വിസ്മയമൊരുക്കി മരത്തിന്റെ നിറം മാറ്റം, കാണാം പ്രകൃതിയുടെ അത്ഭുത കാഴ്ച്ച

ഡോ. ഷിനു ശ്യാമളന്‍

തണലും ശുദ്ധവായുവും നല്‍കുന്നതിനോടൊപ്പം ദൃശ്യ വിസ്മയം ഒരുക്കുകയാണ് റെയിന്‍ബോ യൂക്കാലിപ്റ്റസ് എന്ന മരം . ഒറ്റനോട്ടത്തില്‍ നിറം പൂശിയതാണെന്നേ ആരും കരുതൂ. എന്നാല്‍ സംഗതി അതല്ല, ഇവയുടെ മരത്തടിയില്‍ വിവിധതരത്തിലുള്ള നിറങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ആദ്യം മരത്തൊലി പൊളിഞ്ഞ് ം പച്ച നിറം മരത്തടിയില്‍ കാണപ്പെടും.അതിന് ശേഷം നിറം നീലയാകും, പിന്നീട് റോസ്, ഓറഞ്ച്, മെറൂണ്, ചുവപ്പ് എന്നീ നിറങ്ങളിലേക്ക് മാറുകയാണ് ചെയ്യുക.
ബ്രിട്ടന്‍, കാലിഫോര്‍ണിയ, ടെക്‌സാസ്, ഹവായ്, ഫ്‌ലോറിഡ എന്നീ സ്ഥലങ്ങളിലാണ് ഇവ കണ്ടുവരുന്നത്. വിവിധ നിറങ്ങളില്‍ വര്‍ഷത്തിലുടനീളം കണ്ണിന് കുളിര്‍മയേകുന്ന കാഴ്ച്ച പകരുന്ന വൃക്ഷങ്ങള്‍ക്ക്ഇപ്പോള്‍ ലോകമെമ്പാടും നിരവധിയാരാധകരാണുള്ളത്. സംഗതി സത്യമാണോയെന്നറിയാന്‍ ഗൂഗിള്‍ തിരയുന്നവരും കുറവല്ല്.. Eucalyptus deglupta എന്നതാണ് ഇതിന്റെ ശാസ്ത്രീയ നാമം. .100 ,200 അടി ഉയരത്തില്‍ വര്‍ണമരം വളരും. പ്രത്യേകനിറമുള്ള മരം
പേപ്പര്‍ ഉണ്ടാക്കുവാനും ഉപയോഗിക്കുന്നുണ്ട്. കൂടുതലായും അലങ്കാര മരങ്ങളായി പാര്‍ക്കിലും മറ്റുമാണ് ഇവയെ ഉപയോഗിച്ചു വരുന്നത്. കൂടാതെ മുകളില്‍ പരാമര്‍ശിച്ച സ്ഥലങ്ങളിലെ ഉഷ്ണമേഖല വനങ്ങളിലും ഇവ കണ്ടുവരുന്നു.

കേരളത്തില്‍ രണ്ടു സ്ഥലത്ത് രണ്ടു മരങ്ങള്‍ ഉണ്ട്, 1. കോതമംഗലം, കോട്ടപ്പാറ വനം, 2,തൃശൂര്‍ പീച്ചി വനം (കേരളത്തില്‍ ആകെ 2 മരങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്..ഇവ ബ്രസീലില്‍ നിന്ന് വിത്തു കൊണ്ടുവന്നു ഉണ്ടായതാണ്)

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*