ചൊവ്വയിലേക്ക് പറക്കാനൊരുങ്ങി ഇന്‍സൈറ്റ്,വിക്ഷേപണം ഇന്ന് വൈകുന്നേരം നാലിന്‌

സാബു ജോസ്‌

സൗരയൂഥത്തിന്റെ ഉല്‍പ്പത്തി-പരിണാമത്തെ കുറിച്ച് പഠിക്കാന്‍ ഇന്‍സൈറ്റ് ഇന്ന് ചൊവ്വയിലേക്ക് പറക്കും. ഇന്ത്യ സമയം 4.30നാണ് വിക്ഷേപണം നടക്കുക. ചൊവ്വയില്‍ ഇറങ്ങുന്ന ഇന്‍സൈറ്റ് ചൊവ്വയുടെ ഉപരിതല ഘടന പരിശോധിക്കും. അതിലൂടെ ഭൂമിയും ചൊവ്വയും ശുക്രനും ബുധനുമുള്‍പ്പെടെയുള്ള ഭൗമഗ്രഹങ്ങളുടെ ഉല്‍പത്തി-പരിണാമ ഘട്ടങ്ങളേക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും സാധിക്കും.
രണ്ട് വര്‍ഷം മുമ്പ് സാങ്കേതിക തകരാറുമൂലം മാറ്റിവെച്ച വിക്ഷേപണമാണ് ഇന്ന് നടക്കുന്നത്. ഉല്‍പത്തിയും പരിണാമ ഘട്ടങ്ങളും വിശദമായി പഠിക്കുകയും ഇന്‍സൈറ്റ് ദൗത്യത്തിന്റെ ലക്ഷ്യമാണ്.
നാസ ചൊവ്വയിലേക്ക് വിക്ഷേപിക്കുന്ന റോബോട്ടിക് ലാന്‍ഡര്‍ ദൗത്യമാണ് ഇന്‍സൈറ്റ് . അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സ്ഥിതി ചെയ്യുന്ന Vandenberg Airforce Baseൽ നിന്നും ATLAS-V401  റോക്കറ്റിലാണ് ഇന്‍സൈറ്റ് വിക്ഷേപിക്കുന്നത്. കാലിഫോര്‍ണിയയില്‍ നിന്നും വിക്ഷേപിക്കുന്ന ആദ്യ അമേരിക്കന്‍ ഗ്രഹാന്തരദൗത്യമാണിത്. ഈ പേടകം 6 മാസത്തെ നീണ്ട യാത്രയ്ക്കു ശേഷം 2018 നവംബര്‍ 26ന് ചൊവ്വയിലെ ഋഹ്യശൌാ ജഹമിശശേമ എന്നു പേരിട്ടിരിക്കുന്ന പ്രദേശത്ത് ചെന്നിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പേടകത്തിലെ അനുബന്ധ ഉപകരണങ്ങളിലൊന്നിന്റെ തകരാറ് കാരണം 2016 മാര്‍ച്ചില്‍ നടത്താനിരുന്ന വിക്ഷേപണം 2018 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

2008 ല്‍ നാസ വിജയകരമായി വിക്ഷേപിച്ച ഫിനിക്‌സ് ലാന്‍ഡറില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യ തന്നെയാണ് ഇന്‍സൈറ്റിലും ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ദൗത്യത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയും. ഇന്‍സൈറ്റിലുള്ള ഒരു സീസ്‌മോമീറ്ററും ഒരു ഹീറ്റ് ട്രാന്‍സ്ഫര്‍ ഉപകരണവുമാണ് ചൊവ്വയുടെ ഉപരിതല ഘടന പരിശോധിക്കുക. 2010 ല്‍ ആണ് ഇന്‍സൈറ്റ് പദ്ധതി അംഗീകരിക്കപ്പെടുന്നത് ദൗത്യത്തിന്റെ പേര് ജെംസ് എന്നായിരുന്നു നല്‍കിയത്. 2012 ല്‍ ആണ് ഇന്‍സൈറ്റ് എന്ന പുനര്‍നാമകരണം ചെയ്തത്. 2017 മെയ് 19 ന് ലാന്‍ഡറിന്റെ നിര്‍മാണം ആരംഭിച്ചു. 2015 മെയ് 27 ന് നിര്‍മാണം പൂര്‍ത്തിയായി. ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറിയിലാണ് ലാന്‍ഡര്‍ നിര്‍മിച്ചത്. സാറ്റേണ്‍-5 റോക്കറ്റ് ഉപയോഗിച്ചാണ് പേടകം വിക്ഷേപിക്കുന്നത്.
രണ്ട് വര്‍ഷമാണ് ഇന്‍സൈറ്റിന്റെ പ്രവര്‍ത്തന കാലാവധി നിര്‍ണയിച്ചിട്ടുള്ളത്. ഫോട്ടോവോള്‍ട്ടായിക് ബാറ്ററികളാണ് ലാന്‍ഡറിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഊര്‍ജം പകരുന്നത്. 360 കിലോഗ്രാമാണ് ലാന്‍ഡറിന്റെ പിണ്ഡം. രണ്ട് മീറ്റര്‍ വീതിയും 1.4 മീറ്റര്‍ ഉയരവുമുള്ള ലാന്‍ഡറില്‍ 6.1 മീറ്റര്‍ വിതിയുള്ള സോളാര്‍ പാനലുകളുമുണ്ട്. നാസയ്ക്കു പുറമേ ഫ്രാന്‍സ്, ജര്‍മനി, ആസ്ട്രിയ, ബെല്‍ജിയം, കാനഡ, ജപ്പാന്‍, ബ്രിട്ടണ്‍, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലണ്ട് എന്നീ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരും ഇന്‍സൈറ്റ് ദൗത്യത്തിന് പിന്നിലുണ്ട്.

https://www.ustream.tv/channel/6540154

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*