ഇലക്ട്രോണിക് കൗണ്ടര്‍മെഷേഴ്‌സ് സുപ്രധാന പ്രതിരോധ മാര്‍ഗങ്ങള്‍

ഋഷി ദാസ്
ഇലക്ട്രോണിക് രീതികളിലൂടെ ശത്രുക്കള്‍ നമ്മുടെ സൈന്യത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നത് തടയുന്നതിനുള്ള ഇലക്ട്രോണിക് രീതിയില്‍ തന്നെയുള്ള പ്രതിരോധമാഗങ്ങളെയാണ് പൊതുവില്‍ ഇലക്ട്രോണിക് കൗണ്ടെര്‍മെഷേഴ്‌സ് എന്ന് പറയുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ പല തരം പ്രതിരോധമാര്ഗങ്ങള്‍ ചേര്‍ന്നതാണ് ഇലക്ട്രോണിക് പ്രതിരോധ രീതികള്‍ . ശത്രുവിന്റെ റഡാര്‍ സംവിധാനങ്ങളെ ചിന്താകുഴപ്പത്തിലാക്കുന്ന രീതികളാണ് പരോക്ഷ പ്രതിരോധമാര്‍ഗങ്ങള്‍. ശത്രുവിന്റെ സംവിധാനങ്ങളെ ജാം ചെയ്യുകയോ .താല്കാലികമായോ പൂര്‍ണമായോ പ്രവര്‍ത്തനരഹിതമാക്കുന്ന രീതികളാണ് പ്രത്യക്ഷ ഇലക്ട്രോണിക് പ്രതിരോധ രീതികള്‍.
ആദ്യകാലത്തു ഉപയോഗിക്കപ്പെട്ട പരോക്ഷ പ്രതിരോധ മാര്‍ഗങ്ങളാണ് ചാഫും ഡീക്കോയ്കളും. വളരെ ചെലവ് കുറഞ്ഞതും ,ഇപ്പോഴും ഉപയോഗത്തിലുള്ളതുമാണ് ഈ മാര്‍ഗങ്ങള്‍ . റഡാറുകളെ പറ്റിക്കാന്‍ വളരെ നേര്‍ത്ത റഡാര്‍ തരംഗ ദൈര്‍ഖ്യത്തിനു സമാനമായ നീളമുള്ള ലോഹ നാരുകളാണ് ചാഫ് . ഈ ലോഹനാരുകള്‍ റഡാര്‍ തരംഗങ്ങളെ ശക്തമായി പ്രതിഫലിപ്പിക്കും . അനേക ലക്ഷ്യവസ്തുക്കള്‍ ഉണ്ടെന്ന പ്രതീതി ചാഫ് ഉണ്ടാക്കുന്നു . ഇതിനിടയില്‍ യഥാര്‍ത്ഥ ലക്ഷ്യവസ്തുവിനെ വേര്‍തിരിച്ചു കണ്ടെത്താനോ നശിപ്പിക്കാനോ കഴിയാതെ പോകുന്നു . ആധുനിക റഡാര്‍ സംവിധാനങ്ങള്‍ക്ക് വേഗതയിലുള്ള വ്യതിയാനം കണക്കാക്കി ചാഫില്‍ നിന്നും ശരിക്കുള്ള ലക്ഷ്യ വസ്തുക്കളെ കണ്ടെത്താനാകും.ലക്ഷ്യവസ്തുവിനെപോലെ തോന്നിപ്പിക്കുന്ന സമാന വസ്തുക്കളാണ് ഡീക്കോയ്കള്‍ . ഈ രീതിയിലും ഏതാണ് ശരിക്കുള്ള ലക്ഷ്യവസ്തു എന്നറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയാണ് ലക്ഷ്യം .
.റേഡിയോ ജാമിങ് ആണ് ഏറ്റവും വ്യക്തമായ പ്രത്യക്ഷ ഇലക്ട്രോണിക് കൗണ്ടര്‍ മെഷര്‍ . ശത്രുവിന്റെ ഇലക്ട്രോണിക് പ്രതിരോധ സംവിധാനങ്ങളിലേക്ക് കൃത്യമായ ആവൃതിയിലും ശക്തിയിലുമുള്ള വിദ്യുത് കായന്തിക തരംഗങ്ങള്‍ അയച്ച് ,അവയെ ഭാഗീകമായോ ,പൂര്‍ണമായ പ്രവര്‍ത്തന രഹിതമാക്കുന്ന യുദ്ധ തന്ത്രമാണ് റേഡിയോ ജാമിങ് .

ശത്രുവിന്റെ വാര്‍ത്താവിനിമയത്തേയും ഇങ്ങനെ ഭാഗീകമായോ ,പൂര്‍ണമായ പ്രവര്‍ത്തന രഹിതമാക്കാ കഴിയും . മിക്കവാറും എല്ലാ വലിയ സൈന്യങ്ങളിലും ഇലക്ട്രോണിക് കൗണ്ടര്‍ മെഷറുകള്‍ക്ക് പ്രതേക സൈനിക വിഭാഗങ്ങള്‍ തന്നെ ഉണ്ടാവും .കൗണ്ടര്‍ മെഷറുകളെപ്പറ്റിയുള്ള സാങ്കേതിക വിവരങ്ങള്‍ ഒരു രാജ്യവും പരസ്യമാക്കുകയില്ല . ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള രഹസ്യങ്ങളാവും അവ .ഇലക്ട്രോണിക് കൗണ്ടെര്‍മേഷറുകളെ നിഷ്പ്രഭമാക്കുന്നതിനുള്ള രീതികളും നിലവിലുണ്ട് . അവയെ ഇലക്ട്രോണിക് കൗണ്ടര്‍ കൗണ്ടര്‍ മെഷറുകള്‍ എന്നാണ് വിളിക്കുന്നത് .

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*