Author Archives: vijin vijayappan

ഗ്ലോക്കോമ കണ്ടെത്താം കാഴ്ച്ച നഷ്ടപ്പെടുന്നതിന് മുന്‍പ്

  തന്‍ഫി കാദര്‍(ബി.എസ്.സി ഒപ്‌ടോമെട്രി) മനുഷ്യ ശരീരത്തിലെ സങ്കീര്‍ണ അവയവമായ കണ്ണ്, കാഴ്ച സാധ്യമാക്കാനാവശ്യമായ ചെറുഭാഗങ്ങള്‍ ചേര്‍ന്ന അത്ഭുത സൃഷ്ടിപ്പാണ്. ഈ അവയവം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിനെ ആശ്രയിച്ചാണ് കാഴ്ച എന്ന അനുഭവം സാധ്യമാകുന്നത്. രണ്ടുകണ്ണുകളും ഒരു പോലെ പ്രവര്‍ത്തനക്ഷമല്ലെങ്കില്‍ അത് കൃത്യമായ കാഴ്ചക്ക് മങ്ങലേല്‍പിക്കും. ഇത് പലപ്പോഴും അന്ധതക്ക് കാരണമാകുകയും ചെയ്യുന്നു. ലോകത്ത് ഏകദേശം 37 മില്യണ്‍ ആളുകള്‍ അന്ധരാണ്. 127 മില്യണ്‍ ജനങ്ങള്‍ പലതരം കാഴ്ച വൈകല്യങ്ങള്‍ നേരിടുന്നതായി പഠനങ്ങളില്‍ കാണാം. 90 ശതമാനം അന്ധന്‍മാരും വികസ്വര രാജ്യങ്ങളിലാണുള്ളത്. ലോകത്തിലെ അന്ധന്മാരില്‍ നാലിലൊരു ...

Read More »

ചന്ദ്രനിലിറങ്ങിയ നീല്‍ ആംസ്‌ട്രോങ്ങിന്റെ ചിത്രമെടുത്തത് ആര്?

സാബു ജോസ് പല ആഫ്രിക്കന്‍ രാജ്യങ്ങളിലെയും, ഏഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ചാന്ദ്രയാത്രയേക്കുറിച്ച് കേട്ടു കേള്‍വിപോലുമില്ല. അവിടെത്തന്നെയുള്ള ചില ബുദ്ധിജീവികള്‍ കരുതുന്നത് ഇതൊരു സയന്‍സ് ഫിക്ഷനാണെന്നാണ്. അവിടെയും തീരുന്നില്ല. ചിലര്‍പറയുന്നത് ചാന്ദ്രയാത്രകള്‍ നടത്തിയ ബഹിരാകാശ സഞ്ചാരികളെല്ലാം റഷ്യക്കാരാണെന്നാണ്. അമേരിക്കയിലെ സയന്‍സ് എഴുത്തുകാരില്‍ ഒരാളായ ബെല്‍ കൈസിംഗ് 1974 ല്‍ എഴുതി 1976 ല്‍ സ്വയം പ്രസിദ്ധീകരിച്ച ‘വീ നെവര്‍ വെന്റ് ടു ദി മൂണ്‍ : അമേരിക്കാസ് തേര്‍ട്ടി ബില്യണ്‍ ഡോളര്‍ സ്വിന്‍ഡില്‍’ എന്ന പുസ്തകത്തിലാണ് നാസയുടെ ചാന്ദ്രയാത്രകളെക്കുറിച്ച് ആദ്യമായി സംശയം പ്രകടിപ്പിച്ചത്. ...

Read More »

ആര്‍ട്ടിക് സമുദ്രത്തിന് 2050 ല്‍ എന്തുസംഭവിക്കും?

വെബ് ഡെസ്‌ക് ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞു കട്ടികള്‍ 2050ഓടെ ഇല്ലാതാകുമെന്ന് പഠനം.ശീതകാലത്തു സമുദ്രോപരിതലം തണുത്തുറയുന്നു. മഞ്ഞു വീഴുന്നതിനനുസരിച്ചു അവിടെ വലിയ മഞ്ഞു കട്ടികള്‍ ഉണ്ടാവുന്നു.ഇവയില്‍ ചിലത് ചൂടുകാലം ആകുമ്പോള്‍ ഉരുകാന്‍ തുടങ്ങും. എന്നിരുന്നാലും സമുദ്രത്തിന്റ നല്ലൊരു ഭാഗവും മഞ്ഞു കട്ടികളാല്‍ മൂടപ്പെട്ടുതന്നെ ചൂടുകാലത്തും കാണപ്പെടും. പക്ഷെ ഈ അവസ്ഥക്ക് മാറ്റം വരാന്‍ പോകുന്നു എന്ന മുന്നറിയിപ്പാണ് ഗവേഷകര്‍ നമുക്കു തരുന്നത്.അമേരിക്കന്‍ നിവാസികള്‍ അവരുടെ ദൈനംദിന ആവശ്യങ്ങളില്‍ നിന്നും പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈയോക്‌സിഡ് അളവ് ക്രമാതീതമായി ഉയര്‍ന്നു വരുന്നതാണ് ഈ അവസ്ഥക്ക് കാരണം. ഒരു ശരാശരി ...

Read More »

മലിനീകരണം ബഹിരാകാശത്തും !

സാബു ജോസ് ബഹിരാകാശ മലിനീകരണം അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു സങ്കീര്‍ണ പ്രശ്‌നമാണ്. റോക്കറ്റ് മോട്ടോറുകളില്‍ നിന്നുള്ള ഖരമാലിന്യങ്ങള്‍, കൃത്രിമ ഉപഗ്രഹങ്ങളില്‍ നിന്ന് അടര്‍ന്നുവീഴുന്ന പെയിന്റ് പാളികള്‍, ന്യൂക്ലിയര്‍ ഇന്ധനമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങള്‍ പുറന്തള്ളുന്ന ശീതീകാരികളുടെ അവശിഷ്ടങ്ങള്‍, കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളും അടര്‍ന്നുവീഴുന്ന അവയുടെ ഭാഗങ്ങളും, ബഹിരാകാശ സഞ്ചാരികള്‍ ഉപേക്ഷിക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കള്‍, സ്വാഭാവികമായുണ്ടാകുന്ന ഉല്‍ക്കാശകലങ്ങള്‍ എന്നിവയെല്ലാമാണ് ബഹിരാകാശ മാലിന്യങ്ങള്‍ അഥവാ സ്‌പേസ് ജംഗുകള്‍ എന്നറിയപ്പെടുന്നത്.കൃത്രിമോപഗ്രഹങ്ങളുടെ വിക്ഷേപണത്തേയും, അവയുടെ സുഗമമായ പ്രവര്‍ത്തനത്തെയും ഈ മാലിന്യങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൃത്രിമോപഗ്രഹങ്ങള്‍ പൊതിഞ്ഞിരിക്കുന്ന സംരക്ഷണകവചം ഒരു ...

Read More »

ആമസോണ്‍ മഴക്കാടുകള്‍ ജൈവസമ്പത്തിന്റെ കലവറ

വൈശാഖ് ഉണ്ണിത്താന്‍ തെക്കേ അമേരിക്കയിലെ ആമസോണ്‍ പ്രദേശത്തു പടര്‍ന്നു കിടക്കുന്ന ഒരു വലിയ വനപ്രദേശമാണ് ആമസോണ്‍ മഴക്കാടുകള്‍. ഈ പ്രദേശത്തിന്റെ ആകെയുള്ള വ്യാപ്തിയായ 70 ലക്ഷം ചതുരശ്രകിലോമീറ്ററില്‍ 55 ലക്ഷം ചതുരശ്രമീറ്ററും ഈ വനം വ്യാപിച്ചു കിടക്കുന്നു. (കേരളത്തിന്റെ 138 ഇരട്ടി വലിപ്പം). 60 ശതമാനവും ബ്രസീലിലും 13 ശതമാനം പെറുവിലും 10 ശതമാനം കൊളംബിയയിലും ഉള്‍പ്പെടെ ആകെ 9 രാജ്യങ്ങളിലായി ആമസോണ്‍ മഴക്കാടുകള്‍ സ്ഥിതിചെയ്യുന്നു. മറ്റു രാജ്യങ്ങള്‍ വെനിസ്വേല, ഇക്വഡോര്‍, ബൊളീവിയ, ഗയാന, സുരിനാം ഫ്രഞ്ച് അധീനതയിലുള്ള ഫ്രഞ്ച് ഗയാന എന്നിവയാണവ. ലോകത്ത് ...

Read More »

മഞ്ഞുകട്ടയ്ക്ക് തീ പിടിക്കുന്നു

മീഥേയ്ന്‍ ക്ലാത്‌റേറ്റ് – ഭാവിയിലെ ഇന്ധന സ്രോതസ്സ് സാബു ജോസ് എന്താണ് നാളത്തെ ഇന്ധന സ്രോതസ്സുകള്‍? പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉപഭോഗം ദിനംപ്രതി വര്‍ധിക്കുകയും അതിനനുസരിച്ച് ഭൂഗര്‍ഭ ഫോസില്‍ ഇന്ധന നിക്ഷേപം കുറഞ്ഞുകൊണ്ടുമിരിക്കുമ്പോള്‍ ചോദ്യത്തിന്റെ പ്രസക്തി വര്‍ധിക്കുകയാണ്. മീഥേയ്ന്‍ ക്ലാത്‌റേറ്റ് [(CH4) 5.75 (H2O)] ഈ ചോദ്യത്തിനുള്ള ശക്തമായ മറുപടിയാണ്. പ്രകൃതിവാതക ഹൈഡ്രേറ്റുകള്‍, മീഥേയ്ന്‍ ഐസ്, തീമഞ്ഞ്, ഹൈഡ്രോ മീഥേയ്ന്‍, മീഥേയ്ന്‍ ഹൈഡ്രേറ്റ് എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന മീഥേയ്ന്‍ ക്ലാത്‌റേറ്റ് ഖരാവസ്ഥയിലുള്ള ജാലികാ സംയുക്തമാണ്. . ജല തന്മാത്രകള്‍ ചേര്‍ന്ന് രൂപപ്പെടുത്തുന്ന കെണിയില്‍ അകപ്പെട്ടു പോകുന്ന ...

Read More »

വരുന്നൂ…. സ്‌പേസ് ഔട്ട്‌പോസ്റ്റുകള്‍

സാബു ജോസ് ബഹിരാകാശത്തൊരു ഔട്ട്‌പോസ്റ്റ് ജ്യോതിശാസ്ത്രജ്ഞരുടെയും ബഹിരാകാശ സഞ്ചാരികളുടെയും വിദൂര സ്വപ്നത്തിലെവിടെയെങ്കിലും ഉണ്ടായിരുന്നിരിക്കണം. ആ സ്വപ്നം പൂവണിയാന്‍ ഇനി അധികകാലമൊന്നും ആവശ്യമില്ല. കേവലം 15 വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്‌പേസ് ഔട്ട്‌പോസ്റ്റുകള്‍ യാഥാര്‍ത്ഥ്യമാകും ! അന്താരാഷ്ട്ര ബഹിരാകാശ നിലയംപോലെ ഭൂമിയുടെ തൊട്ടടുത്തൊന്നുമല്ല ഈ ഔട്ട്‌പോസ്റ്റുകള്‍ നിര്‍മിക്കുന്നത്. ഭൂമിയില്‍ നിന്നും 4,43,000 കിലോമീറ്റര്‍ അകലെ, ചന്ദ്രനില്‍ നിന്നും 60,800 കിലോമീറ്റര്‍ ദൂരെ ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകര്‍ഷണബലം പരസ്പരം നിര്‍വീര്യമാക്കപ്പെടുന്ന സ്ഥാനത്താണ് (Earth-Moon Lagrangian Point-2 or EML-2) ആദ്യത്തെ ഔട്ട്‌പോസ്റ്റ് സ്ഥാപിക്കപ്പെടുന്നത്. ആറുമാസത്തെ നിരന്തര പഠനത്തിലൊടുവിലാണ് അപ്പോളോ – ...

Read More »

അറിയാം ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ക്യാമറയുടെ വിശേഷങ്ങള്‍

സാബു ജോസ് ലോകത്തിലെ ഏറ്റവും ശക്തമായ ഡിജിറ്റല്‍ ക്യാമറയുടെ നിര്‍മാണം ആരംഭിച്ചു. 3.2 ഗിഗാപിക്‌സല്‍ ശേഷിയുള്ള ഈ ക്യാമറ ഉപയോഗിക്കുന്നത് 2022 ല്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്ന ലാര്‍ജ് സിനോപ്ടിക് സര്‍വേ ടെലസ്‌ക്കോപ്പില്‍ (Lsst) ആണ്. നിരീക്ഷണ ജ്യോതിശാസ്ത്രത്തിന്റെ ഗുണനിലവാരം വാനോളമുയര്‍ത്തുന്ന ബൃഹത്തായ സംരംഭമാണ് എല്‍. എസ്. എസ്.ടി. ഉത്തര ചിലിയിലെ സെറോ പാക്കോണ്‍ മലനിരയിലുള്ള എല്‍ പെനോണ്‍ കൊടുമുടിയില്‍ 2012 ല്‍ നിര്‍മാണമാരംഭിച്ച എല്‍. എസ്. എസ്. ടി ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും അധികം കളക്ടിംഗ് ഏരിയ ഉള്ള ഓപ്ടിക്കല്‍ ടെലസ്‌ക്കോപ്പാണ്. ദൃശ്യപ്രകാശം ...

Read More »

നിസ്വാര്‍ത്ഥതയിലെ സ്വാര്‍ത്ഥത; ജീനുകള്‍ കഥപറയുന്നു

പ്രൊഫ. അരവിന്ദ് കെ മറ്റുള്ളവന്റെ നന്മ കാണുമ്പോള്‍, ചിലപ്പോള്‍ ഒരു കുട്ടി മനോഹരമായി ഗാനം ആലപിക്കുമ്പോള്‍ നമ്മള്‍ പറയാറില്ലേ അത് പാരമ്പര്യമാണ്. അച്ഛന്റെ ഗുണമാണ് അവള്‍ക്ക് അല്ലെങ്കില്‍ അവന് കിട്ടിയതെന്ന്.ഇത്തരത്തില്‍ അനേകം സ്വഭാവ ഗുണങ്ങള്‍ പാരമ്പര്യമായി ലഭിക്കാറുണ്ട്. പാരമ്പര്യം എന്നുപറയുമ്പോള്‍ ജീനുമായി ബന്ധപ്പെട്ടുകിടക്കുന്നതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? പാരമ്പര്യമായി കൈമാറ്റം ചെയ്തുവരുന്ന ജീനുകളിലൂടെ ചില പ്രത്യേകതകള്‍ നമുക്കും ലഭിക്കാറുണ്ട്.ചിലപ്പോള്‍ നല്ല കഴിവുകളാകും.മറ്റുചിലപ്പോള്‍ രോഗങ്ങളാകാം.ഇവയൊക്കെ നമുക്ക് അറിയാവുന്ന കാര്യവുമാണ്. എന്നാല്‍ മനുഷ്യ സമൂഹത്തില്‍ ഉയര്‍ന്ന മനോഭാവമായി കണക്കാക്കപ്പെടുന്ന ത്യാഗം അല്ലെങ്കില്‍ നിസ്വാര്‍ത്ഥത എങ്ങനെയാണ് ഒരുവനില്‍ രൂപം കൊള്ളുന്നത്. ...

Read More »

ഐഎസ്ആര്‍ഒയും നാസയും കൈകോര്‍ക്കുന്നു; പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ നിസാര്‍

സാബു ജോസ് ഐഎസ്ആര്‍ഒയും നാസയും കൈകോര്‍ക്കുന്നു. ഇരട്ട ഫ്രീക്വന്‍സ്വിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റ് വിക്ഷേപണത്തിനൊരുങ്ങുകയാണ് ഈ ബഹിരാകാശ ഏജന്‍സികള്‍. 2020 ല്‍ ഇന്ത്യന്‍ റോക്കറ്റില്‍ വിക്ഷേപിക്കുന്ന ഈ കൃത്രിമ ഉപഗ്രഹത്തിന് നല്‍കിയിരിക്കുന്ന പേര് നിസാര്‍ (Nasa-Isro Synthetic Aperture Radar – NISAR) എന്നാണ്. സുനാമികള്‍, അഗ്‌നിപര്‍വത സ്‌ഫോടനങ്ങള്‍, ഭൂകമ്പം, മഞ്ഞുരുക്കം, ആവാസ വ്യവസ്ഥകള്‍ക്കുണ്ടാകുന്ന നാശം എന്നിങ്ങനെ ഭൂമിയിലെ ഏറ്റവും സങ്കീര്‍ണമായ പ്രതിഭാസങ്ങളെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും അത്തരം പ്രതിഭാസങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതുവഴി മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നതിന് സഹായിക്കുന്നതിനും നിസാറിന് ...

Read More »