ഒരു മിനിറ്റില്‍ കടലിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോത് കേട്ടാല്‍ ഞെട്ടും

ഇങ്ങനെ പോയാല്‍ 2050 ആകുമ്പോഴേക്കും കടല്‍ പ്ലാസ്റ്റിക്ക് കൂമ്പാരമാകും. മത്സ്യങ്ങളേക്കാളേറെ പ്ലാസ്റ്റിക്ക് വസ്തുക്കളാകും നമ്മുടെ കടലില്‍ കാണുക. അക്കാര്യത്തില്‍ സംശയമില്ല. ഒരു മിനിറ്റില്‍ ഒരു ട്രക്ക് പ്ലാസ്റ്റിക് നദികളിലൂടെയും നേരിട്ടും കടലില്‍ എത്തുന്നതായി പഠനങ്ങള്‍ പറയുന്നു. 80 ലക്ഷം ടണ്‍ പ്ലാസ്റ്റിക്കാണ് പ്രതിവര്‍ഷം കടലില്‍ പതിക്കുന്നത്. 1964 ല്‍ ഒന്നര കോടി ടണ്‍ പ്ലാസ്റ്റിക്ക് ഉത്പാദിപ്പിച്ച സ്ഥാനത്ത് 2014 ല്‍ ഇത് 31.1 കോടിയായി ഉയര്‍ന്നു. ഇരുമ്പ് 90 ശതമാനവും പുനചംക്രമണം ചെയ്യുമ്പോള്‍ കടലാസ് 58 ശതമാനവും പ്ലാസ്റ്റിക് 5 മുതല്‍ 15 ശതമാനം വരെയും മാത്രമാണ് പുനചംക്രമണം ചെയ്യുന്നു.ഇത്തരത്തില്‍ കടലിനെ പ്ലാസ്റ്റിക് കവര്‍ന്നെടുക്കുമ്പോഴും പരിസ്ഥിതിയെ സംരക്ഷിക്കാന്‍ വേണ്ട നടപടികളൊന്നും നാം കൈക്കൊള്ളുന്നില്ലെന്നതാണ് വാസ്തവം.
ലോകത്തെ ഏറ്റവും മലിനമായ കടലോരത്തിലുമുണ്ട് നമ്മുടെ സംസ്ഥാനവും രാജ്യവും. മുംബൈ ജുഹു, കേരളം, ആന്‍ഡമാന്‍സ് എന്നിവയാണ് ഏറ്റവും മലിനമായ കടലോരങ്ങള്‍.
പ്ലാസ്റ്റിക്കും പാഴ്‌വസ്തുക്കളും കടലിലേക്കു വലിചെറിയുന്നതുമായി ബന്ധപ്പെട്ടു ജര്‍മനിയിലെ ആല്‍ഫ്രഡ് വെഗ്‌നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് കേരളവും ഉള്‍പ്പെട്ടത്. മുംബൈ ജുഹു ബീച്ചും ആന്‍ഡമാനുമാണു മറ്റു രണ്ടു മോശമായ കടലോരങ്ങള്‍. ലോകത്തെ 1257 കടലോരങ്ങളിലായിരുന്നു പഠനം.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*