Agri

മിത്രകീട പരീക്ഷണവുമായി കൃഷിവകുപ്പ്

വെബ് ഡെസ്‌ക് നെല്ലിന് ഭീഷിണിയായ കീടങ്ങളെ തുരുത്താന്‍ മിത്രകീട പരീക്ഷണവുമായി കൃഷിവകുപ്പ്. നെല്‍ചെടികളുടെ പ്രധാന ശത്രുവായ തണ്ടുതുരപ്പന്‍, ഓലചുരട്ടി എന്നിവയെ തുരത്തുകയാണ് ജൈവകീടാണുവായ മിത്രകീടത്തിന്റെ പ്രധാന ലക്ഷ്യം. ട്രൈക്കോമ എന്ന മിത്രകീടത്തിന്റെ ഉത്പാദന യൂണിറ്റ് കോട്ടയം ജില്ലയില്‍ ആദ്യമായി കല്ലറ കൃഷിഭവന്റെ ആഭിമുഖ്യത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. മാഞ്ഞൂര്‍ പഞ്ചായത്തിലെ കുഴിയാഞ്ചാല്‍ പാടശേഖരത്തില്‍ വര്‍ഷങ്ങള്‍ തരിശിട്ടിരുന്ന പാടത്ത് കൃഷിയിറക്കിയ കര്‍ഷകരും ജൈവകീടാണുവായ ജപ്പോണിക്‌സ് ആന്റ് കിലോണിസ് ആണ് ഉപയോഗപെടുത്തുന്നത്. കുമരകം കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും ലഭിച്ച ട്രൈക്കോ കാര്‍ഡ് നെല്‍ചെടികളില്‍ പിടിപ്പിക്കുകയാണ്. കര്‍ഷക ഗ്രൂപ്പുകളും കുടുംബശ്രീ ...

Read More »

നീരൊഴുക്ക് കുറഞ്ഞു: വേമ്പനാട്ടു കായലില്‍ ലവണാംശം കൂടി

വെബ് ഡെസ്‌ക് വേമ്പനാട്ടുകായലില്‍ ലവണാംശം ക്രമാതീതമായി വര്‍ധിച്ചു. 10 ദിവസം കൊണ്ടാണ് വെള്ളത്തില്‍ ലവണാംശം (ഉപ്പിന്റെ അളവ്) ക്രമാതീതമായി ഉയര്‍ന്നതെന്ന് ആലപ്പുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ജെ. അബ്ദുള്‍ കരീം പറഞ്ഞു. തണ്ണീര്‍മുക്കം ബണ്ടിന്റെ പരിസരപ്രദേശങ്ങളില്‍ ലവണാംശം 11 മില്ലീമോസ് വരെ ഉയര്‍ന്നിട്ടുണ്ട്. ആവശ്യത്തിന് മഴ ലഭിക്കാത്തതും നീരൊഴുക്ക് കുറഞ്ഞതുമാണ് ലവണാംശം കൂടാനിടയാക്കിയത്. രണ്ട് മില്ലീമോസില്‍ കൂടിയാല്‍ നെല്‍കൃഷിയെ ബാധിക്കും. ആലപ്പുഴ ജില്ലയില്‍ 20,000 ഹെക്ടറിലും കോട്ടയത്ത് 8200 ഹെക്ടറിലും പുഞ്ചക്കൃഷി ഉള്ളതിനാല്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ അടയ്ക്കണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടു. നെല്‍കൃഷിയെ ...

Read More »

അയ്യേ.. വെയ്‌ക്കേണ്ട.. കീടങ്ങള്‍ പോഷക സംപുഷ്ടവും രുചികരവും

സാബു ജോസ് കീടങ്ങളാണ് നാളത്തെ ഭക്ഷണം.കേള്‍ക്കുമ്പോള്‍ അയ്യേ എന്നു വെക്കേണ്ട. പോഷക സംപുഷ്ടവും രുചികരവുമാണ് കീടങ്ങള്‍.അവയെ ഉല്‍പാദിപ്പിക്കാനും എളുപ്പം കഴിയും. മാംസത്തിനായി കന്നുകാലികളെയും കോഴികളെയും വളര്‍ത്താന്‍ വേണ്ട സ്ഥലത്തിന്റെ നൂറിലൊരുഭാഗം സ്ഥലം കൊണ്ട് അത്രയും പോഷണം ലഭിക്കുന്ന കീടഭ ക്ഷണം കൃഷിചെ യ്യാന്‍ കഴിയും. കന്നുകാ ലിക ളുടെ ദഹന പ്രക്രിയയില്‍ ഉല്‍പാദി പ്പിക്കുന്ന മീഥേയ്ന്‍ വാതകം അന്തരീ ക്ഷ താപ നില വര്‍ധിപ്പിക്കുന്നതിന്കാരണമാകുമ്പോള്‍ കീടങ്ങള്‍ നാമമാത്രമായി മാത്രമേ ഈ വാതകം ഉല്‍പാദിപ്പിക്കുന്നുള്ളൂ. അത് പരിസ്ഥിതിയെ തീരെ ബാധിക്കുകയു മില്ല. ഇപ്പോള്‍ തന്നെ അമേരിക്കയിലും ...

Read More »

അടുക്കളത്തോട്ടത്തിലെ റാണി

കേരളത്തിലെ വീടുകളുടെയെല്ലാം സമീപം കാണുന്ന പ്രധാന പഴവര്‍ഗമാണ് പപ്പായ. എന്നാല്‍,മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയുന്നപോലെയാണ് പപ്പായയുടെ കാര്യവും. അടുക്കളയുടെ സമീപവും നിറയെ കായകളായി നില്‍ക്കുന്ന പപ്പായ ആളൊരു ഭയങ്കരി തന്നെ. ഔഷധ ഗുണങ്ങളാല്‍ സമൃദ്ധമായ പപ്പായയെ പഴങ്ങളുടെ റാണിയെന്നാണ് വിളിക്കുന്നത്. വലിയ പരിചണമൊന്നും നല്‍കിയില്ലെങ്കിലും നിറയെ ഫലം തരും പപ്പായ. കപ്ലങ്ങ, കറുമൂസ, കറൂത്ത തുടങ്ങിയ പേരുകളിലും പപ്പായ അറിയപ്പെടുന്നു. ധാരാളം നാരുകള്‍ അടങ്ങിരിക്കുന്നതിനാല്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇതുമൂലമുള്ള ഹൃദയസ്തംഭനം തടയാനും പപ്പായ പതിവായി കഴിക്കുന്നത് സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയതിനാല്‍ രക്തസമ്മര്‍ദത്തെ ...

Read More »

വേപ്പെന്നാല്‍ ഔഷധ കലവറ

മലയാളികള്‍ക്ക് സുപരിചിതമായ ഒന്നാണ് വേപ്പ്. ഇതിന് കാരണവുമുണ്ട്. പരമ്പരാഗത കാലം മുതലേ വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നായി നാം ഇത് ഉപയോഗിച്ചു പോരുന്നുവെന്നത് തന്നെ. വേപ്പിന്റെ ഔഷധ ഗുണങ്ങള്‍ അറിയാത്ത മലയാളികള്‍ ഒരുപക്ഷേ ചുരുക്കമായിരിക്കും. നിംബാ, വേമ്പക, രമണം, നാഡിക എന്നീ പേരുകളില്‍ സംസ്‌കൃതത്തില്‍ വേപ്പ് അറിയപ്പെടുന്നു. ഏകദേശം പന്ത്രണ്ടു മീറ്ററോളം ഉയരത്തില്‍ വളരുന്ന വൃക്ഷമാണ് വേപ്പ്. പരാശക്തിയായി ആരാധിക്കുന്നു സിദ്ധര്‍ ഈ വൃക്ഷത്തെ ആരാധിക്കുന്നു. വാതം, ത്വക്ക് രോഗങ്ങള്‍, കുഷ്ഠം, രക്ത ദൂഷ്യം, കഫ പിത്ത ദോഷം എന്നീ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിക്കുന്നു. തൊലി, ...

Read More »

മധുരം പേരില്‍ മാത്രമല്ല; കിഴങ്ങിലുമുണ്ട്

മധുരം പേരില്‍ മാത്രമൊതുങ്ങുന്നതല്ല മധുര കിഴങ്ങിന്റെ കാര്യത്തില്‍. പേരു സൂചിപ്പിക്കും പോലെ മധുരം നിറഞ്ഞ കിഴങ്ങും. നല്ല നീര്‍വാഴ്ചയുള്ള മണ്ണില്‍ മധുരക്കിഴങ്ങ് കൃഷി ചെയ്യാം. കേരളത്തിലെ മിക്ക സ്ഥലങ്ങളും മധുരക്കിഴങ്ങ് കൃഷിക്ക് അനുയോജ്യമാണ്. ചക്കരക്കിഴങ്ങെന്നും ചില സ്ഥലങ്ങളില്‍ ഇത് അറിയപ്പെടുന്നു. വേനല്‍ക്കാലവിളയായി സമുദ്രനിരപ്പില്‍ നിന്ന് 1500 മുതല്‍ 1800 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളാണ് കൃഷിക്ക് ഏറെ അനുയോജ്യം. സൂര്യപ്രകാശം കൂടുതലുള്ള പകലും തണുപ്പുള്ള രാത്രിയും കൂടുതല്‍ കിഴങ്ങുണ്ടാകാന്‍ സഹായിക്കും. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുമ്പോള്‍ ജൂണ്‍ ജൂലൈ മാസങ്ങളിലും സെപ്റ്റംബര്‍ഒക്‌റ്റോബര്‍ മാസങ്ങളിലും മധുരക്കിഴങ്ങ് ...

Read More »

എരിവ് പോലെ തന്നെയാ വിലയിലും കാന്താരി

കാന്താരിക്ക് എരിവ് മാത്രമല്ല, വിലയും കൂടുതല്‍ തന്നെ. കണ്ടാല്‍ കുരുടനാണെങ്കിലും കാന്താരി തനി പുലിയാ.. പുലിമുരുകനു പോലും പിടിക്കാന്‍ കഴിയാത്ത പുലി. കാന്താരി മുളകിന് ഒരു കിലോയ്ക്ക് വില ആയിരത്തിന് മുകളിലായ വാര്‍ത്ത ഞെട്ടലോടെയാണ് മലയാളി കേട്ടത്. കൊളസ്‌ട്രോള്‍ നിവാരണിയെന്നു പേരു കേട്ട കാന്താരി മുളക് കേരളീയരുടെ പ്രിയങ്കരനാണ്. പണ്ടുകാലത്ത് ഏവരുടേയും വീട്ടൂമൂറ്റത്ത് യഥേഷ്ടം കണ്ടിരുന്ന ഇതിന്ന്്് അപൂര്‍വമാണ്. മെക്‌സിക്കോയാണ് കാന്താരിയൂടെ ജന്മദേശം. ഇന്ത്യയില്‍ പരിചയപ്പെടുത്തിയത് പോര്‍ച്ചൂഗീസുകാരാണ്. ഇതിനാല്‍ പറങ്കിമുളകെന്നും ചീരാ പറങ്കിയെന്നുമൊക്കെ കാന്താരിക്ക് പേരുണ്ട്.വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, വിറ്റാമിന്‍ ...

Read More »