ താപവര്‍ധനവ് ഒരു താത്കാലിക പ്രതിഭാസം മാത്രമാണെന്നും വാദിക്കുന്നവരുമുണ്ട്. പ്രാപഞ്ചിക പ്രതിഭാസങ്ങളാണ് ആഗോളതാപനത്തിനും അതുവഴിയുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നതെന്നാണ് അവരുടെ വാദം. ഭൂമിയുടെ ചരിത്രത്തില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മനുഷ്യരുടെയും മറ്റു ജന്തുക്കളുടെയും ഇടപെടലുകള്‍കൊണ്ട് ഇത്തരം പ്രതിഭാസങ്ങളുടെ തീവ്രത വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്നും പറയുന്ന വിമര്‍ശകരില്‍ ചില ശാസ്ത്രജ്ഞരുമുണ്ടെന്നുള്ള കാര്യം ശ്രദ്ധേയമാണ്. ആഗോളതാപനത്തില്‍ മനുഷ്യന്റെ പങ്കിനെതിരെ വിമര്‍ശകര്‍ ഉന്നയിക്കുന്ന ചോദ്യങ്ങളും അവയ്ക്ക് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ നല്‍കുന്ന വിശദീകരണങ്ങളും എന്താണെന്നു നോക്കാം. പലരും പലവട്ടം ചര്‍ച്ച ചെയ്ത വിഷയമാണെങ്കിലും ...

Read More »

മഴ..മഴ.. കുട..കുട.. മഴയില്ലെങ്കില്‍ കൃത്രിമ മഴ

സാബു ജോസ് കേരളം ഇന്ന് കൃത്രിമ മഴയുടെ സാധ്യതയേക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. എന്താണ് കൃത്രിമ മഴയെന്ന് നോക്കാം. സാങ്കേതികവിദ്യയുടെ സഹായത്തോടെ മഴ പെയ്യിക്കുന്നതാണ് കൃത്രിമ മഴ. ക്ലൗഡ് സീഡിങ്് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മഴ കൃത്രിമമായി പെയ്യിക്കുന്നത്. രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് കൃത്രിമ മഴ ഉണ്ടാക്കുന്നത്. ക്ലൗഡ് സീഡിങ് കാലാവസ്ഥയില്‍ മാറ്റം വരുത്തുന്നതിനുപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ക്ലൗഡ് സീഡിംങ്. കൃത്രിമ മഴ, കൃത്രിമ മഞ്ഞുണ്ടാക്കുക, മൂടല്‍ മഞ്ഞ് കുറയ്ക്കുക എന്നിവയാണ് ക്ലൗഡ് സീഡിംങ് ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങള്‍. 1946 ല്‍ അമേരിക്കല്‍ ശാസ്ത്രജ്ഞനായ വിന്‍സെന്റ് ഷെയ്ഫറാണ് ...

Read More »

ഇന്ന് വനിതാദിനം: ബഹിരാകാശയാത്രയും സ്ത്രീകളും

സാബു ജോസ് ജീവിതത്തിന്റെയും തൊഴിലിന്റെയും ഏതു മേഖലയിലും ഇന്ന് വനിതകള്‍ പുരുഷന്‍മാരോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട് ലിംഗ വിവേചനവും, തൊഴില്‍ അസമത്വവും, അവസര നിഷേധവുമൊന്നും ഒരു ആധുനിക ലോകക്രമത്തില്‍ വിലപ്പോകില്ല. ഒരു കാലത്ത് പുരുഷാധിപത്യം നിറഞ്ഞുനിന്ന ബഹിരാകാശപര്യവേഷണ രംഗത്തും സ്ത്രികരായ വനിതകളേക്കുറിച്ചും, സ്‌പേസില്‍ അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകളേക്കുറിച്ചും കുറെയേറെ പറയാനുണ്ട്. നിരവധി രാജ്യങ്ങളിലെ സ്ത്രീകള്‍ ബഹിരാശാകത്ത് എത്തുകയും വിവിധ ഗവേഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യതിട്ടുണ്ട്. വനിതകളുടെ ബഹിരാകാശയാത്രയ്ക്ക് തുടക്കം കുറിച്ചത് പഴയ സോവിയറ്റ് യൂണിയനാണ്. സോവിയറ്റ് ബഹിരാകാശ സഞ്ചാരിണിയായ വാലന്റീന തെരഷ്‌ക്കോവ 1963 ജൂണ്‍ 16 നാണ് ഭൂമിയുടെ ...

Read More »