Gallery

ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ പദാര്‍ത്ഥം

സാബു ജോസ് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ശാസ്ത്രജ്ഞര്‍ ലോകത്തില്‍ ഏറ്റവും ഭാരം കുറഞ്ഞ വസ്തു നിര്‍മിച്ചിരിക്കുന്നു. സിലിക്ക എയ്‌റോജെല്‍ എന്ന വസ്തുവാണ് ശാസ്ത്രജ്ഞര്‍ നിര്‍മിച്ചത്. വായു ആണ് ഈ എയ്‌റോജെല്ലിന്റെ 99 ശതമാനവും. അതിവിശിഷ്ട താപരോധക ശേഷിയുളള ഈ വസ്തു റോക്കറ്റുക്കളുടെ ഉപരിതലത്തില്‍ ആവരണമായി ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ ഇതു മാത്രമല്ല സിലിക്ക എയ്‌റോജെല്ലിന്റെ ഉപയോഗം. തണുപ്പിനെയും ചൂടിനേയും ചെറുക്കാന്‍ ഉപയോഗിക്കുന്ന ജാക്കറ്റുകളിലും, ഷൂസിന്റെ സോളിനകത്തും ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. പട്ടാള യൂണിഫോമില്‍ ഉപയോഗിക്കുക വഴി സിയാചിന്‍ മേഖലയിലും മറ്റും ...

Read More »

രാജ്യം കാത്തിരിക്കുന്നു ആ ശുഭ മുഹൂര്‍ത്തത്തിനായി

ഉപഗ്രഹ വിക്ഷേപണത്തില്‍ പുതിയ ചരിത്രമെഴുതാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും പിഎസ്എല്‍വിസി37 പറന്നുയരുമ്പോള്‍ ലോക ചരിത്രം തന്നെ ഇന്ത്യ മാറ്റി മറിക്കും. പതിവില്‍ നിന്നും വ്യത്യസ്തമായി മറ്റാരും ഏറ്റെടുക്കാത്ത ദൗത്യവുമായാണ് ഇത്തവണ ഐ.എസ്.ആര്‍.ഓ ഉപഗ്രഹ വിക്ഷേപണത്തിന് ഒരുങ്ങുന്നത്. 104 ഉപഗ്രഹങ്ങളാണ് ഒറ്റയടിക്ക് വിക്ഷേപിക്കുക .ഈമാസം 15 നാണ് വിക്ഷേപണം. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളും ബാക്കി വിദേശ ഉപഗ്രഹങ്ങളുമാണ് ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുക.അമേരിക്ക, സ്വിറ്റ്‌സര്‍ലാന്‍ഡ് നെതര്‍ലാന്‍ഡ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 500 കിലോ ഗ്രാം ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുക. പിഎസ്എല്‍വിയുടെ വിക്ഷേപണം ...

Read More »

ത്രീ ഡി,ഫോര്‍ ഡി,ഫൈവ് ഡി; അറിയാം കൂടുതല്‍ വിവരങ്ങള്‍

സാബു ജോസ് റ്റൂ ഡി, ത്രീ ഡി, ഫോര്‍ ഡി എന്നൊക്കെ കേള്‍ക്കാത്തവരുണ്ടാകില്ല. സിനിമകളിലും അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലുമെല്ലാം ഇത്തരം പ്രയോഗങ്ങള്‍ ധാരാളമായുണ്ടാകും. നാം ജീവിക്കുന്നത് നാലുമാനങ്ങളിലുള്ള ഒരു ലോകത്താണെന്നും കേട്ടിരിക്കും. എന്നാല്‍ എന്താണീ ഡയമെന്‍ഷനുകള്‍ എന്നു ചിന്തിച്ചിട്ടുണ്ടോ? ചില സയന്‍സ് ഫിക്ഷന്‍ സിനിമകളിലും, ശാസ്ത്രലേഖനങ്ങളിലും പത്തും ഇരുപതും ഡയമെന്‍ഷനുകളെപ്പറ്റി പ്രതിപാദിച്ചിട്ടുള്ളതും കണ്ടിരിക്കും. ഇതൊന്നും നമുക്ക് കാണാന്‍ കഴിയാത്തതെന്താണെന്നും, നീളവും വീതിയും ആഴവും പോലെ സമയത്തെ പിന്നിലേക്ക് നിരീക്ഷിക്കാന്‍ കഴിയാത്തത് എന്താണെന്നും ചിന്തിച്ചിരിക്കും. അതിന് ആത്മീയതയുടെ ഉന്നതതലം വേണമെന്ന് ചിലര്‍ വ്യാഖ്യാനിക്കും. എന്നാല്‍ എന്താണ് ഡയമെന്‍ഷനുകളെന്നും ...

Read More »

ശാസ്ത്രലോകത്തിന് പ്രകൃതി നല്‍കിയ സമ്മാനം

ഡോ. ആനന്ദ് എസ് മഞ്ചേരി ശാസ്ത്രത്തിലെ മൂന്ന് നോബല്‍ സമ്മാനങ്ങള്‍ക്ക് കാരണമായിട്ടുള്ള ജീവിയേതെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളു.മൂന്ന് ദിവസം കൊണ്ട് പൂര്‍ണവളര്‍ച്ച എത്തുന്ന, വെറും ഒരു മില്ലിമീറ്റര്‍ മാത്രം നീളമുള്ള ഒരു കൊച്ചു മൈക്രോസ്‌കോപിക് ജീവിയായ Caenorhabditis Elegansയാണത്. കണ്ടാല്‍ ലുക്ക് ഒന്നും ഇല്ലെങ്കിലും  ജൈവശാസ്ത്രലോകത്തെ ഒരു സെലെബ്രിറ്റി യാണ്  കക്ഷി.  ജൈവശാസ്ത്രം ഏറ്റവും ആഴത്തില്‍ പഠിച്ചിട്ടുള്ള ജീവിയും, ജൈവശാസ്ത്രത്തെ ഏറ്റവും കൂടുതല്‍ പുതിയ പാഠങ്ങള്‍ പഠിപ്പിച്ചിട്ടുള്ള ജീവിയും ഒരുപക്ഷെ ഈ കുഞ്ഞന്‍ ആയിരിക്കും. ശരീരകോശങ്ങള്‍ സുതാര്യമാണ് എന്നതാണ് ഈ ജീവിയുടെ പ്രധാനപ്രത്യേകതകളില്‍ ഒന്ന്. ...

Read More »

നമ്മുടെ പൂര്‍വികള്‍ അതിജീവനം സാധ്യമാക്കിയതെങ്ങനെ?

ഡോ. ആനന്ദ് എസ്. മഞ്ചേരി ആഫ്രിക്കന്‍ പുല്‍മേടുകളില്‍ അതിജീവിച് വിജയിച്ച നരവാനരപൂര്‍വികര്‍ ആണല്ലോ നമുക്കുള്ളത്. സിംഹത്തിന്റെ ശക്തിയോ, മാനിന്റെത് പോലെ വേഗത്തില്‍ ഓടാനുള്ള ശേഷിയോ, പറക്കാനുള്ള ശേഷിയോ, മരത്തില്‍ ചാഞ്ചാടാന്‍ ഉള്ള ശേഷിയോ നമ്മുടെ പൂരവികര്‍ക്കില്ലായിരുന്നു. ഇത്രയേറെ ‘ദുര്‍ബലരും’/ മറ്റുള്ള ജീവികള്‍ ആയി താരതമ്യം ചെയ്യുമ്പോള്‍ ന്യൂനതകള്‍ ഉള്ളവരും ആയിരുന്നിട്ടും നമ്മുടെ പൂര്‍വികര്‍ അതിജീവിച്ചു വിജയിച്ചത് (ഇല്ലെങ്കില്‍ നമ്മള്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ലല്ലോ!) എങ്ങനെയാണ്? മനുഷ്യന്റെ ‘അപാരബുദ്ധി’ എന്നാവും ആദ്യം മനസ്സില്‍ വരുന്ന ഉത്തരം. എന്നാല്‍ അത് അത്ര ശരിയല്ല. കൂലങ്കഷമായ താത്വികചോദ്യങ്ങള്‍ ചോദിക്കാനും, ഉത്തരം ...

Read More »

ആത്മാവിന്റെ ക്ഷേത്രം ഇനി ക്വാണ്ടം ഭൗതികത്തിന്റെ കളിയരങ്ങ്

സാബു ജോസ് തത്വചിന്തകരുടെയും പുരോഹിതന്മാരുടെയും കുത്തകയായിരുന്ന ആത്മാവും ബോധവും ഇനി ഭൗതികശാസ്ത്രത്തിന്റെ സമവാക്യങ്ങള്‍ അനുസരിക്കും! മസ്തിഷ്‌കത്തിലെ നൂറു ട്രില്യണ്‍ നാഡീകോശങ്ങളുടെ പ്രതിപ്രവര്‍ത്തനത്തിന്റെ ഉപോല്‍പ്പന്നമാണ് ബോധം അല്ലെങ്കില്‍ ആത്മാവ് എന്ന് ഇനി സാമാന്യമായി പറയേണ്ട ആവശ്യമില്ല. അതിനുമപ്പുറമാണത്. ഇതിന് കൃത്യമായ ഒരു ഇരിപ്പിടവുമുണ്ട്. ജന്തുമസ്തിഷ്‌കത്തിലെ ന്യൂറോണുകളിലുള്ള മൈക്രോട്യൂബ്യൂളുകളിലാണ് ബോധം നിലനില്‍ക്കുന്നത്. അല്ലെങ്കില്‍ ആത്മാവിന്റെ ഇരിപ്പിടമാണ് മൈക്രോട്യൂബ്യൂളുകള്‍ എന്നു പറയാം. ഇതു പ്രഖ്യാപിച്ചിരിക്കുന്നത് ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രതിഭാശാലിയായ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞന്‍ സര്‍. റോജര്‍ പെന്റോസാണ്. കൂടെ ബുദ്ധിരാക്ഷസനായ മനശാസ്ത്രജ്ഞന്‍ ഡോ. സ്റ്റുവര്‍ട്ട് ഹാമെറോഫുമുണ്ട്. ഓര്‍ക്കസ്‌ട്രേറ്റഡ് ഒബ്ജക്ടീവ് ...

Read More »

തമോദ്വാരങ്ങള്‍ തേടി പുതിയ എക്‌സ്-റേ കണ്ണുകള്‍

സാബു ജോസ് നാസ വീണ്ടും എക്‌സ്-റേ ദൂര്‍ദര്‍ശിനി വിക്ഷേപിക്കുന്നു. മൂന്ന് ബഹിരാകാശ ദൂര്‍ദര്‍ശിനികളുടെ സംഘാതമായ ഈ എക്‌സ്- റേ കബ്‌സര്‍വേറ്ററി (The Imaging X-ray Polarimetry Explorer – IXPE) 2020 ല്‍ വിക്ഷേപിക്കും. തമോദ്വാരങ്ങള്‍, ന്യൂട്രോണ്‍ താരങ്ങള്‍, ക്വാസാറുകള്‍, പള്‍സാറുകള്‍ തുടങ്ങിയ വിദൂരവും ദുരൂഹവുമായ പ്രതിഭാസങ്ങളേക്കുറിച്ചുള്ള വിശദമായ പഠനമാണ് പുതിയ ഉപഗ്രഹവിക്ഷേപണം കൊണ്ട് നാസ ഉദ്ദേശിക്കുന്നത്. തമോദ്വാരങ്ങള്‍ പോലെയുള്ള പ്രതിഭാസങ്ങള്‍ അവയ്ക്കുചുറ്റുമുള്ള വാതകപടലത്തെ ദശലക്ഷക്കണക്കിന് ഡിഗ്രി സെല്‍ഷ്യസ് ചൂടുപിടിപ്പിക്കും ഈ വാതകപടലത്തില്‍ നിന്ന് പുറപ്പെടുന്ന ഉന്നത ഊര്‍ജനിലയിലുള്ള എക്‌സ്- കിരണങ്ങള്‍ ധ്രുവീകരണത്തിന് വിധേയമായിരിക്കും. ...

Read More »

ചീറ്റപ്പുലി പായുകയാണ് വംശനാശത്തിലേക്ക്

കരയിലെ ഏറ്റവും വേഗമേറിയ ജീവി വംശനാശ ഭീഷണിയില്‍. മുന്‍പ് പതിനയ്യായിരത്തിലധികം ചീറ്റകള്‍ വനങ്ങളില്‍ ഉണ്ടെന്നായിരുന്നുവെങ്കില്‍ അടുത്തിടെ നടത്തിയ പഠനത്തില്‍ ജീവിച്ചിരിക്കുന്നത് വെറും 7100 ചീറ്റപ്പുലികളാണെന്ന് കണ്ടെത്തി. ചീറ്റകള്‍ പ്രധാനമായും കാണപ്പെട്ടിരുന്ന പ്രദേശത്തിന്റെ 9 ശതമാനം ഭാഗത്തു മാത്രമാണ് ഇന്ന് ചീറ്റകളെ കാണാന്‍ സാധിക്കുക. സിംബ്ബാവെയില്‍ മാത്രം 10 വര്‍ഷം കൊണ്ട് ചീറ്റകള്‍ക്കു നഷ്ടമായത് 8 ശതമാനം വാസസ്ഥലമാണ്. ഇവിടെ 16 വര്‍ഷം മുന്‍പ് 1200 ചീറ്റകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നുള്ളത് 170 ചീറ്റകള്‍ മാത്രമാണ്. ജീവിക്കാന്‍ വിശാലമായ പ്രദേശം ആവശ്യമുള്ള ജീവികളാണു ചീറ്റകള്‍. ഇവയുടെ ...

Read More »

നിങ്ങള്‍ കണ്ടത് ചന്ദ്രന്റെ ഒരു മുഖം മാത്രം

ബൈജു രാജു ചന്ദ്രനെ കാണാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. എന്നാല്‍ ചന്ദ്രനെ ശരിക്കും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍… ചന്ദ്രന്റെ പകുതിയേ കണ്ടിട്ടുള്ളൂ എന്ന് പറയേണ്ടി വരും. നമ്മള്‍ ഇവിടന്നു നോക്കിയാല്‍ ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ കാണുവാന്‍ സാധിക്കൂ. ചന്ദ്രനെ വെറും കണ്ണുകൊണ്ടു നോക്കുമ്പോള്‍ നമുക്ക് വെളുത്ത പ്രകാശം അല്ലാതെ ചന്ദ്രന്റെ ഉപരിതലം ഒന്നും വ്യക്തമാകാറില്ല. അതുകൊണ്ടാണ് നാം അത് ശ്രദ്ധിക്കാതെ പോകുന്നത്. എന്നാല്‍ ബൈനോക്കുലറിലൂടെയോ, ദൂരദര്‍ശിനിയിലൂടെ ഒക്കെ ചന്ദ്രനെ നിരീക്ഷിച്ചിട്ടുള്ളവര്‍ അത് ശ്രദ്ധിച്ചിട്ടുണ്ടാവും .ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന അതേ സമയദൈര്‍ഘ്യം കൊണ്ടു തന്നെയാണ് ചന്ദ്രന്‍ ...

Read More »

മാമത്തുകള്‍ പുനര്‍ജനിക്കുമൊ?

വിനോജ് അപ്പുകുട്ടന്‍ ദിനോസറുകളെപ്പോലെ തന്നെ ശാസ്ത്രജ്ഞന്‍മാരും ശാസ്ത്ര താല്‍പ്പര്യമുള്ള സാധാരണക്കാര്‍ക്കും ഇഷ്ടവിഷയമാണ് മാമത്തുകള്‍. ദിനോസറുകള്‍ക്ക് ശേഷം കരയിലെ ഏറ്റവും വലിയ മൃഗം. ഇഷ്ടം ഏറെക്കൂടിയത് കൊണ്ടാകണം ഇന്ന് ലോകത്തെ വിവിധ ഇടങ്ങളിലായി നാല് രാജ്യങ്ങളിലാണ് മാമത്തിനെ ഇന്നത്തെ ലോകത്തേക്ക് തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. അമേരിക്കയും, റഷ്യയിലും, ചൈനയിലും സ്വീഡനിലും. പരീക്ഷണങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായവ അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നടക്കുന്ന ഡിഎന്‍എ ഉപയോഗിച്ചുള്ള ശ്രമവും റഷ്യയിലെ സൈബീരിയയില്‍ ആനകളിലൂടെ മാമത്തിനെ പുന സൃഷ്ടിക്കാനുള്ള ശ്രമവുമാണ്. ഈ ശ്രമങ്ങളില്‍ നിര്‍ണ്ണായക ഘട്ടം പിന്നിടാന്‍ ഒരേ ...

Read More »