മരണശേഷം സംഭവിക്കുന്നതെന്ത്?

ബൈജു രാജു
baijuനമുക്കറിയാം നമ്മുടെ ജീവിതം എന്നത് താല്‍ക്കാലികമാണെന്ന്. പക്ഷെ നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക ആറ്റങ്ങളും എന്നെന്നേക്കുമായി ‘ജീവിക്കുന്നു’ എന്നതാണ് സത്യം.
ശവശരീരം സാധാരണ കുഴിച്ചിടുകയോ, കത്തിച്ചു കളയുകയാണോ ആണ് പതിവ്. കത്തിച്ചു കളയുന്ന ശരീരം ഓക്‌സിജനുമായി ചേര്‍ന്നു കാര്‍ബണ്‍ ഡയോക്‌സൈഡും, വെള്ളവും, നൈട്രജനും, സള്‍ഫര്‍ ഡയോക്‌സൈഡും ഒക്കെ ഉണ്ടാവുന്നു.
കുഴിച്ചിടുകയാണെങ്കില്‍ ശരീരത്തിലെ മൃദുവായ ഭാഗങ്ങളൊക്കെ ബാക്ടീരിയയും, മറ്റു ചെറു ജീവികളും തിന്നു തീര്‍ക്കുന്നു. അങ്ങനെ അവ ബാക്ടീരിയയുടെയോ ചെറു പ്രാണികളുടെയോ ശരീരം ആയി മാറുന്നു. കുറയൊക്കെ കാര്‍ബണ്‍ ഡയോക്‌സൈഡ് ആയി മാറുന്നു.
കട്ടി കൂടിയ ശരീര ഭാഗങ്ങളായ എല്ലും പല്ലും സാവകാശമേ നശിക്കൂ. അവയിലെ കാല്‍സ്യവും, ഫോസ്ഫറസും ചെടികള്‍ക്കുള്ള ആഹാരമായി മാറുന്നു. ചെടികള്‍ മൃഗങ്ങളുടെ ആഹാരമായി മാറുന്നു. അവ മരിക്കുമ്പോള്‍ വീണ്ടും ജൈവ മണ്ഡലത്തിലെ ആഹാരശൃംഗല ഇങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും…ചെടിയുടെ ഭാഗങ്ങളായ അരിയും, ഗോതമ്പും, മറ്റു ധാന്യങ്ങളും, പച്ചക്കറികളും ഒക്കെ നമ്മള്‍ കഴിക്കുന്നു.
എന്നാല്‍ നമ്മുടെ ശരീരത്തിലുള്ള റേഡിയോ ആക്റ്റീവ് പദാര്‍ത്ഥങ്ങള്‍ ജൈവ മണ്ഡലത്തിലേക്ക് കടക്കുന്നതിനു മുന്‍പായി ജീര്‍ണിച്ച അപചയം സംഭവിച്ചു പോകുന്നു. റേഡിയോ ആക്റ്റീവ് പൊട്ടാസ്യം കാല്‍സ്യം ആയി മാറുന്നു. ശരീരത്തിലെ തോറിയവും, യുറേനിയവും ലെഡ് (ഈയം) ആയി മാറുന്നു.

death 2
ചില ഭാഗങ്ങള്‍ അവസാനം ഹീലിയം ആയി മാറുന്നു. ഭൂമിയുടെ ഗുരുത്വകര്‍ഷണത്തിനു ഹീലിയത്തെ അധികം പിടിച്ചു വയ്ക്കാനുള്ള കഴിവില്ലാത്തതിനാല്‍ അവ ശൂന്യാകാശത്തിലേക്ക് കുറശ്ശേ നഷ്ടപ്പെട്ടു പോകുവാനും ഇടയാവുന്നു. അവ അധികവും, സൂര്യനിലും, ചിലതു വ്യാഴത്തിലും, ബാക്കി ഉള്ളത് നമ്മുടെ സൗരയൂഥത്തില്‍ നിന്നുപോലും രക്ഷപ്പെട്ടു പോവുന്നു.
ചുരുക്കി പറഞ്ഞാല്‍ നമ്മുടെ ശരീരം എന്നത് ചുറ്റുപാടുകളില്‍ നിന്നും പല വിധത്തിലുള്ള ഊര്‍ജം സ്വരുക്കൂട്ടി നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുവാനുള്ള താല്‍ക്കാലികമായ ഉപകരണം മാത്രം ആണ്. ( എന്നു കരുതി മനസു ഉണ്ട് എന്നല്ല പറഞ്ഞത് ). ഈ ഊര്‍ജം നശിക്കുന്നില്ല. ജീവികളായും, തിരിച്ചു മൂലകങ്ങള്‍ ആയും, വീണ്ടും ജീവജാലങ്ങള്‍ ആയും മാറിക്കൊണ്ടേ ഇരിക്കുന്നു…

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*