Insight

മെന്‍സ്ട്രുവല്‍ കപ്പിനോട് മുഖം തിരിക്കേണ്ടതില്ല, പാഡ് ഉപയോഗിക്കുമ്പോഴുള്ള അസ്വസ്തത ഇനി ഒഴിവാക്കാം

ഡോ. ഷിമ്‌നാ അസീസ് ചന്ദ്രന്‍ ചുവക്കുന്ന ആ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് കാലങ്ങളായി കൂട്ടുവരുന്ന സാനിറ്ററി നാപ്കിനുകളോട് സലാം പറയിക്കുന്ന ഗുണഗണങ്ങളോടെയാണ് മെന്‍സ്ചുറല്‍ കപ്പ് കുറച്ച് കാലമായി വിപണിയില്‍ വിലസുന്നത്. ഉള്ളത് പറഞ്ഞാല്‍ പലര്‍ക്കും മൂപ്പരെയങ്ങ് കണ്ണില്‍ പിടിച്ച മട്ടില്ല. ആരൊക്കെയോ വന്ന് ‘ഇതെന്ത് സാധനമാ’ എന്ന് കണ്ണ് മിഴിച്ച് ചോദിക്കുന്നുമുണ്ട്. ഉപയോഗിച്ച് തുടങ്ങിയവരാകട്ടെ ‘എവിടായിരുന്നു ഇത്രേം കാലം?’ എന്ന് വാല്‍സല്യത്തോടെ ചോദിച്ച് കൊണ്ട് ആ കുഞ്ഞിക്കപ്പിനെ കൂടെ കൂട്ടുകയും ചെയ്തു. ഇക്കുറി സെക്കന്‍ഡ് ഓപ്ഷനായി അഭിപ്രായം പറയുന്നത് മെന്‍സ്ട്രുവല്‍ കപ്പിനെക്കുറിച്ചാണ്. ആര്‍ത്തവസമയത്ത് ഗര്‍ഭാശയമുഖത്തിന് തൊട്ടുതാഴെയായി ...

Read More »

ഇന്റര്‍നെറ്റ് രംഗത്ത്‌ വരാന്‍ പോകുന്നത് വന്‍ കുതിച്ച് ചാട്ടം

ഋഷിരാജ് മൊബൈല്‍ വാര്‍ത്താവിനിമയത്തിനും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും വേണ്ടി വലിയ ഉപഗ്രഹ വ്യൂഹങ്ങളുടെ സങ്കല്‍പം പുതിയ ഒന്നല്ല . ഇന്ത്യയില്‍ മൊബൈല്‍ ശ്രിംഖലകള്‍ വ്യാപക മാവുന്നതിനു മുന്‍പ് തന്നെ അത്തരം ഉദ്യമങ്ങള്‍ നടന്നിരുന്നു . ഇറിഡിയം എന്ന് പേരുള്ള മൊബൈല്‍ സേവനങ്ങള്‍ക്കായി നിര്‍മിച്ച ഒരു ഉപഗ്രഹ വ്യൂഹം ഇന്നുംനിലനില്‍ക്കുന്നു . കൂടിയ പണച്ചെലവും സാങ്കേതിക കാരണങ്ങളും കൊണ്ടാണ് ഉപഗ്രഹ മൊബൈല്‍ സംവിധാനങ്ങള്‍ ഭൂതല മൊബൈല്‍ സംവിധാനങ്ങളെ പോലെ സാര്‍വത്രികം ആകാതിരുന്നത് . എന്നിരുന്നാലും ഉപഗ്രഹ മൊബൈല്‍/ ഇന്റെര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് ഭൂതലത്തിന്റെ എല്ലാ കോണുകളിലും സേവനം എത്തികാനാകും ...

Read More »

എന്താണ് മൈറ്റോകോണ്‍ഡ്രിയല്‍ ഈവ് സങ്കല്‍പം

ഡോ. ആനന്ദ് എസ്.മഞ്ചേരി മനുഷ്യകുലത്തിന്റെ ഏറ്റവും മഹത്തായ ആശയം എന്ന് ശാസ്ത്രവൃത്തങ്ങളില്‍ അറിയപ്പെടുന്ന സിദ്ധാന്തം ആണ് പരിണാമശാസ്ത്രം. 1857 വരെ നിലനിന്നിരുന്ന പരമ്പരാഗതവും മതാതിഷ്ടിതവും ആയ എല്ലാ ലോകവീക്ഷണങ്ങളും ഇല്ലാതാക്കുന്ന ശക്തവും ലളിതവും ആയ ഈ ആശയം തന്നെ ആയിരിക്കും ഒരുപക്ഷെ ഒരുപാട് തെറ്റിധരിക്കപ്പെട്ട സിദ്ധാന്തവും (മനപൂര്‍വമായും അല്ലാതെയും). അത്തരത്തില്‍ ഒരു വിഷയം ആണ് ‘mitochondrial eve’ എന്ന സങ്കല്പം. എല്ലാ ജീവികളും ഒരു പൊതുപൂര്‍വികനിലൂടെ ബന്ധപ്പെട്ട് കിടക്കുന്നു എന്ന പരിണാമസിദ്ധാന്തത്തിന്റെ കാതലായ തത്ത്വം തന്നെ ആണിത്. ഒരു ചിന്താപരീക്ഷണം: ഓരോരുത്തരും അവരവരുടെ ഒരു ...

Read More »

ഗര്‍ഭാശയമുഖ കാന്‍സറിനെ എങ്ങനെ തടയാം

ഡോ.ഷിനു ശ്യാമളന്‍ പലപ്പോഴും ക്യാന്‍സര്‍ എന്ന മാരകരോഗം അതിന്റെ അവസാനഘട്ടത്തിലായിരിക്കും നമ്മള്‍ അറിയുക.അതുകൊണ്ടു തന്നെ പലപ്പോഴും പല ചികിത്സകള്‍ നല്‍കിയിട്ടും രോഗികള്‍ മരണത്തിലേക് പോകുന്നു. പക്ഷെ സര്‍വിക്കല്‍ കാന്‍സര്‍ മതിയായ സ്‌ക്രീനിംഗ് റെസ്റ്റുകളിലൂടെ നേരത്തെ കണ്ടെത്തുവാനും തക്കസമയത്തു ചികില്‍സിക്കുവാനും, കൂടാതെ കുത്തിവെപ്പിലൂടെ പ്രതിരോധിക്കുവാനും സാധിക്കും. എന്നിട്ടും എന്തുകൊണ്ട് നമ്മുടെ രാജ്യത്തു സ്ത്രീകളില്‍ സര്‍വിക്കല്‍ ക്യാന്‍സര്‍ ഇപ്പോഴും ധാരാളമായി കണ്ടുവരുന്നു? സര്‍വിക്കല്‍ ക്യാന്‍സറിനെ കുറിച്ചുള്ള അറിവില്ലായ്മ ആണോ അതിനു കാരണം?? അതുകൊണ്ടു തന്നെ എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണിത്. ലോകത്തു അഞ്ചാമതായി ഏറ്റവുമധികം കണ്ടുവരുന്ന ക്യാന്‍സറാണ് ഗര്‍ഭാശഗയമുഖ ...

Read More »

ട്‌സാര്‍ ബോംബ മനുഷ്യനിര്‍മിതമായ ഏറ്റവും വലിയ ബോംബ്

ഋഷിരാജ് ഹൈഡ്രജന്‍ ബോംബുകള്‍ എന്നറിയപ്പെടുന്ന തെര്‍മോ ന്യൂക്ലിയര്‍ ബോംബുകളാണ് മനുഷ്യരാശി ഇന്നേവരെ നിര്‍മിച്ചിട്ടുള്ള ഏറ്റവും വലിയ വിസ്‌ഫോടന ഉപകരണങ്ങള്‍ . സാധാരണ ആണവ പ്രതിപ്രവര്‍ത്തനം കൊണ്ട് പ്രവൃത്തിക്കുന്ന ഫിഷന്‍ ബോംബുകള്‍ ഒരു പരിധിയില്‍ കൂടുതല്‍ വലുതാക്കാന്‍ പറ്റില്ല .പക്ഷെ തെര്‍മോ ന്യൂക്ലിയര്‍ ബോംബുകളുടെ കാര്യം അങ്ങിനെയല്ല. അവയെ എങ്ങിനെ വേണമെങ്കിലും വലുതാക്കാം .തീരെ വലിയ ബോംബുകള്‍ ഭാരക്കൂടുതല്‍ നിമിത്തം കൈകാര്യം ചൈയ്യാന്‍ കഴിയാതെ വരും എന്ന് മാത്രം .മനുഷ്യന്‍ ഇന്നേവരെ നിര്‍മിച്ചിട്ടുള്ള ഏറ്റവും വലിയ ബോംബാണ്് സോവിയറ്റു യൂണിയനില്‍ നിര്‍മിച്ച ട്‌സാര്‍ ബോംബ . ...

Read More »

കണ്ടെത്തിയത് 80 കൊല്ലത്തെ തെരച്ചിലിനൊടുവില്‍, ഒടുവില്‍ കുള്ളനായി മുദ്രകുത്തി

ഋഷി രാജ് നാഗരികതയുടെ തുടക്കം മുതല്‍ തന്നെ ,ജിജ്ഞാസുക്കളായ മനുഷ്യര്‍ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു .നക്ഷത്രങ്ങള്‍ നിറഞ്ഞ രാത്രികാല ആകാശത്തിന് ചില പ്രത്യേകതകള്‍ ഉണ്ട് .നക്ഷത്രം പോലെ തോന്നിക്കുന്ന ചില വസ്തുക്കള്‍ നക്ഷത്രങ്ങള്‍ക്കിടയിലൂടെ സ്ഥാനംമാറി മാറി സഞ്ചരിക്കുന്നുണ്ട്. .കുറേക്കാലത്തെ നിരീക്ഷണങ്ങള്‍ക്ക് ശേഷം അത്തരത്തിലുള്ള അഞ്ചു ”നക്ഷത്രങ്ങളെ ” എല്ലാ നാഗരികതകളും കണ്ടെത്തി. ബുധന്‍ ,ശുക്രന്‍ ,ചൊവ്വ ,വ്യാഴം ശനി എന്നിവയായിരുന്നു അവ .ഗ്രീക് സംസ്‌കാരം അവയെ അലഞ്ഞുതിരിയുന്നവര്‍ എന്നര്‍ഥമുള്ള ”പ്ലാനെറ്‌സ് ” എന്ന് വിളിച്ചു .ഭാരതീയ സംസ്‌കാരം അവക്ക് ഭൂമിയുമായുള്ള സാമ്യം സഹസ്രാബ്ദങ്ങള്‍ക്കുമുന്‌പേ തിരിച്ചറിഞ് ...

Read More »

നിര്‍മ്മാണം അതീവ രഹസ്യമായി, യു.എസ് വിദഗ്ദ്ധര്‍ക്ക് പോലും യന്ത്രം തിരിച്ചറിയാനായില്ല, അതെ, കാസ്പിയന്‍ കടലിലെ രാക്ഷസനായിരുന്നു എക്രനോപ്ലാന്‍

ഋഷി ദാസ്‌ ശീതയുദ്ധകാലത് ആയുധമത്സരത്തില്‍ മേല്‍കൈ കിട്ടാനായി അമേരിക്കയും സോവിയറ്റു യൂണിയനും പല അടവുകളും പയറ്റിയിട്ടുണ്ട് .അവയില്‍ പലതും പുറം ലോകം അറിഞ്ഞത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് .അത്തരം ഒരു ആയുധം ആയിരുന്നു കാസ്പിയന്‍ സീ മോണ്‍സ്റ്റര്‍ എന്നറിയപ്പെട്ടിരുന്ന എക്രനോപ്ലാന്‍. യുദ്ധവിമാനങ്ങള്‍ വളരെ വേഗത്തില്‍ സഞ്ചരിക്കുന്നവയാണ് ശബ്ദവേഗതക്കു താഴെ സഞ്ചരിക്കുന്ന ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങള്‍ പോലും മണിക്കൂറില്‍ എണ്ണൂറ് കിലോമീറ്ററിന് മുകളില്‍ വേഗതയിലാണ് പറക്കുന്നത് .അതേസമയം യുദ്ധക്കപ്പലുകള്‍ ആകട്ടെ മണിക്കൂറില്‍ അമ്പതോ അറുപതോ കിലോമീറ്റര് വേഗതയിലാണ് സഞ്ചരിക്കുന്നത് . കപ്പലിനെയും വിമാനത്തെയും കോര്‍ത്തിണക്കി ഒരു യുദ്ധ ...

Read More »

വിക്ഷേപണം വിജയകരം പക്ഷേ, പിന്നീട് സംഭവിച്ചത്‌….

വിനോജ് അപ്പുകുട്ടന്‍ 1990 ഏപ്രിൽ 24ന് ഹബ്ബിൾ വിജയകരമായി വിക്ഷേപിച്ചു. ശേഷം ഹബ്ബിൾ അതിന്റെ പണിയും തുടങ്ങി.M – 100 എന്ന സർപ്പിള ഗാലക്സിയുടെ ചിത്രമെടുത്തപ്പോൾ നിരാശയായിരുന്നു ഫലം. (ഇടതുവശത്തെ ചിത്രം കാണുക)വ്യക്തതയില്ലാത്ത മങ്ങിയ ഒരു ചിത്രമായിരുന്നു ലഭിച്ചത്. ഭൂമിയിൽ നിന്ന് പരിഹരിക്കേണ്ട പ്രശ്നമായിരുന്നില്ല അത്.അങ്ങനെ ആദ്യത്തെ റിപ്പയർ അനിവാര്യമായി വന്നു.പ്രാഥമിക കണ്ണാടിയുടെ അരികുകൾ തെറ്റായ രീതിയിൽ മിനുസപെടുത്തിയതായിരുന്നു കാരണം.അത് സംഭവിച്ചത് കണ്ണാടിയുടെ മിനുസം അളക്കുന്ന ലെൻസിന്റെ തകരാറ് മൂലവും. നാസയും കണ്ണാടിയുണ്ടാക്കിയ കമ്പനിയും തമ്മിലുണ്ടായ ദീർഘമായ വാക്ക് തർക്കം കൊണ്ടൊന്നും ഫലമുണ്ടായില്ല. അവസാനം ...

Read More »

പുരുഷന്റെ പരീക്ഷണശാലയല്ല, സ്ത്രീയുടെ സുരക്ഷിത ഇടം

  സാബുജോസ് ജീവിതത്തിന്റെ സര്‍വ മേഖലകളിലും പുരുഷനോടൊപ്പം ഇന്ന് സ്ത്രീയുമുണ്ട്. എങ്കിലും സാമുദായികവും സാംസ്‌ക്കാരികവുമായ ചില കീഴ്‌വഴക്കങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നുണ്ട്. പുരുഷമേധാവിത്തമുള്ള അത്തരം സമൂഹങ്ങള്‍ സ്ത്രീവിരുദ്ധതയ്ക്ക് നല്‍കുന്ന ന്യായീകരണമാണ് ഏറെ പരിഹാസ്യം. സ്ത്രീകളെ ബഹുമാനിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടിയാണ് അവരെ മൂടുപടത്തിനുള്ളിലും അടുക്കളയിലും തളച്ചിടുന്നത് എന്നാണവരുടെ ന്യായം. ദേവാലയത്തില്‍നിന്നു പോലും സ്ത്രീകളെ അകറ്റിനിര്‍ത്തുന്ന യാഥാസ്ഥിതിക വിഭാഗങ്ങളുമുണ്ട്. പെണ്‍കുട്ടികളുടെ ചേലാകര്‍മം കേരളത്തില്‍ വരെ നടക്കുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത നമ്മള്‍ കേട്ടതാണ്. ശാസ്ത്രരംഗത്തും സ്ത്രീകളെ അന്യവത്ക്കരിച്ച ഒരു കാലമുണ്ടായിരുന്നു. മതവും, ...

Read More »

ഇരുണ്ട ലോകങ്ങള്‍ തേടി യൂക്ലിഡ്

സാബു ജോസ് ഡാര്‍ക്ക് എനര്‍ജിയുടെ പ്രഭാവത്തേക്കുറിച്ചു പഠിക്കാന്‍ യൂക്ലിഡ് ഒരുങ്ങുകയാണ്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഡാര്‍ക്ക് എനര്‍ജി എക്‌സ്‌പ്ലോറര്‍ യൂക്ലിഡ് 2020 ല്‍ വിക്ഷേപിക്കപ്പെടും. പേടകത്തിന്റെ നാല് ഡിറ്റക്ടറുകളുടെ നിര്‍മാണം 2017 ജനുവരിയില്‍ പൂര്‍ത്തിയായി. പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം ശാസ്ത്രലോകം അംഗീകരിച്ചുകഴിഞ്ഞു. എന്നാല്‍ പ്രപഞ്ചത്തിന്റെ വികാസവേഗത വര്‍ധിച്ചുകൊണ്ടിരിക്കുന്നത് വലിയ ദുരൂഹതയാണ്. ഡാര്‍ക്ക് എനര്‍ജി എന്ന ഋണമര്‍ദത്തിന്റെ സാന്നിധ്യമാണ് പ്രപഞ്ചവികാസത്തിനു കാരണമായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്താണ് ഡാര്‍ക്ക് എനര്‍ജിയെന്ന് കണ്ടുപിടിക്കുകയാണ് യൂക്ലിഡ് ദൗത്യത്തിന്റെ വിക്ഷേപണ ലക്ഷ്യം. ഡാര്‍ക്ക് എനര്‍ജിയുടെ പ്രഭാവം കണക്കുകൂട്ടാന്‍ കഴിഞ്ഞാല്‍ പ്രപഞ്ചത്തിന്റെ ...

Read More »