Environmental

2050 ആകുമ്പോള്‍ മത്സ്യ സമ്പത്തിലും വന്‍ കുറവുണ്ടാകുമെന്ന് പഠനം

മനുഷ്യന്റെ ഇടപെടല്‍ മൂലം പരിസ്ഥിതിക്കുണ്ടാകുന്ന മാറ്റങ്ങള്‍ മത്സ്യ സമ്പത്തിനെയും ബാധിക്കുമെന്ന് പഠനം. അനധികൃത ഇടപെടല്‍ മൂലം 2050 ആകുമ്പോഴേക്കും മത്സ്യത്തിന്റെ അളവില്‍ വന്‍ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 10 ബില്യണ്‍ ഡോളര്‍ നഷ്ടം ഉണ്ടാകുന്ന തരത്തില്‍ എണ്ണം കുറയും . അതായത് കടലില്‍ പേരിനു മാത്രം മത്സ്യങ്ങളേ ഉണ്ടാകൂവെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. യുബിസി നടത്തിയ പഠനത്തിലാണ് വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. കടലിലെ അമ്ലത്തില്‍ ഉണ്ടാകുന്ന വ്യത്യാസവും, താപനിലയിലെ മാറ്റവും, അസിഡിറ്റിയും, ഓക്‌സിജന്റെ അളവുമെല്ലാം ഇതിന്റെ കാരണങ്ങളാണ്. മത്സ്യങ്ങളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഘടകങ്ങളില്‍ ഉണ്ടാകുന്ന മാറ്റം ...

Read More »

ഇന്നത്തെ കര നാളത്തെ കടല്‍?

നോക്കി നില്‍ക്കുമ്പോള്‍ ഭാവവവും സ്വഭാവവും മാറുന്ന മനുഷ്യരെ നാം കണ്ടിട്ടുണ്ട്. ചിലപ്പോള്‍ ശാന്തരായി നില്‍ക്കുന്നവര്‍ പെട്ടെന്ന് അക്രമിക്കുന്നവരാകും. ഇതുപോലെ തന്നെയാണ് നാം ജീവിക്കുന്ന ഈ ഭൂമിയുടെ കാര്യവും.ഇന്നു കാണുന്നവരെ നാളെ കാണണമെന്നില്ലെന്ന് പറയുന്നതുപോലെയാണ് ഭൂമിയുടെ സ്ഥിതിയും. ഇന്നത്തെ തടാകങ്ങളും നദികളും നാളെ കാണാന്‍ ആഗ്രഹിച്ചാല്‍ ചിലപ്പോള്‍ ഫലം നിരാശയാകും. അഥുപോലെ തന്നെ നാംകൃഷിചെയ്തിരുന്ന കരയില്‍ നാളെ കൃഷിയിറക്കാന്‍ ശ്രമിച്ചാല്‍ നടന്നില്ലെന്നും വരും. ഇതു തെളിയിക്കുന്ന വാര്‍ത്തകളാണ് ശാസ്ത്രലോകത്തു നിന്ന് ലഭിക്കുന്നത്. ഇന്നത്തെ കര നാളത്തെ കടല്‍ അങ്ങനെ പറയുന്നതാകും ശരി നെതര്‍ലാന്‍ഡിലെ ഡെല്‍റ്റെയര്‍ റിസേര്‍ച്ച് ...

Read More »

നായക്കള്‍ക്ക് കുരയ്ക്കാന്‍ മാത്രമല്ല, നമ്മുടെ ഭാഷയും തിരിച്ചറിയാം….

  വളര്‍ത്തു നായകള്‍ നിങ്ങള്‍ പറയുന്നത് അനുസരിക്കാറില്ലേ… നമ്മള്‍ പറയുന്നത് ശ്രദ്ധയോടെ കേട്ടുകൊണ്ടിരിക്കുന്ന പോലെ പലപ്പോഴും തോന്നാറില്ലേ…നിങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്ക് കയറി അവ ഇരിക്കുന്നുണ്ടോ? സംസാരിക്കുമ്പോള്‍ ശ്രദ്ധയോടെ നിങ്ങളുടെ മുഖത്തേക്ക് നോക്കിയിരിക്കുന്നുണ്ടോ? എങ്കില്‍ അറിഞ്ഞോളോ ആ നോട്ടം ചുമ്മാതല്ല. നമ്മള്‍ പറയുന്നതെന്തെന്നറിയാന്‍ വേണ്ടിയാണ്. മനുഷ്യരെപ്പോലെ സംസാരിക്കാന്‍ കഴിയില്ലെങ്കിലും അവയ്ക്ക് നമ്മളുടെ വാക്കുകളും സംസാരശൈലിയും തിരിച്ചറിയാന്‍ കഴിവുണ്ടെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഇത് ചുമ്മാ പറയുന്നതല്ല, വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് നായ്ക്കളുടെ ഈ സവിശേഷത ശാസ്ത്രലോകം പുറത്തുവിട്ടത്. ഇതോടെ കാലങ്ങളായുള്ള സംശയത്തിനു കൃത്യമായി മറുപടി നല്‍കിയിരിക്കുകയാണ് ...

Read More »

3.7 ബില്യണ്‍ വര്‍ഷം പഴക്കമുള്ള ഫോസില്‍ കണ്ടെത്തി

  ഏറ്റവും പഴക്കമുള്ള ഫോസില്‍ ഏതാണെന്ന് ചോദിച്ചാല്‍ നിങ്ങള്‍ എന്തുപറയും. ശാസ്ത്രലോകം കണ്ടെത്തിയ ഫോസിലിന്റെ പ്രായം ചോദിച്ചാലോ ? ഇതുവരെ പഠിച്ചു വെച്ചിരിക്കുന്ന ഉത്തരം പറഞ്ഞാല്‍ ഇനി സമ്മാനം ലഭിക്കില്ല. കാരണം മറ്റൊന്നുമല്ല, ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പ്രായമുള്ള ഫോസില്‍ കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തി. ഏകദേശം 3.7 ബില്യണ്‍ വര്‍ഷം പഴക്കമുള്ള സ്‌ട്രൊമറ്റോലൈറ്റിന്റെ ഫോസിലാണ് യു.ഒ.ഡബ്ല്യുവിലെ പ്രൊഫസര്‍ അലന്‍ നട്ട്മാന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയിലാണ് ജൈവ പ്രകൃയയിലൂടെ രൂപംകൊണ്ട ഗ്രാഫൈറ്റ് ശലകങ്ങളുടെ ഫോസില്‍ കണ്ടെത്തിയത്. കണ്ടെത്തിയതില്‍വെച്ച് കോടിക്കണക്കിന് ...

Read More »

പഴങ്കഥയാകുമോ ആഫ്രിക്കന്‍ ആനകള്‍….

ആനയെന്ന് കേട്ടാല്‍ മലയാളിക്ക് ആവേശമാണ്. നാടനായാലും ആഫ്രിക്കനായാലും ആന മലയാളിക്ക് കൗതുകം തന്നെ.ടി.വിയില്‍ ആയാലും നേരിട്ടായാലും ആനയെ കണ്ടാല്‍ മുതിര്‍ന്നവര്‍ വരെ കൊച്ചുകുട്ടിയെപ്പോലെ നോക്കി നില്‍ക്കും. അവന്റെ നീക്കങ്ങള്‍ എല്ലാംതന്നെ നിരീക്ഷിക്കും. മലയാളക്കരയില്‍ നിന്നും വളരെയകലെയുള്ള ആഫ്രിക്കന്‍ ആനയുടെ പ്രത്യേകതപോലും നമുക്ക് മനപാഠമാണ്.കാരണവും ആനക്കമ്പം തന്നെ.എന്നാല്‍ ഇത്തരക്കാര്‍ക്കു നിരാശ നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഭൂരിഭാഗം മലയാളികളും ടി.വികളിലൂടെ കണ്ട് പരിചയപ്പെട്ട ആഫ്രിക്കന്‍ ആനകളും വംശനാശം സംഭവിച്ച ജീവികളുടെ പട്ടികയില്‍ ഉടന്‍ തന്നെ ഇടംപിടിക്കുമെന്നതില്‍ സംശയമില്ല. ഇതു തെളിയിക്കുന്നതാണ് പുറത്തുവന്ന സെന്‍സെസ് റിപ്പോര്‍ട്ട്. ...

Read More »

നിങ്ങള്‍ നഗരവാസികളാണോ? എങ്കില്‍ അല്‍ഷിമേഴ്‌സ് നിങ്ങള്‍ക്കും ഉണ്ടായേക്കാം…

നിങ്ങള്‍ താമസിക്കുന്നത് നഗരത്തിലാണോ… വ്യവസായിക മേഖലയിലാണോ? ഉത്തരം അതെയെന്നാണെങ്കില്‍ അല്‍പം സൂക്ഷിച്ചുകൊള്ളുക. മറവിരോഗത്തിന് ചിലപ്പോള്‍ നിങ്ങളും അടിമപ്പെട്ടേക്കാം. കാരണം മറ്റൊന്നുമല്ല, അന്തരീക്ഷ മലിനീകരണം തന്നെ. ഫാക്ടറികളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും പുറംതള്ളുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുമ്പോള്‍ രോഗത്തിന് അടിമയാകുന്നത് മനുഷ്യര്‍ തന്നെയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക. വായൂ മലിനീകരണത്തിലൂടെ വന്‍തോലിലുള്ള സൂക്ഷ്മ മാഗ്‌നെറ്റിക് ഘടകങ്ങളാണ് നമ്മുടെ തലച്ചോറിലേക്ക് പ്രവേശിക്കുന്നുവെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.യുകെയിലെ ലാന്‍സാസ്റ്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ മാഗ്‌നെറ്റിസം ആന്‍ഡ് പാലിയോ മാഗ്‌നെറ്റിസം നടത്തിയ പരിക്ഷണത്തിലാണ് മനുഷ്യന്റെ തലച്ചോറില്‍ അസാധാരണമായി മാഗ്‌നെറ്റ്ക് ഘടകങ്ങള്‍ ...

Read More »

ജിറാഫുകള്‍ഒന്നല്ല; നാലുതരമുണ്ടെന്ന് പുതിയ പഠനം

മൃഗങ്ങളുടെ കൂട്ടത്തിലെ പൊക്കക്കാരായ ജിറാഫുകള്‍ക്കിടയിലുമുണ്ട് വിവിധ വര്‍ഗക്കാര്‍. ജിറാഫിഡെ കുടുംബത്തില്‍പ്പെട്ട ഇവയ്ക്ക് രൂപത്തില്‍ കാര്യമായ വ്യത്യാസമില്ലത്തതിനാല്‍ G.camelopardalis എന്ന ഒറ്റ വര്‍ഗ്ഗത്തിലായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത് . ഇവയ്ക്ക് ഒന്‍പത് ഉപ വര്‍ഗവും. എന്നാല്‍ ജിറാഫുകള്‍ക്കിടയിലും വിവിധ വര്‍ഗക്കാരുണ്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ശാസ്ത്രലോകത്തുനിന്ന് ലഭിക്കുന്നത്. ദി സെല്‍ പ്രസ് എന്ന ജേര്‍ണലിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ പഠന പ്രകാരം ജിറാഫുകളെ Giraffe giraffe, Masai giraffe, reticulated giraffe, G.camelopardalis എന്നീ നാലു സ്പീഷിയസുകളാണ് തിരിച്ചിരിക്കുന്നത്. ജിറാഫുകളില്‍ നടത്തിയ ജനിതക പരിശോധനയിലാണ് ഇവയ്ക്കിടയില്‍ വ്യത്യസ്തതരം വര്‍ഗങ്ങളുണ്ടെന്ന് ...

Read More »

നാളെ ചിലപ്പോള്‍ ഇവയെ കണ്ടില്ലെന്ന് വരും; കാരണക്കാര്‍ നമ്മള്‍ തന്നെ

ഒരുകാലത്ത് സമുദ്രത്തില്‍ കണ്ടിരുന്ന വമ്പന്‍ജീവികള്‍ വംശനാശത്തിന്റെ വക്കിലാണെന്ന് പുതിയ പഠനം. മനുഷ്യന്റെ അനധികൃത ഇടപെടലാണ് ഇത്തരത്തില്‍ സമുദ്രത്തില്‍ കാര്യമായ മാറ്റം സൃഷ്ടിക്കുന്നതെന്നും പഠനത്തിന് നേതൃത്വം നല്‍കിയവര്‍ വ്യക്തമാക്കി.ചെറുജീവികള്‍ക്ക് കാര്യമായ ഭീഷണിയുണ്ടാകുന്നില്ലെന്നും പഠനം സൂചിപ്പിക്കുന്നു. സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ജോന്‍ പയ്‌ന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് അഭൂതപാര്‍വ്വമായ ഈ വ്യത്യാസം കണ്ടെത്തിയത്.ജേര്‍ണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം ഇതാദ്യമായാണ് ഇത്തരത്തിലൊരു മാറ്റം സമുദ്രത്തിലുണ്ടാകുന്നത്. മനുഷ്യ വേട്ടയ്ക്ക് ചെറുജീവികളേക്കാള്‍ ഏറെ വലിയ ജീവികള്‍ ഇരയാകുന്നതാണ് വംശനാശഭീഷണിക്ക് പ്രധാന ...

Read More »

ലോകത്തെ ഏറ്റവും പഴക്കമുള്ള ചൂണ്ടമുള്ള് കണ്ടെത്തി

ചൂണ്ട ഉപയോഗിച്ചുള്ള മീന്‍പിടുത്തം മനുഷ്യന്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വ്യക്തമായി പറഞ്ഞാല്‍ 23000 വര്‍ഷം പഴക്കം കാണും.ഇത് പറയാന്‍ പ്രത്യേക കാരണവുമുണ്ട്. കഴിഞ്ഞയിടയില്‍ ലോകത്തെ ഏറ്റവും പഴക്കമുള്ള ചൂണ്ട മുള്ള് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ജപ്പാനിലെ ഒക്കിനാവ ദ്വീപിലെ ഗുഹയില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. ഏകദേശം 23000 വര്‍ഷം പഴക്കമുണ്ടെന്ന് പുരാവസ്തു ഗവേഷകര്‍ വ്യക്തമാക്കുന്നു. ആദ്യകാലം മുതല്‍ തന്നെ ചൂണ്ടയുപയോഗിച്ചുള്ള മീന്‍ പിടുത്തത്തിന് മനുഷ്യന്‍ ആരംഭം കുറിച്ചിരുന്നുവെന്നതിന്റെ തെളിവാണ് ജപ്പാനിലില്‍ നിന്നും ലഭിച്ച ഈ ചൂണ്ടമുള്ള് .എന്നാല്‍ ഇത്തരം ടെക്‌നോളജി രൂപപ്പെട്ടത് ...

Read More »