Insight

ക്ഷീരപഥത്തിന് വെളിയിലും ഗ്രഹങ്ങള്‍

സാബു ജോസ് ക്ഷീരപഥത്തിനു വെളിയിലുള്ള ഒരു ഗാലക്‌സിയില്‍ ഇതാദ്യമായാണ് ഗ്രഹസാന്നിധ്യം കണ്ടെത്തുന്നത്. സൗരയൂഥത്തിന് വെളിയിലുള്ള ഗ്രഹങ്ങളെയാണ് എക്‌സോപ്ലാനറ്റുകള്‍ അഥവാ അന്യഗ്രഹങ്ങള്‍ എന്നു പറയുന്നത്. നാസയുടെ കെപ്‌ളര്‍ സ്‌പേസ് ടെലസ്‌ക്കോപ്പും മറ്റ് ചില ഭൂതല ദൂരദര്‍ശിനികളും ഇത്തരം നിരവധി അന്യഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. 2018 ഫെബ്രുവരി ഒന്നിലെ കണക്കുപ്രകാരം 2794 ഗ്രഹകുടുംബങ്ങളിലായി 3728 അന്യഗ്രഹങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 622 വ്യവസ്ഥകളില്‍ ഒന്നിലധികം അന്യഗ്രങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഗ്രഹങ്ങളെല്ലാം നമ്മുടെ മാതൃഗാലക്‌സിയായ ക്ഷീരപഥത്തില്‍ തന്നെയുള്ള നക്ഷത്രങ്ങളെ ചുറ്റുന്നവയാണ്. ഇപ്പോഴിതാ ഒക്ലഹോമ യൂണിവേഴ്‌സിറ്റിയിലെ ജ്യോതിശാസ്ത്രജ്ഞര്‍ ഭൂമിയില്‍ ...

Read More »

നമുക്കെന്തിനാണൊരു കണികാ പരീക്ഷണശാല

  സാബു ജോസ് ഒരു ദശാബ്ധത്തിലേറെയായി അനിശ്ചിതത്വത്തിലായിരുന്ന ഇന്ത്യയുടെ കണികാപരീക്ഷണശാല യാഥാര്‍ഥ്യത്തോടടുക്കുകയാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും പാരിസ്ഥിതിക അനുമതിലഭിച്ച ഇന്ത്യാ ബേസ്ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററിയുടെ നിര്‍മാണം ഉടന്‍ പുനരാരംഭിക്കുമെന്ന വാര്‍ത്ത ഇന്ത്യന്‍ ശാസ്ത്ര സമൂഹം ആവേശത്തോടെയാണ് സ്വീകരിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിനേത്തുടര്‍ന്ന് ഈ കണികാ പരീക്ഷണശാലയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. പരീക്ഷണശാലയ്ക്കു വേണ്ടിയുള്ള തുരങ്കനിര്‍മാണം തുടങ്ങി വന്യജീവി സംരക്ഷണം, ജല മലിനീകരണം, വനനശീകരണം, ശബ്ദ ശല്യം എന്നിങ്ങനെ നിരവധി വാദങ്ങള്‍ തത്പരകക്ഷികള്‍ ഉയര്‍ത്തികൊണ്ടു വന്നിരുന്നു. അതിനും പുറമെ ഈ പരീക്ഷണശാലയുമായി സഹകരിക്കുന്ന ...

Read More »

ബള്‍ബ് കണ്ടുപിടിച്ചത് എഡിസണല്ലെങ്കില്‍ പിന്നെയാര് ?

ശാസ്ത്രലോകത്തെ കുപ്രസിദ്ധ മോഷണങ്ങള്‍-1 മനുഷ്യരുടെ ജീവിതം സുഖപ്രദമാക്കുന്നത് ശാസ്ത്രമേഖലയിലുണ്ടാകുന്ന കണ്ടുപിടിത്തങ്ങളാണ്. നാമിന്നുപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും ശാസ്ത്രത്തിന്റെ സംഭാവനയാണ്. എന്നാല്‍ ഇവയില്‍ കുറെ ഉപകരണങ്ങളെങ്കിലും അവ കണ്ടുപിടിച്ച ആളുടെ പേരിലല്ല അറിയപ്പെടുന്നത്. സംശയിക്കേണ്ട. ശാസ്ത്രലോകത്തെ അത്തരം ചില കുപ്രസിദ്ധ മോഷണങ്ങള്‍ പരിശോധിക്കുകയാണ് ശാസ്ത്ര ലേഖകന്‍ സാബു ജോസ്. വൈദ്യുത ബള്‍ബ് വൈദ്യുത ബള്‍ബ് കണ്ടുപിടിച്ചത് ആരാണെന്ന് ചോദിച്ചാല്‍ തോമസ് അല്‍വാ എഡിസണ്‍ എന്നാവും മറുപടി. എന്നാല്‍ ഈ ബഹുമതിക്ക് എഡിസണ്‍ അര്‍ഹനാണെന്ന് പറയാന്‍ കഴിയില്ല. ശാസ്ത്രചരിത്രത്തിലെ വലിയൊരു മോഷണത്തിന്റെ കഥയാണ് വൈദ്യുത ബള്‍ബിന് പറയാനുള്ളത്. ബ്രിട്ടീഷ് ...

Read More »

ബിഗ് ബാംഗ് തിയറിയില്‍ ഭഗവത് ഗീതയ്ക്ക് എന്തുകാര്യം

  സാബു ജോസ് നിലവിലുള്ള ഏറ്റവും പ്രബലമായ പ്രപഞ്ച സിദ്ധാന്തമായ ബിംഗ് ബാംഗ് തിയറിയെ മാറ്റിമറിക്കുമെന്ന് അവകാശപ്പെടുന്ന ഭൗതിക ദര്‍ശനവുമായി മലയാളത്തിലെ ഒരു പ്രമുഖ എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മഹാവിസ്‌ഫോടനമെന്ന ആശയത്തെ നിരാകരിക്കന്നതാണ് ഭഗവത് ഗീതയിലെ ശ്ലോകങ്ങളില്‍ നിന്നും അദ്ദേഹം സമീകരിച്ചെടുത്ത ‘അവ്യക്ത’ എന്ന ദര്‍ശനം. ദ്രവ്യത്തിനും ഊര്‍ജത്തിനുമല്ല, മറിച്ച് സ്‌പേസിനാണ് അത് പ്രാധാന്യം നല്‍കുന്നത്. അവ്യക്തയാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാനം. അവ്യക്തയിലാണ് പ്രപഞ്ചം നിലനില്‍ക്കുന്നത്. ജലത്തിലെ ചുഴികള്‍ പോലെ അവ്യക്തയില്‍ ദ്രവ്യം പ്രവര്‍ത്തിക്കുന്നു. ചുരുങ്ങുകയും നിവരുകയും ചെയ്യുന്നു. അന്‍പതു വര്‍ഷങ്ങളായുള്ള ഗവേഷണമാണ് പുതിയൊരു ...

Read More »

കണ്ണാണ് മറക്കരുത്

ഡോ. നവജീവന്‍ ഡോ.നെല്‍സണ്‍ ജോസഫ് (ഇന്‍ഫോ ക്ലിനിക്) ഒരു മനുഷ്യന്റെ വലിയ ശരീരത്തില്‍ ഏറ്റവും പ്രാധാന്യമുള്ള അവയവങ്ങളിലൊന്ന് ഇത്തിരിപ്പോന്ന ഈ കണ്ണാണെന്ന് പറഞ്ഞാല്‍ അതൊരു അതിശയോക്തിയാകില്ല. മറ്റേതു നഷ്ടം സഹിച്ചാലും കാഴ്ച നഷ്ടപ്പെടുന്നത് നമുക്ക് മിക്കവര്‍ക്കും സങ്കല്പത്തിനതീതമാണ്. എല്ലാം കാണാനും ചിലത് കണ്ടില്ലെന്ന് നടിക്കാനും കണ്ണും കാഴ്ചയും കൂടിയേ തീരൂ. കണ്ണും മിഴിയും അക്ഷിയും നിറഞ്ഞുനില്‍ക്കുന്ന കഥയും കവിതയും പഴഞ്ചൊല്ലുകളുമെല്ലാം ‘കണ്ണിലെ കൃഷ്ണമണിപോലെയാണ്’ കണ്ണിന്റെ കാര്യമെന്ന് സൂചിപ്പിക്കുന്നുണ്ട്.  എന്താണീ കാഴ്ച? നമ്മള്‍ ഒരു വസ്തുവിനെ കാണുന്നതെങ്ങനെയാണ്? ഒരു വസ്തുവില്‍ നിന്നും പുറപ്പെടുന്ന കിരണങ്ങള്‍ നമ്മുടെ കണ്ണിനുള്ളിലെ ...

Read More »

ക്യാമറയുടെ ലെന്‍സ് വൃത്തത്തില്‍, പക്ഷെ ഫോട്ടോ ചതുരത്തില്‍;കാരണമെന്തെന്ന് അറിയാമോ ?

ബൈജു രാജു നിങ്ങള്‍ ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ? എന്താണ് പ്രത്യേകത? ചിത്രങ്ങള്‍ ചരുതാകൃതിയിലാകും അല്ലെ. പക്ഷേ, നിങ്ങള്‍ ഉപയോഗിച്ച ക്യാമറയുടെ ലെന്‍സിന്റെ ആകൃതി വൃത്തമല്ലെ ? പിന്നെ എങ്ങനെയാണ് ചതുരാകൃതിയില്‍ ഫോട്ടോ ലഭിച്ചത്. ആരെങ്കിലും ഇത്തരത്തില്‍ ചിന്തിച്ചിക്കാറുണ്ടോ . ഭൂരിഭാഗവും ഈ രീതിയില്‍ ചിന്തിക്കുന്നവരാകില്ല. എന്നാല്‍ ചിന്തിച്ചവരിലാകട്ടെ ഉത്തരം കണ്ടെത്തിയവരും ചുരുക്കമാകുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഇനിയാരും ചിന്തിച്ച് വിഷമിക്കണ്ട. സത്യം പറഞ്ഞാല്‍ ക്യാമറയ്ക്കു ഉള്ളില്‍ ഉണ്ടാവുന്ന പ്രതിബിംബം വട്ടത്തില്‍ത്തന്നെയാണ്. പക്ഷെ നമുക്ക് പ്രിന്റ് എടുക്കുവാനും, ടിവിയില്‍ കാണുവാനും ഒക്കെ സൗകര്യത്തിനു ചതുരത്തില്‍ ...

Read More »

കുട്ടികളിലെ കഫക്കെട്ട് രോഗമോ രോഗ ലക്ഷണമോ?

Dr. Shimna Azyz സ്വന്തം കുട്ടിക്ക് ‘എന്തോ’ ഒരു കുഴപ്പമുണ്ടെന്നു പറഞ്ഞു ഡോക്ടറെ കാണാന്‍ വരുന്ന അമ്മമാരില്‍ മിക്കവരും പറയുന്ന ഒരു പ്രശ്‌നമാണ് കഫക്കെട്ട്. സത്യത്തില്‍ ‘കഫക്കെട്ട്’ എന്നത് കൊണ്ട് എന്താണ് ഈ മാതാശ്രീകള്‍ സൂചിപ്പിക്കുന്നത് എന്നത് ഇന്നും ചുരുളഴിയാത്ത രഹസ്യമാണ്.വായിലൂടെയും മൂക്കിലൂടെയും ചിലപ്പോള്‍ മലത്തിലൂടെ പോലും പുറത്ത് മ്യൂക്കസ് (നിങ്ങള്‍ ഉദ്ദേശിച്ചത് തന്നെ, ഞാന്‍ ഒന്ന് ശാസ്ത്രീകരിച്ചതാണ്) പോകുന്നതെല്ലാം അവര്‍ക്ക് കഫക്കെട്ടാണ്. ഇതിനൊക്കെ പൊടിയില്‍ വെള്ളം കലക്കുന്ന മരുന്ന് വേണമെന്നും പറയും(ആന്റിബയോട്ടിക് എന്ന് ഡോക്റ്റര്‍ മനസ്സിലാക്കിക്കോളണം). കഫം എന്നത് ത്രിദോഷങ്ങളില്‍ ഒന്നായി കാണുന്ന ...

Read More »

എന്താണു ആരോഗ്യപരമായ ഭക്ഷണരീതി ?

ഡോ.ജിതിന്‍ റ്റി. ജോസഫ് jtjthekkel@gmail.com ഇഷ്ടമുള്ള ഭക്ഷണം മാത്രം കഴിക്കുന്നതാണോ അതോ സസ്യാഹാരം മാത്രം കഴിക്കുന്നതാണോ ,അതുമല്ല ഓര്‍ഗാനിക് പച്ചക്കറികള്‍ മാത്രം കഴിക്കുന്നതാണോ ആരോഗ്യപരമായ ഭക്ഷണരീതി?. എന്റെ ഉത്തരം വളരെ ലളിതം ആണ് …നമ്മുടെ ശരീരത്തെ അറിഞ്ഞു ,അതിനു വേണ്ട പോഷകങ്ങള്‍ ഏതാണന്നു മനസിലാക്കി , ആ പോഷകങ്ങള്‍ ലഭിക്കുന്ന ഭക്ഷണം ശരിയായ അളവില്‍ , കഴിക്കുന്നതാണ് ആരോഗ്യപരമായ ഭക്ഷണ രീതി . ഇത്തരത്തിലുള്ള ഭക്ഷണക്രമത്തിന്റെ കുറവ് ഭാരതത്തിലെ ജനങ്ങളുടെ ഇടയില്‍ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ് ,,അത് കേവലം ദരിദ്രരില്‍ മാത്രം ഒതുങ്ങുന്നതല്ല ...

Read More »

സ്‌റ്റോക്ക്ഫിഷിനെ തകര്‍ത്ത ആല്‍ഫാ സീറോ

ശ്രീകാന്ത് കാരേറ്റ് ഒരാളെ ചെസ്സ് കളിക്കേണ്ടത് എങ്ങനെയാണന്ന് പഠിപ്പിക്കുക. അടിസ്ഥാന നിയമങ്ങള്‍ മനസിലാക്കിയതിനു ശേഷം അയാള്‍ നാല് മണിക്കൂര്‍ ചെസ്സ് ബോര്‍ഡില്‍ സ്വയം പരിശീലിക്കുക. എന്നിട്ട് ചെസ്സിലെ ലോക ചാമ്പ്യനെ വളരെ ദയനീയമായി പരാജയപ്പെടുത്തുക. കേട്ടിട്ട് അവിശ്വസനീയമായി തോന്നുന്നുണ്ടോ? എന്നാല്‍ അത്തരമൊരു അദ്ഭുതത്തിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശാസ്ത്രസാങ്കേതിക ലോകം സാക്ഷ്യം വഹിച്ചത്. ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) വിഭാഗമായ ഡീപ്‌മൈന്‍ഡ് വികസിപ്പിച്ചെടുത്ത സ്വയം പഠിക്കാന്‍ കഴിവുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമായ ‘ആല്‍ഫ സീറോ’ ആണ് കഥയിലെ നായകന്‍. നിലവിലെ കമ്പ്യൂട്ടര്‍ ചെസ്സ് ചാമ്പ്യന്‍ ആയ സ്റ്റോക്ക്ഫിഷ് എന്ന ...

Read More »

മസ്തിഷ്‌കരോഗവും ആത്മീയാനുഭവവും

ഡോ. ആനന്ദ് എസ് മഞ്ചേരി കൃത്യമായ താളത്തില്‍ ഇലക്ട്രോകെമിക്കല്‍ സിഗ്‌നല്‍കള്‍ കൊണ്ട് മറ്റ് ഭാഗങ്ങളും ആയി പരസ്പരവിനിമയം നടത്തി പ്രവര്‍ത്തിക്കുന്ന ഒരു സങ്കീര്‍ണമായ അവയവമാണ് നമ്മുടെ മസ്തിഷ്‌കം. മസ്തിഷ്‌കത്തിന്റെ ഓരോ ഭാഗവും അതിന്റെതായ സ്‌പെസിഫിക് ജോലികള്‍ ആണ് ചെയുന്നത്. മസ്തിഷ്‌കത്തിന്റെ ഒരു ഭാഗം, മസ്തിഷ്‌കത്തിന്റെ തന്നെ മറ്റ് ഭാഗങ്ങളായും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളായും ഇലക്ട്രിക് സിഗ്‌നല്‍ ഉപയോഗിച് നിരന്തരം സംവദിച്ചാണ് മനുഷ്യജീവിതം സാധ്യമാവുന്നത്. എന്തെങ്കിലും കാരണം കൊണ്ട്, സാധാരണയിലും കൂടുതല്‍ ഇലക്ട്രിക് ഫൈറിങ് മസ്തിഷ്‌കത്തില്‍ മൊത്തത്തിലോ ഏതെങ്കിലും ഒരു ഭാഗത്തോ സംഭവിക്കുന്ന അവസ്ഥയാണ് seizure ...

Read More »