Features

ആദിത്യ സൂര്യനിലേക്ക്,പ്രതീക്ഷയോടെ ഇന്ത്യ

സാബു ജോസ്‌ ആദിത്യ അണിയറയില്‍ ഒരുങ്ങുകയാണ്. സൂര്യന്റെ അന്തരീക്ഷത്തേക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യമായ ആദിത്യ സ്‌പേസ്‌ക്രാഫ്റ്റ് 2019 ല്‍ വിക്ഷേപിക്കപ്പെടും. ഭൂമിയില്‍ നിന്നും 800 കിലോമീറ്റര്‍ ഉയരത്തിലുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് പി.എസ്.എല്‍.വി – എക്‌സ്.എല്‍ റോക്കറ്റുപയോഗിച്ച് വിക്ഷേപിക്കപ്പെടുന്ന പേടകത്തെ പിന്നീട് സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വബങ്ങള്‍ പരസ്പരം നിര്‍വീര്യമാക്കപ്പെടുന്ന സ്ഥാനങ്ങളില്‍ ഒന്നായ എല്‍-1 പോയിന്റില്‍ എത്തിക്കും. നൂറ് ദിവസത്തെ യാത്രയ്‌ക്കൊടുവിലായിരിക്കും പേടകം ഭൂമിയില്‍ നിന്നും 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഈ ഒന്നാമത്തെ ലെഗ്രാന്‍ഷ്യന്‍ പോയിന്റില്‍ എത്തുന്നത്. പേടകത്തിന്റെ പ്രവര്‍ത്തന കാലാവധിയായ അഞ്ചുവര്‍ഷവും ...

Read More »

മൂലകകോശ വിഭജനത്തില്‍ രക്തവാഹിനിക്ക് പങ്കുണ്ടെന്ന് പഠനം

വെബ് ഡെസ്‌ക്‌ രക്തവാഹിനിയുടെ കര്‍ത്തവ്യം എന്താണെന്ന് ചോദിച്ചാല്‍ നിങ്ങള്‍ എന്തുപറയും? ശരീരത്തിന്റെ വിവിധ ഭാഗത്തേക്്ക ശുദ്ധരക്തം എത്തിക്കുകയും അവിടെനിന്ന് അശുദ്ധ രക്തം തിരികെ ഹൃദയത്തിലെത്തിക്കുകയും ചെയ്യുകയെന്നാവും അല്ല. സംഗതി ശരിയാണ്. പക്ഷേ, ഇനി അതിനോടൊപ്പം മറ്റൊരു കാര്യം കൂട്ടിച്ചേര്‍ക്കണം.കോശങ്ങള്‍ക്ക് ആവശ്യമായ ഓക്‌സിജനും പോഷക ഘടകങ്ങളും എത്തിക്കുക മാത്രമല്ല ജോലിയെന്ന് പുതിയ പഠനം തെളിയിക്കുന്നു. മൂലകോശങ്ങളുടെ വിഭജനത്തില്‍ രക്തവാഹിനിക്കും നിര്‍ണായക പങ്കുണ്ടെന്ന് ശാസ്ത്രലോകം. ലണ്ടന്‍ യൂനിവേഴ്‌സിറ്റി കോളജിലെ ഒരുവിഭാഗം നടത്തിയ പരീക്ഷണത്തിലാണ് രക്തവാഹിനിക്ക് മൂലകോശ വിഭജനത്തിലുള്ള പ്രധാന്യം വ്യക്തമായത്. ഗവേഷകര്‍ എലിയില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യ ...

Read More »

സൈക്കിലും ജലമുണ്ടെന്ന് കണ്ടെത്തല്‍

വെബ് ഡെസ്‌ക്‌ ചെറുഗ്രഹമായ സൈക്കില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി നാസ. സൗരയൂഥത്തില്‍ തന്നെ ലോഹങ്ങളുടെ അളവ് കൂടുതലുള്ള ചെറുഗ്രഹമാണ് സൈക്ക്. ഹവായിലെ ഇന്‍ഫ്രാറെഡ് ചെലസ്‌കോപ്പ് ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് ഈ ചെറുഗ്രഹത്തിലും ജലാംശമുണ്ടെന്ന് വ്യക്തമായത്. കോടിക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പ് കൂട്ടിയിടിച്ച വാല്‍ നക്ഷത്രങ്ങളില്‍ നിന്നാണ് ഇവിടെ ജലമെത്തിയതെന്ന നിഗമനത്തിലാണ ഗവേഷകര്‍. ആസ്‌ട്രോണമിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തേ നടത്തിയ നിരീക്ഷണത്തില്‍ സൈക്കിന്റെ ഉപരിതലത്തില്‍ ലോഹങ്ങളുടെയും ധാതുക്കളുടെയും അംശം മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞിരുന്നുള്ളൂ.

Read More »

അമിതമായ കാപ്പി കുടി ഡി.എന്‍.എയെ നശിപ്പിക്കുമെന്ന് പഠനം

വെബ് ഡെസ്‌ക് രാവിലെ ഒരു ഗ്ലാസ് കാപ്പി നമ്മള്‍ക്ക് നിര്‍ബന്ധമാണ്. എഴുനേറ്റാല്‍ ഒന്ന് ഉഷാറാകണമെങ്കില്‍ കാപ്പി വേണമെന്ന നിലപാട് എല്ലാവര്‍ക്കും. അത് നല്ലതു തന്നെ. എന്നാല്‍ അമിതമായി കാപ്പി കുടിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഇനി നിര്‍ത്താം ആ ശീലം. പരിധിയിലധികം കാപ്പി കുടിച്ചാല്‍ നിങ്ങളുടെ ഡി.എന്‍.എയെ ബാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞയിടയില്‍ നടത്തിയ ജനിതക ഗവേഷണത്തിലാണ് കാപ്പിയുടെ അമിത ഉപയോഗം ഡി.എന്‍.എയെ നശിപ്പിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ തന്നെയാണ് ഇവിടെയും വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

Read More »

മണ്ണിലെ ജീവികളും അപകട ഭീഷണിയില്‍

വെബ് ഡെസ്‌ക്‌ മണ്ണിലെ ജീവികളും ഇന്ന്  നേരിടുന്ന ഭീഷണി നിരവധിയാണ്. മനുഷ്യന്റെ ഇടപെടലും കാലാവസ്ഥാ വ്യത്യാനവും, സൂര്യാതാപവും ,കീടനാശിനികളുടെ അമിത പ്രയോഗവും ഇവയുടെ ആവാസ വ്യവസ്ഥയെ തന്നെ തകിടം മറിച്ചിരിക്കുകയാണ്.കേരളത്തിലെ നെല്‍കൃഷിയില്‍ ഗണ്യമായ കുറവ് സംഭവിച്ചതോടെ നമ്മുടെ ഭൂമിയിലെ ഉപരിതലത്തില്‍ ജലാംശം കുറഞ്ഞു.കൂടാതെ കുന്നും മലകളും ഇടിച്ചു നിരത്തിയത് നീരുറവകള്‍ വറ്റി വരളാനും ഇടയാക്കി. ഇത്തരം സംഭവങ്ങളെല്ലാം കാര്യമായി ബാധിച്ചത് മണ്ണിലെ സൂക്ഷ്മജീവികളെയാണ്. പ്രത്യേകിച്ചും കര്‍ഷകന്റെ മിത്രമായി അറിയപ്പെടുന്ന മണ്ണിരയെ. ഉപരിതലത്തിലെ ജലാംശം നഷ്ടമായതോടെ പല ജീവികളും ചത്തുപൊങ്ങുകയാണെന്ന് ടാക്‌സോണമിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. കേരളത്തില്‍ കാണപ്പെടുന്നത് ...

Read More »

പുതിയ ലോകങ്ങള്‍ തേടി സ്റ്റാര്‍ഷേഡ്

സാബു ജോസ് പ്രപഞ്ചത്തില്‍ ജീവന്റെ തുടിപ്പുകളുള്ള ഒരേയൊരു ഗ്രഹം ഭൂമി മാത്രമാണെന്നാണ് പണ്ടുകാലം മുതല്‍ക്കേയുളള വിശ്വാസം. പ്രപഞ്ചപഠനത്തിലെ മാനവികതത്വം അതിന് ബലം നല്‍കുന്നുമുണ്ട്. മനുഷ്യവംശം ഉദ്ഭവിക്കാന്‍ തക്കവിധത്തിലാണ് പ്രകൃതിനിയമങ്ങള്‍ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. പ്രപഞ്ചം മറ്റൊരു വിധത്തിലായിരുന്നെങ്കില്‍ ഭൂമിയില്‍ ജീവന്‍ ഉടലെടുക്കുമായിരുന്നില്ല. ആസ്ഥിതിക്ക് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് മനുഷ്യനുവേണ്ടിയാണ് എന്നാണ് മാനവികതത്വം പറയുന്നത്. പ്രപഞ്ചത്തിലെവിടെയെങ്കിലും അന്യഗ്രഹജീവികളെ കണ്ടെത്തുന്നതുവരെ ഈ വിശ്വാസം നിലനില്‍ക്കുകയും ചെയ്യും. എന്നാല്‍ ബഹിരാകാശ ദൂരദര്‍ശിനികള്‍ ഇതിനകം നിരവധി അന്യഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ പലതും ഭൗമസമാനസാഹചര്യങ്ങളുള്ളവയുമാണ്. എന്നാല്‍ ഇങ്ങനെ കണ്ടെത്തിയ ഗ്രഹങ്ങള്‍ എല്ലാം തന്നെ ഭൂമിയില്‍ ...

Read More »

ടിയാന്‍ഗോങ് -ഏറ്റവും വലിയ ബഹിരാകാശനിലയം

  സാബു ജോസ്‌ അന്താരാഷ്ട്ര ബഹിരാകാശനിലയത്തേക്കാള്‍ വലിയ സ്‌പേസ് സ്റ്റേഷന്‍ നിര്‍മാണം 2020 ല്‍ പൂര്‍ത്തിയാകും.  മൂന്നാംഘട്ടമായ സ്‌പേസ് സ്റ്റേഷന്‍ നിര്‍മാണം 2020 പൂര്‍ത്തിയാകും. ചൈനയാണ് ഈ ബഹിരാകാശപദ്ധതിയ്ക്കു പിന്നിലുള്ളത്. ഈ പദ്ധതിയുടെ പ്രാരംഭ ദൗത്യമായ ടിയാന്‍ഗോങ്-1, 2011 സെപ്തംബര്‍ 29 ന് വിക്ഷേപിച്ചിരുന്നു. ഈ പരീക്ഷണനിലയം ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായി ബഹിരാകാശത്തുണ്ട്. എന്താണ് ബഹിരാകാശനിലയങ്ങള്‍? ബഹിരാകാശ സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനും വിവിധ പരീക്ഷണങ്ങള്‍ നടത്തുന്നതിനുമായി ബഹിരാകാശത്ത് ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന കൃത്രിമ ഉപഗ്രഹമാണ് ബഹിരാകാശനിലയം അഥവാ സ്‌പേസ് സ്റ്റേഷന്‍. എന്നാല്‍ ഒരു സാധാരണ ...

Read More »

ഇവര്‍ വംശനാശ ഭീഷണിയില്‍

വെബ് ഡെസ്‌ക് നാളത്തെ തലമുറ ഒരുപക്ഷെ, വന്യമൃഗങ്ങളെ കാണാന്‍ കൊതിക്കും. പ്രത്യേകിച്ചും അഞ്ചു കൂട്ടരെ. കാരണം മറ്റൊന്നുമല്ല, ഇതുവരെ വനങ്ങളില്‍ കണ്ടിരുന്ന ഇവര്‍ ഇന്ന് വംശനാശ ഭീഷണിയിലാണ്. സൗത്ത് ചൈന ടൈഗര്‍,അമുര്‍ പുള്ളിപ്പുലി, കിഴക്കന്‍ ആഫ്രിക്കയിലെ കറുത്ത കാണ്ടാമൃഗം,ക്രോസ് റിവര്‍ ഗോറില്ല,ഹോസ്‌ക്ബില്‍ ആമകള്‍ എന്നിവയാണ് ഇപ്പോള്‍ പ്രധാനമായും വംശനാശത്തിന്റെ വക്കിലുള്ളത്. പസഫിക്കിലും അറ്റാലാന്റിക്കിലും ഒരു കാലത്ത് ധാരാളമായി കാണപ്പെട്ടിരുന്നവയാണ് ഈ ആമകളാണ് ഹോസ്‌ക്ബില്‍ ആമകള്‍. ന്നാല്‍ ഇന്ന് അവ വംശനാശത്തിന്റെ വക്കിലാണ്. ഇറച്ചിക്ക് വേണ്ടിയുള്ള വ്യാപകമായ വേട്ടയാണ് ഇവയെ ഈ അവസ്ഥയില്‍ എത്തിച്ചത്.ഇന്ന് ആയിരത്തിനും ...

Read More »

പ്രപഞ്ചം ചെറുതാണ്, നാം കണക്കുകൂട്ടിയതിലും

  സാബു ജോസ് ദൃശ്യപ്രപഞ്ചത്തിന്റെ വലിപ്പം നാം കരുതിയിരുന്നതിലും കുറവാണെന്ന് പുതിയ കണ്ടെത്തല്‍. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ പ്ലാങ്ക് സ്‌പേസ്‌ക്രാഫ്റ്റ് ശേഖരിച്ച വിവരങ്ങള്‍ അപഗ്രഥിച്ച ശാസ്ത്രജ്ഞരാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ദൃശ്യപ്രപഞ്ചത്തിന്റെ വ്യാസാര്‍ധം മുന്‍പ് കരുതിയിരുന്നതിലും 0.7 ശതമാനം കുറവാണത്രേ. പുതിയ കണക്കുകൂട്ടലനുസരിച്ച് ദൃശ്യപ്രപഞ്ചത്തിന്റെ വ്യാസാര്‍ധം 45.34 ബില്യണ്‍ (4534 കോടി) പ്രകാശവര്‍ഷം ആണ്. ഇതിനു മുന്‍പുള്ള കണക്കുകൂട്ടലില്‍ നിന്നും 32 കോടി പ്രകാശവര്‍ഷം കുറവാണിത്. അങ്ങനെ വരുമ്പോള്‍ ദൃശ്യപ്രപഞ്ചത്തിന്റെ വ്യാസം 90.68 ബില്യണ്‍ പ്രകാശവര്‍ഷം ആണെന്ന് തിരുത്തി വായിക്കേണ്ടിവരും. എന്താണ് ദൃശ്യപ്രപഞ്ചം? മഹാവിസ്‌ഫോടന സിദ്ധാന്തമനുസരിച്ച് ...

Read More »

സ്വപ്‌നം കാണാനാവുമോ വന്യമൃഗങ്ങളില്ലാത്ത വനം?

1970 മുതല്‍ 2012വരെയുള്ള കാലയളവില്‍ വന്യമൃഗങ്ങളില്‍ 58 ശതമാനത്തോളം ഇല്ലാതായതായി റിപ്പോര്‍ട്ട്ഒടുവില്‍ എല്ലാവരും പ്രതീക്ഷിച്ചപോലെ തന്നെ സംഭവിക്കും. എന്തെല്ലാം പദ്ധതികള്‍ നടപ്പാക്കിയാലും അവസാനം സംഭവിക്കാന്‍ പോകുന്നത് അത് തന്നെയാണ് പുതിയ റിപ്പോര്‍ട്ട്. എന്താണന്നല്ലേ.മറ്റൊന്നുമല്ല,നമ്മുടെ വന്യമൃൃഗങ്ങളുടെ കാര്യം തന്നെ.അവയുടെ ആവാസവ്യസ്ഥയിലുണ്ടായ മാറ്റവും മനുഷ്യന്റെ വേട്ടയാടലിന്റെയും പരിണതഫലമായി വന്യമൃഗങ്ങള്‍ ഭാവിയില്‍ ഇല്ലാതാകുമെന്നാണ് പഠനം.2020 ആകുമ്പോഴേക്കും ഭൂമിയില്‍ നിന്ന് മൂന്നില്‍ രണ്ട് വന്യമൃഗങ്ങളും അപ്രത്യക്ഷരാകുമെന്ന് പഠനം. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറും ലണ്ടന്‍ സുവോളജിക്കല്‍ സൊസൈറ്റിയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. 1970 മുതല്‍ ...

Read More »