Must Read

മൊബൈല്‍ഫോണ്‍ ആരോഗ്യത്തിന് ഹാനികരമോ?

സാബു ജോസ് മൊബൈല്‍ ഫോണുകളില്ലാത്ത ഒരു ലോകത്തേക്കുറിച്ച് ഇന്ന് ചിന്തിക്കാന്‍ സാധ്യമല്ല. ലോകമൊട്ടാകെ 500 കോടിയില്‍പരം മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ ഇന്ന് നിലവിലുണ്ട്. മൊബൈല്‍ ഫോണ്‍ ക്യാന്‍സറിന് കാരണമാകും, തലച്ചോറിലെ നേര്‍ത്ത സ്തരങ്ങള്‍ ഉരുകിയൊലിക്കും, കുട്ടികളില്‍ ബൂദ്ധിമാന്ദ്യത്തിനും ഓര്‍മക്കുറവിനും കാരണമാകും. തലച്ചോറ് ചൂടാകും എന്നിങ്ങനെ പോകുന്നു മൊബൈല്‍ ഫോണുകളുടെ അപകട സാധ്യതകള്‍. പപ്പായ മരങ്ങളും, മുരിക്കും അങ്ങാടിക്കുരുവികളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഇതിന് കാരണം മൊബൈല്‍ ഫോണ്‍ ടവറുകളാണ് എന്ന് വിലപിക്കുന്ന പരിസ്ഥിതി സ്‌നേഹികളുമുണ്ട്. തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ മസ്തിഷ്‌ക്കം ഹാഫ്-ബോയില്‍ഡ് എഗ്ഗ് ...

Read More »

ഏറ്റവും ശക്തമായ വിക്ഷേപണ വാഹനം ഏതാണെന്ന് അറിയാമോ

സാബു ജോസ് ലോകത്തിലെ ഏറ്റവും ശക്തമായ വിക്ഷേപണ വാഹനം ഏതാണെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളു, ഫാല്‍ക്കണ്‍ ഹെവി. അമേരിക്കന്‍ ശതകോടീശ്വരനായ എലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് കോര്‍പറേഷന്റെ പുനരുപയോഗ ശേഷിയുള്ള ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ് 2016 ഫെബ്രുവരി 6നായിരുന്നു വിജയകരമായി വിക്ഷേപിക്കപ്പെട്ടത്. 23 നില കെട്ടിടത്തിന്റെ ഉയരമുള്ള ഈ റോക്കറ്റിഗ് 63,800 കിലോഗ്രാം വരെ ഭാരമുള്ള പെലോഡുകള്‍ ലോ-എര്‍ത്ത് ഓര്‍ബിറ്റില്‍ എത്തിക്കാന്‍ കഴിയും. സ്‌പേസ് എക്‌സിന്റെ തന്നെ റോക്കറ്റായ ഫാല്‍ക്കണ്‍-9 ന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് ഫാല്‍ക്കണ്‍ ഹെവി. മൂന്ന് ഫാല്‍ക്കണ്‍-9 റോക്കറ്റുകളുടെ സംഘാതമാണെന്നും ...

Read More »

സയന്‍സ് ഹോക്കിംഗിനോടും ഹോക്കിംഗ് സയന്‍സിനോടും ചെയ്തത്

സാബു ജോസ് സ്റ്റീഫന്‍ വില്യം ഹോക്കിംഗ്. തമോദ്വാരങ്ങളെ പ്രണയിച്ച രാജകുമാരന്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 14 ന് അന്തരിച്ചു. അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് എന്ന മോട്ടോര്‍ ന്യൂറോണ്‍ അസുഖം പിടിപെട്ടതിനാല്‍ വര്‍ഷങ്ങളായി ശയ്യാവലംബിയാണ് ഹോക്കിംഗ്. സ്വതന്ത്രമായി ചലിക്കുന്നതിനോ സംസാരിക്കുന്നതിനോ കഴിയാത്ത ഹോക്കിംഗിന്റെ മസ്തിഷ്‌ക്കം പൂര്‍ണ ആരോഗ്യത്തോടെ സംഭവങ്ങളോട് ഇതുവരെ പ്രതികരിക്കുന്നുണ്ടായിരുന്നു. സൂപ്പര്‍ കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് അദ്ദേഹത്തിന്റെ മസ്തിഷ്‌ക്ക വ്യാപാരങ്ങളെ പുനസൃഷ്ടിച്ചാണ് ശാസ്ത്രസമൂഹത്തിനു മുന്നിലും പൊതുസമൂഹത്തിലും അവതരിപ്പിച്ചിരുന്നത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതിഹാസമായി മാറിയ ശാസ്ത്രകാരന്‍. ഐന്‍സ്റ്റൈനു ശേഷം പൊതുസമൂഹം ഏറ്റവുമധികം ആരാധിച്ച ശാസ്ത്രജ്ഞന്‍ ഒരു പക്ഷെ ഹോക്കിംഗ് ...

Read More »

നമുക്കെന്തിനാണൊരു കണികാ പരീക്ഷണശാല

  സാബു ജോസ് ഒരു ദശാബ്ധത്തിലേറെയായി അനിശ്ചിതത്വത്തിലായിരുന്ന ഇന്ത്യയുടെ കണികാപരീക്ഷണശാല യാഥാര്‍ഥ്യത്തോടടുക്കുകയാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും പാരിസ്ഥിതിക അനുമതിലഭിച്ച ഇന്ത്യാ ബേസ്ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററിയുടെ നിര്‍മാണം ഉടന്‍ പുനരാരംഭിക്കുമെന്ന വാര്‍ത്ത ഇന്ത്യന്‍ ശാസ്ത്ര സമൂഹം ആവേശത്തോടെയാണ് സ്വീകരിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിനേത്തുടര്‍ന്ന് ഈ കണികാ പരീക്ഷണശാലയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. പരീക്ഷണശാലയ്ക്കു വേണ്ടിയുള്ള തുരങ്കനിര്‍മാണം തുടങ്ങി വന്യജീവി സംരക്ഷണം, ജല മലിനീകരണം, വനനശീകരണം, ശബ്ദ ശല്യം എന്നിങ്ങനെ നിരവധി വാദങ്ങള്‍ തത്പരകക്ഷികള്‍ ഉയര്‍ത്തികൊണ്ടു വന്നിരുന്നു. അതിനും പുറമെ ഈ പരീക്ഷണശാലയുമായി സഹകരിക്കുന്ന ...

Read More »

ബള്‍ബ് കണ്ടുപിടിച്ചത് എഡിസണല്ലെങ്കില്‍ പിന്നെയാര് ?

ശാസ്ത്രലോകത്തെ കുപ്രസിദ്ധ മോഷണങ്ങള്‍-1 മനുഷ്യരുടെ ജീവിതം സുഖപ്രദമാക്കുന്നത് ശാസ്ത്രമേഖലയിലുണ്ടാകുന്ന കണ്ടുപിടിത്തങ്ങളാണ്. നാമിന്നുപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും ശാസ്ത്രത്തിന്റെ സംഭാവനയാണ്. എന്നാല്‍ ഇവയില്‍ കുറെ ഉപകരണങ്ങളെങ്കിലും അവ കണ്ടുപിടിച്ച ആളുടെ പേരിലല്ല അറിയപ്പെടുന്നത്. സംശയിക്കേണ്ട. ശാസ്ത്രലോകത്തെ അത്തരം ചില കുപ്രസിദ്ധ മോഷണങ്ങള്‍ പരിശോധിക്കുകയാണ് ശാസ്ത്ര ലേഖകന്‍ സാബു ജോസ്. വൈദ്യുത ബള്‍ബ് വൈദ്യുത ബള്‍ബ് കണ്ടുപിടിച്ചത് ആരാണെന്ന് ചോദിച്ചാല്‍ തോമസ് അല്‍വാ എഡിസണ്‍ എന്നാവും മറുപടി. എന്നാല്‍ ഈ ബഹുമതിക്ക് എഡിസണ്‍ അര്‍ഹനാണെന്ന് പറയാന്‍ കഴിയില്ല. ശാസ്ത്രചരിത്രത്തിലെ വലിയൊരു മോഷണത്തിന്റെ കഥയാണ് വൈദ്യുത ബള്‍ബിന് പറയാനുള്ളത്. ബ്രിട്ടീഷ് ...

Read More »

ജിസാറ്റ്-11 ഇന്ത്യയുടെ ഏറ്റവും ഭാരം കൂടിയ വാര്‍ത്താവിനിമയ ഉപഗ്രഹം

സാബു ജോസ് ഇസ്രോ ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും ഭാരക്കൂടുതലുള്ള വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-11 വിക്ഷേപണത്തിന് തയ്യാറായി. ഫ്രാന്‍സിന്റെ ഏരിയന്‍-5 എന്ന ശക്തമായ റോക്കറ്റുപയോഗിച്ചാണ് ഈ ഭീമന്‍ ഉപഗ്രഹത്തെ വിക്ഷേപിക്കുന്നത്. അഞ്ച് ടണ്ണിലധികം ഭാരമുള്ള ഈ വാര്‍ത്താവിനിമയ ഉപഗ്രഹത്തെ ഭൂമിയില്‍ നിന്നും 35,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ജിയോസ്റ്റേഷനറി ഓര്‍ബിറ്റിലേക്കാണ് തൊടുത്തുവിടുന്നത്. ഇന്ത്യയിലെ ഗ്രാമീണ മേഖലയെ ഡിജിറ്റല്‍ വത്ക്കരിക്കുക എന്നതാണ് ഉപഗ്രഹത്തിന്റെ വിക്ഷേപണ ലക്ഷ്യം. ഗ്രാമീണ മേഖലയില്‍ ഇനി ഇന്റര്‍നെറ്റ് സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും ഫലപ്രദമായും ലഭ്യമാകും. ഫ്രഞ്ച് ഗയാനയിലെ കൗറു വിക്ഷേപണത്തറയില്‍ നിന്നാണ് ഉപഗ്രഹവിക്ഷേപണം ...

Read More »

ബിഗ് ബാംഗ് തിയറിയില്‍ ഭഗവത് ഗീതയ്ക്ക് എന്തുകാര്യം

  സാബു ജോസ് നിലവിലുള്ള ഏറ്റവും പ്രബലമായ പ്രപഞ്ച സിദ്ധാന്തമായ ബിംഗ് ബാംഗ് തിയറിയെ മാറ്റിമറിക്കുമെന്ന് അവകാശപ്പെടുന്ന ഭൗതിക ദര്‍ശനവുമായി മലയാളത്തിലെ ഒരു പ്രമുഖ എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മഹാവിസ്‌ഫോടനമെന്ന ആശയത്തെ നിരാകരിക്കന്നതാണ് ഭഗവത് ഗീതയിലെ ശ്ലോകങ്ങളില്‍ നിന്നും അദ്ദേഹം സമീകരിച്ചെടുത്ത ‘അവ്യക്ത’ എന്ന ദര്‍ശനം. ദ്രവ്യത്തിനും ഊര്‍ജത്തിനുമല്ല, മറിച്ച് സ്‌പേസിനാണ് അത് പ്രാധാന്യം നല്‍കുന്നത്. അവ്യക്തയാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാനം. അവ്യക്തയിലാണ് പ്രപഞ്ചം നിലനില്‍ക്കുന്നത്. ജലത്തിലെ ചുഴികള്‍ പോലെ അവ്യക്തയില്‍ ദ്രവ്യം പ്രവര്‍ത്തിക്കുന്നു. ചുരുങ്ങുകയും നിവരുകയും ചെയ്യുന്നു. അന്‍പതു വര്‍ഷങ്ങളായുള്ള ഗവേഷണമാണ് പുതിയൊരു ...

Read More »

ആ നോട്ടം ആരെയും വീഴ്ത്തും

പരുക്കന്‍ ശബ്ദം മുഴക്കി കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും പറന്നു നടക്കുന്ന കോഴിവേഴാമ്പല്‍ ആരെയും ആകര്‍ഷിക്കും. അല്ലെങ്കിലും ചാഞ്ഞും ചരിഞ്ഞും കഴുത്തു നീട്ടിയും കുറുക്കിയുമുള്ള നോട്ടം കണ്ടാല്‍ ആരാണ്  ശ്രദ്ധിതിരിക്കുക. കക്ഷി കാര്യം ഒരു രസികനാണെങ്കിലും ഒരിടത്തും അടങ്ങിയിരിക്കുന്ന സ്വഭാവക്കാരനേയല്ല. സഹ്യപര്‍വതവനനിരകളില്‍ മാത്രം കാണുന്ന ഒരു തദ്ദേശീയ കാട്ടുപക്ഷിയാണ് കോഴിവേഴാമ്പല്‍ . കേരളത്തില്‍ പൊട്ടന്‍ വേഴാമ്പല്‍, മഴയമ്പുള്ള്എന്നൊക്കെ അറിയപ്പെടാറുണ്ട്. കേരളത്തിലെ വനങ്ങളുടെ ശബ്ദം എന്നു പറയുന്നത് കോഴിവേഴാമ്പലിന്റെ ശബ്ദമാണെന്ന് പറയുന്നതി തെറ്റൊന്നുമില്ല. പക്ഷേ തികച്ചും തദ്ദേശ്ശീയമായ വംശം ആയതിനാല്‍ ഇവിടുത്തെ പരിസ്ഥിതിയിലുള്ള ഓരോ ചെറിയമാറ്റവും ...

Read More »

കണ്ണാണ് മറക്കരുത്

ഡോ. നവജീവന്‍ ഡോ.നെല്‍സണ്‍ ജോസഫ് (ഇന്‍ഫോ ക്ലിനിക്) ഒരു മനുഷ്യന്റെ വലിയ ശരീരത്തില്‍ ഏറ്റവും പ്രാധാന്യമുള്ള അവയവങ്ങളിലൊന്ന് ഇത്തിരിപ്പോന്ന ഈ കണ്ണാണെന്ന് പറഞ്ഞാല്‍ അതൊരു അതിശയോക്തിയാകില്ല. മറ്റേതു നഷ്ടം സഹിച്ചാലും കാഴ്ച നഷ്ടപ്പെടുന്നത് നമുക്ക് മിക്കവര്‍ക്കും സങ്കല്പത്തിനതീതമാണ്. എല്ലാം കാണാനും ചിലത് കണ്ടില്ലെന്ന് നടിക്കാനും കണ്ണും കാഴ്ചയും കൂടിയേ തീരൂ. കണ്ണും മിഴിയും അക്ഷിയും നിറഞ്ഞുനില്‍ക്കുന്ന കഥയും കവിതയും പഴഞ്ചൊല്ലുകളുമെല്ലാം ‘കണ്ണിലെ കൃഷ്ണമണിപോലെയാണ്’ കണ്ണിന്റെ കാര്യമെന്ന് സൂചിപ്പിക്കുന്നുണ്ട്.  എന്താണീ കാഴ്ച? നമ്മള്‍ ഒരു വസ്തുവിനെ കാണുന്നതെങ്ങനെയാണ്? ഒരു വസ്തുവില്‍ നിന്നും പുറപ്പെടുന്ന കിരണങ്ങള്‍ നമ്മുടെ കണ്ണിനുള്ളിലെ ...

Read More »

ക്യാമറയുടെ ലെന്‍സ് വൃത്തത്തില്‍, പക്ഷെ ഫോട്ടോ ചതുരത്തില്‍;കാരണമെന്തെന്ന് അറിയാമോ ?

ബൈജു രാജു നിങ്ങള്‍ ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ? എന്താണ് പ്രത്യേകത? ചിത്രങ്ങള്‍ ചരുതാകൃതിയിലാകും അല്ലെ. പക്ഷേ, നിങ്ങള്‍ ഉപയോഗിച്ച ക്യാമറയുടെ ലെന്‍സിന്റെ ആകൃതി വൃത്തമല്ലെ ? പിന്നെ എങ്ങനെയാണ് ചതുരാകൃതിയില്‍ ഫോട്ടോ ലഭിച്ചത്. ആരെങ്കിലും ഇത്തരത്തില്‍ ചിന്തിച്ചിക്കാറുണ്ടോ . ഭൂരിഭാഗവും ഈ രീതിയില്‍ ചിന്തിക്കുന്നവരാകില്ല. എന്നാല്‍ ചിന്തിച്ചവരിലാകട്ടെ ഉത്തരം കണ്ടെത്തിയവരും ചുരുക്കമാകുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഇനിയാരും ചിന്തിച്ച് വിഷമിക്കണ്ട. സത്യം പറഞ്ഞാല്‍ ക്യാമറയ്ക്കു ഉള്ളില്‍ ഉണ്ടാവുന്ന പ്രതിബിംബം വട്ടത്തില്‍ത്തന്നെയാണ്. പക്ഷെ നമുക്ക് പ്രിന്റ് എടുക്കുവാനും, ടിവിയില്‍ കാണുവാനും ഒക്കെ സൗകര്യത്തിനു ചതുരത്തില്‍ ...

Read More »