Insight

നദികള്‍ മാലിന്യ വാഹിനിയായി; രോഗഭീതിയില്‍ മാനവലോകം

ഏഷ്യ, ആഫ്രിക്ക തുടങ്ങിയ വന്‍കരകളിലെ നദികളിലേറെയും മാലിന്യക്കൂമ്പാരം  രോഗാണുക്കള്‍ പെരുകുന്നു 3.4 മില്യണ്‍ ജനങ്ങള്‍ രോഗംപിടിപ്പെട്ടു മരിക്കുന്നു ഏഷ്യയില്‍ 134 മില്യണ്‍, ആഫ്രിക്കയില്‍ 164, ലാറ്റിന്‍ അമേരിക്കയില്‍ 25 മില്യണ്‍ ജനങ്ങള്‍ രോഗത്തിന് അടിമപ്പെടുന്നു പ്രത്യേക ലേഖകന്‍ പുഴകള്‍ നാടിന്റെ സമ്പത്താണ്. അവയെ സംരക്ഷിക്കേണ്ടവര്‍ തന്നെ ഇന്ന് നശിപ്പിക്കുന്ന കാഴ്ച്ചയാണ് ലോകത്തെവിടെയും കാണുന്നത്. മലിനജലവും ഖരമാലിന്യങ്ങളും ഓര്‍ഗാനിക് മാലിന്യങ്ങളും ഇന്ന് ഏറെയും തള്ളുന്നത് നദികളിലേക്കാണെന്നത് പ്രപഞ്ച സത്യമാണ്. വിവിധ രാജ്യങ്ങളില്‍ ഭൂരിഭാഗം ജനങ്ങളും കുടിവെള്ളത്തിനും മറ്റും ഇന്നും ആശ്രയിക്കുന്നത് നദീജലത്തെയാണെന്ന സത്യം മറന്നുകൊണ്ടാണ് മനുഷ്യര്‍ ...

Read More »

ഭൂമിയെ കൊല്ലുന്ന പ്ലാസ്റ്റിക് മലിനീകരണത്തിനു പ്രതിവിധി

റുബിന്‍ ഫിലിപ് ( Asst.professor,s.b college) രൂപകല്പനയുടെയും നിര്‍മ്മാണത്തിന്റെയും മേഖലയില്‍ പ്ലാസ്റ്റിക്കിന് നായക പരിവേഷമാണ്. രൂപം, നിറം, ഘടന, വലുപ്പം എന്താണ് ആവശ്യം? പ്ലാസ്റ്റിക് നല്‍കുന്ന ഉത്തരം എല്ലാം സാധ്യം എന്ന് മാത്രമാണ്. എങ്കിലും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കള്‍ ഉയര്‍ത്തുന്ന പാരിസ്ഥിക വെല്ലുവിളി അതിന്റെ എല്ലാ സാധ്യതകളുടെയും നിറംകെടുത്തി കളയുന്നു. റീസൈക്ലിംഗ് ചെയ്യ്തുകൂടെ ? പക്ഷെ അമേരിക്കയില്‍ പോലും ഉത്പാദിപ്പിക്കപെടുന്ന മൊത്തം പ്ലാസ്റ്റിക്കിന്റെ എട്ടു ശതമാനം മാത്രമേ റീ സൈക്ലിംഗ് ചെയ്യപെടുന്നുള്ളൂ. ബാക്കി മുഴുവന്‍ ചവറുകൂനകളിലും തീയിലും അകപ്പെട്ട് ഭൂമിക്ക് ഭാരമായി മാറുകയാണ് . ...

Read More »

ആകാശം എന്ന സത്യവും പരീക്ഷണവും

കിഷോര്‍ എന്‍.എസ് നമ്മള്‍ മുകളിലേക്ക് നോക്കുമ്പോള്‍ കാണുന്ന ആകാശമാണോ സത്യം. അതോ അതില്‍ മറ്റെന്തെങ്കിലും നിഗൂഢതകള്‍ ഒളിഞ്ഞിരിപ്പുണ്ടോ? അറിയാം കൂടുതല്‍ വിശേഷങ്ങള്‍… ഒരു സെക്കന്റ്റില്‍ ശബ്ദം 360 മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നു.അതായത് ഇത്രയും ചുറ്റളവിലുളള വായു മൂന്ന് ലക്ഷം കിലോമീറ്റര്‍ വ്യാപിച്ചു നിന്നാല്‍ അതാണ് ആകാശം അഥവാ ഈഥര്‍. മൈക്കിള്‍സണ്‍ മോര്‍ലി പരീക്ഷണം തന്നെയാണ് തെളിവ്, ആ പരീക്ഷണം നടന്നില്ലായിരുന്നെങ്കില്‍ വികല ആപേക്ഷിക സിദ്ധാന്തവും വിഢ്ഢി ഗണിത സമീകരണവും ജനിക്കില്ല, ആദ്യം ഇതെല്ലാം ജനിക്കാനുള്ള കാരണവും അറിയണം. ഇവിടെ ദ്രവ്യം ഊര്‍ജ്ജമാകുകയല്ല , മറിച്ച് ...

Read More »

പുതിയ ലോകങ്ങള്‍ തേടി സ്റ്റാര്‍ഷേഡ്

സാബു ജോസ് പ്രപഞ്ചത്തില്‍ ജീവന്റെ തുടിപ്പുകളുള്ള ഒരേയൊരു ഗ്രഹം ഭൂമി മാത്രമാണെന്നാണ് പണ്ടുകാലം മുതല്‍ക്കേയുളള വിശ്വാസം. പ്രപഞ്ചപഠനത്തിലെ മാനവികതത്വം അതിന് ബലം നല്‍കുന്നുമുണ്ട്. മനുഷ്യവംശം ഉദ്ഭവിക്കാന്‍ തക്കവിധത്തിലാണ് പ്രകൃതിനിയമങ്ങള്‍ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. പ്രപഞ്ചം മറ്റൊരു വിധത്തിലായിരുന്നെങ്കില്‍ ഭൂമിയില്‍ ജീവന്‍ ഉടലെടുക്കുമായിരുന്നില്ല. ആസ്ഥിതിക്ക് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് മനുഷ്യനുവേണ്ടിയാണ് എന്നാണ് മാനവികതത്വം പറയുന്നത്. പ്രപഞ്ചത്തിലെവിടെയെങ്കിലും അന്യഗ്രഹജീവികളെ കണ്ടെത്തുന്നതുവരെ ഈ വിശ്വാസം നിലനില്‍ക്കുകയും ചെയ്യും. എന്നാല്‍ ബഹിരാകാശ ദൂരദര്‍ശിനികള്‍ ഇതിനകം നിരവധി അന്യഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ പലതും ഭൗമസമാനസാഹചര്യങ്ങളുള്ളവയുമാണ്. എന്നാല്‍ ഇങ്ങനെ കണ്ടെത്തിയ ഗ്രഹങ്ങള്‍ എല്ലാം തന്നെ ഭൂമിയില്‍ ...

Read More »

യുദ്ധവിമാനങ്ങള്‍ക്ക് കപ്പലില്‍ ലാന്‍ഡ് ചെയ്യാന്‍ പാരച്യൂട്ട് എന്തിന് ?

ബൈജു രാജു യുദ്ധവിമാനങ്ങള്‍ കപ്പലില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ പാരച്യൂട്ടിന്റെ ആവശ്യം അത്യന്താപേക്ഷിതമാണ്. ഇവയുടെ ആവശ്യമെന്തെന്ന സംശയം പലര്‍ക്കുമുണ്ടായേക്കാം. ഇത്തരം സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് മാഷും കുട്ട്യോളും എന്ന പംക്തിയിലൂടെ…. രാജു: എന്തിനാണ് യുദ്ധവിമാനങ്ങള്‍ കപ്പലില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ പാരച്യൂട്ട് ഉപയോഗിക്കുന്നത് മാഷേ ? മാഷ് : യുദ്ധവിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ സാധാരണ വിമാനങ്ങളെക്കാള്‍ വേഗത കുറവായിരിക്കും. പക്ഷെ കപ്പലില്‍ നീളം കൂടിയ റണ്‍വേ ഉണ്ടാവില്ല. അതുകൊണ്ട് അധിക ദൂരം ഓടാതെ പ്ലെയിനുകള്‍ നിര്‍ത്തണം. വിമാനങ്ങള്‍ സാധാരണ അതിന്റെ ചിറകിലുള്ള ‘ഫഌപ്പ്’ വിടര്‍ത്തി എയര്‍ ബ്രെക്കും, ...

Read More »

ടിയാന്‍ഗോങ് -ഏറ്റവും വലിയ ബഹിരാകാശനിലയം

  സാബു ജോസ്‌ അന്താരാഷ്ട്ര ബഹിരാകാശനിലയത്തേക്കാള്‍ വലിയ സ്‌പേസ് സ്റ്റേഷന്‍ നിര്‍മാണം 2020 ല്‍ പൂര്‍ത്തിയാകും.  മൂന്നാംഘട്ടമായ സ്‌പേസ് സ്റ്റേഷന്‍ നിര്‍മാണം 2020 പൂര്‍ത്തിയാകും. ചൈനയാണ് ഈ ബഹിരാകാശപദ്ധതിയ്ക്കു പിന്നിലുള്ളത്. ഈ പദ്ധതിയുടെ പ്രാരംഭ ദൗത്യമായ ടിയാന്‍ഗോങ്-1, 2011 സെപ്തംബര്‍ 29 ന് വിക്ഷേപിച്ചിരുന്നു. ഈ പരീക്ഷണനിലയം ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായി ബഹിരാകാശത്തുണ്ട്. എന്താണ് ബഹിരാകാശനിലയങ്ങള്‍? ബഹിരാകാശ സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനും വിവിധ പരീക്ഷണങ്ങള്‍ നടത്തുന്നതിനുമായി ബഹിരാകാശത്ത് ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന കൃത്രിമ ഉപഗ്രഹമാണ് ബഹിരാകാശനിലയം അഥവാ സ്‌പേസ് സ്റ്റേഷന്‍. എന്നാല്‍ ഒരു സാധാരണ ...

Read More »

പ്രപഞ്ചം ചെറുതാണ്, നാം കണക്കുകൂട്ടിയതിലും

  സാബു ജോസ് ദൃശ്യപ്രപഞ്ചത്തിന്റെ വലിപ്പം നാം കരുതിയിരുന്നതിലും കുറവാണെന്ന് പുതിയ കണ്ടെത്തല്‍. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ പ്ലാങ്ക് സ്‌പേസ്‌ക്രാഫ്റ്റ് ശേഖരിച്ച വിവരങ്ങള്‍ അപഗ്രഥിച്ച ശാസ്ത്രജ്ഞരാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ദൃശ്യപ്രപഞ്ചത്തിന്റെ വ്യാസാര്‍ധം മുന്‍പ് കരുതിയിരുന്നതിലും 0.7 ശതമാനം കുറവാണത്രേ. പുതിയ കണക്കുകൂട്ടലനുസരിച്ച് ദൃശ്യപ്രപഞ്ചത്തിന്റെ വ്യാസാര്‍ധം 45.34 ബില്യണ്‍ (4534 കോടി) പ്രകാശവര്‍ഷം ആണ്. ഇതിനു മുന്‍പുള്ള കണക്കുകൂട്ടലില്‍ നിന്നും 32 കോടി പ്രകാശവര്‍ഷം കുറവാണിത്. അങ്ങനെ വരുമ്പോള്‍ ദൃശ്യപ്രപഞ്ചത്തിന്റെ വ്യാസം 90.68 ബില്യണ്‍ പ്രകാശവര്‍ഷം ആണെന്ന് തിരുത്തി വായിക്കേണ്ടിവരും. എന്താണ് ദൃശ്യപ്രപഞ്ചം? മഹാവിസ്‌ഫോടന സിദ്ധാന്തമനുസരിച്ച് ...

Read More »

കാന്‍സര്‍ ബാധിച്ച് മരിക്കുന്നവരിലേറെയും പുകവലിക്കാര്‍

 വിനയ വിനോദ്     ( മൈക്രോബയോളജിസ്റ്റ്) പുകവലിക്കരുത് പുകവലിക്ക് വലിയ വില നല്‍കേണ്ടി വരും. ഈ പരസ്യ വാചകം കേള്‍ക്കാത്തവരായി ആരും കാണില്ല.പലപ്പോഴും തമാശയായും മറ്റും എല്ലാവരും അനുകരിക്കുന്ന പരസ്യ വാചകത്തില്‍ അടങ്ങിയിരിക്കുന്നത് നിരവധി യാഥാര്‍ത്ഥ്യങ്ങളാണ്. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന വിവരം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അത് നിര്‍ത്തുന്ന കാര്യത്തില്‍ പലര്‍ക്കും മടിയാണ്. ഈ മടി നയിക്കുന്നതോ മരണത്തിലേക്ക്. പലരെയും ക്യാന്‍സര്‍ എന്ന മാരക രോഗത്തിലേക്കും അതുവഴി മരണത്തിലേക്ക് നയിക്കുന്നതും ഈ പുകവലിയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല മനുഷ്യ ജീവിതത്തില്‍ വില്ലന്റെ സ്ഥാനത്തുള്ള സിഗരിറ്റിന്റെ ...

Read More »

ഇനി സ്ട്രാറ്റലൈറ്റ് കമ്യൂണിക്കേഷന്റെ നാളുകള്‍

സാബു ജോസ് സാറ്റലൈറ്റ് കമ്യുണി ക്കേഷന്‍ അഥവാ ഉപഗ്രഹ വാര്‍ത്താവിനിമയത്തേ ക്കുറിച്ച് കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ സ്ട്രാറ്റലൈറ്റ് കമ്യുണിക്കേഷന്‍  എന്ന്‌കേട്ടിട്ടുണ്ടോ ? നാസയുടെ ഈ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാ വുക യാണ്. ഉപഗ്രഹ വാര്‍ത്താവി നിമയ രംഗത്ത് നേരിടുന്ന കടമ്പ കളെല്ലാം മറിക ടക്കാന്‍ ഈ പദ്ധതി യിലൂടെ കഴിയു മെന്നാണ് പ്രതീക്ഷിക്കുന്നത്.ഭൗമാന്ത രീക്ഷ ത്തിന്റെ ഉപരി പാളി യായ സ്ട്രാറ്റോസ്ഫിയ റില്‍ ഏകദേശം 20 കിലോമീറ്റര്‍ ഉയരത്തില്‍ തങ്ങി നില്‍ക്കുന്ന എയര്‍ഷിപ്പു കളാണ് സ്ട്രാറ്റലൈറ്റുകള്‍ . ഇത്തരം എയര്‍ഷിപ്പു കള്‍ വാര്‍ത്താവി നിമ ...

Read More »

ചൈനയില്‍ നിര്‍മ്മിക്കുന്ന കണികാ പരീക്ഷണശാലയുടെ പ്രത്യേകതയെന്ത്?

സാബു ജോസ് ലോകത്തിലെ ഏറ്റവും വലിയ കണികാപരീക്ഷണശാല ചൈനയില്‍ നിര്‍മിക്കുന്നു. 2020 ല്‍ നിര്‍മാണമാരംഭിക്കുന്ന സര്‍ക്കുലര്‍ ഇലക്‌ട്രോണ്‍ പോസിട്രോണ്‍ കൊളൈഡര്‍  സേണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന്റെ  രണ്ടു മടങ്ങ് വലുതായിരിക്കും. യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചിന്റെ  നിയന്ത്രണത്തില്‍ ഫ്രാന്‍സ് – സ്വിറ്റ്‌സര്‍ലണ്ട് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള കണികാ ത്വരത്രമാണ് ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍. നിലവില്‍ ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ കണികാപരീക്ഷണശാലയാണിത്. എന്നാല്‍ സി.ഇ.പി.സിയുടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ അതിന്റെ കണികാ ത്വരത്രത്തിന്റെ മാത്രം ചുറ്റളവ് 53.6 കിലോമീറ്ററായിരിക്കും. അനുബന്ധ ...

Read More »