Health

സ്ത്രീ പുരുഷനാകുമ്പോള്‍: വായിക്കാം ലിംഗ മാറ്റ ശസ്ത്രക്രിയയെക്കുറിച്ച് അറിയേണ്ടതെല്ലാം

ഡോ. ജിതിന്‍ റ്റി ജോസഫ് ലിംഗമാറ്റ( sex reassignment surgery SRS) ശസ്ത്രക്രിയ കേരളത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന വിവരം അറിഞ്ഞിരിക്കുമല്ലോ . 41 വയസുകാരി ആയ സ്ത്രീക്കാണ് , ഏറ്റവും ബുദ്ധിമുട്ടേറിയ പെണ്ണിനെ ആണാക്കി മാറ്റുന്ന(female to male) സര്‍ജറി തിരുവനതപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടന്നത് . പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തലവന്‍ ഡോ. അജയകുമാറിന്റെ നേതൃത്വത്തില്‍ , എന്‍ഡോക്രൈനോളജി ,മാനസികാരോഗ്യം , അനസ്‌തേഷ്യ വിഭാഗങ്ങള്‍ സഹകരിച്ചാണ് വര്‍ഷങ്ങള്‍ നീണ്ട ചികിത്സ പൂര്‍ത്തിയാക്കിയത് . ചെറുപ്പം തൊട്ടു തന്നെ പുരുഷനായി ...

Read More »

രക്തത്തിലെ ഇരുമ്പിന്റെ കുറവ് കേള്‍വിക്കുറവിനും കാരണമാകും

വെബ് ഡെസ്‌ക്‌ വിളര്‍ച്ചയ്ക്ക് പ്രധാന കാരണം രക്തത്തിലെ ഇരുമ്പിന്റെ കുറവാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ വിളര്‍ച്ചയ്ക്ക് മാത്രമല്ല ഇരുമ്പിന്റെ കുറവ് വഴിയൊരുക്കുന്നതെന്ന് പുതിയ പഠനം തെളിയിക്കുന്നു. ഇരുമ്പിന്റെ ഗണ്യമായ കുറവ് കേള്‍വിക്കുറവിനും കാരണമാകുമെന്നാണ് ആരോഗ്യ മേഖലയില്‍ നിന്നുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.ജാമ ജേണലില്‍ Kathleen M. Schieffer (Pennsylvania State University College of Medicine)എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 21 മുതല്‍ 90 വയസുവരെയുള്ള ഏകദേശം 305339 വ്യക്തികളില്‍ നടത്തിയ നിരിക്ഷണത്തിലാണ് രക്തത്തിലെ ഇരുമ്പും കേള്‍വിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ലഭ്യമായതെന്ന് ഇവര്‍ പറയുന്നു.

Read More »

വാക്‌സ് ബാത്തും ഫിസിയോതെറാപ്പിയും

മദന്‍രാജ് ( ഫിസിയോതെറാപ്പിസ്റ്റ്,മിലിറ്ററി ഹോസ്പിറ്റല്‍ കിര്‍ക്കി) ഫിസിയോ തെറാപ്പിയെന്ന് കേള്‍ക്കാത്തവര്‍ ചുരുക്കമാണ്. രോഗിയുടെ ഉള്ളിലേക്ക് മരുന്നുകളൊന്നും നല്‍കാതെ പൂര്‍ണ്ണമായും വ്യായാമ മുറകളിലൂടെ രോഗം ഭേദമാക്കുകയാണ് ഇവിടെ ചെയ്യുന്നത്. പക്ഷേ, ഫിസിയോ തെറാപ്പിയെ കുറിച്ച്‌ ഇന്നും പലര്‍ക്കും വ്യക്തമായ ധാരണയില്ല. പനി മുതല്‍ ക്യാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സയെന്തെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ, അപകടത്തില്‍പ്പെട്ട അല്ലെങ്കില്‍ മറ്റെന്തെങ്കിലും സാഹചര്യത്തില്‍പ്പെട്ട് വൈകല്യം സംഭവിച്ചവരൈ പൂര്‍ണമായും പഴയ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ഫിസിയോ തെറാപ്പിയിലെ രീതിയെ കുറിച്ചോ അവയെങ്ങനെ ചെയ്യുന്നുവെന്നതിനെ കുറിച്ചോ പലര്‍ക്കും അറിയില്ല. വിവിധ ചികിത്സാ രീതികള്‍ ഈ ...

Read More »

ശീതള പാനിയങ്ങള്‍ ഹൃദയപേശികളെ നശിപ്പിക്കും

ബൈജു രാജു നാം കുടിക്കുന്ന പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് നാം അറിയുന്നില്ല. ഒരുപക്ഷെ അറിയുമായിരുന്നെങ്കില്‍ അത് കുടിക്കുന്നത് നാം കുറയ്ക്കുമായിരുന്നു. പഞ്ചസാര ഒരു പരിധിയില്‍ കൂടുതലായാല്‍ ആരോഗ്യത്തിനു ഹാനികരമാണെന്ന് എല്ലാവര്‍ക്കുമറിയാം.അതിനാല്‍ തന്നെ ശീതള പാനിയങ്ങള്‍ ദാഹം മാറ്റുമെങ്കിലും അവ നിങ്ങളെ രോഗിയാക്കുമെന്നതില്‍ സംശയമില്ല. ഇതിലുള്ള പഞ്ചസാര  ഏതൊക്കെ രീതിയിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതെന്നുള്ളതില്‍ പലര്‍ക്കും അജ്ഞതയുണ്ട്. അമിത വണ്ണം മാത്രമല്ല, പഞ്ചസാരയുടെ ഉപയോഗം മൂലം ഉണ്ടാവുന്നത്. മറ്റു ആരോഗ്യ പ്രശ്‌നങ്ങളും നിരവധിയാണ്. അവയേതെന്ന് നോക്കാം. 1, ഹൃദയപേശികളെ നശിപ്പിക്കുന്നു: പഞ്ചസാരയില്‍ അടങ്ങിയിട്ടുള്ള ഗ്ലൂക്കോസ് മെറ്റബോളൈറ്റ് ...

Read More »

ദിവസവും നിലക്കടല കഴിച്ചാല്‍ ഹൃദ്രോഗ സാധ്യത കുറയുമെന്ന് പഠനം

വെബ് ഡെസ്‌ക് ദിവസവും ഒരു പിടി നിലക്കടല കഴിച്ചാല്‍ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനം. നിങ്ങളിലെ വിവിധ രോഗസാധ്യത കുറയ്ക്കാന്‍ അത് ഉപകരിക്കുമെന്ന്് ഗവേഷകര്‍ പറയുന്നു. ഹൃദ്രോഗം, അര്‍ബുദം,ശ്വാസകോശരോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് നല്ലതാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.ഇത്തരം രോഗസാധ്യത കുറയ്ക്കാന്‍ നിലക്കടലയ്ക്ക് കഴിയുമെന്ന് ഇവര്‍ പറയുമ്പോള്‍ അതിന്റെ കാരണം വ്യക്തമാക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ബി.എം.സി മെഡിസിന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് കടലയുടെ പ്രത്യേകതകള്‍ സൂചിപ്പിക്കുന്നത്. ഇംപീരിയര്‍ കോളജ്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് സ്റ്റഡീസിലെ ഗവേഷകരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. ഏകദേശം 20 ഗ്രാം ...

Read More »

അധികമായാല്‍ അമൃത് മാത്രമല്ല; ജലവും വിഷം

വിനയ വിനോദ് മനുഷ്യശരീരത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ജലമാണ്.നമ്മുടെ ശരീരത്തില്‍ ജലം ഏറ്റവും അധികം കാണപ്പെടുന്നത് ശ്വാസകോശത്തിലും,തലച്ചോറിലും രക്തത്തിലും ഉമിനീരിലും ഒക്കെ ആണ്.വൃക്കകളുടെയും മറ്റു അവയവങ്ങളുടെയും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ദിവസവും 2-3 ലിറ്റര്‍ വരെ വെള്ളം ആവശ്യമാണ്.അതായത് കുറഞ്ഞത് 10 ഗ്ലാസ് വെള്ളമെങ്കിലും നമ്മള്‍ ദിവസവും കുടിക്കണം.എന്നാല്‍ ജലത്തിന്റെ അളവ് ശരീരത്തില്‍ അധികമായാല്‍ എന്തുണ്ടാകുമെന്നു എപ്പോലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരാള്‍,അയാളുടെ ശരീരത്തിന് ആവശ്യം ഉള്ളതിലും അധികം വെള്ളം ദിവസേന കുടിച്ചാല്‍ അത് ഹൈപോണട്രീമിയ എന്ന അവസ്ഥക്ക് കാരണമാകുന്നു.അതായത് രക്തത്തില്‍ സോഡിയം ലവണങ്ങളുടെ അളവ് കുറയുന്ന അവസ്ഥ.സാധാരണ ...

Read More »

യുവാക്കളിലെ വിഷാദരോഗം ഉദരരോഗത്തിനും കാരണമാകും

മാനസിക പ്രശ്‌നങ്ങളും ശാരീരിക രോഗവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? വിഷാദരോഗം അനുഭവിക്കുന്ന യുവാക്കള്‍ക്ക് മറ്റു സാശീരിക രോഗങ്ങള്‍ ഉണ്ടാകാറുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ BASEL യൂനിവേഴ്‌സിറ്റിയിലെ മനശാസ്ത്രജ്ഞര്‍ ഉണ്ടെന്നാകും മറുപടി നല്‍കുക. നമ്മള്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങളും മറ്റും ശാരീരിക രോഗങ്ങള്‍ ഉണ്ടാകുവാന്‍ കാരണമാകുമെന്നാണ് അവര്‍ നടത്തിയ പുതിയ പഠനം വ്യക്തമാക്കുന്നത്. Ruhr യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ചായിരുന്നു പഠനം. യുവാക്കളിലേറെയും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന ഇവര്‍ പറയുന്നു. വിഷാദരോഗമുള്ള യുവാക്കളില്‍ സന്ധിവാദവും ദഹന വ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളും ഉണ്ടാകാറുണ്ടെന്നാണ് ഇവര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. അതുപോലെ ...

Read More »

ഇന്ന് ലോക എയ്ഡ്‌സ് ദിനം:കൈ കോര്‍ക്കാം എച്ച്.ഐ.വി പ്രതിരോധത്തിന്

പ്രത്യേക ലേഖകന്‍ ഇന്ന് ഡിസംബര്‍ ഒന്ന്. ഈ ദിനത്തിന്റെ പ്രത്യേകത നമുക്ക് എല്ലാവര്‍ക്കുമറിയാം. ലോകമെമ്പാടും എയ്ഡ് ദിനമായി ആചരിക്കുകയാണ്. എച്ച്.ഐ.വി പ്രതിരോധത്തിനും അണുബാധിതരെ സംരക്ഷിക്കുന്നതിനും ഇനിയും നമുക്ക് ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നാണ് ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. നമ്മുടെ സമൂഹത്തിന് ഇനിയൊരു എയ്ഡ്‌സ് രോഗി ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇന്നത്തെ ദിനത്തില്‍ നാം മനസിലാക്കേണ്ടതെന്ന കാര്യം വിസമരിച്ചുകൂടാ. മാറുന്ന ജീവിത സാഹചര്യത്തില്‍ രോഗം പിടിപെടാനുള്ള സാധ്യത വളരെ യേറെയാണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കല്‍ തുടങ്ങിയവയിലൂടെ ഇന്നും എച്ച്.ഐ.വി പകരുന്നു. വിദ്യാഭ്യാസം ...

Read More »

നിങ്ങളുടെ മദ്യപാനം നിങ്ങള്‍ക്കുണ്ടാകുന്ന കുട്ടികളെയും രോഗിയാക്കും

വെബ് ഡെസ്‌ക് ഇന്നത്തെ ചെറുപ്പക്കാരിലേറെയും മദ്യത്തിനടമപ്പെട്ടവരാണ്.നിങ്ങളും ഈ ഗണത്തില്‍ പെടുന്നവരാണെങ്കില്‍ അല്‍പം ശ്രദ്ധിക്കുക. അമിതമായ മദ്യത്തിന്റെ ഉപയോഗം നിങ്ങളെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളിലേക്ക് മാത്രമാകില്ല എത്തിക്കുക.ഒരുപക്ഷേ, അതിന്റെ ഭവിഷത്ത് അടുത്ത തലമുറയ്ക്കും ഉണ്ടായേക്കാം. ചെറുപ്പത്തിലേ തുടങ്ങുന്ന മദ്യത്തിന്റെ ഉപയോഗം അടുത്ത തലമുറയ്ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കാപരമായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൗമാരക്കാരുടെ മദ്യത്തിന്റെ ഉപയോഗം ഭാവിയില്‍ അവര്‍ക്കുണ്ടാകുന്ന കുട്ടികളുടെ തലച്ചോന്റെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യത കൂടുതലാണ്. ചിക്കാഗോയിലെ ലോയല യൂനിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. സാധാരണ കുട്ടികള്‍ക്കുണ്ടാവുന്നതിനേക്കാള്‍ തലച്ചോര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ അമിത ...

Read More »

മദ്യപാനം: 20 വര്‍ഷത്തിനുള്ളില്‍  135000 പേര്‍ ക്യാന്‍സര്‍ ബാധിച്ച് മരിക്കുമെന്ന് റിപ്പോര്‍ട്ട്

വെബ് ഡെസ്‌ക് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ആരോഗ്യ രംഗത്തുനിന്നും പുറത്തുവരുന്നത്.ലോകമെമ്പാടും ബോധവത്കരണങ്ങള്‍ നടക്കുമ്പോഴും മദ്യപാനത്തിലൂടെ ക്യാന്‍സറിനടിമപ്പെടുന്നവരുടെ എണ്ണം 20 വര്‍ഷത്തിനുള്ളില്‍ പെരുകുമെന്ന് റിപ്പോര്‍ട്ട്. 2035ആകുമ്പോഴേക്കും ഏകദേശം 135,000 പേര്‍ ക്യാന്‍സര്‍ പിടിപെട്ട് മരിക്കുമെന്നും ഗവേഷകര്‍ കണക്കുകൂട്ടുന്നു.മദ്യപാനമാകും ഇതിന് പ്രധാന കാരണം. യു.കെ ക്യാന്‍സര്‍ റിസേര്‍ച്ച് സെന്റര്‍ ചുമതലപ്പെടുത്തിയ പ്രകാരം ഷെഫീല്‍ഡ് യൂനിവേഴ്്‌സിറ്റി നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണക്കു പുറത്തു വന്നത്.ഏറ്റവും കൂടുതല്‍ അന്നനാള ക്യാന്‍സര്‍ രോഗികളാകും മരണത്തിന് കീഴടങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ നടത്തിയ പഠനത്തില്‍ ക്യാന്‍സര്‍ രോഗികളിലേറെയും മദ്യപാനികളായിരുന്നു. ഇക്കാര്യത്തില്‍ സ്ത്രീകളും പിന്നിലല്ല.മദ്യപാനികളില്‍ കൂടുതലായി കണ്ടുവന്നത് ...

Read More »