Must Read

കാളിയും ഇ-ബോംബും;ഇനി ഇലക്‌ട്രോണിക് ആയുധങ്ങളുടെ കാലം

സാബു ജോസ് യുദ്ധത്തില്‍ എതിരാളിയുടെ പോര്‍വിമാനങ്ങളും മിസൈലുകളും തകര്‍ക്കാന്‍ കഴിയുന്ന ആന്റി മിസൈലുകള്‍ മിക്കവാറും എല്ലാ രാജ്യങ്ങളുടെയും ആയുധശേഖരത്തിലുണ്ടാകും. ഗള്‍ഫ് യുദ്ധകാലത്തെ സ്‌കഡ് – പാട്രിയട്ട് പോരാട്ടം വലിയ വാര്‍ത്തയായിരുന്നു. വ്യോമാതിര്‍ത്തി ലംഘിച്ചു കടന്നുവരുന്ന മിസൈലുകളെ അന്തരീക്ഷത്തില്‍ വച്ചു തന്നെ തകര്‍ന്നുകളയുകയാണ് ആന്റി മിസൈലുകളുടെ ജോലി. ഇത്തരം ആക്രമണ പ്രത്യാക്രമണങ്ങളില്‍ രണ്ടു മിസൈലുകളും കത്തിച്ചാമ്പലാകും. വിമാനങ്ങളെയാണ് ആക്രമിക്കുന്നതെങ്കില്‍ ആളപായവും ഉണ്ടാകും. എന്നാല്‍ ആളപായം ഉണ്ടാക്കുകയോ, മിസൈലുകളെ കത്തിച്ചുകളയുകയോ ചെയ്യാതെ അവയിലെ ഇലക്‌ട്രോണിക് സര്‍ക്യൂട്ടുകള്‍ താറുമാറാക്കി ഉപയോഗശൂന്യമാക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരമൊരു സാങ്കേതിക വിദ്യയുടെ ...

Read More »

ചൈനയില്‍ നിര്‍മ്മിക്കുന്ന കണികാ പരീക്ഷണശാലയുടെ പ്രത്യേകതയെന്ത്?

സാബു ജോസ് ലോകത്തിലെ ഏറ്റവും വലിയ കണികാപരീക്ഷണശാല ചൈനയില്‍ നിര്‍മിക്കുന്നു. 2020 ല്‍ നിര്‍മാണമാരംഭിക്കുന്ന സര്‍ക്കുലര്‍ ഇലക്‌ട്രോണ്‍ പോസിട്രോണ്‍ കൊളൈഡര്‍  സേണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന്റെ  രണ്ടു മടങ്ങ് വലുതായിരിക്കും. യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചിന്റെ  നിയന്ത്രണത്തില്‍ ഫ്രാന്‍സ് – സ്വിറ്റ്‌സര്‍ലണ്ട് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള കണികാ ത്വരത്രമാണ് ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍. നിലവില്‍ ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ കണികാപരീക്ഷണശാലയാണിത്. എന്നാല്‍ സി.ഇ.പി.സിയുടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ അതിന്റെ കണികാ ത്വരത്രത്തിന്റെ മാത്രം ചുറ്റളവ് 53.6 കിലോമീറ്ററായിരിക്കും. അനുബന്ധ ...

Read More »

പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഡാര്‍ക്ക് ഗാലക്‌സി; ഡ്രാഗണ്‍ ഫ്‌ളൈ 44

സാബു ജോസ് ക്ഷീര പഥത്തിന്റെ പിണ്ഡമുള്ള വളരെ വലിയ ഡാര്‍ക്ക് മാറ്റര്‍ ഗാലക്‌സി (ശ്യാമദ്രവ്യ നക്ഷത്രസമൂഹം) ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. ഹവായ് ദ്വീപിലുള്ള ഡബ്യു.എം. കെക്ക് ഒബ്‌സര്‍വേറ്ററിയും, ജെമിനി നോര്‍ത്ത് ടെലസ്‌ക്കോപ്പും ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തിലാണ് ഈ അദ്ഭുത പ്രതിഭാസം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഡ്രാഗണ്‍ ഫ്‌ളൈ 44 എന്നു പേരിട്ടിരിക്കുന്ന ഈ ഗാലക്‌സി ഭൂമിയില്‍ നിന്നും 30 കോടി പ്രകാശവര്‍ഷം അകലെ കോമ ക്ലസ്റ്ററിലാണുള്ളത്. പ്രപഞ്ചദ്രവ്യത്തിന്റെ 85 ശതമാനവും ശ്യാമദ്രവ്യമാണെങ്കിലും ഇത്രവലിയ ഡാര്‍ക്ക് മാറ്റര്‍ ഗാലക്‌സി  ഇതിനുമുമ്പ് കണ്ടെത്തിയിട്ടില്ല. ഒരു വര്‍ഷം മുമ്പ് യേല്‍ യൂണിവേഴ്‌സിറ്റിയിലെ ...

Read More »

ഈ മീശ വെറും സ്‌റ്റൈലിനുള്ളതല്ല

പൂച്ചയുടെയും എലിയുടെയും മുഖത്തെ രോമം കാണുമ്പോള്‍ പലരും ചോദിക്കാറില്ലെ ഇവയ്‌ക്കെന്തിനാ മീശയെന്ന്. അതു വെറും സ്‌റ്റൈലിനുള്ളതല്ല. മൃഗങ്ങളുടെ ശരീരത്തെ രോമം തണുപ്പില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും എന്നതുപോലെ മുഖത്തെ ഈ മീശയ്ക്കും ഉണ്ട് ഗുണങ്ങള്‍. ഇതിനെക്കുറിച്ചുള്ള പഠനത്തിലാണ് ശാസ്ത്രലോകം. കാറ്റിന്റെ സഹായത്താല്‍ അവയുടെ ഭക്ഷണം കണ്ടെത്താനും മറ്റും സസ്്തനികള്‍ക്ക് കഴിയാറുണ്ടെങ്കിലും ഈ കാറ്റിന്റെ ഗതിയെങ്ങനെയാണ് ഇത്തരം ജീവികള്‍ മനസിലാക്കുകയെന്നത് ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച വസ്തുതയായിരുന്നു. എന്നാല്‍ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷക സംഘം.പൂച്ചമീശ, എലിമീശ എന്നൊക്കെ നമ്മള്‍ പറയാറുള്ള മൃഗങ്ങളുടെ മുഖത്തെ ...

Read More »

നമ്മളില്‍ ഏറെയും അസൂയാലുക്കളെന്ന് പുതിയ പഠനം

മനുഷ്യരില്‍ ഏറെയും അസൂയാലുക്കളെന്ന് പുതിയ പഠനം. പ്രധാനമായും നാലുതരം സ്വഭാവക്കാര്‍ നമുക്കിടയിലുണ്ടെങ്കിലും മുന്നില്‍ അസൂയാലുക്കള്‍ തന്നെയാണ്. ഏകദേശം മുപ്പതുശതമാനമാളുകള്‍ ഇത്തരക്കാരാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. 20 ശതമാനം ജനങ്ങള്‍ ശുഭാപ്തിവിശ്വാസമുള്ളവരാകുമ്പോള്‍ ഇതുപത് ശതമാനം പേര്‍ ശുഭപ്രതീക്ഷയില്ലാത്തവര്‍ തന്നെ. 20 ശതമാനം പേര്‍ മറ്റുള്ളവരെ വിശ്വസിക്കുന്ന പ്രകൃതക്കാരാകുമ്പോള്‍ നമുക്ക് മനസിലാക്കാന്‍ കഴിയാത്തവരാണ് മനുഷ്യ സമൂഹത്തില്‍ ശേഷിക്കുന്ന പത്തുശതമാനം പേര്‍. ഡിശ്‌ലൃശെറമറ ഇമൃഹീ െകകക റല ങമറൃശറ എന്ന സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍ ചെര്‍ന്നു നടത്തിയ ഗവേഷണത്തിലാണ് ഇതിനെ പറ്റി രേഖപ്പെടുത്തിയിട്ടുള്ളത്. വിവിധ മേഖലകളില്‍ വ്യത്യസ്ഥമായ സാഹചര്യങ്ങളില്‍ ...

Read More »

എത്തി ഓട്ടോണോമസ് റോബര്‍ട്ട്…

മനുഷ്യന്റെ ചിന്ത വളരുംതോറും ടെക്‌നോളജിയും വളരും. ഇങ്ങനെ ചിന്തയുടെയും ആഗ്രഹത്തിന്റെയും ദീര്‍ഘനാളത്തെ പരീക്ഷണത്തിന്റെയും ഫലമായി ഒടുവില്‍ ആ വീരനും എത്തി. എല്ലാം സ്വയം ചെയ്യുമെന്ന അഹംഭാവത്തോടെ തന്നെ. ലോകത്താദ്യമായി ഓട്ടോണോമസ് റോബര്‍ട്ടിന് ജന്മം നല്‍കിയിരിക്കുകയാണ് ഹര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍. കടല്‍ ജീവിയായ നീരാളിയുടെ മാതൃകയിലാണ് പുത്തന്‍ റോബര്‍ട്ടിനെ ഇവര്‍ സൃഷ്ടിച്ചെടുക്കിരിക്കുന്നത്.അതിനാല്‍ ഇത് അറിയപ്പെടുന്നതും ഒക്ടോബോട്ട് എന്ന പേരിലാണ്. ഇതോടെ റോബര്‍ട്ടുകളുടെ ലോകത്തും മാറ്റത്തിന്റെ അലയടി തുടങ്ങി.ആദ്യ സോഫ്റ്റ് റോബര്‍ട്ടെന്ന റെക്കോഡും ഒക്ടോബോട്ട് ഇതോടെ സ്വന്തമാക്കി. പുതിയതരം റോബര്‍ട്ടുകളുടെ നിര്‍മാണത്തിന്റെ ആദ്യ ചുവടുവെപ്പാണിതെന്ന് യൂനിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ...

Read More »

ഇന്നത്തെ കര നാളത്തെ കടല്‍?

നോക്കി നില്‍ക്കുമ്പോള്‍ ഭാവവവും സ്വഭാവവും മാറുന്ന മനുഷ്യരെ നാം കണ്ടിട്ടുണ്ട്. ചിലപ്പോള്‍ ശാന്തരായി നില്‍ക്കുന്നവര്‍ പെട്ടെന്ന് അക്രമിക്കുന്നവരാകും. ഇതുപോലെ തന്നെയാണ് നാം ജീവിക്കുന്ന ഈ ഭൂമിയുടെ കാര്യവും.ഇന്നു കാണുന്നവരെ നാളെ കാണണമെന്നില്ലെന്ന് പറയുന്നതുപോലെയാണ് ഭൂമിയുടെ സ്ഥിതിയും. ഇന്നത്തെ തടാകങ്ങളും നദികളും നാളെ കാണാന്‍ ആഗ്രഹിച്ചാല്‍ ചിലപ്പോള്‍ ഫലം നിരാശയാകും. അഥുപോലെ തന്നെ നാംകൃഷിചെയ്തിരുന്ന കരയില്‍ നാളെ കൃഷിയിറക്കാന്‍ ശ്രമിച്ചാല്‍ നടന്നില്ലെന്നും വരും. ഇതു തെളിയിക്കുന്ന വാര്‍ത്തകളാണ് ശാസ്ത്രലോകത്തു നിന്ന് ലഭിക്കുന്നത്. ഇന്നത്തെ കര നാളത്തെ കടല്‍ അങ്ങനെ പറയുന്നതാകും ശരി നെതര്‍ലാന്‍ഡിലെ ഡെല്‍റ്റെയര്‍ റിസേര്‍ച്ച് ...

Read More »

നായക്കള്‍ക്ക് കുരയ്ക്കാന്‍ മാത്രമല്ല, നമ്മുടെ ഭാഷയും തിരിച്ചറിയാം….

  വളര്‍ത്തു നായകള്‍ നിങ്ങള്‍ പറയുന്നത് അനുസരിക്കാറില്ലേ… നമ്മള്‍ പറയുന്നത് ശ്രദ്ധയോടെ കേട്ടുകൊണ്ടിരിക്കുന്ന പോലെ പലപ്പോഴും തോന്നാറില്ലേ…നിങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്ക് കയറി അവ ഇരിക്കുന്നുണ്ടോ? സംസാരിക്കുമ്പോള്‍ ശ്രദ്ധയോടെ നിങ്ങളുടെ മുഖത്തേക്ക് നോക്കിയിരിക്കുന്നുണ്ടോ? എങ്കില്‍ അറിഞ്ഞോളോ ആ നോട്ടം ചുമ്മാതല്ല. നമ്മള്‍ പറയുന്നതെന്തെന്നറിയാന്‍ വേണ്ടിയാണ്. മനുഷ്യരെപ്പോലെ സംസാരിക്കാന്‍ കഴിയില്ലെങ്കിലും അവയ്ക്ക് നമ്മളുടെ വാക്കുകളും സംസാരശൈലിയും തിരിച്ചറിയാന്‍ കഴിവുണ്ടെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഇത് ചുമ്മാ പറയുന്നതല്ല, വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് നായ്ക്കളുടെ ഈ സവിശേഷത ശാസ്ത്രലോകം പുറത്തുവിട്ടത്. ഇതോടെ കാലങ്ങളായുള്ള സംശയത്തിനു കൃത്യമായി മറുപടി നല്‍കിയിരിക്കുകയാണ് ...

Read More »

ഭൂമീ…ഒരല്‍പം ജാഗ്രത പാലിച്ചോളൂ…….

ശക്തിയേറിയ ഒരു സൗരക്കാറ്റ് ഭൂമിയിലേക്ക് വരുന്നതായി റിപ്പോര്‍ട്ടുകള്‍. ഭൂമിയുടെ നിലനില്‍പ് തന്നെ ഭീഷണിയിലാക്കുന്ന തരത്തിലാണ് സൗരക്കാറ്റിന്റെ വരവ്. ഇത്തരം കാറ്റുകളില്‍ നിന്ന് ഭൂമിയെ സംരക്ഷിച്ച് നിര്‍ത്തുന്നത് മാഗ്‌നെറ്റോസ്ഫിയര്‍ എന്ന് അറിയപ്പെടുന്ന അദൃശ്യമായ കവചമാണ്. എന്നാല്‍ ഭൂമിയുടെ കാന്തികദ്രുവങ്ങള്‍ ചലിക്കുന്നത് കാരണം മാഗ്‌നെറ്റോസ്ഫിയര്‍ ക്ഷയിച്ച് വരികയാണ്. ഇതാണ് ഭൂമിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. സൂര്യന്റെ ഉപരിതലത്തില്‍ നിന്നുള്ള കാന്തികോര്‍ജത്തിന്റെ പ്രവാഹമാണ് സൗരക്കാറ്റുകള്‍. ഇത്തരത്തിലുള്ള കാന്തികോര്‍ജം പുറത്ത് വരുന്നതിനെ തുടര്‍ന്ന് ഉപരിതലത്തില്‍ നിന്നും ചൂടുള്ള വാതകങ്ങള്‍ ത്വരിതപ്പെടുകയും തുടര്‍ന്ന് ഇവ വേഗത്തില്‍ ഭൂമിക്ക് നേരെ കുതിക്കുകയും ചെയ്യും. സൗരക്കാറ്റിലെ ...

Read More »

3.7 ബില്യണ്‍ വര്‍ഷം പഴക്കമുള്ള ഫോസില്‍ കണ്ടെത്തി

  ഏറ്റവും പഴക്കമുള്ള ഫോസില്‍ ഏതാണെന്ന് ചോദിച്ചാല്‍ നിങ്ങള്‍ എന്തുപറയും. ശാസ്ത്രലോകം കണ്ടെത്തിയ ഫോസിലിന്റെ പ്രായം ചോദിച്ചാലോ ? ഇതുവരെ പഠിച്ചു വെച്ചിരിക്കുന്ന ഉത്തരം പറഞ്ഞാല്‍ ഇനി സമ്മാനം ലഭിക്കില്ല. കാരണം മറ്റൊന്നുമല്ല, ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പ്രായമുള്ള ഫോസില്‍ കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തി. ഏകദേശം 3.7 ബില്യണ്‍ വര്‍ഷം പഴക്കമുള്ള സ്‌ട്രൊമറ്റോലൈറ്റിന്റെ ഫോസിലാണ് യു.ഒ.ഡബ്ല്യുവിലെ പ്രൊഫസര്‍ അലന്‍ നട്ട്മാന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയിലാണ് ജൈവ പ്രകൃയയിലൂടെ രൂപംകൊണ്ട ഗ്രാഫൈറ്റ് ശലകങ്ങളുടെ ഫോസില്‍ കണ്ടെത്തിയത്. കണ്ടെത്തിയതില്‍വെച്ച് കോടിക്കണക്കിന് ...

Read More »