ഏറ്റവും നൂതന ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനവുമായി അമേരിക്ക

ഋഷിരാജ്

അമേരിക്കന്‍ സൈന്യം വിന്യസിച്ചിരിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനമാണ് THAAD. ഇതിന്റെ പരിഷ്‌കരിച്ച പതിപ്പിനെ ഏജീസ് ആന്റി മിസൈല്‍ ഡിഫെന്‍സ് സിസ്റ്റം എന്ന പേരില്‍ ടൈക്കോഗ്രോണ്ട ക്ലാസ് ക്രൂയിസറുകളില്‍ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞയിടെ കൊറിയന്‍ ഉപദ്വീപില്‍ സംഘര്‍ഷം മുറുകിയപ്പോള്‍ യൂ എസ് സൈന്യം ഈ സംവിധാനത്തെ ദക്ഷിണ കൊറിയയില്‍ വിന്യസിച്ചു .ഇന്ന് നിലവിലുള്ള ഏറ്റവും നൂതനമായ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനമാണ് THAAD എന്നാണ് യൂ.എസ് അവകാശപ്പെടുന്നത്. ഗള്‍ഫ് യുദ്ധകാലത് യൂ എസ് അവരുടെ പാട്രിയട് വ്യോമവേധ സംവിധാനത്തെ മിസൈലുകള്‍ വെടിവച്ചിടാന്‍ ഉപയോഗിച്ചിരുന്നു .അക്കാലത്തു പാട്രിയട് സംവിധാനം മികച്ച മിസൈല്‍ വേധ സംവിധാനമായാണെന്നു യൂ എസ് പ്രചരിപ്പിച്ചുവെങ്കിലും പാട്രിയട് സംവിധാനം ഒരു ആന്റി മിസൈല്‍ സംവിധാനം എന്ന നിലയില്‍ വലിയ വിജയം ആയില്ലന് അവര്‍ക്കുതന്നെ അറിയാമായിരുന്നു .ആ കുറവുകള്‍ നികത്തിയാണ് അവര്‍ THAAD വികസിപ്പിച്ചത്. ശത്രുമിസൈലുകളെ നേരിട്ട് തകര്‍ക്കുന്ന രീതിയാണ് THAAD അവലംബിക്കുന്നത് . THAAD ലെ മിസൈലുകളില്‍ സ്‌ഫോടനം നടത്തുന്ന പോര്‍മുനയല്ല ഉള്ളത് .ശത്രു മിസ്സിലുമായി നേരിട്ടിട്ടു കൂട്ടിമുട്ടി അവയെ നശിപ്പിക്കുന്ന . കൈനറ്റിക് എനര്‍ജി പോര്‍മുനയാണ് THAAD മിസൈലുകളില്‍ ഉള്ളത്.
താഡ് മിസൈലുകള്‍ക്ക് 150 കിലോമീറ്റര് ഉയരത്തില്‍ വരെയെത്തി മിസൈലുകള്‍ തകര്‍ക്കാനുള്ള ശേഷിയുണ്ട് ഒരു THAAD മിസൈല്‍ ബാറ്ററിയില്‍ ആറ്് മിസൈല്‍ ലാഞ്ചറുകള്‍ ഉണ്ടാവും .ഓരോ ലാഞ്ചറിലും എട്ടു മിസൈലുകള്‍ . ഒരു ആക്റ്റീവ് ഇലക്‌ട്രോണിക്കല്‍ സ്‌കാന്‍ഡ് അറേ റഡാര്‍ (AESA) ആണ് സംവിധാനത്തെ ഒട്ടാകെ നിയന്ത്രിക്കുന്നത് . ഈ റഡാറിനു ഒരേസമയം വളരെയധികം ലക്ഷ്യങ്ങളെ പിന്തുടരാനും മിസൈലുകള്‍ അവയിലേക്ക് നിയന്ത്രിച്ചു എത്തിക്കാനും കഴിയും . നാനൂറു കിലോമീറ്ററില്‍ അധികമാണ് ഈ റഡാറിന്റെ റേഞ്ച്.2008 മുതലാണ് യൂ എസ് താഡ് സംവിധാനം വിന്യസിച്ചു തുടങ്ങിയത് .തുര്‍ക്കിയിലും യൂ.എ.ഇയിലും അവര്‍ താഡ് വിന്യസിച്ചിട്ടുണ്ട് .ഇപ്പോള്‍ നിലവിലുള്ള സംവിധാനത്തിന് ഹൃസ്വ ,മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ക്കാനുള്ള കഴിവാണുള്ളത് . ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ക്കാന്‍ പ്രാപ്തിയുള്ള നവീകരിച്ച താഡ് സംവിധാനം നിര്‍മാണഘട്ടത്തിലാണ്. മിസൈലുകള്‍ക്ക് പ്രാപിക്കാന്‍ കഴിയുന്ന കൂടിയ വേഗത മാക് 8 ആണ് .ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ക് അവയുടെ അവസാനഘട്ടത്തില്‍ മാക് 20 നേരെ വേഗത ആര്‍ജിക്കാറുണ്ട് . അതിനാലാണ് ഇപ്പോഴത്തെ THAAD മിസൈലുകള്‍ക്ക് ICBM നെ നശിപ്പിക്കാന്‍ പ്രാപ്തി ഇല്ലാത്തത്.
താഡിനു സമാന പ്രവര്‍ത്തനക്ഷമമായ ഒരേ ഒരു ആണവേതര വ്യോമവേധ സംവിധാനം റഷ്യയുടെ S400 ആണ് .പക്ഷെ S400 ഒരു പൊതുവായ വ്യോമവേധ സംവിധാനമാണ് . വിമാനങ്ങള്‍ക്കും മിസൈലുകള്‍ക്കു എതിരെ പൊതുവായുള്ള ഒരു സംവിധാനമാണ് S400 .THAAD ആകട്ടെ മിസൈലുകളെ മാത്രം ഉന്നം വച്ചുകൊണ്ടുള്ളതാണ് .ഈ അടുത്തകാലത്ത് ഇസ്രേല്‍ രംഗത്തിറക്കിയ ഡാവിഡ്‌സ് സ്ലിങ് വ്യോമ മിസൈല്‍ പ്രതിരോധ സംവിധാനവും THAAD നും S400 നും കിടനില്‍ക്കുന്നതാണെന്നു പറയപ്പെടുന്നുണ്ട് .റഷ്യ നിര്‍മിച്ചുകൊണ്ടിരിക്കുന്ന S500 നു THAAD നെ നിഷ്പ്രഭമാക്കുന്ന മിസൈല്‍ പ്രതിരോധ ശേഷി ഉണ്ടാവുമെന്നാണ് അവരുടെ അവകാശ വാദം .

 

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*