Environmental

ആ നോട്ടം ആരെയും വീഴ്ത്തും

പരുക്കന്‍ ശബ്ദം മുഴക്കി കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും പറന്നു നടക്കുന്ന കോഴിവേഴാമ്പല്‍ ആരെയും ആകര്‍ഷിക്കും. അല്ലെങ്കിലും ചാഞ്ഞും ചരിഞ്ഞും കഴുത്തു നീട്ടിയും കുറുക്കിയുമുള്ള നോട്ടം കണ്ടാല്‍ ആരാണ്  ശ്രദ്ധിതിരിക്കുക. കക്ഷി കാര്യം ഒരു രസികനാണെങ്കിലും ഒരിടത്തും അടങ്ങിയിരിക്കുന്ന സ്വഭാവക്കാരനേയല്ല. സഹ്യപര്‍വതവനനിരകളില്‍ മാത്രം കാണുന്ന ഒരു തദ്ദേശീയ കാട്ടുപക്ഷിയാണ് കോഴിവേഴാമ്പല്‍ . കേരളത്തില്‍ പൊട്ടന്‍ വേഴാമ്പല്‍, മഴയമ്പുള്ള്എന്നൊക്കെ അറിയപ്പെടാറുണ്ട്. കേരളത്തിലെ വനങ്ങളുടെ ശബ്ദം എന്നു പറയുന്നത് കോഴിവേഴാമ്പലിന്റെ ശബ്ദമാണെന്ന് പറയുന്നതി തെറ്റൊന്നുമില്ല. പക്ഷേ തികച്ചും തദ്ദേശ്ശീയമായ വംശം ആയതിനാല്‍ ഇവിടുത്തെ പരിസ്ഥിതിയിലുള്ള ഓരോ ചെറിയമാറ്റവും ...

Read More »

പരിസ്ഥിതി മലിനീകരണവും വികസനവും

സാബു ജോസ് സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ചുറ്റുപാടുകള്‍. അതിലാര്‍ക്കും സംശയമുണ്ടാകില്ല. എന്നാല്‍ നമ്മുടെ ചുറ്റുപാടുകള്‍ക്കുണ്ടാകുന്ന മാറ്റങ്ങളുടെ വേഗത കൂടുന്നത് ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല. പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥയിലുണ്ടാകുന്ന പ്രവചനാതീതമായ ചാഞ്ചാട്ടങ്ങള്‍, നീണ്ടുനില്‍ക്കുന്ന ഉഷ്ണകാലവും ശൈത്യവും, ശക്തമാകുന്ന കടലാക്രമണങ്ങള്‍ എന്നിങ്ങനെ ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചാല്‍ ഈ ഗ്രഹം ഭാവിയില്‍ നേരിടാന്‍ പോകുന്ന ദുരന്തങ്ങളുടെ ചിത്രം ലഭിക്കും. ആഗോളതാപനമാണ് ഭൂമിനേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. നമ്മുടെ ഗ്രഹം ഒരു വറചട്ടി പോലെ ചൂടുപിടിച്ചുകൊണ്ടിരിക്കുകയാണ്. ഈ താപവര്‍ധനവില്‍ സുപ്രധാനപങ്കുവഹിക്കുന്നത് പ്രകൃതിയിലുള്ള മനുഷ്യന്റെ ഇടപെടലുകളാണ്. ഇത്തരം ഇടപെടലുകളില്‍ ചിലത് ഹ്രസ്വമായ കാലയളവില്‍ ...

Read More »

ഇരയുടെ വലിപ്പം ഭീമന്‍ പല്ലിക്ക് പ്രശ്‌നമല്ല

മജീഷ് ചാക്കോ വര്‍ഷം 1910. ഇന്തോനേഷ്യ ഡച്ച് കോളനി ആയിരുന്ന കാലം. അവിടെ ലെഫ്റ്റന്റ്‌റ് ആയിരുന്ന വാന്‍ സ്റ്റെയ്ന്‍ വാന്‍ ഹെന്‍സ്‌ബ്രോക്കിനെ രണ്ടു കാലില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ സാധിക്കുന്ന ഒരു പറ്റം മുതലകള്‍ കരയില്‍ വച്ച് ആക്രമിക്കാന്‍ അടുത്തു എന്നൊരു വാര്‍ത്ത പരന്നു. അതിനെത്തുടര്‍ന്ന് നടന്ന അന്വേഷണങ്ങള്‍ ചെന്നെത്തിയത് കരയില്‍ ജീവിക്കുന്ന ഏറ്റവും വലിയ പല്ലി വര്‍ഗത്തില്‍പ്പെട്ട ഒരു ജീവിയിലും. പേര് കൊമോഡോ ഡ്രാഗണ്‍!!! അങ്ങനെയാണ് പുറംലോകം ഈ ഭീമന്‍പല്ലിയെക്കുറിച്ചു അറിഞ്ഞു തുടങ്ങിയത്. ഇന്തോനേഷ്യന്‍ ദ്വീപസമൂഹത്തില്‍ ആണ് ഇവ സാധാരണയായി കാണപ്പെടുന്നത്. ഉരഗവര്‍ഗ്ഗത്തില്‍പ്പെടുന്ന ഇവയ്ക്ക് ...

Read More »

ഈ രാജാവ് ഒരു ഒന്നൊന്നര വേട്ടക്കാരനാ…

  വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പരമ്പര സയന്‍സ് വാലിയില്‍ ഇന്നു മുതല്‍ ആരംഭിക്കുന്നു മജീഷ് ചാക്കോ കിംഗ് കോബ്ര പേര് പോലെ തന്നെ ഉരഗങ്ങളിലെ രാജാവ്. കരയില്‍ ജീവിക്കുന്ന വിഷമുള്ള പാമ്പ് വര്‍ഗങ്ങളില്‍ ഏറ്റവും നീളം കൂടിയ ജീവി  . ഏകദേശം 5മീറ്ററില്‍ അധികം നീളവും 8കിലോഗ്രാം ഭാരവും ഉണ്ടാകും പൂര്‍ണ വളര്‍ച്ച എത്തിയവയ്ക്ക്. നാഡിവ്യൂഹത്തെ നേരിട്ട് ബാധിക്കുന്ന വിഷം ഉള്ള ഇവയുടെ ഒരു കടിയേറ്റാല്‍ ഏകദേശം മുപ്പത് മിനിട്ടിനുള്ളില്‍ ഒരു മനുഷ്യന്‍ മരണപ്പെട്ടെക്കാം. മനുഷ്യാവാസ പ്രദേശങ്ങളില്‍ ഇവ പരമാവധി സമ്പര്‍ക്കം ഒഴിവാക്കാറുണ്ട്. ...

Read More »

ആഗോള താപനത്തിന് മരം മാത്രമല്ല മറുപടി;സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണം

സാബു ജോസ് ഭൂമിക്കു ചൂടു കൂടിവരികയാണ്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ ഭൂമിയുടെ ശരാശരി താപനിലയില്‍ 5 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ദ്ധനവുണ്ടാകും. പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും വരള്‍ച്ചയ്ക്കും വെള്ളപ്പൊക്കത്തിനും കടലാക്രമണത്തിനുമെല്ലാം അതു കാരണമാകും. മഹാനഗരങ്ങള്‍ പലതും വെള്ളത്തില്‍ മുങ്ങും. വ്യാവസായിക വിപ്ലവത്തിന്റെ ഉപോല്പന്നങ്ങളായ രാസപദാര്‍ത്ഥങ്ങളാണ് ഈ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കെല്ലാം മാറ്റമെന്ന് ആരോപിക്കുകയും അതിനെല്ലാം പരിഹാരമായി മരങ്ങള്‍ നട്ടുവളര്‍ത്തണമെന്നു പറയുകയും ചെയ്യുന്നത് പ്രായോഗികമോ ശാസ്ത്രീയമോ ആണെന്നു കരുതാന്‍ വയ്യ. ജനസംഖ്യാ വിസ്‌ഫോടനവും കാര്‍ഷിക-വ്യാവസായിക വളര്‍ച്ചയും വനങ്ങളുടെ നശീകരണത്തിനു കാരണമാണ്. ഇനിയൊരു തിരിച്ചുപോക്ക് വ്യാവസായിക വളര്‍ച്ചയെ പിന്നോട്ടടിപ്പിക്കുന്നതിന് തുല്യമായിരിക്കും. ...

Read More »

മഴ..മഴ.. കുട..കുട.. മഴയില്ലെങ്കില്‍ കൃത്രിമ മഴ

സാബു ജോസ് കേരളം ഇന്ന് കൃത്രിമ മഴയുടെ സാധ്യതയേക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. എന്താണ് കൃത്രിമ മഴയെന്ന് നോക്കാം. സാങ്കേതികവിദ്യയുടെ സഹായത്തോടെ മഴ പെയ്യിക്കുന്നതാണ് കൃത്രിമ മഴ. ക്ലൗഡ് സീഡിങ്് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മഴ കൃത്രിമമായി പെയ്യിക്കുന്നത്. രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് കൃത്രിമ മഴ ഉണ്ടാക്കുന്നത്. ക്ലൗഡ് സീഡിങ് കാലാവസ്ഥയില്‍ മാറ്റം വരുത്തുന്നതിനുപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ക്ലൗഡ് സീഡിംങ്. കൃത്രിമ മഴ, കൃത്രിമ മഞ്ഞുണ്ടാക്കുക, മൂടല്‍ മഞ്ഞ് കുറയ്ക്കുക എന്നിവയാണ് ക്ലൗഡ് സീഡിംങ് ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങള്‍. 1946 ല്‍ അമേരിക്കല്‍ ശാസ്ത്രജ്ഞനായ വിന്‍സെന്റ് ഷെയ്ഫറാണ് ...

Read More »

ശാസ്ത്രലോകത്തിന് പ്രകൃതി നല്‍കിയ സമ്മാനം

ഡോ. ആനന്ദ് എസ് മഞ്ചേരി ശാസ്ത്രത്തിലെ മൂന്ന് നോബല്‍ സമ്മാനങ്ങള്‍ക്ക് കാരണമായിട്ടുള്ള ജീവിയേതെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളു.മൂന്ന് ദിവസം കൊണ്ട് പൂര്‍ണവളര്‍ച്ച എത്തുന്ന, വെറും ഒരു മില്ലിമീറ്റര്‍ മാത്രം നീളമുള്ള ഒരു കൊച്ചു മൈക്രോസ്‌കോപിക് ജീവിയായ Caenorhabditis Elegansയാണത്. കണ്ടാല്‍ ലുക്ക് ഒന്നും ഇല്ലെങ്കിലും  ജൈവശാസ്ത്രലോകത്തെ ഒരു സെലെബ്രിറ്റി യാണ്  കക്ഷി.  ജൈവശാസ്ത്രം ഏറ്റവും ആഴത്തില്‍ പഠിച്ചിട്ടുള്ള ജീവിയും, ജൈവശാസ്ത്രത്തെ ഏറ്റവും കൂടുതല്‍ പുതിയ പാഠങ്ങള്‍ പഠിപ്പിച്ചിട്ടുള്ള ജീവിയും ഒരുപക്ഷെ ഈ കുഞ്ഞന്‍ ആയിരിക്കും. ശരീരകോശങ്ങള്‍ സുതാര്യമാണ് എന്നതാണ് ഈ ജീവിയുടെ പ്രധാനപ്രത്യേകതകളില്‍ ഒന്ന്. ...

Read More »

നമ്മുടെ പൂര്‍വികള്‍ അതിജീവനം സാധ്യമാക്കിയതെങ്ങനെ?

ഡോ. ആനന്ദ് എസ്. മഞ്ചേരി ആഫ്രിക്കന്‍ പുല്‍മേടുകളില്‍ അതിജീവിച് വിജയിച്ച നരവാനരപൂര്‍വികര്‍ ആണല്ലോ നമുക്കുള്ളത്. സിംഹത്തിന്റെ ശക്തിയോ, മാനിന്റെത് പോലെ വേഗത്തില്‍ ഓടാനുള്ള ശേഷിയോ, പറക്കാനുള്ള ശേഷിയോ, മരത്തില്‍ ചാഞ്ചാടാന്‍ ഉള്ള ശേഷിയോ നമ്മുടെ പൂരവികര്‍ക്കില്ലായിരുന്നു. ഇത്രയേറെ ‘ദുര്‍ബലരും’/ മറ്റുള്ള ജീവികള്‍ ആയി താരതമ്യം ചെയ്യുമ്പോള്‍ ന്യൂനതകള്‍ ഉള്ളവരും ആയിരുന്നിട്ടും നമ്മുടെ പൂര്‍വികര്‍ അതിജീവിച്ചു വിജയിച്ചത് (ഇല്ലെങ്കില്‍ നമ്മള്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ലല്ലോ!) എങ്ങനെയാണ്? മനുഷ്യന്റെ ‘അപാരബുദ്ധി’ എന്നാവും ആദ്യം മനസ്സില്‍ വരുന്ന ഉത്തരം. എന്നാല്‍ അത് അത്ര ശരിയല്ല. കൂലങ്കഷമായ താത്വികചോദ്യങ്ങള്‍ ചോദിക്കാനും, ഉത്തരം ...

Read More »

ജിറാഫിനെന്തിനാണ് നീളമുള്ള കഴുത്ത്? നാക്കിന്റെ പ്രത്യേകതയെന്ത്?(വീഡിയോ കാണാം)

കൊച്ചിന്‍ യൂനിവേഴ്‌സിറ്റി ലൈബ്രററി വാര്‍ഷികത്തോടനുബന്ധിച്ച് പ്രൊഫ.രവിചന്ദ്രന്‍ സി നടത്തിയ ജിറാഫിന്റെ കഴുത്ത് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രസംഗത്തിന്റെ പൂര്‍ണ രൂപം

Read More »

ചീറ്റപ്പുലി പായുകയാണ് വംശനാശത്തിലേക്ക്

കരയിലെ ഏറ്റവും വേഗമേറിയ ജീവി വംശനാശ ഭീഷണിയില്‍. മുന്‍പ് പതിനയ്യായിരത്തിലധികം ചീറ്റകള്‍ വനങ്ങളില്‍ ഉണ്ടെന്നായിരുന്നുവെങ്കില്‍ അടുത്തിടെ നടത്തിയ പഠനത്തില്‍ ജീവിച്ചിരിക്കുന്നത് വെറും 7100 ചീറ്റപ്പുലികളാണെന്ന് കണ്ടെത്തി. ചീറ്റകള്‍ പ്രധാനമായും കാണപ്പെട്ടിരുന്ന പ്രദേശത്തിന്റെ 9 ശതമാനം ഭാഗത്തു മാത്രമാണ് ഇന്ന് ചീറ്റകളെ കാണാന്‍ സാധിക്കുക. സിംബ്ബാവെയില്‍ മാത്രം 10 വര്‍ഷം കൊണ്ട് ചീറ്റകള്‍ക്കു നഷ്ടമായത് 8 ശതമാനം വാസസ്ഥലമാണ്. ഇവിടെ 16 വര്‍ഷം മുന്‍പ് 1200 ചീറ്റകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നുള്ളത് 170 ചീറ്റകള്‍ മാത്രമാണ്. ജീവിക്കാന്‍ വിശാലമായ പ്രദേശം ആവശ്യമുള്ള ജീവികളാണു ചീറ്റകള്‍. ഇവയുടെ ...

Read More »