Must Read

ഏറ്റവും നൂതന ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനവുമായി അമേരിക്ക

ഋഷിരാജ് അമേരിക്കന്‍ സൈന്യം വിന്യസിച്ചിരിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനമാണ് THAAD. ഇതിന്റെ പരിഷ്‌കരിച്ച പതിപ്പിനെ ഏജീസ് ആന്റി മിസൈല്‍ ഡിഫെന്‍സ് സിസ്റ്റം എന്ന പേരില്‍ ടൈക്കോഗ്രോണ്ട ക്ലാസ് ക്രൂയിസറുകളില്‍ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞയിടെ കൊറിയന്‍ ഉപദ്വീപില്‍ സംഘര്‍ഷം മുറുകിയപ്പോള്‍ യൂ എസ് സൈന്യം ഈ സംവിധാനത്തെ ദക്ഷിണ കൊറിയയില്‍ വിന്യസിച്ചു .ഇന്ന് നിലവിലുള്ള ഏറ്റവും നൂതനമായ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനമാണ് THAAD എന്നാണ് യൂ.എസ് അവകാശപ്പെടുന്നത്. ഗള്‍ഫ് യുദ്ധകാലത് യൂ എസ് അവരുടെ പാട്രിയട് വ്യോമവേധ സംവിധാനത്തെ മിസൈലുകള്‍ വെടിവച്ചിടാന്‍ ഉപയോഗിച്ചിരുന്നു .അക്കാലത്തു ...

Read More »

കരീബയും വോള്‍ട്ടയും ഏറ്റവും വലിയ മനുഷ്യനിര്‍മിത തടാകങ്ങള്‍

ഋഷിദാസ് ഒരു ജലാശയത്തിന്റെ വലിപ്പം മുഖ്യമായും രണ്ടു രീതിയില്‍ അളക്കാം . ഒന്ന് ആ ജലാശയം ഉള്‍കൊള്ളുന്ന ജലത്തിന്റെ അളവിനെ അടിസ്ഥാനമാക്കി . രണ്ടാമത്തേ രീതി ജലാശയത്തിന്റെ ഉപരിതല വിസ്തീര്‍ണത്തെ അടിസ്ഥാനമാക്കിയാണ് . ഉള്‍കൊള്ളുന്ന ജലത്തിന്റെ അളവ് വച്ച് നോക്കുമ്പോള്‍ ഭൂമിയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത ജലാശയമാണ് കരീബ തടാകം . ജലാശയത്തിന്റെ ഉപരിതല വിസ്തീര്‍ണത്തെ അടിസ്ഥാനമാക്കി വലിപ്പം ഗണിച്ചാല്‍ ഭൂമിയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത ജലാശയം വോള്‍ട്ട തടാകമാണ് ഇവ രണ്ടും ആഫ്രിക്കയിലെ പ്രമുഖ നദികളായ സാംബസി നദിക്കും വോള്‍ട്ടാ ...

Read More »

ചൊവ്വയിലേക്ക് പറക്കാനൊരുങ്ങി ഇന്‍സൈറ്റ്,വിക്ഷേപണം ഇന്ന് വൈകുന്നേരം നാലിന്‌

സാബു ജോസ്‌ സൗരയൂഥത്തിന്റെ ഉല്‍പ്പത്തി-പരിണാമത്തെ കുറിച്ച് പഠിക്കാന്‍ ഇന്‍സൈറ്റ് ഇന്ന് ചൊവ്വയിലേക്ക് പറക്കും. ഇന്ത്യ സമയം 4.30നാണ് വിക്ഷേപണം നടക്കുക. ചൊവ്വയില്‍ ഇറങ്ങുന്ന ഇന്‍സൈറ്റ് ചൊവ്വയുടെ ഉപരിതല ഘടന പരിശോധിക്കും. അതിലൂടെ ഭൂമിയും ചൊവ്വയും ശുക്രനും ബുധനുമുള്‍പ്പെടെയുള്ള ഭൗമഗ്രഹങ്ങളുടെ ഉല്‍പത്തി-പരിണാമ ഘട്ടങ്ങളേക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും സാധിക്കും. രണ്ട് വര്‍ഷം മുമ്പ് സാങ്കേതിക തകരാറുമൂലം മാറ്റിവെച്ച വിക്ഷേപണമാണ് ഇന്ന് നടക്കുന്നത്. ഉല്‍പത്തിയും പരിണാമ ഘട്ടങ്ങളും വിശദമായി പഠിക്കുകയും ഇന്‍സൈറ്റ് ദൗത്യത്തിന്റെ ലക്ഷ്യമാണ്. നാസ ചൊവ്വയിലേക്ക് വിക്ഷേപിക്കുന്ന റോബോട്ടിക് ലാന്‍ഡര്‍ ദൗത്യമാണ് ഇന്‍സൈറ്റ് . അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ...

Read More »

ഇലക്ട്രോണിക് കൗണ്ടര്‍മെഷേഴ്‌സ് സുപ്രധാന പ്രതിരോധ മാര്‍ഗങ്ങള്‍

ഋഷി ദാസ് ഇലക്ട്രോണിക് രീതികളിലൂടെ ശത്രുക്കള്‍ നമ്മുടെ സൈന്യത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നത് തടയുന്നതിനുള്ള ഇലക്ട്രോണിക് രീതിയില്‍ തന്നെയുള്ള പ്രതിരോധമാഗങ്ങളെയാണ് പൊതുവില്‍ ഇലക്ട്രോണിക് കൗണ്ടെര്‍മെഷേഴ്‌സ് എന്ന് പറയുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ പല തരം പ്രതിരോധമാര്ഗങ്ങള്‍ ചേര്‍ന്നതാണ് ഇലക്ട്രോണിക് പ്രതിരോധ രീതികള്‍ . ശത്രുവിന്റെ റഡാര്‍ സംവിധാനങ്ങളെ ചിന്താകുഴപ്പത്തിലാക്കുന്ന രീതികളാണ് പരോക്ഷ പ്രതിരോധമാര്‍ഗങ്ങള്‍. ശത്രുവിന്റെ സംവിധാനങ്ങളെ ജാം ചെയ്യുകയോ .താല്കാലികമായോ പൂര്‍ണമായോ പ്രവര്‍ത്തനരഹിതമാക്കുന്ന രീതികളാണ് പ്രത്യക്ഷ ഇലക്ട്രോണിക് പ്രതിരോധ രീതികള്‍. ആദ്യകാലത്തു ഉപയോഗിക്കപ്പെട്ട പരോക്ഷ പ്രതിരോധ മാര്‍ഗങ്ങളാണ് ചാഫും ഡീക്കോയ്കളും. വളരെ ചെലവ് കുറഞ്ഞതും ,ഇപ്പോഴും ഉപയോഗത്തിലുള്ളതുമാണ് ...

Read More »

കൈകള്‍ വൃത്തിയായി സൂക്ഷിക്കാം രോഗത്തെ തടയാം

ഡോ. ഷിനു ശ്യാമളന്‍ ഒരു വ്യക്തിയുടെ ശുചിത്വത്തില്‍ വളരെയേറെ പങ്കു വഹിക്കുന്ന ഒന്നാണ് കൈകളുടെ ശുചിത്വം.പല തരം ആളുകളെ കാണാറുണ്ട്. ചിലര്‍ക്ക് കൈകഴുകാന്‍ മടിയാണ്. ബുദ്ധിമുട്ടി അതിവേഗം വെള്ളമൊഴിച്ചു കൈ കഴുകുന്നവര്‍, ചിലര്‍ സോപ്പ് ഇല്ലാതെ കൈ കഴുകില്ല, മറ്റു ചിലര്‍ക്ക് കൈ എത്ര കഴുകിയാലും മതി വരില്ല.മറ്റു ചിലര്‍  hand sanitizer എപ്പോഴും ഉപയോഗിക്കും. അങ്ങനെ പലതരം ആളുകള്‍.. വളരെ വേഗത്തില്‍ അണുക്കള്‍ നമ്മുടെ കൈകളില്‍ എത്തും. ഒരു വസ്തുവിനെ സ്പര്‍ശിക്കുമ്പോള്‍, ഒരാളുമായി ഹസ്തദാനം ചെയ്യുമ്പോള്‍, എന്തിന് നമ്മുടെ മൊബൈല്‍ ഫോണില്‍ പോലും ...

Read More »

മെന്‍സ്ട്രുവല്‍ കപ്പിനോട് മുഖം തിരിക്കേണ്ടതില്ല, പാഡ് ഉപയോഗിക്കുമ്പോഴുള്ള അസ്വസ്തത ഇനി ഒഴിവാക്കാം

ഡോ. ഷിമ്‌നാ അസീസ് ചന്ദ്രന്‍ ചുവക്കുന്ന ആ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് കാലങ്ങളായി കൂട്ടുവരുന്ന സാനിറ്ററി നാപ്കിനുകളോട് സലാം പറയിക്കുന്ന ഗുണഗണങ്ങളോടെയാണ് മെന്‍സ്ചുറല്‍ കപ്പ് കുറച്ച് കാലമായി വിപണിയില്‍ വിലസുന്നത്. ഉള്ളത് പറഞ്ഞാല്‍ പലര്‍ക്കും മൂപ്പരെയങ്ങ് കണ്ണില്‍ പിടിച്ച മട്ടില്ല. ആരൊക്കെയോ വന്ന് ‘ഇതെന്ത് സാധനമാ’ എന്ന് കണ്ണ് മിഴിച്ച് ചോദിക്കുന്നുമുണ്ട്. ഉപയോഗിച്ച് തുടങ്ങിയവരാകട്ടെ ‘എവിടായിരുന്നു ഇത്രേം കാലം?’ എന്ന് വാല്‍സല്യത്തോടെ ചോദിച്ച് കൊണ്ട് ആ കുഞ്ഞിക്കപ്പിനെ കൂടെ കൂട്ടുകയും ചെയ്തു. ഇക്കുറി സെക്കന്‍ഡ് ഓപ്ഷനായി അഭിപ്രായം പറയുന്നത് മെന്‍സ്ട്രുവല്‍ കപ്പിനെക്കുറിച്ചാണ്. ആര്‍ത്തവസമയത്ത് ഗര്‍ഭാശയമുഖത്തിന് തൊട്ടുതാഴെയായി ...

Read More »

ഇന്റര്‍നെറ്റ് രംഗത്ത്‌ വരാന്‍ പോകുന്നത് വന്‍ കുതിച്ച് ചാട്ടം

ഋഷിരാജ് മൊബൈല്‍ വാര്‍ത്താവിനിമയത്തിനും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും വേണ്ടി വലിയ ഉപഗ്രഹ വ്യൂഹങ്ങളുടെ സങ്കല്‍പം പുതിയ ഒന്നല്ല . ഇന്ത്യയില്‍ മൊബൈല്‍ ശ്രിംഖലകള്‍ വ്യാപക മാവുന്നതിനു മുന്‍പ് തന്നെ അത്തരം ഉദ്യമങ്ങള്‍ നടന്നിരുന്നു . ഇറിഡിയം എന്ന് പേരുള്ള മൊബൈല്‍ സേവനങ്ങള്‍ക്കായി നിര്‍മിച്ച ഒരു ഉപഗ്രഹ വ്യൂഹം ഇന്നുംനിലനില്‍ക്കുന്നു . കൂടിയ പണച്ചെലവും സാങ്കേതിക കാരണങ്ങളും കൊണ്ടാണ് ഉപഗ്രഹ മൊബൈല്‍ സംവിധാനങ്ങള്‍ ഭൂതല മൊബൈല്‍ സംവിധാനങ്ങളെ പോലെ സാര്‍വത്രികം ആകാതിരുന്നത് . എന്നിരുന്നാലും ഉപഗ്രഹ മൊബൈല്‍/ ഇന്റെര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് ഭൂതലത്തിന്റെ എല്ലാ കോണുകളിലും സേവനം എത്തികാനാകും ...

Read More »

വിസ്മയമൊരുക്കി മരത്തിന്റെ നിറം മാറ്റം, കാണാം പ്രകൃതിയുടെ അത്ഭുത കാഴ്ച്ച

ഡോ. ഷിനു ശ്യാമളന്‍ തണലും ശുദ്ധവായുവും നല്‍കുന്നതിനോടൊപ്പം ദൃശ്യ വിസ്മയം ഒരുക്കുകയാണ് റെയിന്‍ബോ യൂക്കാലിപ്റ്റസ് എന്ന മരം . ഒറ്റനോട്ടത്തില്‍ നിറം പൂശിയതാണെന്നേ ആരും കരുതൂ. എന്നാല്‍ സംഗതി അതല്ല, ഇവയുടെ മരത്തടിയില്‍ വിവിധതരത്തിലുള്ള നിറങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ആദ്യം മരത്തൊലി പൊളിഞ്ഞ് ം പച്ച നിറം മരത്തടിയില്‍ കാണപ്പെടും.അതിന് ശേഷം നിറം നീലയാകും, പിന്നീട് റോസ്, ഓറഞ്ച്, മെറൂണ്, ചുവപ്പ് എന്നീ നിറങ്ങളിലേക്ക് മാറുകയാണ് ചെയ്യുക. ബ്രിട്ടന്‍, കാലിഫോര്‍ണിയ, ടെക്‌സാസ്, ഹവായ്, ഫ്‌ലോറിഡ എന്നീ സ്ഥലങ്ങളിലാണ് ഇവ കണ്ടുവരുന്നത്. വിവിധ നിറങ്ങളില്‍ വര്‍ഷത്തിലുടനീളം കണ്ണിന് ...

Read More »

ഇത് പെയിന്റിംഗ് അല്ല, കൊളംബിയയിലെ നദിയാണ്

ഡോ. ഷിനു ശ്യാമളന്‍ കൊളംബിയയിൽ ഒരു നദിയുണ്ട്. അതിന്റെ ചിത്രം കണ്ടാല്‍ ആരും പറഞ്ഞുപോകും പെയിന്റിംഗാണെന്ന്.പക്ഷേ, സംഭവം അങ്ങനെയല്ല, പ്രകൃതിയുടെ വരദാനമാണ് ആ നദി. പേര് കനോ ക്രിസ്‌റ്റെയില്‍( cano cristales ) ഇവിടെയെത്തിയാല്‍ നദിയിലെ വെള്ളം അഞ്ച് നിറങ്ങളില്‍ ഒഴുകുന്നത് കാണാം.പച്ച, ഓറഞ്ച്, മഞ്ഞ, ചുവപ്പ്, നീല എന്നീ നിറങ്ങളിലാണ് ഈ നദിയിലെ വെള്ളം ഒഴുകുന്നത്. വൃത്യസ്ത നിറങ്ങളില്‍ ഒഴുകുന്ന നദിയുടെ സൗന്ദര്യാത്മകത വീക്ഷിക്കുവാന്‍ അനേകം സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. കാഴ്ച്ചയില്‍ ആരെയും ആകര്‍ഷിക്കുന്ന നദിയാണിതെങ്കിലും വര്‍ഷത്തില്‍ എല്ലായ്‌പ്പോഴും ഇതിന്റെ സൗന്ദര്യം ഒരുപോലെയല്ല. ...

Read More »

എന്താണ് മൈറ്റോകോണ്‍ഡ്രിയല്‍ ഈവ് സങ്കല്‍പം

ഡോ. ആനന്ദ് എസ്.മഞ്ചേരി മനുഷ്യകുലത്തിന്റെ ഏറ്റവും മഹത്തായ ആശയം എന്ന് ശാസ്ത്രവൃത്തങ്ങളില്‍ അറിയപ്പെടുന്ന സിദ്ധാന്തം ആണ് പരിണാമശാസ്ത്രം. 1857 വരെ നിലനിന്നിരുന്ന പരമ്പരാഗതവും മതാതിഷ്ടിതവും ആയ എല്ലാ ലോകവീക്ഷണങ്ങളും ഇല്ലാതാക്കുന്ന ശക്തവും ലളിതവും ആയ ഈ ആശയം തന്നെ ആയിരിക്കും ഒരുപക്ഷെ ഒരുപാട് തെറ്റിധരിക്കപ്പെട്ട സിദ്ധാന്തവും (മനപൂര്‍വമായും അല്ലാതെയും). അത്തരത്തില്‍ ഒരു വിഷയം ആണ് ‘mitochondrial eve’ എന്ന സങ്കല്പം. എല്ലാ ജീവികളും ഒരു പൊതുപൂര്‍വികനിലൂടെ ബന്ധപ്പെട്ട് കിടക്കുന്നു എന്ന പരിണാമസിദ്ധാന്തത്തിന്റെ കാതലായ തത്ത്വം തന്നെ ആണിത്. ഒരു ചിന്താപരീക്ഷണം: ഓരോരുത്തരും അവരവരുടെ ഒരു ...

Read More »