Features

ഏറ്റവും നൂതന ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനവുമായി അമേരിക്ക

ഋഷിരാജ് അമേരിക്കന്‍ സൈന്യം വിന്യസിച്ചിരിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനമാണ് THAAD. ഇതിന്റെ പരിഷ്‌കരിച്ച പതിപ്പിനെ ഏജീസ് ആന്റി മിസൈല്‍ ഡിഫെന്‍സ് സിസ്റ്റം എന്ന പേരില്‍ ടൈക്കോഗ്രോണ്ട ക്ലാസ് ക്രൂയിസറുകളില്‍ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞയിടെ കൊറിയന്‍ ഉപദ്വീപില്‍ സംഘര്‍ഷം മുറുകിയപ്പോള്‍ യൂ എസ് സൈന്യം ഈ സംവിധാനത്തെ ദക്ഷിണ കൊറിയയില്‍ വിന്യസിച്ചു .ഇന്ന് നിലവിലുള്ള ഏറ്റവും നൂതനമായ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനമാണ് THAAD എന്നാണ് യൂ.എസ് അവകാശപ്പെടുന്നത്. ഗള്‍ഫ് യുദ്ധകാലത് യൂ എസ് അവരുടെ പാട്രിയട് വ്യോമവേധ സംവിധാനത്തെ മിസൈലുകള്‍ വെടിവച്ചിടാന്‍ ഉപയോഗിച്ചിരുന്നു .അക്കാലത്തു ...

Read More »

ഇത് പെയിന്റിംഗ് അല്ല, കൊളംബിയയിലെ നദിയാണ്

ഡോ. ഷിനു ശ്യാമളന്‍ കൊളംബിയയിൽ ഒരു നദിയുണ്ട്. അതിന്റെ ചിത്രം കണ്ടാല്‍ ആരും പറഞ്ഞുപോകും പെയിന്റിംഗാണെന്ന്.പക്ഷേ, സംഭവം അങ്ങനെയല്ല, പ്രകൃതിയുടെ വരദാനമാണ് ആ നദി. പേര് കനോ ക്രിസ്‌റ്റെയില്‍( cano cristales ) ഇവിടെയെത്തിയാല്‍ നദിയിലെ വെള്ളം അഞ്ച് നിറങ്ങളില്‍ ഒഴുകുന്നത് കാണാം.പച്ച, ഓറഞ്ച്, മഞ്ഞ, ചുവപ്പ്, നീല എന്നീ നിറങ്ങളിലാണ് ഈ നദിയിലെ വെള്ളം ഒഴുകുന്നത്. വൃത്യസ്ത നിറങ്ങളില്‍ ഒഴുകുന്ന നദിയുടെ സൗന്ദര്യാത്മകത വീക്ഷിക്കുവാന്‍ അനേകം സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. കാഴ്ച്ചയില്‍ ആരെയും ആകര്‍ഷിക്കുന്ന നദിയാണിതെങ്കിലും വര്‍ഷത്തില്‍ എല്ലായ്‌പ്പോഴും ഇതിന്റെ സൗന്ദര്യം ഒരുപോലെയല്ല. ...

Read More »

ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഹബ്ബിളിന്റെ അഞ്ച് പ്രധാന കണ്ടെത്തലുകള്‍

വിനോജ് അപ്പുകുട്ടന്‍ 2015 ഏപ്രില്‍ 24ന് 25 വര്‍ഷം തികച്ച ഹബ്ബിളിന്റെ നേട്ടങ്ങളിലെ പ്രധാനപ്പെട്ട അഞ്ച് കണ്ടുപിടുത്തങ്ങള്‍ ഇവിടെ പങ്കുവെക്കാം.990നു മുന്‍പ് പ്രപഞ്ചത്തിന്റെ പ്രായം ഏകദേശം ആയിരത്തിനും രണ്ടായിരം കോടി വര്‍ഷങ്ങള്‍ക്കിടയിലാണെന്നാണ് കരുതിയിരുന്നത്. പക്ഷേ, ഹബ്ബിളിന്റെ, പ്രപഞ്ചത്തിലെ അഗാധയിലേക്കുള്ള നിരീക്ഷണത്തില്‍ നിന്നും മനസിലായത് പ്രപഞ്ചത്തിന് 1300 നും 1400 നും കോടി വര്‍ഷങ്ങള്‍ക്കിടയിലാണെന്ന് ഹബ്ബിള്‍ നമുക്ക് മനസിലാക്കി തന്നു.ഏകദേശം 1380 കോടി വര്‍ഷം. ഗാലക്‌സികളുടെ നടുക്ക് തമോദ്വാരങ്ങള്‍ ഉണ്ടെന്നാണ് മറ്റൊരു കണ്ടെത്തല്‍. തമോദ്വാരത്തിന്റെ വലിപ്പവും ഗാലക്‌സികളുടെ നടുക്കുള്ള മുഴയുടെ വലിപ്പവും തമ്മിലുള്ള ബന്ധവും ഹബ്ബിളിന്റെ ...

Read More »

നിര്‍മ്മാണം അതീവ രഹസ്യമായി, യു.എസ് വിദഗ്ദ്ധര്‍ക്ക് പോലും യന്ത്രം തിരിച്ചറിയാനായില്ല, അതെ, കാസ്പിയന്‍ കടലിലെ രാക്ഷസനായിരുന്നു എക്രനോപ്ലാന്‍

ഋഷി ദാസ്‌ ശീതയുദ്ധകാലത് ആയുധമത്സരത്തില്‍ മേല്‍കൈ കിട്ടാനായി അമേരിക്കയും സോവിയറ്റു യൂണിയനും പല അടവുകളും പയറ്റിയിട്ടുണ്ട് .അവയില്‍ പലതും പുറം ലോകം അറിഞ്ഞത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് .അത്തരം ഒരു ആയുധം ആയിരുന്നു കാസ്പിയന്‍ സീ മോണ്‍സ്റ്റര്‍ എന്നറിയപ്പെട്ടിരുന്ന എക്രനോപ്ലാന്‍. യുദ്ധവിമാനങ്ങള്‍ വളരെ വേഗത്തില്‍ സഞ്ചരിക്കുന്നവയാണ് ശബ്ദവേഗതക്കു താഴെ സഞ്ചരിക്കുന്ന ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങള്‍ പോലും മണിക്കൂറില്‍ എണ്ണൂറ് കിലോമീറ്ററിന് മുകളില്‍ വേഗതയിലാണ് പറക്കുന്നത് .അതേസമയം യുദ്ധക്കപ്പലുകള്‍ ആകട്ടെ മണിക്കൂറില്‍ അമ്പതോ അറുപതോ കിലോമീറ്റര് വേഗതയിലാണ് സഞ്ചരിക്കുന്നത് . കപ്പലിനെയും വിമാനത്തെയും കോര്‍ത്തിണക്കി ഒരു യുദ്ധ ...

Read More »

ഗ്രഹാംബെല്ലിന് മുമ്പേ ടെലഫോണ്‍ കണ്ടെത്തിയിരുന്നു; ഇറ്റലിക്കാരനായ ആ ശാസ്ത്രജ്ഞനെ നിങ്ങള്‍ക്കറിയുമോ?

ശാസ്ത്രലോകത്തെ കുപ്രസിദ്ധ മോഷണങ്ങള്‍-3 ടെലിഫോണ്‍ കണ്ടുപിടിച്ചത് അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍ ആണെന്നാണ് നമ്മള്‍ മനസ്സിലാക്കിയിരിക്കുന്നത്. 1876 ല്‍ തന്റെ കണ്ടുപിടിത്തത്തിന് അദ്ദേഹം പേറ്റന്റ് നേടുകയുമുണ്ടായി. എന്നാല്‍ 2002 ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് ടെലിഫോണിന്റെ കണ്ടുപിടിത്തത്തിനുള്ള അവകാശം ഗ്രഹാം ബെല്ലിനല്ല എന്ന് പ്രസ്താവിച്ചു. ഇറ്റലിക്കാരനായ ഒരു ദരിദ്രനായ ശാസ്ത്രജ്ഞന്‍ അന്റോണിയോ മിയൂച്ചിയാണ് ടെലിഫോണ്‍ കണ്ടുപിടിച്ചത്. ഗ്രഹാംബെല്‍ ടെലിഫോണ്‍ കണ്ടുപിടത്തത്തിന്റെ പേറ്റന്റ് സ്വന്തമാക്കുന്നതിന് പതിനാറ് വര്‍ഷം മുന്‍പുതന്നെ മിയൂച്ചി തന്റെ കണ്ടുപിടത്തത്തിന്റെ ഡെമോണ്‍സ്‌ട്രേഷന്‍ നടത്തിയിരുന്നു. ‘ടെലിട്രോഫോണോ’ എന്നാരുന്നു മിയൂച്ചി തന്റെ കണ്ടുപിടത്തത്തിന് നല്‍കിയ പേര്. 1872 ല്‍ മിയൂച്ചി ...

Read More »

മൊബൈല്‍ഫോണ്‍ ആരോഗ്യത്തിന് ഹാനികരമോ?

സാബു ജോസ് മൊബൈല്‍ ഫോണുകളില്ലാത്ത ഒരു ലോകത്തേക്കുറിച്ച് ഇന്ന് ചിന്തിക്കാന്‍ സാധ്യമല്ല. ലോകമൊട്ടാകെ 500 കോടിയില്‍പരം മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ ഇന്ന് നിലവിലുണ്ട്. മൊബൈല്‍ ഫോണ്‍ ക്യാന്‍സറിന് കാരണമാകും, തലച്ചോറിലെ നേര്‍ത്ത സ്തരങ്ങള്‍ ഉരുകിയൊലിക്കും, കുട്ടികളില്‍ ബൂദ്ധിമാന്ദ്യത്തിനും ഓര്‍മക്കുറവിനും കാരണമാകും. തലച്ചോറ് ചൂടാകും എന്നിങ്ങനെ പോകുന്നു മൊബൈല്‍ ഫോണുകളുടെ അപകട സാധ്യതകള്‍. പപ്പായ മരങ്ങളും, മുരിക്കും അങ്ങാടിക്കുരുവികളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഇതിന് കാരണം മൊബൈല്‍ ഫോണ്‍ ടവറുകളാണ് എന്ന് വിലപിക്കുന്ന പരിസ്ഥിതി സ്‌നേഹികളുമുണ്ട്. തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ മസ്തിഷ്‌ക്കം ഹാഫ്-ബോയില്‍ഡ് എഗ്ഗ് ...

Read More »

സയന്‍സ് ഹോക്കിംഗിനോടും ഹോക്കിംഗ് സയന്‍സിനോടും ചെയ്തത്

സാബു ജോസ് സ്റ്റീഫന്‍ വില്യം ഹോക്കിംഗ്. തമോദ്വാരങ്ങളെ പ്രണയിച്ച രാജകുമാരന്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 14 ന് അന്തരിച്ചു. അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് എന്ന മോട്ടോര്‍ ന്യൂറോണ്‍ അസുഖം പിടിപെട്ടതിനാല്‍ വര്‍ഷങ്ങളായി ശയ്യാവലംബിയാണ് ഹോക്കിംഗ്. സ്വതന്ത്രമായി ചലിക്കുന്നതിനോ സംസാരിക്കുന്നതിനോ കഴിയാത്ത ഹോക്കിംഗിന്റെ മസ്തിഷ്‌ക്കം പൂര്‍ണ ആരോഗ്യത്തോടെ സംഭവങ്ങളോട് ഇതുവരെ പ്രതികരിക്കുന്നുണ്ടായിരുന്നു. സൂപ്പര്‍ കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് അദ്ദേഹത്തിന്റെ മസ്തിഷ്‌ക്ക വ്യാപാരങ്ങളെ പുനസൃഷ്ടിച്ചാണ് ശാസ്ത്രസമൂഹത്തിനു മുന്നിലും പൊതുസമൂഹത്തിലും അവതരിപ്പിച്ചിരുന്നത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതിഹാസമായി മാറിയ ശാസ്ത്രകാരന്‍. ഐന്‍സ്റ്റൈനു ശേഷം പൊതുസമൂഹം ഏറ്റവുമധികം ആരാധിച്ച ശാസ്ത്രജ്ഞന്‍ ഒരു പക്ഷെ ഹോക്കിംഗ് ...

Read More »

സ്‌റ്റോക്ക്ഫിഷിനെ തകര്‍ത്ത ആല്‍ഫാ സീറോ

ശ്രീകാന്ത് കാരേറ്റ് ഒരാളെ ചെസ്സ് കളിക്കേണ്ടത് എങ്ങനെയാണന്ന് പഠിപ്പിക്കുക. അടിസ്ഥാന നിയമങ്ങള്‍ മനസിലാക്കിയതിനു ശേഷം അയാള്‍ നാല് മണിക്കൂര്‍ ചെസ്സ് ബോര്‍ഡില്‍ സ്വയം പരിശീലിക്കുക. എന്നിട്ട് ചെസ്സിലെ ലോക ചാമ്പ്യനെ വളരെ ദയനീയമായി പരാജയപ്പെടുത്തുക. കേട്ടിട്ട് അവിശ്വസനീയമായി തോന്നുന്നുണ്ടോ? എന്നാല്‍ അത്തരമൊരു അദ്ഭുതത്തിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശാസ്ത്രസാങ്കേതിക ലോകം സാക്ഷ്യം വഹിച്ചത്. ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) വിഭാഗമായ ഡീപ്‌മൈന്‍ഡ് വികസിപ്പിച്ചെടുത്ത സ്വയം പഠിക്കാന്‍ കഴിവുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമായ ‘ആല്‍ഫ സീറോ’ ആണ് കഥയിലെ നായകന്‍. നിലവിലെ കമ്പ്യൂട്ടര്‍ ചെസ്സ് ചാമ്പ്യന്‍ ആയ സ്റ്റോക്ക്ഫിഷ് എന്ന ...

Read More »

കാത്തിരിപ്പിന് വിരാമം, ജൂലൈ 31 ന് പാര്‍ക്കര്‍ സൂര്യനിലേക്ക്

  സാബു ജോസ് നാസയുടെ സൂര്യദൗത്യമായ പാര്‍ക്കര്‍ സോളാര്‍ പ്രോബ് 2018 ജൂലൈ 31ന ് വിക്ഷേപിക്കുകയാണ്. 2009ല്‍ സോളാര്‍ പ്രോബ് എന്ന പേരിലാണ് ഈ ദൗത്യം രൂപകല്‍പ്പന ചെയ്തത്. 1990കളിലെ സോളാര്‍ ഓര്‍ബിറ്റര്‍ പദ്ധതിയില്‍നിന്നാണ് സോളാര്‍ പ്രോബ് രൂപകല്‍പ്പന ഉണ്ടായത്. സാമ്പത്തികനിയന്ത്രണം ഈ പദ്ധതി നീണ്ടുപോകുന്നതിന് കാരണമായി. തുടര്‍ന്ന് 2010 സോളാര്‍ പ്രോബ് പ്ലസ് എന്ന പേരില്‍ പുനര്‍നാമകരണം ചെയ്യുകയും 2015ല്‍ വിക്ഷേപിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ വിക്ഷേപണം നടന്നില്ല. 2017വരെ ഏതുദിവസവും വിക്ഷേപിക്കുമെന്ന അവസ്ഥയായിരുന്നു. 2017 അവസാനം ദൗത്യത്തിന്റെ പേരു മാറ്റി ...

Read More »

മസ്തിഷ്‌കരോഗവും ആത്മീയാനുഭവവും

ഡോ. ആനന്ദ് എസ് മഞ്ചേരി കൃത്യമായ താളത്തില്‍ ഇലക്ട്രോകെമിക്കല്‍ സിഗ്‌നല്‍കള്‍ കൊണ്ട് മറ്റ് ഭാഗങ്ങളും ആയി പരസ്പരവിനിമയം നടത്തി പ്രവര്‍ത്തിക്കുന്ന ഒരു സങ്കീര്‍ണമായ അവയവമാണ് നമ്മുടെ മസ്തിഷ്‌കം. മസ്തിഷ്‌കത്തിന്റെ ഓരോ ഭാഗവും അതിന്റെതായ സ്‌പെസിഫിക് ജോലികള്‍ ആണ് ചെയുന്നത്. മസ്തിഷ്‌കത്തിന്റെ ഒരു ഭാഗം, മസ്തിഷ്‌കത്തിന്റെ തന്നെ മറ്റ് ഭാഗങ്ങളായും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളായും ഇലക്ട്രിക് സിഗ്‌നല്‍ ഉപയോഗിച് നിരന്തരം സംവദിച്ചാണ് മനുഷ്യജീവിതം സാധ്യമാവുന്നത്. എന്തെങ്കിലും കാരണം കൊണ്ട്, സാധാരണയിലും കൂടുതല്‍ ഇലക്ട്രിക് ഫൈറിങ് മസ്തിഷ്‌കത്തില്‍ മൊത്തത്തിലോ ഏതെങ്കിലും ഒരു ഭാഗത്തോ സംഭവിക്കുന്ന അവസ്ഥയാണ് seizure ...

Read More »