Features

നിങ്ങളുടെ മദ്യപാനം നിങ്ങള്‍ക്കുണ്ടാകുന്ന കുട്ടികളെയും രോഗിയാക്കും

വെബ് ഡെസ്‌ക് ഇന്നത്തെ ചെറുപ്പക്കാരിലേറെയും മദ്യത്തിനടമപ്പെട്ടവരാണ്.നിങ്ങളും ഈ ഗണത്തില്‍ പെടുന്നവരാണെങ്കില്‍ അല്‍പം ശ്രദ്ധിക്കുക. അമിതമായ മദ്യത്തിന്റെ ഉപയോഗം നിങ്ങളെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളിലേക്ക് മാത്രമാകില്ല എത്തിക്കുക.ഒരുപക്ഷേ, അതിന്റെ ഭവിഷത്ത് അടുത്ത തലമുറയ്ക്കും ഉണ്ടായേക്കാം. ചെറുപ്പത്തിലേ തുടങ്ങുന്ന മദ്യത്തിന്റെ ഉപയോഗം അടുത്ത തലമുറയ്ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കാപരമായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൗമാരക്കാരുടെ മദ്യത്തിന്റെ ഉപയോഗം ഭാവിയില്‍ അവര്‍ക്കുണ്ടാകുന്ന കുട്ടികളുടെ തലച്ചോന്റെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യത കൂടുതലാണ്. ചിക്കാഗോയിലെ ലോയല യൂനിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. സാധാരണ കുട്ടികള്‍ക്കുണ്ടാവുന്നതിനേക്കാള്‍ തലച്ചോര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ അമിത ...

Read More »

ഇ-സിഗരറ്റ് ആരോഗ്യത്തിന് ഹാനികരമോ?

വിനയ വിനോദ് ലോകത്തു ദിവസംതോറും ലക്ഷക്കണക്കിന് ആളുകളാണ് പുകവലിയിലൂടെ വിവധതരം അസുഖങ്ങള്‍ മൂലം മരണപ്പെടുന്നത്.അമിത മദ്യപാനം പോലെ തന്നെ അമിതമായ സിഗരറ്റ് ഉപയോഗതിനും അടിമപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഈ ശീലത്തില്‍ അടിമപ്പെട്ടവര്‍ക്ക് ഒരു ആശ്വാസവാക്കു എന്ന രീതിയില്‍ ആണ് ഇ- സിഗററ്റ്(electronic cigarette) വ്യാപകമായത്. എന്നാല്‍ ഇത്തരത്തില്‍ വ്യാപകമായ ഇ-സിഗരറ്റും ആര്യോഗ്യത്തിന് ഹാനികരമാണെന്ന റിപ്പോര്‍ട്ടാണ് ആരോഗ്യമേഖലയില്‍ നിന്ന് പുറത്തുവരുന്നത്. ഇ-സിഗററ്റ് 95 ശതമാനത്തോളം ശരീരത്തിന് സുരക്ഷിതമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടപ്പോള്‍ അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകരാണ്.ഇവരുടെ പഠനതത്തിന് ഇ-സിഗരറ്റ് മനുഷ്യ ശരീരത്തിന് ദോഷകരമാകുമെന്നാണ് കണ്ടെത്തല്‍. ...

Read More »

ഭൂമിയുടെ ആയുസ് എണ്ണപ്പെട്ടു; ഇനി വെറും ആയിരം വര്‍ഷം മാത്രം

വെബ് ഡെസ്‌ക്‌ അതേ ഭൂമിയില്‍ ഇനി മനുഷ്യവാസം വെറും ആയിരം വര്‍ഷം മാത്രം. അതിനുള്ളില്‍ ഭൂമി വാസയോഗ്യമല്ലാതാകും. ഭൂമിയുടെ ആയുസ് പ്രവചിച്ചത് മറ്റാരുമല്ല വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് ആണ്. ഇത് ചുമ്മാ പറയുന്നതല്ല കാരണങ്ങള്‍ നിരത്തിയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിക്കുന്നത്. നമ്മുടെ ആവാസ വ്യവസ്ഥയുടെ നസീകരണം, വൈറസി ആക്രമണം, ആണവ യുദ്ധം, വെടിമരുന്നു ഉപയോഗം, ജനിതക മാറ്റം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി നിരവധി കാരണങ്ങളാണ് ഭൂമിയിലെ ജീവന്റെ അന്തകനായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഹോക്കിംഗ് ഭൂമിയിലെ ജീവന്റെ ആയുസ് ...

Read More »

ഗ്ലോക്കോമ കണ്ടെത്താം കാഴ്ച്ച നഷ്ടപ്പെടുന്നതിന് മുന്‍പ്

  തന്‍ഫി കാദര്‍(ബി.എസ്.സി ഒപ്‌ടോമെട്രി) മനുഷ്യ ശരീരത്തിലെ സങ്കീര്‍ണ അവയവമായ കണ്ണ്, കാഴ്ച സാധ്യമാക്കാനാവശ്യമായ ചെറുഭാഗങ്ങള്‍ ചേര്‍ന്ന അത്ഭുത സൃഷ്ടിപ്പാണ്. ഈ അവയവം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിനെ ആശ്രയിച്ചാണ് കാഴ്ച എന്ന അനുഭവം സാധ്യമാകുന്നത്. രണ്ടുകണ്ണുകളും ഒരു പോലെ പ്രവര്‍ത്തനക്ഷമല്ലെങ്കില്‍ അത് കൃത്യമായ കാഴ്ചക്ക് മങ്ങലേല്‍പിക്കും. ഇത് പലപ്പോഴും അന്ധതക്ക് കാരണമാകുകയും ചെയ്യുന്നു. ലോകത്ത് ഏകദേശം 37 മില്യണ്‍ ആളുകള്‍ അന്ധരാണ്. 127 മില്യണ്‍ ജനങ്ങള്‍ പലതരം കാഴ്ച വൈകല്യങ്ങള്‍ നേരിടുന്നതായി പഠനങ്ങളില്‍ കാണാം. 90 ശതമാനം അന്ധന്‍മാരും വികസ്വര രാജ്യങ്ങളിലാണുള്ളത്. ലോകത്തിലെ അന്ധന്മാരില്‍ നാലിലൊരു ...

Read More »

ആമസോണ്‍ മഴക്കാടുകള്‍ ജൈവസമ്പത്തിന്റെ കലവറ

വൈശാഖ് ഉണ്ണിത്താന്‍ തെക്കേ അമേരിക്കയിലെ ആമസോണ്‍ പ്രദേശത്തു പടര്‍ന്നു കിടക്കുന്ന ഒരു വലിയ വനപ്രദേശമാണ് ആമസോണ്‍ മഴക്കാടുകള്‍. ഈ പ്രദേശത്തിന്റെ ആകെയുള്ള വ്യാപ്തിയായ 70 ലക്ഷം ചതുരശ്രകിലോമീറ്ററില്‍ 55 ലക്ഷം ചതുരശ്രമീറ്ററും ഈ വനം വ്യാപിച്ചു കിടക്കുന്നു. (കേരളത്തിന്റെ 138 ഇരട്ടി വലിപ്പം). 60 ശതമാനവും ബ്രസീലിലും 13 ശതമാനം പെറുവിലും 10 ശതമാനം കൊളംബിയയിലും ഉള്‍പ്പെടെ ആകെ 9 രാജ്യങ്ങളിലായി ആമസോണ്‍ മഴക്കാടുകള്‍ സ്ഥിതിചെയ്യുന്നു. മറ്റു രാജ്യങ്ങള്‍ വെനിസ്വേല, ഇക്വഡോര്‍, ബൊളീവിയ, ഗയാന, സുരിനാം ഫ്രഞ്ച് അധീനതയിലുള്ള ഫ്രഞ്ച് ഗയാന എന്നിവയാണവ. ലോകത്ത് ...

Read More »

അറിയാം ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ക്യാമറയുടെ വിശേഷങ്ങള്‍

സാബു ജോസ് ലോകത്തിലെ ഏറ്റവും ശക്തമായ ഡിജിറ്റല്‍ ക്യാമറയുടെ നിര്‍മാണം ആരംഭിച്ചു. 3.2 ഗിഗാപിക്‌സല്‍ ശേഷിയുള്ള ഈ ക്യാമറ ഉപയോഗിക്കുന്നത് 2022 ല്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്ന ലാര്‍ജ് സിനോപ്ടിക് സര്‍വേ ടെലസ്‌ക്കോപ്പില്‍ (Lsst) ആണ്. നിരീക്ഷണ ജ്യോതിശാസ്ത്രത്തിന്റെ ഗുണനിലവാരം വാനോളമുയര്‍ത്തുന്ന ബൃഹത്തായ സംരംഭമാണ് എല്‍. എസ്. എസ്.ടി. ഉത്തര ചിലിയിലെ സെറോ പാക്കോണ്‍ മലനിരയിലുള്ള എല്‍ പെനോണ്‍ കൊടുമുടിയില്‍ 2012 ല്‍ നിര്‍മാണമാരംഭിച്ച എല്‍. എസ്. എസ്. ടി ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും അധികം കളക്ടിംഗ് ഏരിയ ഉള്ള ഓപ്ടിക്കല്‍ ടെലസ്‌ക്കോപ്പാണ്. ദൃശ്യപ്രകാശം ...

Read More »

നിങ്ങള്‍ക്ക് അറിയുമോ ഡെവണ്‍ ദ്വീപിന്റെ പ്രത്യേകത

വൈശാഖന്‍ ഉണ്ണിത്താന്‍ ഭൂമിയിലെ ജനവാസമില്ലാത്ത ഏറ്റവും വലിയ ദ്വീപാണ് ഡെവണ്‍ ദ്വീപ് . വലിപ്പത്തില്‍ ഇരുപത്തിയെഴാമത്തെ സ്ഥാനമാണ് ഇതിനുള്ളത് . ആര്‍ട്ടിക് വൃത്തത്തില്‍ കാനഡയ്ക്കും ഗ്രീന്‍ലാന്‍ഡിനും ഇടയിലാണ് ഇതിന്റെ സ്ഥാനം . രോമാവൃതമായ ശരീരത്തോട് കൂടിയ മസ്‌കോക്‌സ് ആണ് ഇവിടെയുള്ള പ്രധാന സസ്തനി . പക്ഷെ ഇതൊന്നുമല്ല ഈ ദ്വീപിന്റെ പ്രത്യേകത . ദ്വീപിനു നടുവിലുള്ള ഒരു വന്‍ഗര്‍ത്തമാണ് ഡെവോണ്‍ ദ്വീപിനെ ഭൂമിയിലെ മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യസ്തനാക്കുന്നത് . Haughton impact crater എന്നറിയപ്പെടുന്ന ഈ വന്‍ കുഴിക്ക് 23 കി.മി വ്യാസമുണ്ട് ...

Read More »

 നമുക്ക് ഗാലക്‌സിയെ പരിചയപ്പെടാം

  സാബു ജോസ് നക്ഷത്രങ്ങളും നക്ഷത്രാവശിഷ്ടങ്ങളും നക്ഷത്രാന്തര മാധ്യമവും തമോദ്രവ്യവും ചേര്‍ന്നുള്ള പിണ്ഡമേറിയതും ഗുരുത്വാകര്‍ഷണത്താല്‍ ബന്ധിതവുമായ വ്യൂഹമാണ് താരാപഥം അഥവ ഗാലക്‌സി. 1’പാലുപോലെയുള്ളത്’ എന്ന അര്‍ഥം വരുന്ന ഗാലക്‌സിയാസ് എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഗാലക്‌സി എന്ന ഇംഗ്ലീഷ് വാക്ക് ഉരുത്തിരിഞ്ഞത്. 2 ഒരു കോടി മുതല്‍ ഒരു ലക്ഷം കോടി നക്ഷത്രങ്ങള്‍വരെയുള്ള ഗാലക്‌സികളുണ്ട് 3 ദൃശ്യപ്രപഞ്ചത്തില്‍ പതിനായിരം കോടിയില്‍ പരം ഗാലക്‌സികളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. 4 ഗാലക്‌സികള്‍ വ്യത്യസ്ഥ ആകൃതിയില്‍ കാണപ്പെടുന്നു. ദീര്‍ഘ വൃത്താകാരം(elliptical), സര്‍പ്പിളംspiral), വിചിത്രാകാരംpeculiar), അനിയതം(irregular)എന്നിങ്ങനെയാണ് താരാപഥങ്ങളെ വര്‍ഗീകരിച്ചിരിക്കുന്നത്. 5 നമ്മുടെ ...

Read More »

ഈ ഭൂമിയില്‍ ഇനിയെത്രകാലം?

  സാബു ജോസ് ഭൂമിയില്‍ മനുഷ്യനുണ്ടായിട്ട് എത്രകാലമായി? ഏതാനും ലക്ഷം വര്‍ഷങ്ങള്‍ മാത്രം. ഇനി നമ്മേപ്പോലെയുള്ള ആധുനിക മനുഷ്യന്റെ കാര്യമാണെങ്കിലോ?. കേവലം ഇരുപത്തി അയ്യായിരത്തില്‍ താഴെ വര്‍ഷങ്ങളുടെ ചരിത്രമേ ആധുനീക മനുഷ്യനുള്ളു. ഇനി എത്രകാലം കൂടി മനുഷ്യന്‍ ഭൂമിയില്‍ ജീവിക്കുമെന്ന്ചിന്തിച്ചിട്ടുണ്ടോ?. ഏതാനും നൂറ്റാണ്ടുകള്‍ കൂടി?. അതോ ഏതാനും സഹസ്രാബ്ദങ്ങളോ?. അതിനിടയില്‍ മനുഷ്യര്‍ പരസ്പരം കൊന്നുതീര്‍ക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ബുദ്ധിമാന്‍മാരായ ജീവികള്‍ക്ക് അധികകാലം ജീവിച്ചിരിക്കാന്‍ കഴിയില്ലത്രേ! പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ കാരണവും മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ വഴിയും ഭൂമിയും ഭൗമ ജീവനും നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്താണെന്ന് നോക്കാം. ...

Read More »

വൈദ്യുതി ഇനി മലിന ജലത്തില്‍ നിന്നും ഉത്പാദിപ്പിക്കാം

  സാബു ജോസ് ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യമാണ് ഇന്ന് ലോകരാഷ്ട്രങ്ങള്‍, വിശേഷിച്ച് വികസ്വര രാഷ്ട്രങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. ജനസംഖ്യാ വിസ്‌ഫോടനവും വ്യവസായങ്ങളുടെ വളര്‍ച്ചയുമെല്ലാം ജലമലിനീകരണത്തില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. മലിനജലത്തെ ശുദ്ധീകരിച്ച് പുനരുപയോഗക്ഷമമാക്കുന്നതിന് സാമ്പത്തികവും സാങ്കേതികവുമായ നിരവധി കടമ്പകളുണ്ട്. പൊതുവെ വൈദ്യുതി ഉപയോഗിച്ചാണ് മലിനജലത്തെ വ്യാവസായികാടിസ്ഥാനത്തില്‍ ശുദ്ധീകരിക്കുന്നത്. എന്നാല്‍ ജനസംഖ്യ കൂടുതലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ഇത് വളരെ വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും. ഇതിനെല്ലാം പരിഹാരമാവുകയാണ് പുതിയ കണ്ടെത്തല്‍. മലിനജലത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുന്ന ജനറേറ്ററുകളുമായി വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് പെന്‍സില്‍വാനിയ സ്റ്റേറ്റ് ...

Read More »