Health

ഇ-സിഗരറ്റ് ആരോഗ്യത്തിന് ഹാനികരമോ?

വിനയ വിനോദ് ലോകത്തു ദിവസംതോറും ലക്ഷക്കണക്കിന് ആളുകളാണ് പുകവലിയിലൂടെ വിവധതരം അസുഖങ്ങള്‍ മൂലം മരണപ്പെടുന്നത്.അമിത മദ്യപാനം പോലെ തന്നെ അമിതമായ സിഗരറ്റ് ഉപയോഗതിനും അടിമപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഈ ശീലത്തില്‍ അടിമപ്പെട്ടവര്‍ക്ക് ഒരു ആശ്വാസവാക്കു എന്ന രീതിയില്‍ ആണ് ഇ- സിഗററ്റ്(electronic cigarette) വ്യാപകമായത്. എന്നാല്‍ ഇത്തരത്തില്‍ വ്യാപകമായ ഇ-സിഗരറ്റും ആര്യോഗ്യത്തിന് ഹാനികരമാണെന്ന റിപ്പോര്‍ട്ടാണ് ആരോഗ്യമേഖലയില്‍ നിന്ന് പുറത്തുവരുന്നത്. ഇ-സിഗററ്റ് 95 ശതമാനത്തോളം ശരീരത്തിന് സുരക്ഷിതമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടപ്പോള്‍ അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകരാണ്.ഇവരുടെ പഠനതത്തിന് ഇ-സിഗരറ്റ് മനുഷ്യ ശരീരത്തിന് ദോഷകരമാകുമെന്നാണ് കണ്ടെത്തല്‍. ...

Read More »

ഗ്ലോക്കോമ കണ്ടെത്താം കാഴ്ച്ച നഷ്ടപ്പെടുന്നതിന് മുന്‍പ്

  തന്‍ഫി കാദര്‍(ബി.എസ്.സി ഒപ്‌ടോമെട്രി) മനുഷ്യ ശരീരത്തിലെ സങ്കീര്‍ണ അവയവമായ കണ്ണ്, കാഴ്ച സാധ്യമാക്കാനാവശ്യമായ ചെറുഭാഗങ്ങള്‍ ചേര്‍ന്ന അത്ഭുത സൃഷ്ടിപ്പാണ്. ഈ അവയവം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിനെ ആശ്രയിച്ചാണ് കാഴ്ച എന്ന അനുഭവം സാധ്യമാകുന്നത്. രണ്ടുകണ്ണുകളും ഒരു പോലെ പ്രവര്‍ത്തനക്ഷമല്ലെങ്കില്‍ അത് കൃത്യമായ കാഴ്ചക്ക് മങ്ങലേല്‍പിക്കും. ഇത് പലപ്പോഴും അന്ധതക്ക് കാരണമാകുകയും ചെയ്യുന്നു. ലോകത്ത് ഏകദേശം 37 മില്യണ്‍ ആളുകള്‍ അന്ധരാണ്. 127 മില്യണ്‍ ജനങ്ങള്‍ പലതരം കാഴ്ച വൈകല്യങ്ങള്‍ നേരിടുന്നതായി പഠനങ്ങളില്‍ കാണാം. 90 ശതമാനം അന്ധന്‍മാരും വികസ്വര രാജ്യങ്ങളിലാണുള്ളത്. ലോകത്തിലെ അന്ധന്മാരില്‍ നാലിലൊരു ...

Read More »

എച്ച്‌.ഐ.വി ചികിത്സയ്ക്കും ഇമ്മ്യൂണോ തെറാപ്പി

  എച്ച്.ഐ.വി ചികിത്സാ രംഗത്തും ഇമ്മ്യുണോ തെറാപ്പിയുടെ സാധ്യതകള്‍ ഏറെയെന്ന് പഠനങ്ങള്‍. ക്യാന്‍സര്‍ ചികിത്സാ രംഗത്ത് വിപ്ലവ മാറ്റങ്ങള്‍ സൃഷ്ടിച്ച ഇമ്മ്യുണോ തെറാപ്പി നിലവില്‍ ന്യൂറോ സംബന്ധമായ രോഗങ്ങള്‍ക്കെതിരെയും ഉപയോഗപ്പെടുത്താമെന്ന് നേരത്തെ ഗവേഷണ ഫലങ്ങള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് എച്ച.ഐ.വിക്കെതിരെയും ഇമ്മ്യുണോ തെറാപ്പി ഉപയോഗപ്പെടുത്താമെന്ന പഠന ഫലങ്ങള്‍ പുറത്തുവന്നത്. പെന്‍സില്‍വാനിയ യൂനിവേഴ്‌സിറ്റിയിലെ മെഡിസിന്‍ വിഭാഗവും അലാബമാ യൂനിവേഴ്‌സിറ്റിയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ എച്ച്.ഐ.വി ചികിത്സയില്‍ ഇമ്മ്യൂണോ ...

Read More »

ആത്മഹത്യാ പ്രവണതയും കുട്ടികളും

Dr.shahul ameen (മനോരോഗ വിദഗ്ദ്ധന്‍) കഴിഞ്ഞ 30വര്‍ഷങ്ങള്‍ക്കുള്ളില്‍ കുട്ടികളിലെ ആത്മഹത്യാനിരക്ക് പഴയതിലും മൂന്നിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. കുടുംബബന്ധങ്ങളിലുണ്ടായ തകര്‍ച്ചകളും, വിഷാദരോഗം കൂടുതല്‍ സാധാരണമായതും, കൂടുതല്‍ സമ്മര്‍ദ്ദം നിറഞ്ഞ ജീവിതസാഹചര്യങ്ങളുമൊക്കെ ഈ വര്‍ദ്ധനവിനു കാരണമായിട്ടുണ്ട്. കുട്ടികളില്‍ ആത്മഹത്യയുടെ പ്രധാന കാരണങ്ങള്‍ 1. വ്യക്തിപരമായ കാരണങ്ങള്‍ മാനസികപ്രശ്‌നങ്ങള്‍: ആത്മഹത്യ ചെയ്യുന്ന കുട്ടികളില്‍ 90 ശതമാനവും വിഷാദരോഗം, ലഹരിപദാര്‍ത്ഥങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം, വ്യക്തിത്വവൈകല്യങ്ങള്‍ തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ചവരാണ്. അമിതമായ സ്വയംവിമര്‍ശനം, എല്ലാറ്റിലും പ്രതീക്ഷ നഷ്ടമാവുക, ഏകാഗ്രതയില്ലായ്മ, ഒരു കാര്യത്തിലും സന്തോഷം കണ്ടെത്താനാവാതെ വരിക തുടങ്ങിയ ലക്ഷണങ്ങളുടെ സാന്നിദ്ധ്യം വിഷാദരോഗമുള്ള കൌമാരക്കാരില്‍ ആത്മഹത്യയുടെ ...

Read More »

മൂലകകോശ വിഭജനത്തില്‍ രക്തവാഹിനിക്ക് പങ്കുണ്ടെന്ന് പഠനം

വെബ് ഡെസ്‌ക്‌ രക്തവാഹിനിയുടെ കര്‍ത്തവ്യം എന്താണെന്ന് ചോദിച്ചാല്‍ നിങ്ങള്‍ എന്തുപറയും? ശരീരത്തിന്റെ വിവിധ ഭാഗത്തേക്്ക ശുദ്ധരക്തം എത്തിക്കുകയും അവിടെനിന്ന് അശുദ്ധ രക്തം തിരികെ ഹൃദയത്തിലെത്തിക്കുകയും ചെയ്യുകയെന്നാവും അല്ല. സംഗതി ശരിയാണ്. പക്ഷേ, ഇനി അതിനോടൊപ്പം മറ്റൊരു കാര്യം കൂട്ടിച്ചേര്‍ക്കണം.കോശങ്ങള്‍ക്ക് ആവശ്യമായ ഓക്‌സിജനും പോഷക ഘടകങ്ങളും എത്തിക്കുക മാത്രമല്ല ജോലിയെന്ന് പുതിയ പഠനം തെളിയിക്കുന്നു. മൂലകോശങ്ങളുടെ വിഭജനത്തില്‍ രക്തവാഹിനിക്കും നിര്‍ണായക പങ്കുണ്ടെന്ന് ശാസ്ത്രലോകം. ലണ്ടന്‍ യൂനിവേഴ്‌സിറ്റി കോളജിലെ ഒരുവിഭാഗം നടത്തിയ പരീക്ഷണത്തിലാണ് രക്തവാഹിനിക്ക് മൂലകോശ വിഭജനത്തിലുള്ള പ്രധാന്യം വ്യക്തമായത്. ഗവേഷകര്‍ എലിയില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യ ...

Read More »

എയ്‌റോബിക് വ്യായാമം ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് വര്‍ധിപ്പിക്കും

വെബ് ഡെസ്‌ക് നിങ്ങള്‍ അമിതവണ്ണക്കാരോ? ഈ വണ്ണം നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ ? എങ്കില്‍ വിഷമിക്കണ്ട. നിങ്ങള്‍ക്കിതാ സന്തോഷ വാര്‍ത്ത. പന്ത്രണ്ട്ആഴ്ച്ചഎയ്‌റോബിക് വ്യായാമത്തില്‍ ഏര്‍പ്പെട്ടുനോക്കൂ നിങ്ങളുടെ അമിതവണ്ണത്തില്‍ കുറവു വരുന്നത് കാണാം. എയറോബിക് വ്യായാമത്തിലൂടെ വണ്ണം കുറയാന്‍ കാരണം ടെസ്റ്റോസ്സ്റ്റിറോണിന്റെ അളവ് കൂടുന്നതായും കണ്ടെത്തിയിരുന്നു. അതിനാല്‍ തന്നെ അമിത വണ്ണത്തിന് ഈ ഹോര്‍മോണിന്റെ കുറവും കാരണമാകാമെന്ന അനുമാനത്തിലാണ് ഗവേഷകര്‍. പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ് സ്റ്റിറോണിന്റെ കുറവ് പല ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. വിവിധ കാരണത്താല്‍ കൊഴുപ്പ് കൂടുന്നത് രോഗങ്ങള്‍ക്കിടയാക്കുന്നുണ്ട്. കരള്‍ രോഗം, കാന്‍സര്‍ സാധ്യത, ഹൃദ്രോഗം ...

Read More »

നദികള്‍ മാലിന്യ വാഹിനിയായി; രോഗഭീതിയില്‍ മാനവലോകം

ഏഷ്യ, ആഫ്രിക്ക തുടങ്ങിയ വന്‍കരകളിലെ നദികളിലേറെയും മാലിന്യക്കൂമ്പാരം  രോഗാണുക്കള്‍ പെരുകുന്നു 3.4 മില്യണ്‍ ജനങ്ങള്‍ രോഗംപിടിപ്പെട്ടു മരിക്കുന്നു ഏഷ്യയില്‍ 134 മില്യണ്‍, ആഫ്രിക്കയില്‍ 164, ലാറ്റിന്‍ അമേരിക്കയില്‍ 25 മില്യണ്‍ ജനങ്ങള്‍ രോഗത്തിന് അടിമപ്പെടുന്നു പ്രത്യേക ലേഖകന്‍ പുഴകള്‍ നാടിന്റെ സമ്പത്താണ്. അവയെ സംരക്ഷിക്കേണ്ടവര്‍ തന്നെ ഇന്ന് നശിപ്പിക്കുന്ന കാഴ്ച്ചയാണ് ലോകത്തെവിടെയും കാണുന്നത്. മലിനജലവും ഖരമാലിന്യങ്ങളും ഓര്‍ഗാനിക് മാലിന്യങ്ങളും ഇന്ന് ഏറെയും തള്ളുന്നത് നദികളിലേക്കാണെന്നത് പ്രപഞ്ച സത്യമാണ്. വിവിധ രാജ്യങ്ങളില്‍ ഭൂരിഭാഗം ജനങ്ങളും കുടിവെള്ളത്തിനും മറ്റും ഇന്നും ആശ്രയിക്കുന്നത് നദീജലത്തെയാണെന്ന സത്യം മറന്നുകൊണ്ടാണ് മനുഷ്യര്‍ ...

Read More »

ഗവേഷണം വിജയകരം: എയ്ഡ്‌സ്’നുള്ള മരുന്ന് കണ്ടെത്തിയതായി ഗവേഷകര്‍

വിനയ വിനോദ്‌ എച്ച്‌.ഐ.വി വൈറസിനെ നശിപ്പിക്കാനുള്ള മരുന്നിന്റെ പരീക്ഷണം വിജയകരമെന്നു ഇസ്രായേലി ഗവേഷകര്‍. ഗമോറ എന്ന് പേരിട്ടിരിക്കുന്ന മരുന്ന് ജെറുസലേം ഹീബ്രു സര്‍വകലാശാല ആണ് വികസിപ്പിച്ചെടുത്തത്. കൂടുതല്‍ പരീക്ഷണങ്ങള്‍ കപ്ലാന്‍ മെഡിക്കല്‍ സെന്ററില്‍ നടന്നു വരുന്നതായും ഗവേഷകര്‍. gammora(ഗമോറ) മരുന്ന്, എയ്ഡ്‌സ് ബാധിതരില്‍ നിന്നും എച്ച്.ഐ.വി വാഹകരില്‍ നിന്നും ശേഖരിച്ച രക്തസാമ്പിളുകളിക് കലര്‍ത്തി നിരീക്ഷിച്ചതില്‍ നിന്നും 97 ശതമാനം വൈറസിനെ നശിപ്പിക്കാന്‍ സാധിച്ചു എന്നാണ് ഗവേഷകര്‍ പറയുന്നത് . വെറും 8 ദിവസം കൊണ്ടാണ് പരീക്ഷണശാലയില്‍ ഇത്രയും വൈറസിനെ നശിപ്പിക്കാന്‍ ആയത് എന്നാണ് മാറ്റിയൊരു ...

Read More »

ഇമ്മ്യുണോ തെറാപ്പിയിലൂടെ ആമവാത രോഗികളിലെ ഹൃദയ രോഗ സാധ്യത കുറയ്ക്കാനാവുമെന്ന് പഠനം

വിനയ വിനോദ്( മൈക്രോബയോളജിസ്റ്റ്) ഇമ്മ്യുണോ തെറാപ്പിയുടെ കൂടുതല്‍ സാധ്യതകള്‍ കണ്ടെത്തി വൈദ്യശാസ്ത്രം. രോഗം ബാധിക്കുന്നവരെ ആ അവസ്ഥയില്‍ നിന്നും രക്ഷപെടുത്താന്‍ വേണ്ടി ശാസ്ത്ര ലോകം നിരവധി പരീക്ഷണങ്ങള്‍ നടത്താറുണ്ട്. പലതും വര്‍ഷങ്ങളുടെ ഗവേഷണ ഫലമായാണ് മാനവ ലോകത്തിന്റെ നന്മയ്ക്കായി അവര്‍ പരീക്ഷണ ഫലങ്ങള്‍ അവതരിപ്പിക്കാറ്. പരീക്ഷണങ്ങളില്‍ ചിലത് ഫലം കണ്ടില്ലെന്ന് വരും. മറ്റു ചിലതാകട്ടെ വിജയകരവും. ഇത്തരത്തില്‍ ഇമ്മ്യൂണോ തെറാപ്പിയുടെ കൂടുതല്‍ സാധ്യതകള്‍ കണ്ടെത്തുന്നതിന്റെ തിരക്കിലാണ് ഗവേഷകര്‍. നിലവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആമവാതം പിടിപെട്ടവര്‍ക്കുള്ള ഒരു സന്തോഷ വാര്‍ത്ത തന്നെയാണ്. ആമവാതം(റുമാറ്റോയ്ഡ് ...

Read More »

കാന്‍സര്‍ ബാധിച്ച് മരിക്കുന്നവരിലേറെയും പുകവലിക്കാര്‍

 വിനയ വിനോദ്     ( മൈക്രോബയോളജിസ്റ്റ്) പുകവലിക്കരുത് പുകവലിക്ക് വലിയ വില നല്‍കേണ്ടി വരും. ഈ പരസ്യ വാചകം കേള്‍ക്കാത്തവരായി ആരും കാണില്ല.പലപ്പോഴും തമാശയായും മറ്റും എല്ലാവരും അനുകരിക്കുന്ന പരസ്യ വാചകത്തില്‍ അടങ്ങിയിരിക്കുന്നത് നിരവധി യാഥാര്‍ത്ഥ്യങ്ങളാണ്. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന വിവരം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അത് നിര്‍ത്തുന്ന കാര്യത്തില്‍ പലര്‍ക്കും മടിയാണ്. ഈ മടി നയിക്കുന്നതോ മരണത്തിലേക്ക്. പലരെയും ക്യാന്‍സര്‍ എന്ന മാരക രോഗത്തിലേക്കും അതുവഴി മരണത്തിലേക്ക് നയിക്കുന്നതും ഈ പുകവലിയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല മനുഷ്യ ജീവിതത്തില്‍ വില്ലന്റെ സ്ഥാനത്തുള്ള സിഗരിറ്റിന്റെ ...

Read More »