കരീബയും വോള്‍ട്ടയും ഏറ്റവും വലിയ മനുഷ്യനിര്‍മിത തടാകങ്ങള്‍

ഋഷിദാസ്

ഒരു ജലാശയത്തിന്റെ വലിപ്പം മുഖ്യമായും രണ്ടു രീതിയില്‍ അളക്കാം . ഒന്ന് ആ ജലാശയം ഉള്‍കൊള്ളുന്ന ജലത്തിന്റെ അളവിനെ അടിസ്ഥാനമാക്കി . രണ്ടാമത്തേ രീതി ജലാശയത്തിന്റെ ഉപരിതല വിസ്തീര്‍ണത്തെ അടിസ്ഥാനമാക്കിയാണ് . ഉള്‍കൊള്ളുന്ന ജലത്തിന്റെ അളവ് വച്ച് നോക്കുമ്പോള്‍ ഭൂമിയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത ജലാശയമാണ് കരീബ തടാകം . ജലാശയത്തിന്റെ ഉപരിതല വിസ്തീര്‍ണത്തെ അടിസ്ഥാനമാക്കി വലിപ്പം ഗണിച്ചാല്‍ ഭൂമിയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത ജലാശയം വോള്‍ട്ട തടാകമാണ് ഇവ രണ്ടും ആഫ്രിക്കയിലെ പ്രമുഖ നദികളായ സാംബസി നദിക്കും വോള്‍ട്ടാ നദിക്കും കുറുകെ വന്‍ അണക്കെട്ടുകള്‍ കെട്ടി നിര്‍മിച്ച വന്‍ മനുഷ്യ നിര്‍മിത ജലാശയങ്ങളാണ്..കഴിഞ്ഞ നൂറ്റാണ്ടില്‍ മനുഷ്യന്‍ അനേകം കൃത്രിമ തടാകങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് . ഏതാനും ഏക്കറുകള്‍ വിസ്തീര്ണമുള്ളവ മുതല്‍ ആയിരകകണക്കിനു ചതു ര ശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ളവ വരെയുണ്ട് മനുഷ്യ നിര്‍മിത ജലാശയങ്ങളില്‍. ഇവയില്‍ ഏറ്റവും വലിപ്പമേറിയതാണ് സിംബാവെയിലും സാംബിയയിലുമായ് പരന്നു കിടക്കുന്ന കരീബ തടാകവും വോള്‍ട്ട തടാകവും .തെക്കന്‍ ആഫിക്കയിലെ വന്‍ നദിയായ സാമ്പസി നദിയെ അണകെട്ടി മെരുക്കിയാണ് അയ്യായ്യിരം ചതുരശ്ര കിലോമീറ്റര്‍ ല്‍ അധികം വിസൃതിയുള്ള ഈ മനുഷ്യ നിര്‍മിത തടാകം സൃഷ്ടിച്ചിരിക്കുന്നത് . ലോകത്തെ പല രാജ്യങ്ങളെക്കാളും വിസ്തൃതമാണ് കരീബ തടാകം.
പക്ഷെ കരീബ തടാകം മുന്നില്‍ നില്‍ക്കുന്നത് അതുള്‍ക്കൊള്ളുന്ന ജലത്തിന്റെ അളവിലാണ് .പൂര്‍ണമായും നിറയുംപോള്‍ 180 ക്യുബിക് കിലോമീറ്റര്‍ ജലമാണ് കരീബിയ തടാകത്തിനുള്‍ക്കൊള്ളാനാവുക. ചൈനയിലെ കൊട്ടിഘോഷിക്കപ്പെടുന്ന ത്രീ ഗോര്‍ജസ് ഡാമിനുള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ നാലിരട്ടിയിലേറെ ജലമാണ് കരീബ തടാകത്തില്‍ നിറയുന്നത് .
ഉപരിതല വിസ്തൃതിയില്‍ കരീബ തടാകത്തിനെ കടത്തിവെട്ടുന്ന മനുഷ്യ നിര്‍മിത ജലാശയമാണ് ആഫ്രിക്കയിലെ തന്നെ വോള്‍ട്ടാ തടാകം . ഘാനയിലെ വോള്‍ട്ടാ നദിയിലാണ് വോള്‍ട്ടാ തടാകം നിലനില്‍ക്കുന്നത് . 8500 ചതുരശ്ര കിലോമീറ്ററാണ് വോള്‍ട്ടാ തടാകത്തിന്റെ വിസ്തീര്‍ണം . കേരളത്തിന്റെ വിസ്തൃതിയുടെ ഏകദേശം നാലിലൊന്നു വരും വോള്‍ട്ടാ തടാകത്തിന്റെ വിസ്തൃതി .ഏകദേശം 150 ക്യൂബിക് കിലോമീറ്ററാണ് വോള്‍ട്ടാ തടാകത്തിനുള്‍ക്കൊള്ളാവുന്ന ജലത്തിന്റെ പരിധി.

(കരീബ തടാകം ഫോട്ടോ- രമേശ് രാമചന്ദ്രന്‍)

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*