200 വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ അവശേഷിക്കുന്നത് പശുക്കള്‍ മാത്രമോ ?

200 വര്‍ഷങ്ങള്‍ക്ക് ശേഷം ആനയും ജിറാഫും ഹിപ്പോയും നമ്മുടെ ഭൂമിയില്‍ കാണുമോയെന്ന് ചോദിച്ചാല്‍ ഇല്ലെന്നാകും ശാസ്ത്രലോകം നല്‍കുന്ന മറുപടി. ജീവികളുടെ വംശനാശം അതിവേഗത്തില്‍ നടക്കുമ്പോള്‍ സസ്തനികളെല്ലാം തന്നെ ഭൂമിയില്‍ നിന്നും ഇല്ലാവാകുകയാണ്. ഇങ്ങനെപോയാല്‍ 200 വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ ശേഷിക്കുന്ന ഏറ്റവും വലിയ സസ്തനി ചിലപ്പോള്‍ പശുക്കള്‍മാത്രമാകുമെന്നും ഗവേഷകര്‍ പറയുന്നു.
യൂണിവേഴിസിറ്റി ഓഫ് ന്യൂ മെക്‌സിക്കോയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.

1,25,000 വര്‍ഷത്തെ ജൈവവൈവിധ്യ ചരിത്രത്തെ ആധാരമാക്കിയായിരുന്നു ഗവേഷകരുടെ പഠനം. ഇതനുസരിച്ച് വലിപ്പമുള്ള ജീവികള്‍ക്ക് വേഗത്തില്‍ വംശനാശം സംഭവിക്കുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

മാമത്ത്, ലാമ, സ്ലോത് തുടങ്ങിയ വലിയ സസ്തനികളെല്ലാം ഭൂമിയില്‍നിന്ന് ഇതുപോലെ മണ്‍മറഞ്ഞവയാണ്. ഇപ്പോഴുള്ള വലിയ സസ്തനികളും ഇതുതന്നെ നേരിടേണ്ടിവരും. മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടല്‍ തന്നെയാകും ഇവയുടെയും വംശനാശത്തിനു കാരണമെന്നും വലിയ സസ്തനികളുടെ വംശനാശ ഭീഷണി ഗൗരവമായി കാണണമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

അടുത്തിടെയാണ് ഭൂമിയില്‍ അവശേഷിച്ചിരുന്ന ഏക ആണ്‍ വെള്ളക്കാണ്ടാമൃഗം സുഡാന്‍ ചത്തത്. ഇതും ഗവേഷകര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. സസ്തനികളുടെ വംശനാശഭീഷണിയെന്ന പ്രതിഭാസത്തിനു ചുരുങ്ങിയത് 1,25,000 വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആദിമകാലത്തെ നിയാണ്ടര്‍താല്‍ മനുഷ്യര്‍ ആഫ്രിക്കയ്ക്കു പുറത്തേക്കു നീങ്ങിയതിനുശേഷമാണ് എല്ലാ ഭൂഖണ്ഡങ്ങളിലും സസ്തനികളായ വലിയ മൃഗങ്ങള്‍ക്കു വംശനാശഭീഷണി നേരിട്ടുതുടങ്ങിയതെന്നും സയന്‍സ് ജേണലി!ല്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു.

Facebook Comments
200 വര്‍ഷങ്ങള്‍ക്ക് ശേഷം ആനയും ജിറാഫും ഹിപ്പോയും നമ്മുടെ ഭൂമിയില്‍ കാണുമോയെന്ന് ചോദിച്ചാല്‍ ഇല്ലെന്നാകും ശാസ്ത്രലോകം നല്‍കുന്ന മറുപടി. ജീവികളുടെ വംശനാശം അതിവേഗത്തില്‍ നടക്കുമ്പോള്‍ സസ്തനികളെല്ലാം തന്നെ ഭൂമിയില്‍ നിന്നും ഇല്ലാവാകുകയാണ്. ഇങ്ങനെപോയാല്‍ 200 വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ ശേഷിക്കുന്ന ഏറ്റവും വലിയ സസ്തനി ചിലപ്പോള്‍ പശുക്കള്‍മാത്രമാകുമെന്നും ഗവേഷകര്‍ പറയുന്നു. യൂണിവേഴിസിറ്റി ഓഫ് ന്യൂ മെക്‌സിക്കോയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. 1,25,000 വര്‍ഷത്തെ ജൈവവൈവിധ്യ ചരിത്രത്തെ ആധാരമാക്കിയായിരുന്നു ഗവേഷകരുടെ പഠനം. ഇതനുസരിച്ച് വലിപ്പമുള്ള ജീവികള്‍ക്ക് വേഗത്തില്‍ വംശനാശം സംഭവിക്കുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മാമത്ത്, ലാമ, സ്ലോത് തുടങ്ങിയ വലിയ സസ്തനികളെല്ലാം ഭൂമിയില്‍നിന്ന് ഇതുപോലെ മണ്‍മറഞ്ഞവയാണ്. ഇപ്പോഴുള്ള വലിയ സസ്തനികളും ഇതുതന്നെ നേരിടേണ്ടിവരും. മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടല്‍ തന്നെയാകും ഇവയുടെയും വംശനാശത്തിനു കാരണമെന്നും വലിയ സസ്തനികളുടെ വംശനാശ ഭീഷണി ഗൗരവമായി കാണണമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. അടുത്തിടെയാണ് ഭൂമിയില്‍ അവശേഷിച്ചിരുന്ന ഏക ആണ്‍ വെള്ളക്കാണ്ടാമൃഗം സുഡാന്‍ ചത്തത്.…

Review Overview

User Rating: 0.85 ( 1 votes)
0

About admin

Leave a Reply

Your email address will not be published. Required fields are marked *

*