Gallery

രാജ്യത്തെ 94 നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം

വെബ് ഡെസ്‌ക്‌ ഡല്‍ഹി മാത്രമല്ല, ഇന്ത്യയിലെ 94 പ്രധാന നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. വായു മലിനീകരണമുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ രാജ്യം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നത്. മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കിലും അവ കാര്യമായി ഗൗനിക്കാതിരുന്നതാണ് രാജ്യത്ത് വന്‍തോതില്‍ അന്തരീക്ഷ മലിനീകരണം ഉയരാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.  കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡന്റേതാണ് റിപ്പോര്‍ട്ട്. ഈ നഗരങ്ങളിവെ വായു 1990 മുതല്‍ അശുദ്ധമായി കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ 20 മലിനീകരണ വായുവുള്ള നഗരങ്ങളില്‍ പത്തും ഇന്ത്യയിലാണെന്ന് കഴിഞ്ഞ വര്‍ഷം ലോകാരോഗ്യ സംഘടന ...

Read More »

മണ്ണിലെ ജീവികളും അപകട ഭീഷണിയില്‍

വെബ് ഡെസ്‌ക്‌ മണ്ണിലെ ജീവികളും ഇന്ന്  നേരിടുന്ന ഭീഷണി നിരവധിയാണ്. മനുഷ്യന്റെ ഇടപെടലും കാലാവസ്ഥാ വ്യത്യാനവും, സൂര്യാതാപവും ,കീടനാശിനികളുടെ അമിത പ്രയോഗവും ഇവയുടെ ആവാസ വ്യവസ്ഥയെ തന്നെ തകിടം മറിച്ചിരിക്കുകയാണ്.കേരളത്തിലെ നെല്‍കൃഷിയില്‍ ഗണ്യമായ കുറവ് സംഭവിച്ചതോടെ നമ്മുടെ ഭൂമിയിലെ ഉപരിതലത്തില്‍ ജലാംശം കുറഞ്ഞു.കൂടാതെ കുന്നും മലകളും ഇടിച്ചു നിരത്തിയത് നീരുറവകള്‍ വറ്റി വരളാനും ഇടയാക്കി. ഇത്തരം സംഭവങ്ങളെല്ലാം കാര്യമായി ബാധിച്ചത് മണ്ണിലെ സൂക്ഷ്മജീവികളെയാണ്. പ്രത്യേകിച്ചും കര്‍ഷകന്റെ മിത്രമായി അറിയപ്പെടുന്ന മണ്ണിരയെ. ഉപരിതലത്തിലെ ജലാംശം നഷ്ടമായതോടെ പല ജീവികളും ചത്തുപൊങ്ങുകയാണെന്ന് ടാക്‌സോണമിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. കേരളത്തില്‍ കാണപ്പെടുന്നത് ...

Read More »

സയന്‍സ് ഫിക്ഷന്‍ : വിസ്മയിപ്പിക്കുന്ന പ്രമേയങ്ങള്‍, സാങ്കേതിക വിദ്യയുടെ പരമകോടി

  സഹസ്രകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്ന ഭീമാകാരന്മാരായ ഡിനോസറുകള്‍ വിഹരിക്കുന്ന ജുറാസിക് പാര്‍ക്, അനേകം പ്രകാശവര്‍ഷങ്ങള്‍ ദൂരത്തിനപ്പുറത്ത് സ്ഥിതി ചെയ്യുന്ന മനുഷ്യന് ജീവിതം സാധ്യമായ ഗ്രഹങ്ങളിലേക്കുള്ള ബഹിരാകാശ യാത്രകള്‍ , ഭൂതകാലത്തിലേക്ക് ഭാവികാലത്തിലേക്കും മനുഷ്യനെ എത്തിക്കാന്‍ കഴിവുള്ള ടൈം മെഷീന്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള സയന്‍സ് ഫിക്ഷന്‍ എന്ന ചലച്ചിത്ര ശാഖ അവയുടെ പ്രമേയങ്ങള്‍ തേടിയത് മനുഷ്യന് തീര്‍ത്തും അസാധ്യമായ പശ്ചാത്തലങ്ങളില്‍ നിന്നല്ല. ശാസ്ത്ര സത്യങ്ങളുടെ അടിസ്ഥാനത്തില്‍ ഭാവനയെ കോര്‍ത്തെടുക്കുന്ന സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു. ആദ്യകാലങ്ങളില്‍ ...

Read More »

ഇല്ല, പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല

വെബ് ഡെസ്‌ക്‌ ഇല്ല പ്രതീക്ഷകള്‍ പൂര്‍ണമായും അസ്തമിച്ചിട്ടില്ല. വംശനാശ ഭീഷണിയില്‍ നില്‍ക്കുന്നചൈനീസ് മുതലകളെ ചിലപ്പോള്‍ തിരികെ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. ഇതിന് കാരണവുമുണ്ട്. വംശനാശഭീഷണിയുടെ പാതയില്‍ കഴിഞ്ഞിരുന്ന ചൈനീസ് മുതലയുടെ കുഞ്ഞിനെ ഷാങ്ഹായ് വെറ്റ്‌ലാന്റ് പാര്‍ക്കില്‍ നിന്നും കണ്ടെത്തി. ഇപ്പോള്‍ ഇവയുടെ പെരുമാറ്റ രീതികള്‍ നീരിക്ഷിക്കുകയാണ് ഗവേഷകര്‍. വൈല്‍ഡ് ലൈഫ് കണ്‍സെര്‍വേഷന്‍ സൊസൈറ്റിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭൂമുഖത്തുനിന്നും ഇല്ലാതായിക്കൊണ്ടിരുന്ന ഇവയുടെ സന്താനത്തെ വീണ്ടും ലോകത്തിന് പരിചയപ്പെടുത്താനുള്ള പ്രാരംഭ നടപടികളും തുടങ്ങിക്കഴിഞ്ഞു. ഈസ്റ്റ് ചൈന നോര്‍മല്‍ സര്‍വകലാശാലയാണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത്. വംശനാശ ഭീഷണി ...

Read More »

പ്രമേഹരോഗികള്‍ക്ക് ഇനി ഇന്‍സുലിന്‍ ശ്വസിച്ച് ജീവിക്കാം

വെബ് ഡെസ്‌ക് ഇന്‍സുലിന്‍ കുത്തിവയ്പ് പേടിയുള്ളവര്‍ക്കാണ് ഈ വാര്‍ത്ത ഏറ്റവും അധികം സന്തോഷം പകരുക. കുത്തിവയ്പ് വേണ്ട പകരം ഇന്‍സുലിന്‍ ശ്വസിച്ചാല്‍ മതി. പ്രമേഹത്തെ ചെറുക്കാന്‍ ശ്വസിക്കാവുന്ന രൂപത്തിലുള്ള ഇന്‍സുലിനാണ് ഇന്ത്യന്‍ വിപണിയിലുമെത്തുന്നത്. പൊടി രൂപത്തിലുള്ള ഈ ഇന്‍സുലിന്‍ ശ്വസിച്ചാല്‍ കുത്തിവയ്പ് എടുക്കുന്നതിനേക്കാള്‍ വേഗത്തില്‍ ശരീരത്തില്‍ മരുന്ന് വ്യാപിക്കുകയും ചെയ്യും. ഇഞ്ചക്ഷന്‍ രീതിയിലുള്ള ഇന്‍സുലിന്‍ ഉപയോഗിക്കുന്നവര്‍ക്ക് സാധാരണ ഉണ്ടാകാറുള്ള പൊണ്ണത്തടി, ബ്ലഡ് പ്രഷര്‍ തുടങ്ങിയ അസുഖങ്ങളും ശ്വസിക്കാവുന്ന രൂപത്തിലുള്ള പുതിയ ഇന്‍സുലിന്‍ ഉപയോഗിച്ചാല്‍ ഉണ്ടാകില്ല. ആസ്ത്മ രോഗികള്‍ ഉപയോഗിക്കുന്ന രീതിയിലുള്ള ശ്വസിക്കാവുന്ന ഈ മരുന്നിന് ...

Read More »

ഇനി സ്ട്രാറ്റലൈറ്റ് കമ്യൂണിക്കേഷന്റെ നാളുകള്‍

സാബു ജോസ് സാറ്റലൈറ്റ് കമ്യുണി ക്കേഷന്‍ അഥവാ ഉപഗ്രഹ വാര്‍ത്താവിനിമയത്തേ ക്കുറിച്ച് കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ സ്ട്രാറ്റലൈറ്റ് കമ്യുണിക്കേഷന്‍  എന്ന്‌കേട്ടിട്ടുണ്ടോ ? നാസയുടെ ഈ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാ വുക യാണ്. ഉപഗ്രഹ വാര്‍ത്താവി നിമയ രംഗത്ത് നേരിടുന്ന കടമ്പ കളെല്ലാം മറിക ടക്കാന്‍ ഈ പദ്ധതി യിലൂടെ കഴിയു മെന്നാണ് പ്രതീക്ഷിക്കുന്നത്.ഭൗമാന്ത രീക്ഷ ത്തിന്റെ ഉപരി പാളി യായ സ്ട്രാറ്റോസ്ഫിയ റില്‍ ഏകദേശം 20 കിലോമീറ്റര്‍ ഉയരത്തില്‍ തങ്ങി നില്‍ക്കുന്ന എയര്‍ഷിപ്പു കളാണ് സ്ട്രാറ്റലൈറ്റുകള്‍ . ഇത്തരം എയര്‍ഷിപ്പു കള്‍ വാര്‍ത്താവി നിമ ...

Read More »

വൈദ്യ ശാസ്ത്രം പുത്തന്‍ പരീക്ഷണങ്ങളില്‍; അവയവമാറ്റത്തിന് പകരം ഇനി ഫുള്‍ ബോഡി ട്രാന്‍സ്പ്ലാന്റ്

പ്രൊഫസര്‍ അരവിന്ദ്.കെ മാറാ രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ വിവിധ തരം മരുന്നുകളുകളാണ് വൈദ്യശാസ്ത്രം പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്നത്. എന്നാല്‍ ചിലതിനാകട്ടെ, മരുന്നുകള്‍ക്ക് പകരം ശസ്ത്രക്രിയകളും. അവയവം മാറ്റിവെച്ചും മറ്റും ഒരാളെ രോഗത്തില്‍ നിന്ന് രക്ഷപെടുത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന വൈദ്യശാസ്ത്രം ഇപ്പോള്‍ പുതിയ ഗവേഷണത്തിലാണ്. വരും കാലങ്ങളില്‍ അവയവമാറ്റിവെക്കല്‍ എന്ന വാക്കിനു പകരം ശരീരം മാറ്റിവെക്കല്‍ ശസ്ത്രക്രിയ എന്നു പറയേണ്ടി വരും.അത്തരത്തിലേക്കാണ് ഇപ്പോള്‍ ശാസ്ത്രലോകം സഞ്ചരിക്കുന്നത്. അതെ ഫുള്‍ ബോഡി ട്രാന്‍സ്പ്ലാന്റ് അതു തന്നെയാകും വരും കാലങ്ങളില്‍ വൈദ്യ ശാസ്ത്രം ചര്‍ച്ച ചെയ്യുന്നതും മാധ്യമങ്ങളില്‍ ...

Read More »

സ്വപ്‌നം കാണാനാവുമോ വന്യമൃഗങ്ങളില്ലാത്ത വനം?

1970 മുതല്‍ 2012വരെയുള്ള കാലയളവില്‍ വന്യമൃഗങ്ങളില്‍ 58 ശതമാനത്തോളം ഇല്ലാതായതായി റിപ്പോര്‍ട്ട്ഒടുവില്‍ എല്ലാവരും പ്രതീക്ഷിച്ചപോലെ തന്നെ സംഭവിക്കും. എന്തെല്ലാം പദ്ധതികള്‍ നടപ്പാക്കിയാലും അവസാനം സംഭവിക്കാന്‍ പോകുന്നത് അത് തന്നെയാണ് പുതിയ റിപ്പോര്‍ട്ട്. എന്താണന്നല്ലേ.മറ്റൊന്നുമല്ല,നമ്മുടെ വന്യമൃൃഗങ്ങളുടെ കാര്യം തന്നെ.അവയുടെ ആവാസവ്യസ്ഥയിലുണ്ടായ മാറ്റവും മനുഷ്യന്റെ വേട്ടയാടലിന്റെയും പരിണതഫലമായി വന്യമൃഗങ്ങള്‍ ഭാവിയില്‍ ഇല്ലാതാകുമെന്നാണ് പഠനം.2020 ആകുമ്പോഴേക്കും ഭൂമിയില്‍ നിന്ന് മൂന്നില്‍ രണ്ട് വന്യമൃഗങ്ങളും അപ്രത്യക്ഷരാകുമെന്ന് പഠനം. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറും ലണ്ടന്‍ സുവോളജിക്കല്‍ സൊസൈറ്റിയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. 1970 മുതല്‍ ...

Read More »

ഇല്ലാതാകുമോ ഓസോണ്‍ പാളിയിലെ വിള്ളല്‍

വെബ് ഡെസ്‌ക്ക് എല്ലാവരും വളരെ ഭീതിയോടെ വീക്ഷിക്കുന്ന ഒന്നാണ് ഓസോണ്‍ പാളിക്കു ഉണ്ടായിക്കൊണ്ടിരിക്കുന്ന വിള്ളല്‍.ആഗോളതാപനവും ഹരിതഗ്യഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളല്‍മൂലവുമാണ് ഓസോണ്‍ പാളിക്ക്് വിള്ളലുണ്ടായെന്നാണ് കണ്ടെത്തല്‍. ഇത് തിരിച്ചറിഞ്ഞതോടെ ഓസോണ്‍ പാളിയെ സംരക്ഷിക്കാന്‍ ലോക രാഷ്ട്രങ്ങളെല്ലാം ഒരുങ്ങി. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ എല്ലാവര്‍ക്കും സന്തോഷം പകരുന്നതാണ്. ഓസോണ്‍ പാളിയുടെ വിള്ളലില്‍ കാര്യമായ കുറവ് വന്നതായി ശാസ്ത്രലോകം പറയുന്നു. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ വിള്ളല്‍ പൂര്‍ണമായും ഇല്ലാതാകുമെന്നും 1980കള്‍ക്കു മുമ്പുള്ള അവസ്ഥയിലേക്കു മടങ്ങുമെന്നുമാണ് ലോകത്തിന്റെ പ്രതീക്ഷ. 2006ലായിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ വിള്ളല്‍ ...

Read More »

2050 ആകുമ്പോള്‍ മത്സ്യ സമ്പത്തിലും വന്‍ കുറവുണ്ടാകുമെന്ന് പഠനം

മനുഷ്യന്റെ ഇടപെടല്‍ മൂലം പരിസ്ഥിതിക്കുണ്ടാകുന്ന മാറ്റങ്ങള്‍ മത്സ്യ സമ്പത്തിനെയും ബാധിക്കുമെന്ന് പഠനം. അനധികൃത ഇടപെടല്‍ മൂലം 2050 ആകുമ്പോഴേക്കും മത്സ്യത്തിന്റെ അളവില്‍ വന്‍ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 10 ബില്യണ്‍ ഡോളര്‍ നഷ്ടം ഉണ്ടാകുന്ന തരത്തില്‍ എണ്ണം കുറയും . അതായത് കടലില്‍ പേരിനു മാത്രം മത്സ്യങ്ങളേ ഉണ്ടാകൂവെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. യുബിസി നടത്തിയ പഠനത്തിലാണ് വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. കടലിലെ അമ്ലത്തില്‍ ഉണ്ടാകുന്ന വ്യത്യാസവും, താപനിലയിലെ മാറ്റവും, അസിഡിറ്റിയും, ഓക്‌സിജന്റെ അളവുമെല്ലാം ഇതിന്റെ കാരണങ്ങളാണ്. മത്സ്യങ്ങളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഘടകങ്ങളില്‍ ഉണ്ടാകുന്ന മാറ്റം ...

Read More »