Environmental

ആര്‍ട്ടിക് സമുദ്രത്തിന് 2050 ല്‍ എന്തുസംഭവിക്കും?

വെബ് ഡെസ്‌ക് ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞു കട്ടികള്‍ 2050ഓടെ ഇല്ലാതാകുമെന്ന് പഠനം.ശീതകാലത്തു സമുദ്രോപരിതലം തണുത്തുറയുന്നു. മഞ്ഞു വീഴുന്നതിനനുസരിച്ചു അവിടെ വലിയ മഞ്ഞു കട്ടികള്‍ ഉണ്ടാവുന്നു.ഇവയില്‍ ചിലത് ചൂടുകാലം ആകുമ്പോള്‍ ഉരുകാന്‍ തുടങ്ങും. എന്നിരുന്നാലും സമുദ്രത്തിന്റ നല്ലൊരു ഭാഗവും മഞ്ഞു കട്ടികളാല്‍ മൂടപ്പെട്ടുതന്നെ ചൂടുകാലത്തും കാണപ്പെടും. പക്ഷെ ഈ അവസ്ഥക്ക് മാറ്റം വരാന്‍ പോകുന്നു എന്ന മുന്നറിയിപ്പാണ് ഗവേഷകര്‍ നമുക്കു തരുന്നത്.അമേരിക്കന്‍ നിവാസികള്‍ അവരുടെ ദൈനംദിന ആവശ്യങ്ങളില്‍ നിന്നും പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈയോക്‌സിഡ് അളവ് ക്രമാതീതമായി ഉയര്‍ന്നു വരുന്നതാണ് ഈ അവസ്ഥക്ക് കാരണം. ഒരു ശരാശരി ...

Read More »

ആമസോണ്‍ മഴക്കാടുകള്‍ ജൈവസമ്പത്തിന്റെ കലവറ

വൈശാഖ് ഉണ്ണിത്താന്‍ തെക്കേ അമേരിക്കയിലെ ആമസോണ്‍ പ്രദേശത്തു പടര്‍ന്നു കിടക്കുന്ന ഒരു വലിയ വനപ്രദേശമാണ് ആമസോണ്‍ മഴക്കാടുകള്‍. ഈ പ്രദേശത്തിന്റെ ആകെയുള്ള വ്യാപ്തിയായ 70 ലക്ഷം ചതുരശ്രകിലോമീറ്ററില്‍ 55 ലക്ഷം ചതുരശ്രമീറ്ററും ഈ വനം വ്യാപിച്ചു കിടക്കുന്നു. (കേരളത്തിന്റെ 138 ഇരട്ടി വലിപ്പം). 60 ശതമാനവും ബ്രസീലിലും 13 ശതമാനം പെറുവിലും 10 ശതമാനം കൊളംബിയയിലും ഉള്‍പ്പെടെ ആകെ 9 രാജ്യങ്ങളിലായി ആമസോണ്‍ മഴക്കാടുകള്‍ സ്ഥിതിചെയ്യുന്നു. മറ്റു രാജ്യങ്ങള്‍ വെനിസ്വേല, ഇക്വഡോര്‍, ബൊളീവിയ, ഗയാന, സുരിനാം ഫ്രഞ്ച് അധീനതയിലുള്ള ഫ്രഞ്ച് ഗയാന എന്നിവയാണവ. ലോകത്ത് ...

Read More »

മഞ്ഞുകട്ടയ്ക്ക് തീ പിടിക്കുന്നു

മീഥേയ്ന്‍ ക്ലാത്‌റേറ്റ് – ഭാവിയിലെ ഇന്ധന സ്രോതസ്സ് സാബു ജോസ് എന്താണ് നാളത്തെ ഇന്ധന സ്രോതസ്സുകള്‍? പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉപഭോഗം ദിനംപ്രതി വര്‍ധിക്കുകയും അതിനനുസരിച്ച് ഭൂഗര്‍ഭ ഫോസില്‍ ഇന്ധന നിക്ഷേപം കുറഞ്ഞുകൊണ്ടുമിരിക്കുമ്പോള്‍ ചോദ്യത്തിന്റെ പ്രസക്തി വര്‍ധിക്കുകയാണ്. മീഥേയ്ന്‍ ക്ലാത്‌റേറ്റ് [(CH4) 5.75 (H2O)] ഈ ചോദ്യത്തിനുള്ള ശക്തമായ മറുപടിയാണ്. പ്രകൃതിവാതക ഹൈഡ്രേറ്റുകള്‍, മീഥേയ്ന്‍ ഐസ്, തീമഞ്ഞ്, ഹൈഡ്രോ മീഥേയ്ന്‍, മീഥേയ്ന്‍ ഹൈഡ്രേറ്റ് എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന മീഥേയ്ന്‍ ക്ലാത്‌റേറ്റ് ഖരാവസ്ഥയിലുള്ള ജാലികാ സംയുക്തമാണ്. . ജല തന്മാത്രകള്‍ ചേര്‍ന്ന് രൂപപ്പെടുത്തുന്ന കെണിയില്‍ അകപ്പെട്ടു പോകുന്ന ...

Read More »

ഐഎസ്ആര്‍ഒയും നാസയും കൈകോര്‍ക്കുന്നു; പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ നിസാര്‍

സാബു ജോസ് ഐഎസ്ആര്‍ഒയും നാസയും കൈകോര്‍ക്കുന്നു. ഇരട്ട ഫ്രീക്വന്‍സ്വിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റ് വിക്ഷേപണത്തിനൊരുങ്ങുകയാണ് ഈ ബഹിരാകാശ ഏജന്‍സികള്‍. 2020 ല്‍ ഇന്ത്യന്‍ റോക്കറ്റില്‍ വിക്ഷേപിക്കുന്ന ഈ കൃത്രിമ ഉപഗ്രഹത്തിന് നല്‍കിയിരിക്കുന്ന പേര് നിസാര്‍ (Nasa-Isro Synthetic Aperture Radar – NISAR) എന്നാണ്. സുനാമികള്‍, അഗ്‌നിപര്‍വത സ്‌ഫോടനങ്ങള്‍, ഭൂകമ്പം, മഞ്ഞുരുക്കം, ആവാസ വ്യവസ്ഥകള്‍ക്കുണ്ടാകുന്ന നാശം എന്നിങ്ങനെ ഭൂമിയിലെ ഏറ്റവും സങ്കീര്‍ണമായ പ്രതിഭാസങ്ങളെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും അത്തരം പ്രതിഭാസങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതുവഴി മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നതിന് സഹായിക്കുന്നതിനും നിസാറിന് ...

Read More »

നിങ്ങള്‍ക്ക് അറിയുമോ ഡെവണ്‍ ദ്വീപിന്റെ പ്രത്യേകത

വൈശാഖന്‍ ഉണ്ണിത്താന്‍ ഭൂമിയിലെ ജനവാസമില്ലാത്ത ഏറ്റവും വലിയ ദ്വീപാണ് ഡെവണ്‍ ദ്വീപ് . വലിപ്പത്തില്‍ ഇരുപത്തിയെഴാമത്തെ സ്ഥാനമാണ് ഇതിനുള്ളത് . ആര്‍ട്ടിക് വൃത്തത്തില്‍ കാനഡയ്ക്കും ഗ്രീന്‍ലാന്‍ഡിനും ഇടയിലാണ് ഇതിന്റെ സ്ഥാനം . രോമാവൃതമായ ശരീരത്തോട് കൂടിയ മസ്‌കോക്‌സ് ആണ് ഇവിടെയുള്ള പ്രധാന സസ്തനി . പക്ഷെ ഇതൊന്നുമല്ല ഈ ദ്വീപിന്റെ പ്രത്യേകത . ദ്വീപിനു നടുവിലുള്ള ഒരു വന്‍ഗര്‍ത്തമാണ് ഡെവോണ്‍ ദ്വീപിനെ ഭൂമിയിലെ മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യസ്തനാക്കുന്നത് . Haughton impact crater എന്നറിയപ്പെടുന്ന ഈ വന്‍ കുഴിക്ക് 23 കി.മി വ്യാസമുണ്ട് ...

Read More »

വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ എണ്ണം വര്‍ധിക്കുന്നു

വെബ് ഡെസ്‌ക് മരങ്ങള്‍ വെട്ടി മുറിക്കുമ്പോള്‍ നാം തകര്‍ക്കുന്നത് മറ്റു ജീവികളുടെ ആവാസ വ്യവസ്ഥയാണ്. ഇത്തരത്തില്‍ ആവാസ വ്യവ്‌സഥയിലുണ്ടായ മാറ്റത്തിലൂടെ പല പക്ഷികള്‍ക്കും വംശ നാശം സംഭവിച്ചുവെന്നു വേണം പറയാന്‍. ഇത് ശരിവെക്കുന്നതാണ് പുതിയ ഗവേഷണ ഫലങ്ങള്‍.രാജ്യാന്തര പ്രകൃതി സംരക്ഷണ യൂനിയന്റെ കണക്കുകള്‍ തെറ്റാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഇവര്‍ ചുവന്ന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിലധികം പക്ഷികള്‍ ഇന്ന് ഭൂമിയില്‍ വംശനാശ ഭീഷണി നേരിടുന്നുവെന്നാണ് കണക്കുകള്‍. വികസന മേഖലകളില്‍ 200 ലധികം പക്ഷികള്‍ വംശനാശ ഭീഷണിയിലാണ്. duke യൂനിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് കൂടുതല്‍ പക്ഷികള്‍ ...

Read More »

ഈ ഭൂമിയില്‍ ഇനിയെത്രകാലം?

  സാബു ജോസ് ഭൂമിയില്‍ മനുഷ്യനുണ്ടായിട്ട് എത്രകാലമായി? ഏതാനും ലക്ഷം വര്‍ഷങ്ങള്‍ മാത്രം. ഇനി നമ്മേപ്പോലെയുള്ള ആധുനിക മനുഷ്യന്റെ കാര്യമാണെങ്കിലോ?. കേവലം ഇരുപത്തി അയ്യായിരത്തില്‍ താഴെ വര്‍ഷങ്ങളുടെ ചരിത്രമേ ആധുനീക മനുഷ്യനുള്ളു. ഇനി എത്രകാലം കൂടി മനുഷ്യന്‍ ഭൂമിയില്‍ ജീവിക്കുമെന്ന്ചിന്തിച്ചിട്ടുണ്ടോ?. ഏതാനും നൂറ്റാണ്ടുകള്‍ കൂടി?. അതോ ഏതാനും സഹസ്രാബ്ദങ്ങളോ?. അതിനിടയില്‍ മനുഷ്യര്‍ പരസ്പരം കൊന്നുതീര്‍ക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ബുദ്ധിമാന്‍മാരായ ജീവികള്‍ക്ക് അധികകാലം ജീവിച്ചിരിക്കാന്‍ കഴിയില്ലത്രേ! പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ കാരണവും മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ വഴിയും ഭൂമിയും ഭൗമ ജീവനും നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്താണെന്ന് നോക്കാം. ...

Read More »

വൈദ്യുതി ഇനി മലിന ജലത്തില്‍ നിന്നും ഉത്പാദിപ്പിക്കാം

  സാബു ജോസ് ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യമാണ് ഇന്ന് ലോകരാഷ്ട്രങ്ങള്‍, വിശേഷിച്ച് വികസ്വര രാഷ്ട്രങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. ജനസംഖ്യാ വിസ്‌ഫോടനവും വ്യവസായങ്ങളുടെ വളര്‍ച്ചയുമെല്ലാം ജലമലിനീകരണത്തില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. മലിനജലത്തെ ശുദ്ധീകരിച്ച് പുനരുപയോഗക്ഷമമാക്കുന്നതിന് സാമ്പത്തികവും സാങ്കേതികവുമായ നിരവധി കടമ്പകളുണ്ട്. പൊതുവെ വൈദ്യുതി ഉപയോഗിച്ചാണ് മലിനജലത്തെ വ്യാവസായികാടിസ്ഥാനത്തില്‍ ശുദ്ധീകരിക്കുന്നത്. എന്നാല്‍ ജനസംഖ്യ കൂടുതലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ഇത് വളരെ വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും. ഇതിനെല്ലാം പരിഹാരമാവുകയാണ് പുതിയ കണ്ടെത്തല്‍. മലിനജലത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുന്ന ജനറേറ്ററുകളുമായി വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് പെന്‍സില്‍വാനിയ സ്റ്റേറ്റ് ...

Read More »

തകര്‍ക്കരുതേ കോട്ടമലയെ…

കോട്ടമലയില്‍ കണ്ടെത്തിയ 369 ഇനം സസ്യങ്ങളില്‍ 25 ഇനം  പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്നവയാണ്. വംശനാശ ഭീഷണി നേരിടുന്നതും ഇന്റര്‍നാഷണല്‍ നേച്ചര്‍ കണ്‍സര്‍വേഷന്‍ യൂനിയന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതുമായ മലയൂരം കുറിഞ്ഞി കൂമ്പന്‍, കോട്ടമല നിരകളില്‍ ധാരാളമുണ്ട് പ്രത്യേക ലേഖകന്‍ കോട്ടയം ജില്ലയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയമാണ് കോട്ടമല. ജൈവ സമ്പത്തിന്റെ കലവറയെന്ന് വിശേഷിപ്പിക്കുന്ന കോട്ടമലയില്‍ മനുഷ്യന്റെ അനധികൃത ഇടപെടല്‍ രൂക്ഷമായിരിക്കുകയാണ്. വിവിധ ഇനം സസ്യങ്ങളും ജന്തുക്കളും കാണപ്പെടുന്ന ഇവിടെ പാറമടയ്ക്ക് ലൈസന്‍സ് നല്‍കി അധികൃതര്‍ തന്നെയാണ് ഇതിന് ആദ്യം തുരങ്കം വെച്ചത് തന്നെ. ...

Read More »

പ്രാണികള്‍ അപ്രത്യക്ഷമാവുന്നു: സംരക്ഷിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും

പ്രത്യേക ലേഖകന്‍ ലോകം ഇന്ന് വലിയ പ്രതിസന്ധിയിലാണ്. വിവിധ വര്‍ഗത്തില്‍പ്പെട്ട ചെറുതും വലുതുമായ ജീവികള്‍ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമാകുന്നുവെന്ന വാര്‍ത്ത പലപ്പോഴും കേള്‍ക്കാറുണ്ട്. കാര്‍ഷിക വിളകളെ നശിപ്പിക്കുന്ന കീടങ്ങളെ തുരത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴും മറുന്നു പോകുന്ന ഒരു വസ്തുതയുണ്ട്. പരിസ്ഥിതിയില്‍ വളരെ പ്രധാനപ്പെട്ട കര്‍ത്തവ്യം നിര്‍വഹിക്കുന്ന ഷഡ്പദങ്ങള്‍ക്കുവേണ്ടി എന്തു ചെയ്യുന്നുവെന്നതും ചര്‍ച്ചാ വിഷയമാക്കേണ്ടതാണ്.കശേരുക്കള്‍ മാത്രമല്ല പ്രാണിവര്‍ഗങ്ങളും അന്യം നിന്നുപോകുന്ന കാഴ്ച്ചയാണ് കാണുന്നത്. മാറിയ സാഹചര്യത്തില്‍ വിവിധ തരം പ്രാണികള്‍ ഇന്ന് ഭൂമുഖത്തുനിന്ന് പാടെ അപ്രത്യക്ഷമായെന്ന് പഠനങ്ങള്‍ പറയുന്നു. ഇന്റര്‍നാഷണല്‍ യൂനിയന്‍ ഫോര്‍ കന്‍സര്‍വേഷന്‍ ഓഫ് ...

Read More »