Gallery

ഇറിഡിയം ഫ്ളയറുകള്‍ എന്നാല്‍ എന്ത്‌ ?

ബൈജു രാജു baijuraj@hotmail.com നിങ്ങള്‍ വൈകുന്നേരങ്ങളില്‍ ആകാശത്തില്‍ പൊടുന്നനെ ഒരു കൊള്ളിയാന്‍ പോലെ തിളക്കം കൂടി, കത്തി, മങ്ങിപ്പോകുന്ന കാഴ്ച കണ്ടീട്ടുണ്ടോ ? ഉണ്ടെങ്കില്‍ അത് ഉല്‍ക്കയോ അല്ലെങ്കില്‍ ഇറിഡിയം സാറ്റലെറ്റ് ഫ്‌ളെയറോ ആയിരിക്കും. സാറ്റലെറ്റ് ഫോണുകള്‍ക്കും, പേജറിനും, പിന്നെ ചില വാര്‍ത്താവിനിമയ കാര്യങ്ങള്‍ക്കുമായി മോട്ടോറോള കമ്പനി ഉണ്ടാക്കിയ സാറ്റലെറ്റുകള്‍ ആണ് ഇറിഡിയം സാറ്റലെറ്റുകള്‍. 72 എണ്ണം ഇപ്പോള്‍ ഭൂമിക്കു മുകളില്‍ വലം വെക്കുന്നുണ്ട് . ഉപഗ്രഹങ്ങള്‍ ( സാറ്റലറ്റുകള്‍ ) ധാരാളം നമ്മുടെ ഭൂമിക്കു മുകളില്‍ ഉണ്ടെങ്കിലും പ്രാധാനമായും അന്താരാഷ്ട്ര ബഹിരാകാശ നിലയവും ...

Read More »

എസ്-ടി കാലാവസ്ഥ റഡാര്‍ ‘കുസാറ്റിന് ‘ കൈമാറി

സ്ട്രാറ്റോസ്പിയര്‍ ട്രോപ്പോസ്പിയര്‍ വിന്‍ഡ് പ്രൊഫൈലിങ് കാലാവസ്ഥ റഡാര്‍ കേന്ദ്രം കൊച്ചി ശാസ്ത്രസാങ്കേതീക സര്‍വ്വകലാശാലയ്ക്ക് ( കുസാറ്റ് ) കൈമാറി. ഭൗമാന്തരീക്ഷത്തെക്കുറിച്ചുള്ള പഠനത്തിനും, ഗവേഷണത്തിനും പൂര്‍ണമായി സ്വദേശി നിര്‍മിതമായ റഡാര്‍കേന്ദ്രത്തിനു ഈയിടെ ടെക്ക്‌നിക്കല്‍ റിവ്യൂ കമ്മറ്റിയുടെ അംഗീകാരം ലഭിച്ചിരുന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 20 കോടി രൂപയുടെ ധനസഹായത്തോടെ കുസാറ്റില്‍ ആരംഭിച്ച റഡാര്‍ കേന്ദ്രത്തില്‍ സ്ട്രാറ്റോസ്‌ഫെറിക്‌ട്രോപ്പോസ്‌ഫെറിക് റഡാര്‍, കാലാവസ്ഥാ നിരീക്ഷണ ഗോപുരം, ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷന്‍, വിദൂര സംവേദന ജിപിഎസ് സോണ്‍ഡേ എന്നിവ സ്ഥാപിച്ചു കഴിഞ്ഞു. 32 മീറ്ററോളം ഉയരമുള്ള കാലാവസ്ഥാ നിരീക്ഷണ ഗോപുരവും ...

Read More »

ശീതള പാനിയങ്ങള്‍ ഹൃദയപേശികളെ നശിപ്പിക്കും

ബൈജു രാജു നാം കുടിക്കുന്ന പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് നാം അറിയുന്നില്ല. ഒരുപക്ഷെ അറിയുമായിരുന്നെങ്കില്‍ അത് കുടിക്കുന്നത് നാം കുറയ്ക്കുമായിരുന്നു. പഞ്ചസാര ഒരു പരിധിയില്‍ കൂടുതലായാല്‍ ആരോഗ്യത്തിനു ഹാനികരമാണെന്ന് എല്ലാവര്‍ക്കുമറിയാം.അതിനാല്‍ തന്നെ ശീതള പാനിയങ്ങള്‍ ദാഹം മാറ്റുമെങ്കിലും അവ നിങ്ങളെ രോഗിയാക്കുമെന്നതില്‍ സംശയമില്ല. ഇതിലുള്ള പഞ്ചസാര  ഏതൊക്കെ രീതിയിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതെന്നുള്ളതില്‍ പലര്‍ക്കും അജ്ഞതയുണ്ട്. അമിത വണ്ണം മാത്രമല്ല, പഞ്ചസാരയുടെ ഉപയോഗം മൂലം ഉണ്ടാവുന്നത്. മറ്റു ആരോഗ്യ പ്രശ്‌നങ്ങളും നിരവധിയാണ്. അവയേതെന്ന് നോക്കാം. 1, ഹൃദയപേശികളെ നശിപ്പിക്കുന്നു: പഞ്ചസാരയില്‍ അടങ്ങിയിട്ടുള്ള ഗ്ലൂക്കോസ് മെറ്റബോളൈറ്റ് ...

Read More »

മലിനീകരണത്തിനു മുന്‍പിലും മുട്ടുമടക്കാതെ കില്ലിഫിഷ്

വെബ് ഡെസ്‌ക് മലിനീകരണം ഇന്ന് ജീവജാലങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചിരിക്കുകയാണ്. അന്തരീക്ഷ മലിനീകരണവും ജലമലിനീകരണവും മൂലം പല ജീവജാലങ്ങളും വംശനാശത്തിന്റെ വക്കിലാണെന്ന് പറയാം. എന്നാല്‍ ദൈനംദിനം മലിനീകരണം വര്‍ധിക്കുമ്പോള്‍ ഇവയെ നേരിടാന്‍ കഴിവുള്ള ജീവജാലങ്ങളും നമ്മുടെ ലോകത്തുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. അത് മറ്റാരുമല്ല മത്സ്യ വര്‍ഗത്തില്‍പ്പെട്ട കില്ലിഫിഷ് തന്നെയാണ്. മലിനീകരണം അവയുടെ ആവാസവ്യവസ്ഥയെ ബാധിച്ചാലും അത്തരം സാഹചര്യവുമായി പൊരുതപ്പെട്ടു പോകുവാന്‍ കില്ലി ഫിഷിനു കഴിയുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പ്രകൃതിയുടെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ജീവി വര്‍ഗവും പരിണമിക്കുമെന്നതിന്റെ ...

Read More »

ഭൂമിയെ ചുറ്റിയ ആദ്യ അമേരിക്കന്‍ ബഹിരാകാശ യാത്രികന്‍ അന്തരിച്ചു

ആദ്യ ബഹിരാകാശ സഞ്ചാരിയും ഭൂമി ചുറ്റിയ ആദ്യ അമേരിക്കക്കാരനുമായ ജോണ്‍ ഗ്ലെന്‍ അന്തരിച്ചു. 95 വയസ്സിലാണ് ഈ അമേരിക്കന്‍ ഹീറോ അന്തരിച്ചത്. 1962 ലാണ് ജോണ്‍ ഗ്ലെന്‍ തന്റെ ചരിത്ര ഭൂമി സഞ്ചാരം നടത്തിയത്. ഫ്രണ്ട്ഷിപ്പ് എന്ന പേടകത്തിലായിരുന്നു അഞ്ചേകാല്‍ മണിക്കൂര്‍ കൊണ്ട് ഭൂമിയെ വലംവച്ചത്. 1998 ഒക്ടോബര്‍ 29ന് ജോണ്‍ ഗ്ലെന്‍ ബഹിരാകാശത്തേക്ക് പറന്നപ്പോള്‍ മറ്റൊരു റിക്കാര്‍ഡ് കൂടി പിറന്നു. ബഹിരാകാശത്ത് പോകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗ്ലെന്‍. അന്ന് 77 വയസായിരുന്നു ഗ്ലെന്നിന്റെ പ്രായം. 1921ല്‍ ഒഹിയോയിലെ കേംബ്രിഡ്ജിലായിരുന്നു ഗ്ലെന്നിന്റെ ...

Read More »

നാണംകുണുങ്ങി കുരങ്ങ് ഇനിയെത്ര നാള്‍?

വെബ് ഡെസ്‌ക് കടുത്ത വംശനാശ ഭീഷണിയില്‍ വാനരവംശത്തിലെ നാണം കുണുങ്ങിയെന്ന് അറിയപ്പെടുന്ന ടാര്‍സിയെറും . തെക്കുകിഴക്കനേഷ്യയിലെ ദ്വീപുകളില്‍ മാത്രം കണ്ടുവരുന്ന അത്യപൂര്‍വജീവിയായ ടാര്‍സിയെറിന്റെ നിലനില്‍പ്പിന് ഭീഷണിയായിരിക്കുന്നത് വന നശീകരണം തന്നെ. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്തിലിന്ന് മൂന്നുതരം ടാര്‍സിയെറുകളാണുള്ളത്. വെസ്റ്റേണ്‍, ഈസ്റ്റേണ്‍, ഫിലിപ്പിയന്‍ എന്നിവയാണവ. ഇവയില്‍ത്തന്നെ പതിനെട്ടോളം വിഭാഗങ്ങളും ഉപവിഭാഗങ്ങളുമുണ്ട്. എന്നാല്‍ ഇവയില്‍ ഏതാണ്ട് ഭൂരിഭാഗവും അന്യം നിന്നുപോകുന്ന സ്ഥിതിയാണ് നിലവില്‍. ചെറിയ ശരീരത്തിനും മുഖത്തിനും ചേരാത്തവിധം വലിപ്പമുള്ള ഉണ്ടക്കണ്ണുകള്‍, താരതമ്യേന വലിയ പാദങ്ങളോടുകൂടിയ നീണ്ട പിന്‍കാലുകള്‍, മെലിഞ്ഞു നീണ്ട വാല്‍, നീണ്ട വിരലുകള്‍, ...

Read More »

ഭൂമി ഇനിയും ചൂടായാല്‍ മൂന്നു കോടി ഇന്ത്യക്കാര്‍ മാറി പാര്‍ക്കേണ്ടി വരും,മെഡിറ്റനേറിയന്‍ കടലോരങ്ങള്‍ അപ്രത്യക്ഷമാകും

  വെബ് ഡെസ്‌ക് ഭൂമിയിലെ താപനില ഇനിയും വര്‍ധിച്ചാല്‍ സമുദ്രവിതാനം ഉയരും. ഇത്തരത്തില്‍ സമുദ്രവിതാനം ഉയര്‍ന്നാല്‍ അത് ബാധിക്കുന്നത് നമ്മളെയാകുമെന്നതില്‍ സംശയമില്ല.ഇത് അടിവരയിട്ട് തെളിയിക്കുന്നതാണ് ‘എര്‍ത്ത് ആക്ഷന്‍’ എന്ന സാമൂഹികപരിസ്ഥിതി സംഘടനയുടെ റിപ്പോര്‍ട്ട്. ഇവരുടെ പഠനം പറയുന്നത് സമുദ്രവിതാനം ഉയരുന്നത് മൂലം ഈജിപ്തിന്റെ 14 ശതമാനം ഭൂപ്രദേശം നഷ്ടമാകും എന്നാണ്. മാത്രമല്ല, മൂന്ന് കോടി ചൈനക്കാരും മൂന്നുകോടി ഇന്ത്യക്കാരും ഒന്നരക്കോടി ബംഗ്ലാദേശുകാരും മാറി പാര്‍ക്കേണ്ടി വരും. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മാരകമായ പകര്‍ച്ചവ്യാധികള്‍ പ്രത്യക്ഷപ്പെടും. സൈബീരിയന്‍ കടുവകളുടെയും ബംഗാള്‍ കടുവകളുടെയും നിലനില്‍പ്പ് അപകടത്തിലാകും. പുല്‍മേടുകളും കണ്ടല്‍വനങ്ങളും ...

Read More »

എച്ച്‌.ഐ.വി ചികിത്സയ്ക്കും ഇമ്മ്യൂണോ തെറാപ്പി

  എച്ച്.ഐ.വി ചികിത്സാ രംഗത്തും ഇമ്മ്യുണോ തെറാപ്പിയുടെ സാധ്യതകള്‍ ഏറെയെന്ന് പഠനങ്ങള്‍. ക്യാന്‍സര്‍ ചികിത്സാ രംഗത്ത് വിപ്ലവ മാറ്റങ്ങള്‍ സൃഷ്ടിച്ച ഇമ്മ്യുണോ തെറാപ്പി നിലവില്‍ ന്യൂറോ സംബന്ധമായ രോഗങ്ങള്‍ക്കെതിരെയും ഉപയോഗപ്പെടുത്താമെന്ന് നേരത്തെ ഗവേഷണ ഫലങ്ങള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് എച്ച.ഐ.വിക്കെതിരെയും ഇമ്മ്യുണോ തെറാപ്പി ഉപയോഗപ്പെടുത്താമെന്ന പഠന ഫലങ്ങള്‍ പുറത്തുവന്നത്. പെന്‍സില്‍വാനിയ യൂനിവേഴ്‌സിറ്റിയിലെ മെഡിസിന്‍ വിഭാഗവും അലാബമാ യൂനിവേഴ്‌സിറ്റിയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ എച്ച്.ഐ.വി ചികിത്സയില്‍ ഇമ്മ്യൂണോ ...

Read More »

പ്രപഞ്ച രഹസ്യങ്ങള്‍ തേടി ജെയിംസ് വെബ് ദൂര്‍ദര്‍ശിനി

സാബു ജോസ് 2018 ഒക്‌ടോബറില്‍ വിക്ഷേപിക്കപ്പെടുന്ന ജെയിംസ് വെബ്‌സ്‌പേസ് ടെലസ്‌ക്കോപ്പ് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ ബഹിരാകാശ ദൂരദര്‍ശിനിയാണ്. ദൃശ്യപ്രകാശത്തിലും (ഓറഞ്ച്-റെഡ്), ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തിലും പ്രപഞ്ചദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഈ ദൂരദര്‍ശിനിയുടെ നിര്‍മാണത്തില്‍ 17 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ട്. നാസ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, കനേഡിയന്‍ സ്‌പേസ് ഏജന്‍സി എന്നീ ബഹിരാകാശ ഏജന്‍സികളാണ് പദ്ധതിയുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്. ഹബിള്‍, സ്പിറ്റ്‌സര്‍ എന്നീ ബഹിരാകാശ ദൂരദര്‍ശിനികളുടെ പിന്‍ഗാമിയായാണ് JWST അറിയപ്പെടുന്നത്. അഞ്ചുമുതല്‍ പത്തുവര്‍ഷം വരെയാണ് ദൂര്‍ദര്‍ശിയുടെ പ്രവര്‍ത്തനകാലം യു. എസി.ലെ നോര്‍ത്രോപ് ഗ്രമ്മന്‍, ബോള്‍ എയ്‌റോസ്‌പേസ് എന്നീ ...

Read More »

സൈക്കിലും ജലമുണ്ടെന്ന് കണ്ടെത്തല്‍

വെബ് ഡെസ്‌ക്‌ ചെറുഗ്രഹമായ സൈക്കില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി നാസ. സൗരയൂഥത്തില്‍ തന്നെ ലോഹങ്ങളുടെ അളവ് കൂടുതലുള്ള ചെറുഗ്രഹമാണ് സൈക്ക്. ഹവായിലെ ഇന്‍ഫ്രാറെഡ് ചെലസ്‌കോപ്പ് ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് ഈ ചെറുഗ്രഹത്തിലും ജലാംശമുണ്ടെന്ന് വ്യക്തമായത്. കോടിക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പ് കൂട്ടിയിടിച്ച വാല്‍ നക്ഷത്രങ്ങളില്‍ നിന്നാണ് ഇവിടെ ജലമെത്തിയതെന്ന നിഗമനത്തിലാണ ഗവേഷകര്‍. ആസ്‌ട്രോണമിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തേ നടത്തിയ നിരീക്ഷണത്തില്‍ സൈക്കിന്റെ ഉപരിതലത്തില്‍ ലോഹങ്ങളുടെയും ധാതുക്കളുടെയും അംശം മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞിരുന്നുള്ളൂ.

Read More »