Insight

സ്‌കര്‍വിയും നേവിയും പിന്നെ ‘വിറ്റാമിന്‍ സി’യും

ഡോ. ആനന്ദ് എസ് മഞ്ചേരി 1497ല്‍ യൂറോപ്പില്‍ നിന്ന് ഇന്ത്യയിലേക്ക് 160 നാവികരുമായി കപ്പല്‍ കയറിയ വാസ്‌കോ ഡാ ഗാമ ഇന്ത്യയില്‍ എത്തുമ്പോള്‍ അമ്പതോളം നാവികര്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. ശരീരം മുഴുവന്‍ നീരുവെച്, മോണകള്‍ വീര്‍ത്തു പൊട്ടി, രക്തസ്രാവം വന്നു മരിക്കുന്ന ഒരു രോഗം ആയിരുന്നു ഗാമയുടെ നാവികരെ കീഴടക്കിയത്. ഗാമയുടെ മാത്രമല്ല, നാവികചരിത്രത്തിന്റെ ആദ്യകാലത്തെ ഏറ്റവും വലിയ വില്ലന്‍ ആയിരുന്നു മേല്‍പ്പറഞ്ഞ രോഗം. രോഗകാരണമോ, രോഗചികിത്സയോ, പ്രതിവിധിയോ ഒന്നും ആര്‍ക്കും വ്യക്തമായിരുന്നില്ല. സ്‌കര്‍വി (scurvy) എന്നാണ് ഈ രോഗത്തെ നാവികര്‍ വിളിച്ചിരുന്നത്. കടലില്‍ ...

Read More »

സ്ത്രീ പുരുഷനാകുമ്പോള്‍: വായിക്കാം ലിംഗ മാറ്റ ശസ്ത്രക്രിയയെക്കുറിച്ച് അറിയേണ്ടതെല്ലാം

ഡോ. ജിതിന്‍ റ്റി ജോസഫ് ലിംഗമാറ്റ( sex reassignment surgery SRS) ശസ്ത്രക്രിയ കേരളത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന വിവരം അറിഞ്ഞിരിക്കുമല്ലോ . 41 വയസുകാരി ആയ സ്ത്രീക്കാണ് , ഏറ്റവും ബുദ്ധിമുട്ടേറിയ പെണ്ണിനെ ആണാക്കി മാറ്റുന്ന(female to male) സര്‍ജറി തിരുവനതപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടന്നത് . പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തലവന്‍ ഡോ. അജയകുമാറിന്റെ നേതൃത്വത്തില്‍ , എന്‍ഡോക്രൈനോളജി ,മാനസികാരോഗ്യം , അനസ്‌തേഷ്യ വിഭാഗങ്ങള്‍ സഹകരിച്ചാണ് വര്‍ഷങ്ങള്‍ നീണ്ട ചികിത്സ പൂര്‍ത്തിയാക്കിയത് . ചെറുപ്പം തൊട്ടു തന്നെ പുരുഷനായി ...

Read More »

ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ വൈദ്യുതി നിലയം ഇന്ത്യയില്‍

സാബു ജോസ് ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ വൈദ്യുതോല്‍പാദന നിലയം ഇന്ത്യയിലാണ്. 2016 സെപ്തംബര്‍ 21 ന് നിര്‍മാണം പുര്‍ത്തിയായ ഈ പവര്‍‌സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതോല്‍പാദനം ആരംഭിച്ചു. തമിഴ്‌നാട്ടില്‍ മധുരയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള രാമനാഥപുരം ജില്ലയിലെ കമുതി ഗ്രാമത്തിലാണ് ഈ പവര്‍പ്ലാന്റ് സ്ഥിതിചെയ്യുന്നത്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ നിലയം. 648 മെഗാവാട്ടാണ് ഈ നിലയത്തിന്റെ പ്രതിദിന വൈദ്യുതോല്‍പാദന ശേഷി. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജനിലയമായിരുന്ന കാലിഫോര്‍ണിയയിലെ ടോപാസ് സോളാര്‍ ഫാമിന്റെ വൈദ്യുതോല്‍പാദന ശേഷി പ്രതിദിനം 550 മെഗാവാട്ട് മാത്രമാണ്. ...

Read More »

നിങ്ങള്‍ കണ്ടത് ഗ്രഹത്തെയാണോ? എങ്കില്‍ ഏത് ഗ്രഹം? തിരിച്ചറിയാനിതാ ചില മാര്‍ഗങ്ങള്‍

ബൈജു രാജു നമ്മുടെ ആകാശത്തു കാണുന്ന നക്ഷത്രങ്ങളില്‍ നിന്ന് ഓരോ ഗ്രഹങ്ങളേയും എങ്ങനെ മനസ്സിലാക്കാം ? അതിനു ചില മാര്‍ഗങ്ങളുണ്ട്. സൂര്യനും, ചന്ദ്രനും ‘ സഞ്ചരിക്കുന്ന ‘ പാതയില്‍ മാത്രമേ ഗ്രഹങ്ങളെ കാണുവാന്‍ സാധിക്കൂ. കുറച്ചു ദിവസം തുടര്‍ച്ചയായി നിരീക്ഷിച്ചാല്‍ നക്ഷത്രങ്ങള്‍ക്കിടയിലൂടെ ഗ്രഹങ്ങള്‍ നീങ്ങുന്നതായി നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ചുരുക്കി പറഞ്ഞാല്‍ നമ്മുടെ രാശിചക്രത്തിലൂടെ മിന്നാതെ ദിവസങ്ങള്‍കൊണ്ട് സാവകാശം സഞ്ചരിക്കുന്ന തെളിച്ചമുള്ള നക്ഷത്രത്തെപ്പോലെ കാണപ്പെടുന്നത് ഗ്രഹം ആവാം. സൂര്യന്‍ ഉദിക്കുന്നതും, നട്ടുച്ചയ്ക്കുള്ളതും, അസ്തമിക്കുന്നതും ആയ സ്ഥാനം പകല്‍ സമയം നോക്കി വെക്കുക. ആ മൂന്ന് ...

Read More »

യൂജിന്‍ സെര്‍നന്‍;സ്വര്‍ഗലോകത്തു നടന്ന അവസാനത്തെ മനുഷ്യന്‍

സാബു ജോസ് അപ്പോളോ ദൗത്യങ്ങളെന്നും മനുഷ്യന്റെ ചാന്ദ്രയാത്രയെന്നും കേള്‍ക്കുമ്പോള്‍ ഓര്‍മയിലെത്തുക ചന്ദ്രനില്‍ ആദ്യം കാലുകുത്തിയ നീല്‍ ആംസ്‌ട്രോംഗിന്റെ പേരായിരിക്കും. ചന്ദ്രനില്‍ ആദ്യമായി മനുഷ്യനെ എത്തിച്ചു എന്നതിലുപരിയായി ആംസ്‌ട്രോഗും ആല്‍ഡ്രിനും കോളിന്‍സും സഞ്ചരിച്ച അപ്പോളോ-11 ദൗത്യത്തിന് വലിയ ശാസ്ത്രീയ പ്രാധാന്യമൊന്നും ശാസ്ത്രലോകം കാണുന്നില്ല. യു.എസിന്റെ ചാന്ദ്രപര്യവേഷണ ദൗത്യമായ അപ്പോളോ പദ്ധതിയിലെ പതിനൊന്നാമത്തെ വിക്ഷേപണത്തിലാണ് ഈ മൂവര്‍സംഘം ചന്ദ്രോപരിതലത്തിലിറങ്ങയത്. അതിനുശേഷം നടന്ന ചാന്ദ്രദൗത്യങ്ങളില്‍ പത്തുപേര്‍കൂടി ചന്ദ്രനിലെത്തി വിവിധ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ ദൗത്യങ്ങളെല്ലാം ആംസ്‌ട്രോംഗ് സഞ്ചരിച്ച അപ്പോളോ-11 ദൗത്യത്തേക്കാള്‍ ശാസ്ത്രീയ പ്രാധാന്യമുള്ളവയാണ്. ഇതിലേറ്റവും വിജയകരമായ ശാസ്ത്രീയ ...

Read More »

വോയേജര്‍ പുതിയ തീരങ്ങളില്‍

സാബു ജോസ് പ്രപഞ്ചത്തില്‍ ഏറ്റവും അകലെയുള്ള മനുഷ്യനിര്‍മിത വസ്തുവാണ് നാസയുടെ ഇരട്ട ബഹിരാകാശപേടകങ്ങളായ വോയേജര്‍ സ്‌പേസ്‌കോഫ്റ്റുകള്‍. ഇവയില്‍ വോയേജര്‍-1 ഭൂമിയില്‍ നിന്നും 2000 കോടി കിലോമീറ്ററും വോയേജര്‍-2 ഭൂമിയില്‍ നിന്നും 1700 കോടി കിലോമീറ്ററും അകലെയാണ് ഇപ്പോഴുള്ളത്. നക്ഷത്രാന്തര സ്‌പേസിലെ ഇരുട്ടിലൂടെ പുതിയ ലോകങ്ങള്‍ തേടി ഈ പേടകങ്ങള്‍ യാത്ര തുടരുകയാണ്. സൗരയൂഥത്തിന്റെ അതിര്‍ത്തികള്‍ മറികടന്ന് യാത്ര തുടരുന്ന ഈ പേടകത്തില്‍ നിന്ന് ലഭിക്കുന്ന റേഡിയോ സിഗ്‌നലുകള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ഹബിള്‍ ബഹിരാകാശ ദൂരദര്‍ശനിയാണ് ഇപ്പോള്‍ ഈ ബഹിരാകാശ പേടകങ്ങളുടെ സഞ്ചാരപാതയേക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നത്. 20 ...

Read More »

ക്വാണ്ടംമെക്കാനിക്‌സിന് നിത്യജീവിതത്തില്‍ പ്രാധാന്യമില്ലെന്ന വാദം ശരിയോ?

സാബു ജോസ് സൂക്ഷ്മ പ്രപഞ്ചത്തിന്റെ പ്രകൃതത്തെ കുറിച്ച്പഠിക്കുന്ന ശാസ്ത്രശാഖയാണ് ക്വാണ്ടം മെക്കാനിക്‌സ്. അതിബുദ്ധിമാന്‍മാരായ ഭൗതികശാസ്ത്രജ്ഞരാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വെറും അക്കാദമിക താല്‍പ്പര്യത്തിനപ്പുറം ക്വാണ്ടം ഭൗതികത്തിന് നിത്യജീവതത്തില്‍ പ്രധാന്യമില്ലെന്ന് വാദിക്കുന്നവരുമുണ്ട്. പക്ഷെ ഈ വാദം ശരിയല്ല. ക്വാണ്ടം ഭൗതികം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ക്വാണ്ടംമെക്കാനിക്‌സ് നിത്യജീവതത്തില്‍ ഇടപെടുന്ന ചില മേഖലകള്‍ പരിശോധിക്കാം. 1) ക്വാണ്ടം ക്ലോക്കുകള്‍:- നിങ്ങളുടെ കൈയ്യില്‍ കെട്ടിയിരിക്കുന്ന വാച്ചില്‍ ഏതാനും സെക്കന്റുകളുടെ വ്യത്യാസമുണ്ടെങ്കില്‍, ചിലപ്പോള്‍ മിനിട്ടുകളുടെ വ്യത്യാസമുണ്ടെങ്കില്‍ തന്നെ ആരും കാര്യമാക്കാറില്ല. സെക്കന്റുകളുടെ കൃത്യതയില്‍ ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ ദൈനംദിന ജീവിതത്തില്‍ഇല്ലാത്തതുതന്നെ കാര്യം. എന്നാല്‍ ...

Read More »

ഭൂതം,ഭാവി, വര്‍ത്തമാനം മസ്തിഷ്‌ക്കത്തിന്റെ മിഥ്യാധാരണയോ?

സാബു ജോസ്  നൂറ്റാണ്ടുകള്‍ക്കു മുമ്പു മുതല്‍ തന്നെ തത്വചിന്തകരുടെയും ഭൗതിക ശാസ്ത്രജ്ഞരുടെയും ഉറക്കം കെടുത്തിയിരുന്ന പ്രതിഭാസമാണ് കാലവും അതിന്റെ സ്വഭാവവും. കാലത്തിന്റെ സ്വതന്ത്രമായ നിലനില്‍പ്പും മുന്നോട്ടു മാത്രമുള്ള പ്രയാണവും തൃപ്തികരമായി വിവരിക്കുന്നതിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല. മറ്റു ഭൗതിക പ്രതിഭാസങ്ങള്‍ പോലെ തന്നെ കാലത്തെയും ഇന്ന് ഭൗതികശാസ്ത്രത്തിന്റെ ഭാഷയില്‍ വിശദീകരിക്കാന്‍ കഴിയുമെന്നു തന്നെയാണ് സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. സ്ഥലമാനങ്ങള്‍ പോലെ തന്നെ കാലവും അളക്കാന്‍ കഴിയുന്നതും അവ പരസ്പരം പൂരകങ്ങളും ആപേക്ഷികവുമാണെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. ഭൗതിക ശാസ്ത്രത്തിന്റെ ചിറകില്‍ കാലത്തിലൂടെ അതിന്റെ തുടക്കത്തിലേക്ക് ഒരു ...

Read More »

കണികാ ഗവേഷണത്തിന് പണം ചെലവഴിക്കുന്നതിന്റെ പ്രസക്തിയെന്ത്

സാബു ജോസ് പ്രപഞ്ച രഹസ്യങ്ങളെ കുറിച്ച് പഠിക്കുന്നതിന് വേണ്ടിയാണ് കണികാ പരീക്ഷണങ്ങള്‍ നടത്തുന്നത്. പ്രപഞ്ചോല്‍പ്പത്തിയെ കുറിച്ചും അതിന്റെ വികാസ പരിണാമങ്ങളെ കുറിച്ചും നിലനില്‍ക്കുന്ന ദുരൂഹതകള്‍ നീക്കുക, സമാന്തര പ്രപഞ്ചങ്ങളുടെ സാധ്യതകള്‍, ശ്യാമദ്രവ്യ-ശ്യാമ ഊര്‍ജ്ജം എന്നിവയെ കുറിച്ചുള്ള പഠനങ്ങള്‍, കോസ്മിക് കിരണങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍, കണികാ സംഘട്ടനം വഴി സൃഷ്ടിക്കുന്ന ദുരൂഹ കണങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ എന്നിവയെല്ലാം ഒരു കണികാ ത്വരത്രത്തില്‍ നടക്കുന്നുണ്ട്. പ്രപഞ്ചത്തോളം പ്രായമുള്ള ചില ചോദ്യങ്ങളുടെ ഉത്തരം തേടുന്നതിനപ്പുറം നിത്യജീവിതത്തില്‍ പ്രയോജനപ്പെടുന്ന എന്തെങ്കിലും ഗവേഷണങ്ങള്‍ ഇവിടെ നടക്കുന്നുണ്ടോ?. മനുഷ്യന്റെ അടങ്ങാത്ത അന്വേഷണത്വരക്കപ്പുറം മറ്റെന്തെങ്കിലുംപ്രവര്‍ത്തനങ്ങള്‍ ...

Read More »

വരുന്നൂ റെഡ്‌നോവ; ആകാംക്ഷയോടെ ശാസ്ത്രലോകം

സാബു ജോസ് പ്രപഞ്ചത്തിലെ മഹത്തായ ദൃശ്യവിസ്മയം കാണാന്‍ കാത്തിരുന്നോളൂ. രണ്ട് നക്ഷത്രങ്ങള്‍ കൂട്ടിമുട്ടുന്ന അപൂര്‍വ പ്രതിഭാസമായ റെഡ്‌നോവ 2022 ല്‍ ഭൂമിയില്‍ നിന്ന് നഗ്‌ന നേത്രങ്ങള്‍കൊണ്ട് നിരീക്ഷിക്കാന്‍ കഴിയും. ഒരു ഗാലക്‌സിയില്‍ പതിനായിരം വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ഇത്തരം പ്രതിഭാസങ്ങള്‍ സംഭവിക്കുന്നത്. നമ്മുടെ മാതൃഗാലക്‌സിയായ ക്ഷീരപഥത്തിനപ്പുറമുള്ള നക്ഷത്രസമൂഹങ്ങളില്‍ സംഭവിക്കുന്ന ഇത്തരം പ്രതിഭാസങ്ങള്‍ ഒരിക്കലും നഗ്‌ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയില്ല. ക്ഷീരപഥത്തില്‍ തന്നെ സംഭവിച്ചാലും അവയെല്ലാം കാണാന്‍ കഴിയുമെന്ന് വിചാരിക്കേണ്ട. കാരണം ക്ഷീരപഥത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമേ നമ്മുടെ ദൃശ്യപരിധിയില്‍ വരൂ. അതു കൊണ്ടുതന്നെ ഭൂമിയിലെ ...

Read More »