ഇത് പെയിന്റിംഗ് അല്ല, കൊളംബിയയിലെ നദിയാണ്

ഡോ. ഷിനു ശ്യാമളന്‍

കൊളംബിയയിൽ ഒരു നദിയുണ്ട്. അതിന്റെ ചിത്രം കണ്ടാല്‍ ആരും പറഞ്ഞുപോകും പെയിന്റിംഗാണെന്ന്.പക്ഷേ, സംഭവം അങ്ങനെയല്ല, പ്രകൃതിയുടെ വരദാനമാണ് ആ നദി. പേര് കനോ ക്രിസ്‌റ്റെയില്‍( cano cristales ) ഇവിടെയെത്തിയാല്‍ നദിയിലെ വെള്ളം അഞ്ച് നിറങ്ങളില്‍ ഒഴുകുന്നത് കാണാം.പച്ച, ഓറഞ്ച്, മഞ്ഞ, ചുവപ്പ്, നീല എന്നീ നിറങ്ങളിലാണ് ഈ നദിയിലെ വെള്ളം ഒഴുകുന്നത്. വൃത്യസ്ത നിറങ്ങളില്‍ ഒഴുകുന്ന നദിയുടെ സൗന്ദര്യാത്മകത വീക്ഷിക്കുവാന്‍ അനേകം സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. കാഴ്ച്ചയില്‍ ആരെയും ആകര്‍ഷിക്കുന്ന നദിയാണിതെങ്കിലും വര്‍ഷത്തില്‍ എല്ലായ്‌പ്പോഴും ഇതിന്റെ സൗന്ദര്യം ഒരുപോലെയല്ല. ജൂലൈ മുതല്‍ ഡിസംബര്‍ വരെ നദിയെ കൂടുതല്‍ ഭംഗിയോടെ കാണാന്‍ കഴിയുമെന്നതും പ്രത്യേകതയാണ്. അഞ്ച് വര്‍ണത്തില്‍ ഒഴുകുന്ന നദിയെ റിവര്‍ ഓഫ് ഫൈവ് കളര്‍ എന്നും ലിക്വുഡ് റെയിന്‍ബോ എന്നും അറിയപ്പെടുന്നു.
Macarenia clavigera എന്ന ഒരിനം ചെടികള്‍ അതിന് ചുവപ്പ് നിറം നല്‍കുന്നു. ഇവ വെളിച്ചം അടിക്കുന്നതിനനുസരിച്ച് നിറവും മാറും എന്നാണ് പറയപ്പെടുന്നത്. ഇത് ഒരിനം ചെടിയാണ് algae അല്ല. അതുകൊണ്ട് നിറം മാറികൊണ്ടേയിരിക്കുന്ന ലോകത്തിലെ ഏക നദിയാണ് cano cristales.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*