നൂറുമില്ല്യന്‍ ജനങ്ങളുടെ ജീവന്‍ ഭീഷണിയില്‍; മൂന്നു വന്‍കരകളിലെ ജലാശയങ്ങള്‍ മലിനം

ഭൂരിഭാഗം ജനങ്ങളും കുടിവെള്ളത്തിനും മറ്റും ആശ്രയിക്കുന്നത് നദീജലത്തെയാണ്. ഈ സത്യം മറന്നുകൊണ്ടാണ് മനുഷ്യര്‍ നദികളെ കൊല്ലുന്നതെന്ന് പറയാതെ വയ്യ. മാലിന്യം അലക്ഷ്യമായി എറിയുന്നത് മൂലം ഒരുകാലത്ത് നാടിന്റെ സമ്പത്തായിരുന്ന നദികള്‍ അപകടഭീഷണിയിലാണ് ഇപ്പോള്‍. വിവിധ വന്‍കരകളിലെ നദികളും മറ്റും രോഗാണു വാഹിനിയായി മാറിയെന്നു പറയുന്നതാകും സത്യം.
നദികള്‍ മാലിന്യക്കൂമ്പാരമായതോടെ മനുഷ്യ ജീവനും അപായമണി മുഴങ്ങിത്തുടങ്ങി. മനുഷ്യരുടെ അലസ്യമായ പ്രവര്‍ത്തികള്‍ മൂലം ദുരിതത്തിലേക്ക് നീങ്ങുന്നത് ഭാവി തലമുറയാണ്. ഇതു സംബന്ധിച്ച്‌യുണെറ്റഡ് നേഷന്‍ എന്‍വയോണ്‍മെന്റല്‍ പ്രോഗ്രാം( യുനെപ്) വ്യക്തമായ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. മൂന്ന് വന്‍കരകളിലെ ജലാശയങ്ങള്‍ പൂര്‍ണമായും മലിനമാക്കപ്പെട്ടിരിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നൂറു മില്യന്‍ ജനങ്ങളുടെ ജീവനു തന്നെ ഭീഷണിയാകുന്ന രീതിയില്‍ ജലമലിനീകരണത്തിന്റെ തോത് ഉയര്‍ന്നിരിക്കുന്നത്. ഇത്തരത്തിലുള്ള മലിനീകരണത്തിലൂടെ ജലജന്യ രോഗങ്ങള്‍ പിടിപെടുന്നവരുടെയും എണ്ണം വര്‍ധിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമ്മേരിക്ക എന്നിവടങ്ങളിലെ ജല സ്രോതസുകള്‍ പൂര്‍ണമായും മലിനമായതോടെ വന്‍ പ്രതിസന്ധിയിലാണ് ഭൂരിഭാഗം രാജ്യങ്ങളും. ജലാശയങ്ങള്‍ മാലിന്യക്കൂമ്പാരമായതോടെ പലരും വിവിധ തരം രോഗങ്ങള്‍ക്ക് അടിമപ്പെട്ടു. ഈ മാറ്റം ലോകമെമ്പാടും വന്‍ ആരോഗ്യ പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്. പ്രധാന ജലസ്രോതസുകള്‍ മലിനജലത്താല്‍ നിറഞ്ഞതിനാല്‍ ജുദ്ധജലം ലഭിക്കുകയെന്നതും പ്രയാസമേറിയതാകുന്നു. ഈ ഘട്ടത്തില്‍ ഇനിയെന്തു ചെയ്യണമെന്ന അവസ്ഥയിലാണ് ഗവേഷകരും. മനുഷ്യര്‍ മലിനജലം ജലാശയത്തിലേക്ക് ഒഴുക്കി വിടുന്ന പ്രവണതയാണ് ഇത്തരത്തില്‍ നദികള്‍ പൂര്‍ണമായും മാലിന്യ വാഹിനിയായി മാറാന്‍ കാരണം. നദികള്‍ മലിനപ്പെട്ടതോടെ ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റും നദീ ജലത്തെ ആശ്രയിച്ചു ജീവിച്ച ഒരു വിഭാഗം ജനങ്ങളും പ്രതിസന്ധിയിലായി. ഇവരില്‍ രോഗങ്ങളും പിടിപെട്ടു തുടങ്ങിയെന്നാണ് കണ്ടെത്തല്‍. മാനവ ലേകത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നതെന്ന് പറയാതിരിക്കാന്‍ വയ്യ. യുനെപ് നടത്തിയ പഠനത്തില്‍ ഏഷ്യ ആഫ്രിക്ക ലാറ്റിന്‍ അമേരിക്ക എന്നിവടങ്ങളിലെ നദികള്‍ക്ക് മലിനമാകാന്‍ കാരണം നമ്മുടെ പ്രദേശത്തെ മാലിന്യങ്ങളും മനുഷ്യ വിസര്‍ജ്യവും പൂര്‍ണമായും നദികളിലേക്ക് ഒഴുക്കുന്നതാണ് .
1990 മുതല്‍ 2010 വരെയുള്ള കണക്കുകള്‍ പ്രകാരം മൂന്നു വന്‍കരകളിലെ നദികളില്‍ രോഗാണുക്കളുടെയും ഓര്‍ഗാനിക്ക് മാലിന്യത്തിന്റെയും അളവില്‍ അന്‍പത് ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മലിനജലത്തിന് പുറമെ, ശരീരാവശിഷ്ടങ്ങളും നദികളില്‍ വന്നെത്തുന്നത് വന്‍ വിപത്താണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്.
ഇന്ത്യയിലും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലും വിസ്യര്‍ജ്യ വസ്തുക്കളും മനുഷ്യ ശരീര അവശിഷ്ടങ്ങളും നദികളിലേക്ക് തള്ളുന്നത് നിത്യ സംഭവമാണ്. ഈ കൊടും ക്രൂരതയ്ക്ക് നാം ബലിയാടാക്കുന്നത് ഒരുകൂട്ടം മനുഷ്യരെ തന്നെയാണെന്ന സത്യം പലരും വിസ്മരിക്കുന്നു. യുണെറ്റഡ് നേഷന്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ പ്രോഗ്രാമിന്റെ കണക്കു പ്രകാരം3.4 മില്യണ്‍ ജനങ്ങള്‍ ഓരോ വര്‍ഷവും കോളറ, അതിസാരം തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചു മരിക്കുന്നുണ്ട്. വെള്ളത്തിലെ രോഗാണുക്കള്‍ മൂലം ഇത്രയും ജനങ്ങള്‍ വര്‍ഷവും മരണത്തിന് കീഴടങ്ങുന്നതിന്റെ കാരണം മറ്റൊന്നുമല്ല, നദികളിലേക്ക് തള്ളുന്ന കക്കൂസ് മാലിന്യം തന്നെയാണ്. എന്നാല്‍ ഇവയൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് നമ്മളിലേറെയും.ലഭ്യമായ കണക്കുകള്‍ പ്രകാരം ഏഷ്യയില്‍ മാത്രം 134 മില്യണ്‍ ജനങ്ങള്‍ വെള്ളത്തിലെ രോഗാണുക്കള്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് കീഴ്‌പ്പെടാറുണ്ട്. ആഫ്രിക്കയില്‍ 164, ലാറ്റിന്‍ അമേരിക്കയില്‍ 25 മില്യണ്‍ എന്നിങ്ങനെയാണ് കണക്കുകള്‍..
നദികളും പുഴകളും മാലിന്യ വാഹിനിയായി മാറാനുള്ള മറ്റൊരു കാരണം ഓര്‍ഗാനിക് മാലിന്യങ്ങളാണ്. അഴുകുന്ന ഇത്തരം മാലിന്യങ്ങള്‍ വെള്ളത്തില്‍ എത്തിപ്പെടുമ്പോള്‍ ജലം മലിനമാവുകയാണ് ചെയ്യുക. മൂന്നു വന്‍കരകളിലെയും ഏത് നദി പരിശോധിച്ചാലും ഓരോ ഏഴു കിലോമീറ്ററിന് ഇടയില്‍ ഇത്തരത്തിലുള്ള മാലിന്യത്തിന്റെ സാന്നിധ്യം കണ്ടെത്താനാകും. ഇത്തരത്തിലുള്ള മലിനീകരണം ജലത്തിലെ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയ്ക്കുന്നുവെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇന്നത്തെ കാലത്ത് നമ്മള്‍ പണച്ചെലവ് കുറയ്ക്കാനും മറ്റും ഖനി മേഖലയില്‍ നിന്നും മറ്റുമുള്ള വെള്ളം ശുദ്ധീകരിക്കാതെ പുറം തള്ളുക.ഇവയുണ്ടാക്കുന്ന പ്രതിസന്ധി വളരെ ഗുരുതരമാണെന്ന് ആരും ഓര്‍ക്കാറില്ലെന്നതാണ് വാസ്തവം. ഈ മേഖലയില്‍ നിന്നുള്ള ഒഴുകിയെത്തുന്നത് എങ്ങോട്ടെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇനിയെങ്കിലും ഓര്‍ത്താല്‍ നന്ന്. ഇവയും അവസാനം ചെന്നെത്തുന്നത് നിരവധി സാധാരണക്കാര്‍ നിത്യഉപയോഗത്തിനായി ആശ്രയിക്കുന്ന നദികളിലേക്കാണ്. ഇത്തരത്തില്‍ നടക്കുന്ന പ്രകൃതി വിരുദ്ധ പ്രവര്‍ത്തനം ജലത്തിലെ ലവണത്തിന്റെ തോത് വര്‍ധിക്കാന്‍ ഇടയാക്കുന്നു. ഇങ്ങനെ വിവിധതരത്തിലെ ശുദ്ധജലം മലിനമാക്കുകയാണ് നമ്മള്‍ മനുഷ്യര്‍ചെയ്യുന്നത്. അതിന്റെ പരിണത ഫലമോ മനുഷ്യന്‍ രോഗികളാകുന്നു, ചിലപ്പോള്‍ മരണത്തിന് കീഴടങ്ങേണ്ടി വരുന്നു. ഈ രീതിയില്‍ നിന്നും മാറ്റം വരണമെങ്കില്‍ ഭാവി തലമുറയെ രോഗങ്ങളില്‍ നിന്നും രക്ഷിക്കണമെങ്കില്‍ നമുക്ക് ഒന്നു ചേര്‍ന്ന് പ്രവര്‍ത്തിച്ചേ മതിയാകൂ.. അതിനാല്‍ ഇനിയുള്ള നാളുകള്‍ നമുക്ക് ഒരുമിക്കാം മാലിന്യ രഹിത നദികള്‍ക്കായി..ആരോഗ്യമുള്ള സമൂഹത്തിനായി…

കെ.ആര്‍ അപ്പുകുട്ടന്‍

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*