ഇന്ന് ലോക ഭൗമദിനം; സംരക്ഷിക്കാം നമുക്ക് ഭൂമിയെ

തണല്‍ നല്‍കുന്ന വൃക്ഷങ്ങള്‍, ശുദ്ധജലവും കുളിര്‍മയും പകര്‍ന്നിരുന്ന അരുവികള്‍ ഇവയെല്ലാം പഴങ്കഥയാകുന്ന കാലത്താണ് നമ്മുടെ ജീവിതം. മരങ്ങളുടെയും കുന്നുകളുടെയും കുളങ്ങളുടെയും മനുഷ്യന്‍ അവന്റെ സ്വന്തം ആവശ്യത്തിനായി ഇല്ലാതാക്കുമ്പോള്‍ ജീവജാലങ്ങളുടെ നിലനില്‍പ്പ് തന്നെ ഒരു ചോദ്യചിഹ്നമാവുകയാണ്. ഈ സാഹചര്യത്തിലാണ് ലോക ഭൗമദിനത്തിന്റെ ആവശ്യകതയും പ്രധാന്യവും നാം മനസിലാക്കേണ്ടത്.ജനങ്ങളില്‍ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കന്‍ സെനറ്റര്‍ ആയിരുന്ന ഗേലോഡ് നെല്‍സണ്‍ ആണ് 1970 ഏ പ്രില്‍ 22നു ഭൗമദിനാചരണത്തിനു തുടക്കം കുറിച്ചത്. പിന്നീട് എര്‍ത്ത് ഡേ നെറ്റ്വര്‍ക്ക് ഭൗമദിനാചരണത്തിനു നേതൃത്വം നല്‍കാന്‍ തുടങ്ങി. ആയി ആചരിക്കാന്‍ യു.എന്‍ തീരുമാനമെടുത്തത് 2009ല്‍ ആയിരുന്നു.
ഭൗമ ദിനാചരണത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളാണു ലോകമെങ്ങും സംഘടിപ്പിക്കപ്പെടുന്നത്. ലോകത്തെ രക്ഷിക്കാന്‍ ക്ലൈമറ്റ് പെറ്റിഷന്‍, ഹരിത സമ്പദ് വ്യവസ്ഥ യാഥാര്‍ഥ്യമാക്കുന്നതില്‍ വനിതകളുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍, ഭൗമദിന റാലികള്‍, കാലാവസ്ഥാ വിദ്യാഭ്യാസ വാരം, വനവല്‍കരണം, ബ്ലോഗുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമുള്ള പ്രചാരണം, വിവിധ മല്‍സരങ്ങള്‍ എ ന്നിവയൊക്കെ ഇതില്‍പ്പെടും.
ഫോസില്‍ ഇന്ധനങ്ങള്‍ക്കു പകരം പുതിയതും പുതുക്കപ്പെടാവുന്നതുമായ ഊര്‍ജസ്രോതസുകള്‍, ഹരിത തൊഴില്‍ സാധ്യതകള്‍ എന്നിവയിലൂടെ 2050 ആകുന്നതോടെ ഹരിതനഗരങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കല്‍, കാര്‍ബണ്‍ ഉത്സര്‍ജനം കുറയ്ക്കാനായി എ ബില്ല്യന്‍ ആക്ട്‌സ് ഓഫ് ഗ്രീന്‍ എന്നിവയൊക്കെ ഇതില്‍ ചിലത് മാത്രം.
സിയാറ്റില്‍ മൂപ്പന്‍ പറഞ്ഞതുപോലെ ഈ ഭൂമിയിലെ ഓരോ തളിരും പൂവും പുല്‍ക്കൊടിയും മണല്‍ത്തിട്ടയും പര്‍വതശിഖരങ്ങളും നദികളും തടാകങ്ങളും എല്ലാം സര്‍വ ജീവജാലങ്ങളുടേതുമാണ്. നമ്മുടെ കൂടെപ്പിറപ്പുകള്‍ തന്നെയാണു സര്‍വ ജീവജാലങ്ങളും. ഈ സമഭാവന ഇനിയെന്നാണു നമുക്കുണ്ടാവുക?
താപനിലയില്‍ റെക്കോര്‍ഡിട്ടു കടന്നുപോവുന്ന വര്‍ഷങ്ങള്‍, റെക്കോര്‍ഡ് തോതിലെത്തിയ അന്തരീക്ഷ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്… നമുക്കരികിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഒരു വല്ലാത്ത കാലത്തിലേക്കാണ് ഇ തൊക്കെ വിരല്‍ ചൂണ്ടുന്നത്. ഇങ്ങനെ പോയാല്‍ അടുത്ത നൂറ്റാണ്ടോടെ താപനില അഞ്ചുഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം എന്നാണു പറയുന്നത്.
പാവങ്ങളില്‍ പാവങ്ങളാണ് ദുരന്തഫലങ്ങള്‍ ഏറെയും അനുഭവിക്കേണ്ടി വരുന്നത്. കടുത്ത ദാരിദര്യത്താല്‍ വലയുന്ന രാജ്യങ്ങളിലൊന്നായ പസിഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തി തങ്ങളുടെ ഭൂമി വാസയോഗ്യമല്ലെന്നു പ്രസ്താവിച്ചുകഴിഞ്ഞു. ആഗോളതാപന ഫലമായി ഭൂമിയിലെ മഞ്ഞുരുകിത്തീരുമ്പോള്‍ ഉയരുന്ന സമുദ്രനിരപ്പുതന്നെ കാരണം.

കാര്‍ബണ്‍ ഫൂട്പ്രിന്റ് കുറഞ്ഞ ഭാവി മാത്രമാണു നമുക്കുള്ള രക്ഷാമാര്‍ഗം. പ്രകൃതിവിഭവങ്ങളെ സംരക്ഷിച്ചുകൊണ്ടും വരുംതലമുറകള്‍ക്കായി കരുതിവച്ചുകൊണ്ടുമുള്ള സുസ്ഥിര വികസനം യാഥാര്‍ഥ്യമാവണം. ആ ദിശയിലേക്കു ലോകത്തെ നയിക്കുന്ന പ്രവര്‍ത്തനങ്ങളാണിനി ആവശ്യം. നമ്മുടെ ഊഴം അതിനായി വിനിയോഗിക്കാം.

സൈന്‍സ് വാലി ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*