ഇന്റര്‍നെറ്റ് രംഗത്ത്‌ വരാന്‍ പോകുന്നത് വന്‍ കുതിച്ച് ചാട്ടം

ഋഷിരാജ്
മൊബൈല്‍ വാര്‍ത്താവിനിമയത്തിനും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും വേണ്ടി വലിയ ഉപഗ്രഹ വ്യൂഹങ്ങളുടെ സങ്കല്‍പം പുതിയ ഒന്നല്ല . ഇന്ത്യയില്‍ മൊബൈല്‍ ശ്രിംഖലകള്‍ വ്യാപക മാവുന്നതിനു മുന്‍പ് തന്നെ അത്തരം ഉദ്യമങ്ങള്‍ നടന്നിരുന്നു . ഇറിഡിയം എന്ന് പേരുള്ള മൊബൈല്‍ സേവനങ്ങള്‍ക്കായി നിര്‍മിച്ച ഒരു ഉപഗ്രഹ വ്യൂഹം ഇന്നുംനിലനില്‍ക്കുന്നു . കൂടിയ പണച്ചെലവും സാങ്കേതിക കാരണങ്ങളും കൊണ്ടാണ് ഉപഗ്രഹ മൊബൈല്‍ സംവിധാനങ്ങള്‍ ഭൂതല മൊബൈല്‍ സംവിധാനങ്ങളെ പോലെ സാര്‍വത്രികം ആകാതിരുന്നത് . എന്നിരുന്നാലും ഉപഗ്രഹ മൊബൈല്‍/ ഇന്റെര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് ഭൂതലത്തിന്റെ എല്ലാ കോണുകളിലും സേവനം എത്തികാനാകും . ഭൂതല സംവിധാനങ്ങളുടെ സര്‍വീസ് പരിധി പലപ്പോഴും ജനവാസ മേഖലകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ് പതിവ് . അതിനാല്‍ തന്നെ പല വിഷമഘട്ടങ്ങളിലും ഭൂതല മൊബൈല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടാറുമില്ല . അതിനാല്‍ തന്നെ ഉപഗ്രഹ വ്യൂഹങ്ങളെ അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ സംവിധാനങ്ങള്‍ക്ക് ഇപ്പോഴും വലിയ പ്രസക്തി ഉണ്ട് .ഇപ്പോള്‍ നിലവിലുള്ള ഭൂസ്ഥിര ഉപഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇന്‍മാര്‍സാറ്റ് ഉപഗ്രഹങ്ങള്‍ മുഖേനെയുള്ള ആഗോള ഇന്റര്‍നെറ്റ് സേവനങ്ങള്‍ വളരെയധികം ചെലവേറിയതും താരതമ്യേന വലിയ ഉപകരണങ്ങള്‍ ആവശ്യമായതുമാണ് .
താഴ്ന്ന ഭ്രമണപഥത്തിലുള്ള ഉപഗ്രഹ വ്യൂഹത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ആഗോള ഇന്റര്‍നെറ്റ് സേവനസംവിധാനമാണ് ഇപ്പോള്‍ പ്ലാനിങ് ഘട്ടത്തിലുള്ള ഒണ്‍ വെബ് ഉപഗ്രഹ വ്യൂഹം . 2020 ഇത് ഭാഗീകമായി പ്രവര്‍ത്തനത്തില്‍ വരുമെന്ന്പ്രതീക്ഷിക്കുന്ന ഈ ഉപഗ്രഹ വ്യൂഹം , വിജയിച്ചാല്‍ ഇന്റര്‍നെറ്റ് സേവനങ്ങളില്‍ കാര്യമായ ഗുണപരമായ മാറ്റങ്ങള്‍ വരുത്തും .
യുഎസ് ആസ്ഥാനമായുളള ഒരു കമ്പനിയാണ് ഒണ്‍ വെബ് . പ്രസ്തുത ഉപഗ്രഹ വ്യൂഹം നിര്‍മിക്കാനുളള സാങ്കേതിക ലൈസന്‍സുകള്‍ അവര്‍ യുഎസ് സര്‍ക്കാരില്‍ നിന്നും ഇന്റര്‍നാഷണല്‍ ടെലെകമ്മ്യൂണികേഷന്‍ യൂണിയനില്‍ നിന്നും നേടി കഴിഞ്ഞു .
സാങ്കേതികമായി താഴ്ന്ന ഭ്രമണ പഥത്തില്‍ സഞ്ചരിക്കുന്ന നൂറുകണക്കിന് ഉപഗ്രഹങ്ങളുടെ ഒരു കൂട്ടമാണ് ഒണ്‍ വെബ് ഉപഗ്രഹ വ്യൂഹം . ഇപ്പോള്‍ 600 ല്‍ അധികം ഉപഗ്രഹങ്ങളുടെ ഒരു വ്യൂഹമാണ് പദ്ധതിയിടുന്നത് . പദ്ധതി സാമ്പത്തികമായി വിജയിച്ചാല്‍ ഈ വ്യൂഹം ആയിരക്കണക്കിന് ചെറുപഗ്രഹങ്ങളുടെ ഒരു സംവിധാനമായി മാറ്റാനാണ് സംരംഭകരുടെ ഉദ്ദേശം .


ഇരുനൂറു കിലോഗ്രാമിനടുത്തു ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങളാണ് ഒണ്‍ വെബ് വിഭാവനം ചെയുന്നത് . ഭൂമിയിലെ മൊബൈല്‍ സ്വിച്ച്ചിങ് സെന്ററുകള്‍ ചെയുന്ന ജോലിയാകും ഉപഗ്രഹങ്ങളുടേത് . ഭൂമിക്കു മുകളില്‍ 1200 കിലോമീറ്റര്‍ ഉയരത്തിലുള്ള പല ഇന്കളിനേഷനുകളുള്ള ഭ്രമണപഥങ്ങളിലാകും ഈ ഉപഗ്രഹങ്ങളുടെ വിന്യാസം .ഒരു സമയം ഭൗമോപരിതലത്തില്‍ ഒരു ബിന്ദുവില്‍നിന്നും അഞ്ചിലധികം ഒണ്‍ വെബ് ഉപഗ്രഹങ്ങള്‍ ദൃശ്യമാകുമെന്നാണ് കരുത്തപ്പെടുന്നത് .12 മുതല്‍ 18 ഗിഗാ ഹേര്‍ട്‌സ് ആവൃത്തിയുള്ള കെ.യു ബാന്‍ഡ് മൈക്രോവേവ് ബാന്ഡിലാവും ഈ ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിക്കുക . കൂടുതല്‍ വ്യാപ്തിയുള്ള സ്‌പെക്ട്രം ഉപയോഗിക്കുക വഴി കൂടുതല്‍ വേഗതയിലുള്ള വിവര കൈമാറ്റം സാധ്യമാകും .കെ.യുബാന്‍ഡ് മൈക്രോവേവ് ആവൃതിയിലുള്ള വിദ്യുത് കാന്തിക തരംഗങ്ങള്‍ ജലതന്മാത്രകളാല്‍ കൂടുതല്‍ ആഗിരണം ചെയ്യപ്പെടുന്നതിനാല്‍ കനത്ത മഴയിലും ,മഞ്ഞിലും ടാറ്റ ട്രാസ്‌ഫെര്‍ നിരക്കുകള്‍ കുത്തനെ താഴാന്‍ സാധ്യത യുണ്ട് .ഒണ്‍ വെബ് ഉപഗ്രഹ ശൃഖലയുടെ ആദ്യ ഉപഗ്രഹങ്ങള്‍ ഈ വര്ഷം അവസാനത്തോടെ വിക്ഷേപിക്കപ്പെടും എന്നാണ് പ്രതീക്ഷ . ഈ ഉദ്യമം വിജയിച്ചാല്‍ ഭൂഗോളത്തിന്റെ ഉപരിതലത്തിലെ ഏതു പ്രദേശത്തുനിന്നും വേഗതയേറിയ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വലിയ ചെലവുകൂടാതെ ലഭ്യമാകും.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*