Environmental

കരീബയും വോള്‍ട്ടയും ഏറ്റവും വലിയ മനുഷ്യനിര്‍മിത തടാകങ്ങള്‍

ഋഷിദാസ് ഒരു ജലാശയത്തിന്റെ വലിപ്പം മുഖ്യമായും രണ്ടു രീതിയില്‍ അളക്കാം . ഒന്ന് ആ ജലാശയം ഉള്‍കൊള്ളുന്ന ജലത്തിന്റെ അളവിനെ അടിസ്ഥാനമാക്കി . രണ്ടാമത്തേ രീതി ജലാശയത്തിന്റെ ഉപരിതല വിസ്തീര്‍ണത്തെ അടിസ്ഥാനമാക്കിയാണ് . ഉള്‍കൊള്ളുന്ന ജലത്തിന്റെ അളവ് വച്ച് നോക്കുമ്പോള്‍ ഭൂമിയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത ജലാശയമാണ് കരീബ തടാകം . ജലാശയത്തിന്റെ ഉപരിതല വിസ്തീര്‍ണത്തെ അടിസ്ഥാനമാക്കി വലിപ്പം ഗണിച്ചാല്‍ ഭൂമിയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത ജലാശയം വോള്‍ട്ട തടാകമാണ് ഇവ രണ്ടും ആഫ്രിക്കയിലെ പ്രമുഖ നദികളായ സാംബസി നദിക്കും വോള്‍ട്ടാ ...

Read More »

വിസ്മയമൊരുക്കി മരത്തിന്റെ നിറം മാറ്റം, കാണാം പ്രകൃതിയുടെ അത്ഭുത കാഴ്ച്ച

ഡോ. ഷിനു ശ്യാമളന്‍ തണലും ശുദ്ധവായുവും നല്‍കുന്നതിനോടൊപ്പം ദൃശ്യ വിസ്മയം ഒരുക്കുകയാണ് റെയിന്‍ബോ യൂക്കാലിപ്റ്റസ് എന്ന മരം . ഒറ്റനോട്ടത്തില്‍ നിറം പൂശിയതാണെന്നേ ആരും കരുതൂ. എന്നാല്‍ സംഗതി അതല്ല, ഇവയുടെ മരത്തടിയില്‍ വിവിധതരത്തിലുള്ള നിറങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ആദ്യം മരത്തൊലി പൊളിഞ്ഞ് ം പച്ച നിറം മരത്തടിയില്‍ കാണപ്പെടും.അതിന് ശേഷം നിറം നീലയാകും, പിന്നീട് റോസ്, ഓറഞ്ച്, മെറൂണ്, ചുവപ്പ് എന്നീ നിറങ്ങളിലേക്ക് മാറുകയാണ് ചെയ്യുക. ബ്രിട്ടന്‍, കാലിഫോര്‍ണിയ, ടെക്‌സാസ്, ഹവായ്, ഫ്‌ലോറിഡ എന്നീ സ്ഥലങ്ങളിലാണ് ഇവ കണ്ടുവരുന്നത്. വിവിധ നിറങ്ങളില്‍ വര്‍ഷത്തിലുടനീളം കണ്ണിന് ...

Read More »

ഇത് പെയിന്റിംഗ് അല്ല, കൊളംബിയയിലെ നദിയാണ്

ഡോ. ഷിനു ശ്യാമളന്‍ കൊളംബിയയിൽ ഒരു നദിയുണ്ട്. അതിന്റെ ചിത്രം കണ്ടാല്‍ ആരും പറഞ്ഞുപോകും പെയിന്റിംഗാണെന്ന്.പക്ഷേ, സംഭവം അങ്ങനെയല്ല, പ്രകൃതിയുടെ വരദാനമാണ് ആ നദി. പേര് കനോ ക്രിസ്‌റ്റെയില്‍( cano cristales ) ഇവിടെയെത്തിയാല്‍ നദിയിലെ വെള്ളം അഞ്ച് നിറങ്ങളില്‍ ഒഴുകുന്നത് കാണാം.പച്ച, ഓറഞ്ച്, മഞ്ഞ, ചുവപ്പ്, നീല എന്നീ നിറങ്ങളിലാണ് ഈ നദിയിലെ വെള്ളം ഒഴുകുന്നത്. വൃത്യസ്ത നിറങ്ങളില്‍ ഒഴുകുന്ന നദിയുടെ സൗന്ദര്യാത്മകത വീക്ഷിക്കുവാന്‍ അനേകം സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. കാഴ്ച്ചയില്‍ ആരെയും ആകര്‍ഷിക്കുന്ന നദിയാണിതെങ്കിലും വര്‍ഷത്തില്‍ എല്ലായ്‌പ്പോഴും ഇതിന്റെ സൗന്ദര്യം ഒരുപോലെയല്ല. ...

Read More »

വെള്ള കാണ്ടാമൃഗങ്ങള്‍ ഇനി അധികനാളില്ല, അവശേഷിക്കുന്നത് രണ്ട് പെണ്‍ കാണ്ടാമൃഗങ്ങള്‍ മാത്രം

വെള്ള കാണ്ടാമൃഗങ്ങളെ ഇനി അധികനാള്‍ നമുക്ക് കാണാന്‍ കഴിയില്ല. മനുഷ്യന്റെ ക്രൂരതയ്ക്ക് മുമ്പില്‍ കാണ്ടാമൃഗവും മുട്ടുകുത്തിയെന്ന് പറയുന്നതാവും ശരി. ആവാസവ്യവസ്ഥാ നാശവും വേട്ടയാടലുമാണ് ഇവയുടെ നിലനില്‍പ്പിന് ഭീഷണിയായത്. വന്യജീവികളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട അന്ധവിശ്വാസത്തിന്റെ ഇരകൂടിയാണ് വെള്ള കാണ്ടാമൃഗം. കാണ്ടാമൃഗത്തിന്റെ കൊമ്പിന് ദിവ്യശക്തിയുണ്ടെന്നും അത് ചേര്‍ത്ത ഔഷധങ്ങള്‍ക്ക് മാറാരോഗങ്ങള്‍ മാറ്റാനുള്ള കഴിവുണ്ടെന്നും മറ്റുമുള്ള അന്ധവിശ്വാസങ്ങള്‍ ഇവയുടെ നാശത്തിന് വന്‍തോതില്‍ കാരണമായിട്ടുണ്ട്. അനധികൃത വന്യജീവി വ്യാപാര മാര്‍ക്കറ്റില്‍ വന്‍ഡിമാന്‍ഡാണ് ഇവയുടെ കൊമ്പിന്. കാണ്ടാമൃഗങ്ങളുടെ കൊമ്പ് വീട്ടില്‍ പ്രദര്‍ശിപ്പിക്കുന്നത് പ്രൗഢിയുടെയും പ്രതാപത്തിന്റെയും അടയാളമായി കാണുന്നവരും ധാരാളം. വെള്ള കാണ്ടാമൃഗങ്ങള്‍, ...

Read More »

നൂറുമില്ല്യന്‍ ജനങ്ങളുടെ ജീവന്‍ ഭീഷണിയില്‍; മൂന്നു വന്‍കരകളിലെ ജലാശയങ്ങള്‍ മലിനം

ഭൂരിഭാഗം ജനങ്ങളും കുടിവെള്ളത്തിനും മറ്റും ആശ്രയിക്കുന്നത് നദീജലത്തെയാണ്. ഈ സത്യം മറന്നുകൊണ്ടാണ് മനുഷ്യര്‍ നദികളെ കൊല്ലുന്നതെന്ന് പറയാതെ വയ്യ. മാലിന്യം അലക്ഷ്യമായി എറിയുന്നത് മൂലം ഒരുകാലത്ത് നാടിന്റെ സമ്പത്തായിരുന്ന നദികള്‍ അപകടഭീഷണിയിലാണ് ഇപ്പോള്‍. വിവിധ വന്‍കരകളിലെ നദികളും മറ്റും രോഗാണു വാഹിനിയായി മാറിയെന്നു പറയുന്നതാകും സത്യം. നദികള്‍ മാലിന്യക്കൂമ്പാരമായതോടെ മനുഷ്യ ജീവനും അപായമണി മുഴങ്ങിത്തുടങ്ങി. മനുഷ്യരുടെ അലസ്യമായ പ്രവര്‍ത്തികള്‍ മൂലം ദുരിതത്തിലേക്ക് നീങ്ങുന്നത് ഭാവി തലമുറയാണ്. ഇതു സംബന്ധിച്ച്‌യുണെറ്റഡ് നേഷന്‍ എന്‍വയോണ്‍മെന്റല്‍ പ്രോഗ്രാം( യുനെപ്) വ്യക്തമായ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. മൂന്ന് വന്‍കരകളിലെ ജലാശയങ്ങള്‍ ...

Read More »

ഉറുമ്പ് ആള് നിസാരക്കാരനല്ല, വേണ്ടിവന്നാല്‍ മനുഷ്യനെയും കൊല്ലും

ഉറുമ്പ് ആള് നിസാരക്കാരനല്ല, വേണ്ടി വന്നാല്‍ മനുഷ്യനെ കൊല്ലാന്‍ വരെ ശേഷിയുണ്ട്. പറഞ്ഞുവരുന്നത് ഓസ്്‌ട്രേലിയന്‍ തീരത്തെ ഉറുമ്പിനെക്കുറിച്ചാണ്. പേര് മിര്‍മിസിയ. പെരിഫോര്‍മിസ് ബുള്‍ഡോഗ് ഉറുമ്പുകള്‍ എന്നറിയപ്പെടുന്ന ഉറുമ്പു കുടുംബത്തിലെ അംഗങ്ങളാണ് ഇക്കൂട്ടര്‍.മാരക വിഷമുള്ള ഇവയാണ് ലോകത്തെ ഏറ്റവും അപകടകാരികളായ ഉറുമ്പുകളെന്ന് അറിയപ്പെടുന്നതും. ഈ ഉറുമ്പുകളുടെ കടിയേറ്റ് മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടെ അവസാനിക്കുന്നില്ല ഉറുമ്പുകളുടെ വിശേഷങ്ങള്‍. എല്ലാ ഉറുമ്പുകളും ഒരേ വേഗത്തിലല്ല സഞ്ചരിക്കുന്നത്. പരസ്പരം മുത്തം നല്‍കിയും വിശേഷങ്ങള്‍ തിരക്കിയും സഞ്ചരിക്കുന്ന ഉറുമ്പുകളെയല്ലേ നമ്മള്‍ കണ്ടിട്ടുള്ളു. എന്നാല്‍ അത്തരക്കാര്‍മാത്രമല്ല, ഈ ...

Read More »

ഒരു മിനിറ്റില്‍ കടലിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോത് കേട്ടാല്‍ ഞെട്ടും

ഇങ്ങനെ പോയാല്‍ 2050 ആകുമ്പോഴേക്കും കടല്‍ പ്ലാസ്റ്റിക്ക് കൂമ്പാരമാകും. മത്സ്യങ്ങളേക്കാളേറെ പ്ലാസ്റ്റിക്ക് വസ്തുക്കളാകും നമ്മുടെ കടലില്‍ കാണുക. അക്കാര്യത്തില്‍ സംശയമില്ല. ഒരു മിനിറ്റില്‍ ഒരു ട്രക്ക് പ്ലാസ്റ്റിക് നദികളിലൂടെയും നേരിട്ടും കടലില്‍ എത്തുന്നതായി പഠനങ്ങള്‍ പറയുന്നു. 80 ലക്ഷം ടണ്‍ പ്ലാസ്റ്റിക്കാണ് പ്രതിവര്‍ഷം കടലില്‍ പതിക്കുന്നത്. 1964 ല്‍ ഒന്നര കോടി ടണ്‍ പ്ലാസ്റ്റിക്ക് ഉത്പാദിപ്പിച്ച സ്ഥാനത്ത് 2014 ല്‍ ഇത് 31.1 കോടിയായി ഉയര്‍ന്നു. ഇരുമ്പ് 90 ശതമാനവും പുനചംക്രമണം ചെയ്യുമ്പോള്‍ കടലാസ് 58 ശതമാനവും പ്ലാസ്റ്റിക് 5 മുതല്‍ 15 ശതമാനം ...

Read More »

200 വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ അവശേഷിക്കുന്നത് പശുക്കള്‍ മാത്രമോ ?

200 വര്‍ഷങ്ങള്‍ക്ക് ശേഷം ആനയും ജിറാഫും ഹിപ്പോയും നമ്മുടെ ഭൂമിയില്‍ കാണുമോയെന്ന് ചോദിച്ചാല്‍ ഇല്ലെന്നാകും ശാസ്ത്രലോകം നല്‍കുന്ന മറുപടി. ജീവികളുടെ വംശനാശം അതിവേഗത്തില്‍ നടക്കുമ്പോള്‍ സസ്തനികളെല്ലാം തന്നെ ഭൂമിയില്‍ നിന്നും ഇല്ലാവാകുകയാണ്. ഇങ്ങനെപോയാല്‍ 200 വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ ശേഷിക്കുന്ന ഏറ്റവും വലിയ സസ്തനി ചിലപ്പോള്‍ പശുക്കള്‍മാത്രമാകുമെന്നും ഗവേഷകര്‍ പറയുന്നു. യൂണിവേഴിസിറ്റി ഓഫ് ന്യൂ മെക്‌സിക്കോയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. 1,25,000 വര്‍ഷത്തെ ജൈവവൈവിധ്യ ചരിത്രത്തെ ആധാരമാക്കിയായിരുന്നു ഗവേഷകരുടെ പഠനം. ഇതനുസരിച്ച് വലിപ്പമുള്ള ജീവികള്‍ക്ക് വേഗത്തില്‍ വംശനാശം സംഭവിക്കുന്നതായാണ് ...

Read More »

മീനുകള്‍ ഭിത്തിയിലും ജീവിക്കാറുണ്ട്, മഴപെയ്താല്‍ ഭിത്തി പൊളിച്ച് പുറത്തുചാടും (വീഡിയോ)

ഭിത്തിയില്‍ ജീവിക്കുന്ന മീനുകളെ കുറിച്ച് കേട്ടിട്ടുണ്ടോ ? ചോദ്യം കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവരുണ്ടാകും. പക്ഷേ, പറഞ്ഞിട്ട് കാര്യമില്ല. സംഗതി സത്യമാണ്. മീനുകള്‍ വെള്ളത്തില്‍ മാത്രമല്ല ജീവിക്കുന്നത് ഗതികെട്ടാല്‍ വീടിന്റെ ഭിത്തിയിലും കയറി പാര്‍ക്കും. ആഫ്രിക്കയിലെ മുഷി വിഭാഗത്തില്‍പ്പെട്ട ലങ്ഫിഷുകളാണ് ഇത്തരത്തില്‍ ജീവിക്കുന്നത്. കുറച്ചു കാലം വെള്ളത്തിലും പിന്നെ കാലങ്ങളോളം കരയിലുമായാണ് ഇവയുടെ ജീവിതം. കുറേനാള്‍ നദിയില്‍ ജീവിച്ചാല്‍ പിന്നീട് കാലങ്ങളോളം ഇവ കരയിലായിരിക്കും. കൃത്യമായ കണക്കില്ലെങ്കിലും പകുതി നദിയിലും പകുതി കരയിലും എന്നതല്ല ഇവയുടെ രീതി. നദിയില്‍ ഏതാനും മാസങ്ങള്‍ ചിലവഴിച്ചാല്‍ പിന്നെ വര്‍ഷങ്ങളോളം ...

Read More »

ഇന്ന് ലോക ഭൗമദിനം; സംരക്ഷിക്കാം നമുക്ക് ഭൂമിയെ

തണല്‍ നല്‍കുന്ന വൃക്ഷങ്ങള്‍, ശുദ്ധജലവും കുളിര്‍മയും പകര്‍ന്നിരുന്ന അരുവികള്‍ ഇവയെല്ലാം പഴങ്കഥയാകുന്ന കാലത്താണ് നമ്മുടെ ജീവിതം. മരങ്ങളുടെയും കുന്നുകളുടെയും കുളങ്ങളുടെയും മനുഷ്യന്‍ അവന്റെ സ്വന്തം ആവശ്യത്തിനായി ഇല്ലാതാക്കുമ്പോള്‍ ജീവജാലങ്ങളുടെ നിലനില്‍പ്പ് തന്നെ ഒരു ചോദ്യചിഹ്നമാവുകയാണ്. ഈ സാഹചര്യത്തിലാണ് ലോക ഭൗമദിനത്തിന്റെ ആവശ്യകതയും പ്രധാന്യവും നാം മനസിലാക്കേണ്ടത്.ജനങ്ങളില്‍ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കന്‍ സെനറ്റര്‍ ആയിരുന്ന ഗേലോഡ് നെല്‍സണ്‍ ആണ് 1970 ഏ പ്രില്‍ 22നു ഭൗമദിനാചരണത്തിനു തുടക്കം കുറിച്ചത്. പിന്നീട് എര്‍ത്ത് ഡേ നെറ്റ്വര്‍ക്ക് ഭൗമദിനാചരണത്തിനു നേതൃത്വം നല്‍കാന്‍ തുടങ്ങി. ആയി ...

Read More »