Gallery

ഇത് പെയിന്റിംഗ് അല്ല, കൊളംബിയയിലെ നദിയാണ്

ഡോ. ഷിനു ശ്യാമളന്‍ കൊളംബിയയിൽ ഒരു നദിയുണ്ട്. അതിന്റെ ചിത്രം കണ്ടാല്‍ ആരും പറഞ്ഞുപോകും പെയിന്റിംഗാണെന്ന്.പക്ഷേ, സംഭവം അങ്ങനെയല്ല, പ്രകൃതിയുടെ വരദാനമാണ് ആ നദി. പേര് കനോ ക്രിസ്‌റ്റെയില്‍( cano cristales ) ഇവിടെയെത്തിയാല്‍ നദിയിലെ വെള്ളം അഞ്ച് നിറങ്ങളില്‍ ഒഴുകുന്നത് കാണാം.പച്ച, ഓറഞ്ച്, മഞ്ഞ, ചുവപ്പ്, നീല എന്നീ നിറങ്ങളിലാണ് ഈ നദിയിലെ വെള്ളം ഒഴുകുന്നത്. വൃത്യസ്ത നിറങ്ങളില്‍ ഒഴുകുന്ന നദിയുടെ സൗന്ദര്യാത്മകത വീക്ഷിക്കുവാന്‍ അനേകം സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. കാഴ്ച്ചയില്‍ ആരെയും ആകര്‍ഷിക്കുന്ന നദിയാണിതെങ്കിലും വര്‍ഷത്തില്‍ എല്ലായ്‌പ്പോഴും ഇതിന്റെ സൗന്ദര്യം ഒരുപോലെയല്ല. ...

Read More »

അഞ്ച് ലക്ഷം നക്ഷത്രങ്ങള്‍ ടെസിന്റെ നിരീക്ഷണപരിധിയില്‍;3000ല്‍പ്പരം വിദൂര ഗ്രഹങ്ങളെ കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ ശാസ്ത്രലോകം

സാബു ജോസ് 2018 ഏപ്രില്‍ 16 ന് വിക്ഷേപിച്ച ടെസ് സൗരയൂഥത്തിനു വെളിയിലുള്ള ഭൗമസമാന ഗ്രഹങ്ങളെ തിരഞ്ഞുപിടിക്കുന്നതിന് വേണ്ടി രൂപകല്‍പന ചെയ്തിട്ടുള്ള ബഹിരാകാശ ദൂര്‍ദര്‍ശിനിയാണ്. മൂന്ന് വര്‍ഷം മുമ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ച കെപ്‌ളര്‍ സ്‌പേസ്‌ക്രാഫ്റ്റ് രണ്ടായിരത്തില്‍ പരം അന്യഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ പലതും ഭൂമിയുമായി അടുത്തസാദൃശ്യം ഉള്ളവയാണ്. എന്നാല്‍ കെപ്‌ളറിനെ അപേക്ഷിച്ച് കൂടുതല്‍ നവീനമായ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ടെസ് അന്യഗ്രഹങ്ങളേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെപ്‌ളര്‍ സ്‌പേസ്‌ക്രാഫ്റ്റ് സ്വീകരിച്ച സംതരണ രീതി ഉപയോഗിച്ചുതന്നെയാണ് ടെസ് അന്യഗ്രഹവേട്ട നടത്തുന്നത്. നക്ഷത്രബിംബത്തിനും ദൂര്‍ദര്‍ശിനിയ്ക്കും ഇടയിലൂടെ ...

Read More »

200 വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ അവശേഷിക്കുന്നത് പശുക്കള്‍ മാത്രമോ ?

200 വര്‍ഷങ്ങള്‍ക്ക് ശേഷം ആനയും ജിറാഫും ഹിപ്പോയും നമ്മുടെ ഭൂമിയില്‍ കാണുമോയെന്ന് ചോദിച്ചാല്‍ ഇല്ലെന്നാകും ശാസ്ത്രലോകം നല്‍കുന്ന മറുപടി. ജീവികളുടെ വംശനാശം അതിവേഗത്തില്‍ നടക്കുമ്പോള്‍ സസ്തനികളെല്ലാം തന്നെ ഭൂമിയില്‍ നിന്നും ഇല്ലാവാകുകയാണ്. ഇങ്ങനെപോയാല്‍ 200 വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ ശേഷിക്കുന്ന ഏറ്റവും വലിയ സസ്തനി ചിലപ്പോള്‍ പശുക്കള്‍മാത്രമാകുമെന്നും ഗവേഷകര്‍ പറയുന്നു. യൂണിവേഴിസിറ്റി ഓഫ് ന്യൂ മെക്‌സിക്കോയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. 1,25,000 വര്‍ഷത്തെ ജൈവവൈവിധ്യ ചരിത്രത്തെ ആധാരമാക്കിയായിരുന്നു ഗവേഷകരുടെ പഠനം. ഇതനുസരിച്ച് വലിപ്പമുള്ള ജീവികള്‍ക്ക് വേഗത്തില്‍ വംശനാശം സംഭവിക്കുന്നതായാണ് ...

Read More »

ഇന്ന് ലോക ഭൗമദിനം; സംരക്ഷിക്കാം നമുക്ക് ഭൂമിയെ

തണല്‍ നല്‍കുന്ന വൃക്ഷങ്ങള്‍, ശുദ്ധജലവും കുളിര്‍മയും പകര്‍ന്നിരുന്ന അരുവികള്‍ ഇവയെല്ലാം പഴങ്കഥയാകുന്ന കാലത്താണ് നമ്മുടെ ജീവിതം. മരങ്ങളുടെയും കുന്നുകളുടെയും കുളങ്ങളുടെയും മനുഷ്യന്‍ അവന്റെ സ്വന്തം ആവശ്യത്തിനായി ഇല്ലാതാക്കുമ്പോള്‍ ജീവജാലങ്ങളുടെ നിലനില്‍പ്പ് തന്നെ ഒരു ചോദ്യചിഹ്നമാവുകയാണ്. ഈ സാഹചര്യത്തിലാണ് ലോക ഭൗമദിനത്തിന്റെ ആവശ്യകതയും പ്രധാന്യവും നാം മനസിലാക്കേണ്ടത്.ജനങ്ങളില്‍ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കന്‍ സെനറ്റര്‍ ആയിരുന്ന ഗേലോഡ് നെല്‍സണ്‍ ആണ് 1970 ഏ പ്രില്‍ 22നു ഭൗമദിനാചരണത്തിനു തുടക്കം കുറിച്ചത്. പിന്നീട് എര്‍ത്ത് ഡേ നെറ്റ്വര്‍ക്ക് ഭൗമദിനാചരണത്തിനു നേതൃത്വം നല്‍കാന്‍ തുടങ്ങി. ആയി ...

Read More »

ബള്‍ബ് കണ്ടുപിടിച്ചത് എഡിസണല്ലെങ്കില്‍ പിന്നെയാര് ?

ശാസ്ത്രലോകത്തെ കുപ്രസിദ്ധ മോഷണങ്ങള്‍-1 മനുഷ്യരുടെ ജീവിതം സുഖപ്രദമാക്കുന്നത് ശാസ്ത്രമേഖലയിലുണ്ടാകുന്ന കണ്ടുപിടിത്തങ്ങളാണ്. നാമിന്നുപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും ശാസ്ത്രത്തിന്റെ സംഭാവനയാണ്. എന്നാല്‍ ഇവയില്‍ കുറെ ഉപകരണങ്ങളെങ്കിലും അവ കണ്ടുപിടിച്ച ആളുടെ പേരിലല്ല അറിയപ്പെടുന്നത്. സംശയിക്കേണ്ട. ശാസ്ത്രലോകത്തെ അത്തരം ചില കുപ്രസിദ്ധ മോഷണങ്ങള്‍ പരിശോധിക്കുകയാണ് ശാസ്ത്ര ലേഖകന്‍ സാബു ജോസ്. വൈദ്യുത ബള്‍ബ് വൈദ്യുത ബള്‍ബ് കണ്ടുപിടിച്ചത് ആരാണെന്ന് ചോദിച്ചാല്‍ തോമസ് അല്‍വാ എഡിസണ്‍ എന്നാവും മറുപടി. എന്നാല്‍ ഈ ബഹുമതിക്ക് എഡിസണ്‍ അര്‍ഹനാണെന്ന് പറയാന്‍ കഴിയില്ല. ശാസ്ത്രചരിത്രത്തിലെ വലിയൊരു മോഷണത്തിന്റെ കഥയാണ് വൈദ്യുത ബള്‍ബിന് പറയാനുള്ളത്. ബ്രിട്ടീഷ് ...

Read More »

ആ നോട്ടം ആരെയും വീഴ്ത്തും

പരുക്കന്‍ ശബ്ദം മുഴക്കി കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും പറന്നു നടക്കുന്ന കോഴിവേഴാമ്പല്‍ ആരെയും ആകര്‍ഷിക്കും. അല്ലെങ്കിലും ചാഞ്ഞും ചരിഞ്ഞും കഴുത്തു നീട്ടിയും കുറുക്കിയുമുള്ള നോട്ടം കണ്ടാല്‍ ആരാണ്  ശ്രദ്ധിതിരിക്കുക. കക്ഷി കാര്യം ഒരു രസികനാണെങ്കിലും ഒരിടത്തും അടങ്ങിയിരിക്കുന്ന സ്വഭാവക്കാരനേയല്ല. സഹ്യപര്‍വതവനനിരകളില്‍ മാത്രം കാണുന്ന ഒരു തദ്ദേശീയ കാട്ടുപക്ഷിയാണ് കോഴിവേഴാമ്പല്‍ . കേരളത്തില്‍ പൊട്ടന്‍ വേഴാമ്പല്‍, മഴയമ്പുള്ള്എന്നൊക്കെ അറിയപ്പെടാറുണ്ട്. കേരളത്തിലെ വനങ്ങളുടെ ശബ്ദം എന്നു പറയുന്നത് കോഴിവേഴാമ്പലിന്റെ ശബ്ദമാണെന്ന് പറയുന്നതി തെറ്റൊന്നുമില്ല. പക്ഷേ തികച്ചും തദ്ദേശ്ശീയമായ വംശം ആയതിനാല്‍ ഇവിടുത്തെ പരിസ്ഥിതിയിലുള്ള ഓരോ ചെറിയമാറ്റവും ...

Read More »

എന്താണു ആരോഗ്യപരമായ ഭക്ഷണരീതി ?

ഡോ.ജിതിന്‍ റ്റി. ജോസഫ് jtjthekkel@gmail.com ഇഷ്ടമുള്ള ഭക്ഷണം മാത്രം കഴിക്കുന്നതാണോ അതോ സസ്യാഹാരം മാത്രം കഴിക്കുന്നതാണോ ,അതുമല്ല ഓര്‍ഗാനിക് പച്ചക്കറികള്‍ മാത്രം കഴിക്കുന്നതാണോ ആരോഗ്യപരമായ ഭക്ഷണരീതി?. എന്റെ ഉത്തരം വളരെ ലളിതം ആണ് …നമ്മുടെ ശരീരത്തെ അറിഞ്ഞു ,അതിനു വേണ്ട പോഷകങ്ങള്‍ ഏതാണന്നു മനസിലാക്കി , ആ പോഷകങ്ങള്‍ ലഭിക്കുന്ന ഭക്ഷണം ശരിയായ അളവില്‍ , കഴിക്കുന്നതാണ് ആരോഗ്യപരമായ ഭക്ഷണ രീതി . ഇത്തരത്തിലുള്ള ഭക്ഷണക്രമത്തിന്റെ കുറവ് ഭാരതത്തിലെ ജനങ്ങളുടെ ഇടയില്‍ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ് ,,അത് കേവലം ദരിദ്രരില്‍ മാത്രം ഒതുങ്ങുന്നതല്ല ...

Read More »

നേത്ര രോഗങ്ങളും ചികിത്സയും

  തന്‍ഫി കാദര്‍(ബി.എസ്.സി ഒപ്‌ടോമെട്രി) കണ്ണില്ലെങ്കിലേ കണ്ണിന്റെ വില അറിയൂ എന്നാണ് ചൊല്ല്. കണ്ണിന്റെ ആരോഗ്യത്തിലും സംരക്ഷണത്തിലും നാം കാണിക്കുന്ന അശ്രദ്ധയാണ് ഇങ്ങനെ പറയാന്‍ കാരണം. എന്നാല്‍ ജീവിതാന്ത്യം വരെ പൂര്‍ണ്ണകാഴ്ച ആഗ്രഹിക്കുന്നവരുമാണ്. മറ്റെല്ലാ രോഗങ്ങളെപ്പോലെയും ജീവിതശൈലിയില്‍വന്ന മാറ്റങ്ങള്‍ നേത്രരോഗത്തിന്റെ വര്‍ധനയ്ക്കും കാരണമായിട്ടുണ്ട്. അല്‍പം ശ്രദ്ധയും പരിചരണവുമുണ്ടെങ്കില്‍ നേത്രരോഗങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാം കാഴ്ചയെ മറയ്ക്കുന്ന രോഗങ്ങള്‍ നിരവധിയാണ്. ആണ്‍പെണ്‍ വ്യത്യാസം കൂടാതെ പ്രായഭേദമില്ലാതെ ആര്‍ക്കും നേത്രരോഗം പിടിപെടാം. മറ്റെല്ലാ രോഗങ്ങളെപ്പോലെയും ജീവിതശൈലിയില്‍വന്ന മാറ്റങ്ങള്‍ നേത്രരോഗത്തിന്റെ വര്‍ധനയ്ക്കും കാരണമായിട്ടുണ്ട്. അല്‍പം ശ്രദ്ധയും പരിചരണവുമുണ്ടെങ്കില്‍ നേത്രരോഗങ്ങള്‍ ...

Read More »

ഈ രാജാവ് ഒരു ഒന്നൊന്നര വേട്ടക്കാരനാ…

  വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പരമ്പര സയന്‍സ് വാലിയില്‍ ഇന്നു മുതല്‍ ആരംഭിക്കുന്നു മജീഷ് ചാക്കോ കിംഗ് കോബ്ര പേര് പോലെ തന്നെ ഉരഗങ്ങളിലെ രാജാവ്. കരയില്‍ ജീവിക്കുന്ന വിഷമുള്ള പാമ്പ് വര്‍ഗങ്ങളില്‍ ഏറ്റവും നീളം കൂടിയ ജീവി  . ഏകദേശം 5മീറ്ററില്‍ അധികം നീളവും 8കിലോഗ്രാം ഭാരവും ഉണ്ടാകും പൂര്‍ണ വളര്‍ച്ച എത്തിയവയ്ക്ക്. നാഡിവ്യൂഹത്തെ നേരിട്ട് ബാധിക്കുന്ന വിഷം ഉള്ള ഇവയുടെ ഒരു കടിയേറ്റാല്‍ ഏകദേശം മുപ്പത് മിനിട്ടിനുള്ളില്‍ ഒരു മനുഷ്യന്‍ മരണപ്പെട്ടെക്കാം. മനുഷ്യാവാസ പ്രദേശങ്ങളില്‍ ഇവ പരമാവധി സമ്പര്‍ക്കം ഒഴിവാക്കാറുണ്ട്. ...

Read More »

ദേശീയ ശാസ്ത്രദിനം; രാമന്‍ പ്രഭാവം എന്നാലെന്ത്?

സാബു ജോസ് നീലാകാശവും ആഴക്കടലിന്റെ നീലിമയുമെല്ലാം ആസ്വദിക്കുകയും അല്‍പ്പം ഭയം കലര്‍ന്ന കൗതുകത്തോടെ പാടിപ്പുകഴ്ത്തുകയും ചെയ്യപ്പെടുമ്പോഴും ആരെങ്കിലും അവയുടെ നീലവര്‍ണത്തിന്റെ കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടാകുമോ? എന്നാല്‍ സി വി രാമന്‍ അതേക്കുറിച്ച് ചിന്തിച്ചു, പരീക്ഷണങ്ങള്‍ നടത്തി, ഉത്തരവും കണ്ടെത്തി. രാമന്‍ പ്രഭാവമെന്നാണ് ഇന്ന് ശാസ്ത്രലോകം ഈ പ്രതിഭാസത്തെ വിളിക്കുന്നത്. ഭൗതിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം കരസ്ഥമാക്കിയ ആദ്യ ഭാരതീയനായ ചന്ദ്രശേഖര വെങ്കട്ടരാമന്റെ, പ്രകാശകിരണങ്ങളുടെ സ്വഭാവത്തെ സംബന്ധിച്ച സുപ്രധാന കണ്ടുപിടുത്തമായ രാമന്‍ പ്രഭാവം ലോകത്തിന് സമര്‍പ്പിച്ചത് 1928 ഫെബ്രുവരി 28നാണ്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് എല്ലാ വര്‍ഷവുംഫെബ്രുവരി 28 ...

Read More »