മലമ്പനി പരത്തുന്ന കൊതുകുകള്‍ രോഗബാധിതരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കാരണമെന്ത്?

വിനയ വിനോദ് (മൈക്രോബയോളജിസ്റ്റ്)
മലമ്പനി പരത്തുന്ന കൊതുകുകള്‍ കൂടുതലായും ഇഷ്ടപ്പെടുക മലമ്പനി ബാധിതരായവരുടെ രക്തം തന്നെ ആണ്. എന്തുകൊണ്ടാണ്് അങ്ങനെ എന്ന് അറിയാമോ? അതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. ഈ കണ്ടെത്തല്‍ വിഷാംശം ഉള്ള രാസവസ്തുക്കള്‍ ഉപയോഗിക്കാതെ തന്നെ മലമ്പനി നിയന്ത്രിക്കാന്‍ സഹായകരം ആകും എന്നാണ് ഗവേഷകര്‍ പറയുന്നത്. മലമ്പനി ബാധിതരുടെ ശരീരത്തിലെ ഒരു പ്രത്യേക ഗന്ധം ആണ് കൊതുകുകളെ അവരിലേക്ക് ആകര്‍ഷിക്കുന്നത് എന്ന അറിവ് മാത്രമാണ് ഇത്രയും നാള്‍ ഉണ്ടായിരുന്നത്.എന്നാല്‍ ഈ ഗന്ധം എങ്ങനെ ഉണ്ടാകുന്നു എന്നുള്ളതാണ് പുതിയ
കണ്ടെത്തല്‍. മലമ്പനിക്ക് കാരണമാകുന്ന പരാദങ്ങള്‍ ഉത്പാദിപ്പിക്കുന്ന HMBPP എന്ന പദാര്‍ത്ഥം മനുഷ്യന്റെ ചുവന്ന രക്താണുക്കളെ ഉത്തേജിപ്പിച്ചു കൂടുതല്‍ കാര്‍ബണ്‍ ഡയോക്‌സൈഡ്, അതുപോലെ തന്നെ മറ്റുചില പദാര്‍ത്ഥങ്ങളും പുറന്തള്ളാന്‍ സഹായിക്കുന്നു. ഈ പുറന്തള്ളപ്പെടുന്നവയുടെ ഗന്ധം ആണ് കൊതുകുകളെ ആകര്‍ഷിക്കുന്നത്.വളരെ വേഗത്തില്‍ തന്നെ കൊതുകുകള്‍ HMBPP രക്തത്തെ
തിരിച്ചറിയുകയും ചെയ്യുന്നു. ഇന്നു കൊതുകുശല്യം ഇല്ലാതാക്കാനും മലമ്പനി തടയാനും മനുഷ്യര്‍ പല ഉപായങ്ങളും തേടുന്നുണ്ട്. പക്ഷെ നാളുകള്‍ കഴിയുംതോറും നമ്മള്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ക്കോ മരുന്നുകള്‍ക്കോ ഒന്നും ഇവയെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാവുന്നു.അത്രത്തോളം പ്രതിരോധശേഷി ഇവയ്‌ക്കെതിരെ ആര്‍ജിച്ചിട്ടുണ്ടാവും കൊതുകുകള്‍ അപ്പോളേക്കും. എന്തിനേറെ പറയുന്നു,2015ല്‍ നോബല്‍ സമ്മാനത്തിന് അര്‍ഹമായ,മലമ്പനിക്ക് എതിരായ മരുന്നുകളെ പോലും പിന്നീട് ഈ പരാദങ്ങള്‍ പ്രതിരോധിക്കുന്നതായി കണ്ടെത്തി.ഈ പരാദങ്ങള്‍ ഉത്പാദിപ്പിക്കുന്ന HMBPP എന്ന പദാര്‍ത്ഥം കൃത്രിമമായി ഉണ്ടാക്കിയെടുക്കാനുള്ള പരീക്ഷണത്തിലാണ് ഗവേഷകര്‍ ഇപ്പോള്‍.കൃത്രിമായി നിര്‍മ്മിക്കപ്പെടുന്ന അതിന്റെ ഗന്ധത്തിലേക്ക് കൊതുകുകളെ ആകര്‍ഷിക്കുക മൂലം മലമ്പനി പരക്കുന്നത് ഒരുപരിധി വരെ നിയന്ത്രക്കാന്‍ ആകുമെന്നാണ് അവര്‍ കരുതുന്നത്.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*